മകൻ 10 രൂപ ചോദിച്ചത് കൊടുത്താൽ മദ്യപിക്കാൻ തികയില്ല കൊടുക്കാതെ പോയി ശേഷം വീട്ടിൽ എത്തി മകന്റെ കാഴ്ച്ച ഹൃദയം തകർത്തു

EDITOR

അച്ഛാ താ അവൻ കുഞ്ഞു കൈ നീട്ടി വീണ്ടും കെഞ്ചി.നന്ദു നിന്നോടാ ഞാൻ ചോദിച്ചത് പത്തു രൂപ എന്തിനാണെന്ന് ഞാൻ ഷർട്ട് തിടുക്കത്തിൽ ഇടുന്നതിനിടയിൽ ചോദിച്ചുഅത് അത് ഒരു കാര്യത്തിനാണ്  അവൻ നിന്ന് വിക്കികുട്ടികള് കാശ് കൊണ്ട് കളിക്കരുത് മനസിലായോ അവൻ നീട്ടി പിടിച്ച കൈ തട്ടിതാഴ്ത്തികൊണ്ട് ഞാൻ പറഞ്ഞു സത്യത്തിൽ അവനു പത്തു രൂപ കൊടുക്കണം എന്നുണ്ടായിരുന്നു.കാരണം അവൻ ഇക്കാലത്തിനിടക്ക് ഒരു രൂപയ്ക്കു പോലും ചോദിച്ചിട്ടില്ല.പക്ഷെ ഇന്ന് അത് കൊടുത്താൽ എന്റെ ബജറ്റ് താളം തെറ്റും.കൂട്ടുകാർ വൈകീട്ടത്തെ “കലാപരിപാടിക്ക് കാത്തിരിപ്പുണ്ട്.കൈവശം കൂട്ടി നോക്കിയപ്പോൾ ഒരു ഷെയറിനുള്ള കാശു കൃത്യം.പിന്നെ എന്ത് ചെയും അവൻ വീണ്ടും കൈ നീട്ടി മുന്പിൽ നിൽക്കുന്നു ആ കുഞ്ഞിക്കണ്ണിൽ അച്ഛൻ കൈവിടില്ല എന്ന പ്രതീക്ഷ തിരിച്ചറിഞ്ഞപ്പോൾ എവിടെയോ ഒരു നൊമ്പരം പൊടിഞ്ഞു വരുന്നു മോൻ പോയി അച്ഛന് ഒരു ഗ്ലാസ് വെള്ളം എടുത്തു വന്നേ  സത്യത്തിൽ ഞാൻ അവനെ ഒഴിവാക്കുകയായിരുന്നുഅവൻ ഉത്സാഹത്തോടെ അടുക്കളയിലേക്കോടി ഞാൻ പുറത്തേക്കും.

പടികൾ ഇറങ്ങുമ്പോൾ തിരിഞ്ഞു നോക്കി. അവൻ ഗ്ലാസിൽ വെള്ളവുമായി എന്നെ നോക്കി നിൽക്കുന്നു .അവന്റെ കണ്ണിൽ കയ്യിലെ ഗ്ലാസോളം കണ്ണീർ കണ്ടിട്ടും തിരിച്ചു ചെല്ലാൻ മനസിന്റെ “വെള്ളത്തിന്റെ” ദാഹം അനുവദിച്ചില്ല . അവൻ തിരിച്ചു വിളിക്കുമെന്ന് കരുതി വേഗത്തിൽ നടന്നു.പക്ഷെ അവൻ വിളിച്ചതേ ഇല്ല . കുറച്ചു ദൂരം നടന്നു ഒന്ന് തിരിഞ്ഞു നോക്കി അപ്പോഴും അവൻ കൈയിൽ വെള്ളവുമായി നിൽക്കുകയായിരുന്നു .അവന്റെ ആ നിറഞ്ഞ കണ്ണുകളുമായുള്ള നിൽപ്പ് വല്ലാതെ ഉള്ളിൽ കുരുങ്ങി കിടന്നു . അത് കൊണ്ട് തന്നെയാണ് കൂട്ടുകാരുടെ കൂടെ അടിക്കാതെ തന്റെ പങ്കുമായി വേഗം വീട്ടില്ക്ക് മടങ്ങിയത്
ഞാൻ വാതിൽക്കൽ അവനെ പ്രതീക്ഷിച്ചിരുന്നു പക്ഷെ കണ്ടില്ലഉമ്മറത്ത് അവളിരിപ്പുണ്ട്നീ എപ്പോൾ വന്നു ശവമടക്ക് കഴിഞ്ഞപ്പോൾ വേഗം ഞാൻ ഇറങ്ങി .ഇല്ലെങ്കിൽ ഇവിടെയെത്തുമ്പോൾ ഇരുട്ടിയേനെ പിന്നെ നിങ്ങളെ എല്ലാവരും ചോദിച്ചു അവൾ തെല്ലു സങ്കടത്തോടെ അതിലേറെ വിഷമത്തോടെ പറഞ്ഞു.
ഉംമോൻ എവിടെ ?

അവൻ ഉറങ്ങി.ഇത്ര നേരം കണ്ണും നട്ടിരിപ്പായിരുന്നു നിങ്ങളെ വന്നിട്ടേ ഉറങ്ങു എന്ന് പറഞ്ഞു കാത്തിരിപ്പായിരുന്നു .ഞാൻ അകത്തേക്ക് കടന്നു കട്ടിലിനരികിൽ ഇരുന്നുകൊണ്ട് പതുക്കെ അവന്റെ മുടിയിഴ തഴുകി . ആ തഴുകലിൽ ഒരു കുറ്റ ബോധം ഉണ്ടായിരുന്നു.പിന്നെ പതുക്കെ അവന്റെ കുഞ്ഞ് വിരൽ കവർന്നു . അപ്പോഴാണ് അത് ശ്രദ്ധിച്ചത് അവന്റെ കയിൽ എന്തോ ചുരുട്ടി പിടിച്ചിരുന്നു പതുക്കെ ആ കുഞ്ഞുവിരലുകൾ വിടർത്തി അതിൽ വിലകുറഞ്ഞ ഒരു മിഠായി ഞാൻ അതെടുത്തു. അവന്റെ കൈയിലെ വിയർപ്പിനാൽ അത് അലിഞ്ഞു തുടങ്ങിയിരുന്നു ഞാൻ എന്ന് രാവിലെ സസാരത്തിനിടക്ക് നിങ്ങളുടെ പിറന്നാൾ ഇന്നാണെന്നു പറഞ്ഞിരുന്നു അവൻ അത് ഓർത്തു വെച്ച് നിങ്ങള്ക്ക് തരാൻ വാങ്ങിയതാ അവനു ഇഷ്ടപ്പെട്ട ചോക്ലേറ്റ് മുട്ടായി വാങ്ങി തരാൻ ആയിരുന്നു കൊതിച്ചത് വന്നപാടെ എന്റെടുത്ത് കാശു ചോദിച്ചു ഒരുപാട് കരഞ്ഞു എന്റെ എടുത്തു എവിടുന്ന് ഉണ്ടാവാനാ ” അവളുടെ വാക്കുകളിൽ നിസഹായത നിഴലിച്ചിരുന്നു

അവൾ അവന്റെ കാൽക്കൽ ഇരുന്നു അവനെ തഴുകി .അൽപ്പ നേരത്തെ ഇടവേളക്ക് ശേഷം വീണ്ടും തുടർന്നു  കുറേ നേരം ഉമ്മറത്ത് തന്നെ ഇതുമായി കണ്ണും നട്ട് കാത്തിരിപ്പായിരുന്നു പാവം എന്റെ കണ്ണ് നിറഞ്ഞു  അരയിൽ തിരുകിയ പാതി കുടിച്ച മദ്യകുപ്പി ചുട്ടുപൊള്ളുന്നതായി തോന്നിയപ്പോൾ ഞാൻ പതുക്കെ എഴുന്നേറ്റു കുപ്പി തുറന്നു എനിക്ക് മാത്രം സുഖം തന്ന ആ നിറം കലർന്ന ലായനി ഒരു തുള്ളി പോലും അവശേഷിക്കാതെ വാഷ്ബേസിൽ കമഴ്ത്തി അന്ന് വരെ ആശിച്ച ആ കാഴ്ച കണ്ടപ്പോൾ അവൾ ഓടി വന്നു എന്നെ കെട്ടി പിടിച്ചു എന്റെ മാറത്തുമുഖമമർത്തി തേങ്ങി ഞാൻ അവളുടെ മുഖം പിടിച്ചു ഉയർത്തി കണ്ണുകളിലേക്ക് നോക്കി ഉറച്ച ശബ്ദത്തിൽ പറഞ്ഞു  ഇനി ഇല്ല  ഒരിക്കലും.ശബ്ദം കേട്ട് എഴുന്നേറ്റ മോനും ചാടി എഴുന്നേറ്റു ഞങ്ങളെ വട്ടം ചുറ്റി പിടിച്ചു .അവൾ അവനെ തോളത്തെടുത്തപ്പോൾ ഞാൻ ആ കുഞ്ഞു മിഠായി വീതിച്ചു ഇരുവരുടെയും വായിൽ വെച്ച് കൊടുത്തു . ഒപ്പം ഞാനും കഴിച്ചു ആ നിമിഷങ്ങളിൽ ഞാൻ തിരിച്ചറിയുകയായിരുന്നു ഉള്ളത് പങ്കു വെക്കുമ്പോൾ നുരഞ്ഞു പൊന്തുന്ന സ്നേഹത്തിന്റെ ലഹരിയേക്കാൾ വലിയ ലഹരി ഈ ലോകത്ത് മറ്റൊന്നിനും ഇല്ലയെന്ന സത്യം അതെ അതാണ് പരമമായ സത്യം
മനോജ്കുമാർ കാപ്പാട് കുവൈറ്റ്