ക്ലാസിൽ പുതുതായി വന്ന ടീച്ചർ ഒരു കുട്ടിയെ മാത്രം ശ്രദ്ധിച്ചു ആദ്യ രണ്ടു പിരീഡ് മാത്രം അവൻ തല വേദന എന്ന് പറഞ്ഞു കിടക്കുന്നു കാരണം അറിഞ്ഞ ശേഷം ചെയ്തത്

EDITOR

തല പൊളിയുന്ന വേദനയിൽ കൈകൾക്ക് ഇടയിലേക്ക് മുഖമമർത്തി അങ്ങനെ തന്നെ കിടന്നു.ചുറ്റുമുള്ള കുട്ടികളുടെ ശബ്ദം പെട്ടെന്ന് നിശബ്ദതമായ്.എല്ലാവരും ഇരിക്കു.ഞാൻ പുതിയതായി വന്ന മലയാളം ടീച്ചർ ആണ് എൻ്റെ പേര് രാധിക എനിക്ക് നിങ്ങളെ ഒരോരുത്തരെയൂം പരിചയപ്പെടുത്തി തരണം ??അതുകൊണ്ട് ഒരോരുത്തരായ് പേര് പറയു.??ക്ലാസിൽ ആദ്യം മുതൽ പേര് പറഞ്ഞു തുടങ്ങി പെട്ടെന്ന് പൂർത്തിയാവതെ പേര് പറച്ചിൽ നിർത്തിയതായ് എനിക്ക് തോന്നിഅടുത്ത നിമിഷം ടീച്ചർ ചോദിക്കുന്നു കേട്ടു.എന്താണ് അവൻ കിടക്കുന്നത് ക്ലാസിൽ ശ്രദ്ധിക്കില്ലെ..മടിയാണോ.അവനെന്നും തലവേദനയ ടീച്ചറെ രാവിലെത്തെ രണ്ടു പിരിഡ് ഒക്കെ അവൻ അങ്ങനെ കിടക്കും.എൻ്റെ തൊട്ടടുത്ത് നിന്നുള്ളവൻ്റെ വാക്കുകൾ ഞാൻ കേട്ടു.അടുത്ത നിമിഷം മുടിയഴകളിൽ ആരോ തഴുകുന്നു അറിഞ്ഞു മെല്ലെ കണ്ണുകൾ തുറന്നു മുഖമുയർത്തി എന്തുപറ്റി ?? എന്താണ് ഇങ്ങനെ.??അറിയില്ല തലവേദനയ എനിക്ക് ഉറങ്ങണം ടീച്ചറെ.രാവിലെ ഒന്നും കഴിച്ചില്ലെ.??ചായ കുടിച്ച വന്ന് ടീച്ചർ??

അതെന്ത വേറെയൊന്നും കഴിക്കാഞ്ഞത്.??വേറൊന്നും ഇല്ലായിരുന്നു.ഒരു നിമിഷം നേരം ടീച്ചറൻ്റെ മുഖത്തേക്ക് നോക്കി മെല്ലെ മുടിയിൽ തലോടി ഈ ക്ലാസ് കഴിയുമ്പോൾ എനിക്കൊപ്പം വരണട്ടോ നീ.അതുവരെ കിടന്നോളു.അന്ന് ലാസ്റ്റ് പിരീഡ് ക്ലാസ് എടുക്കാൻ വന്നതും രാധിക ടീച്ചർ ആയിരുന്നു ഒടുവിൽ വീട്ടിലേക്ക് പോവാനുള്ള അവസാന ബെല്ലടിച്ച് എല്ലാവരും ബാഗ് തൂക്കി പുറത്തേക്കിറങ്ങി ഓടുമ്പോൾ ടീച്ചറന്നെ അടുത്ത് വിളിച്ചു പറഞ്ഞു നിന്നെ എനിക്ക് അറിയാം കാർത്ത്യായനി മകനല്ലേ??അതെ.നിൻ്റെ വീടിന് അടുത്താട്ടോ എൻ്റെ വീട് കുറെ കാലം ഇവിടെ ഇല്ലായിരുന്നു.ഭർത്താവിൻ്റെ കൂടെ വിദേശത്ത് ആയിരുന്നു ഇപ്പോൾ വീണ്ടും ഇവിടെ താമാസമായ് കുറച്ചു വർഷം ഇവിടെ കാണും.എന്താ നിൻ്റെ പേര്.??ശ്രീധർ നല്ല പേര് എനിക്ക് ഇഷ്ടമായ് നന്നായി പഠിക്കണട്ടോ ശ്രീധർ.ഉം പഠിച്ചോളം ടീച്ചറെ.ഒന്നും കഴിക്കാഞ്ഞിട്ട തലവേദന വരുന്നെ അമ്മയ്ക്ക് പണിയുണ്ടോ??

ഇല്ല അച്ഛനും അച്ഛമ്മക്കും മാത്രം ഉള്ളുപക്ഷെ അച്ഛൻ ഒന്നും കൊണ്ട് വരില്ല എപ്പോഴും കള്ള് കുടിക്കും. അച്ഛമ്മയ വല്ലതും വാങ്ങി തരുന്നെ.സാരമില്ലട്ടോ അച്ഛനോട് ഞാൻ സംസാരിക്കണ്ട്.പിന്നെ അമ്മയ്ക്ക് പണിക്ക് വരാൻ പറ്റുമെങ്കിൽ രാധിക ടീച്ചറുടെ വീട്ടിൽ പണിക്ക് വരാനെന്ന് പറയണം കേട്ടോ.ഉംപറയണ്ട്.പതിയെ ടീച്ചറുടെ കൈകൻ എൻ്റെ കവിളിൽ തലോടി എൻ്റെ കണ്ണുകളിലേക്ക് നോക്കി.ഞാൻ ചായ വാങ്ങി തന്നത് ക്ലാസിലാരോടും പറയേണ്ടഇല്ല്യ ഇനി പൊയിക്കോളു ടീച്ചർ വീട്ടിൽ പണിക്കു പോവാൻ തുടങ്ങിയ അമ്മ വൈകുന്നേരങ്ങളിൽ വീട്ടിൽ എത്തുമ്പോൾ രുചിയുള്ള ഭക്ഷണം കൊണ്ട് വരുമായിരുന്നു.സ്ക്കൂളില്ലാത്ത ദിവസങ്ങളിൽ ഞാനും അമ്മയ്ക്ക് ഒപ്പം പോവും മുറ്റത്ത് കിടക്കുന്ന തേങ്ങ പൊളിച്ചും പറമ്പിലെ തെങ്ങിൻപട്ട കൂട്ടും.ഉച്ഛ നേരത്ത് വരാന്തയിൽ ഇരുത്തി എനിക്കും അമ്മയ്ക്കും ചോറ് വിളമ്പി തന്നപ്പോൾ ടീച്ചറെ ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങിരുന്നുചില ദിവസങ്ങളിൽ ക്ലാസിൽ ചോദ്യം ചോദിക്കുമ്പോൾ ടീച്ചർ പറയും ശ്രീധർ ഇരുന്നോളു വയ്യാത്ത കുട്ടിയല്ലേന്ന്.മാസങ്ങൾ കടന്നു പോയി ഒരു ദിവസം അമ്മ പണി കഴിഞ്ഞു വന്ന്. നാളെ രാവിലെ കുളിച്ചു ടീച്ചർ വീട്ടിൽ ചെല്ലാൻ പറഞ്ഞെന്ന് പറഞ്ഞു.

എന്തിനാണ് അറിയാതെ പിറ്റേന്ന് കുളിച്ചു ഞാൻ പറഞ്ഞത് പോലെ അവിടെ ചെല്ലുമ്പോൾ ടീച്ചർ എന്നെ കാത്തു നിൽപ്പുണ്ടായിരുന്നു അടുത്ത് ചെന്ന് നിന്നപ്പോൾ ഒരു കവർ എനിക്ക് നേരെ നീട്ടിഇത് ശ്രീധറിന് ഉള്ളതാണ്.ഇതെന്താണ് ടീച്ചറെ.ഒരു ഷർട്ടുമാ ചെറിയ മുണ്ടുമാണ്.. കഴിഞ്ഞ മാസം അമ്മയ്ക്കൊപ്പം ഓണം ഉണ്ണാൻ വന്നപ്പോൾ അമ്മയ്ക്ക് ഞാൻ മുണ്ട് കൊടുത്തിരുന്നു.നിനക്കന്ന് ഒന്നും ഞാൻ തന്നില്ല.അന്ന് നിൻ്റെ മുഖത്തെ സങ്കടം ഞാൻ കണ്ടിരുന്നു.എന്നോടു ഒന്നും തോന്നരുത് ?? ഇന്ന് നീ ഇത് ഇടണം നിനക്ക് വേണ്ടി വാങ്ങിച്ചത.അതുകൊണ്ട് ഇതിട്ട് അമ്പലത്തിൽ പോയി തിരികെ ഇവിടേക്ക് തന്നെ വരണം.ഇന്നെൻ്റെ പിറന്നാളാണ് ഇവിടെ നിന്നും കഴിച്ചിട്ടെ പോവാകു.ഞാന കവർ ഏറ്റുവാങ്ങി മെല്ലെ ഇറങ്ങി നടന്നു.അമ്പലത്തിൽ പോയി തിരികെ അവിടെ ചെന്നപ്പോൾ അമ്മയും ഉണ്ടായിരുന്നു അവിടെ.

ടീച്ചറുടെ പിറന്നാളിനുള്ള സദ്യ ഒരുക്കത്തിൽ ഞാനും കൂടി ആദ്യമായി എനിക്ക് സന്തോഷം തോന്നിയ നിമിഷം.ഉച്ഛയ്ക്ക് ചോറുണ്ടു ഉമ്മാറത്ത് ഇരിക്കെ ടീച്ചർ വന്നു എൻ്റെ കയ്യിൽ പിടിച്ചു പതിയെ പറഞ്ഞു.ഇന്ന് എൻ്റെ പിറന്നാൾ അല്ലയിരുന്നു ട്ടോ.നേരത്തെ പറയാതെ ഇരുന്നത് നീ അത് അറിഞ്ഞാൽ സന്തോക്ഷിക്കില്ലെന്ന് അറിയാവുന്നത് കൊണ്ടാണ് ചിലപ്പോൾ നീ ഇവിടെ വരാൻ മടിക്കും എൻ്റെ സ്നേഹ സമ്മാനം നീ ഏറ്റുവാങ്ങാൻ മടിക്കും.ഇന്ന് നിൻ്റെ പിറന്നാളാണ്.ശ്രീധർ അമ്മ ഇന്നലെ കുറച്ചു കാശ് കടം ചോദിച്ചിരുന്നു അപ്പോഴാണ് പറഞ്ഞത് നാളെ നിൻ്റെ പിറന്നാൾ ആണെന്ന് നിനക്ക് എന്തെങ്കിലും വച്ചു കൊടുക്കണം എന്ന്.അപ്പോ നിന്നയും കൂട്ടി ഇവിടെ വരാൻ അമ്മയോട് പറഞ്ഞത്  ഇതെല്ലാം നിനക്ക് വേണ്ടി ഒരുക്കിയതാണ്.എൻ്റെ കണ്ണുകൾ നീറി നീറി വന്നു ഞാർ മുഖം തിരിച്ചു കാലുകൾ മുന്നോട്ടു വച്ചതും ടീച്ചർ എൻ്റെ കൈയ്യിൽ പിടിച്ചു.

അവിടെ നിൽക്ക് പോവല്ലെ.നീ എപ്പോഴെങ്കിലും പിറന്നാൾ ആഘോഷിച്ചിട്ടുണ്ടോ ഞാൻ ഒരുനിമിഷം ടീച്ചറുടെ മുഖത്തേക്ക് നോക്കി.ഇല്ലഞാനെൻ്റെ ജീവിതത്തിൽ പിറന്നാൾ ഉണ്ടുട്ടില്ല.ചിലപ്പോൾ ഒക്കെ അമ്മ പറയുമായിരുന്നു ഇന്ന് നിൻ്റെ പിറന്നാൾ ആയിരുന്നുനിനക്ക് കഴിക്കാൻ ഒന്നും വച്ചില്ലല്ലോ എന്ന്.അതു കേൾക്കുമ്പോൾ എനിക്ക് ഒന്നും തോന്നിയിട്ടില്ല അത് എന്താണെന്ന് എനിക്ക് അറിയില്ല.സാരമില്ലട്ടോ ഇന്ന് നിൻ്റെ നല്ലൊരു ദിനമാണ് നീ ഇനി എപ്പോഴും സന്തോഷത്തോടെ ഇരിക്കണം.ടീച്ചറുടെ മിനുസ്സമുള്ള കൈ എൻറെ കവിളിൽ മെല്ലെ തല്ലോടുമ്പോൾ ആ കണ്ണുകളിൽ ചെറു നനവ് നിറഞ്ഞു.ദയനീയമായി എന്നെ നോക്കി ഒരിക്കൽ കൂടെ പറഞ്ഞു.എന്നും നന്നായിരിക്കണട്ടോ.ശ്രീധർ.
എഴുതിയത് : മനു തൃശ്ശൂർ