നല്ലവർക്കേ ദൈവം പെൺകുട്ടികളെ തരുള്ളു എന്ന് കൂടെ ജോലി ചെയ്ത ഇക്ക എപ്പോളും പറയും അതിന്റെ കാരണം ആണ് ഞെട്ടിച്ചതും ശരി എന്ന് ജീവിതത്തിൽ തോന്നിച്ചതും

EDITOR

എന്റെ കൂടെ ജോലിചെയ്യുന്ന ഇക്കാക്ക് അഞ്ചു ആൺമക്കളായിരുന്നു ഒരു പെൺകുട്ടിക്ക് വേണ്ടിയുള്ള പരിശ്രമം അഞ്ചാൺകുട്ടികളിൽ അവസാനിച്ചു എന്റ മോളെ പ്രസവിച്ചപ്പോൾ ഇക്ക പറഞ്ഞത് ഇന്നും ഓർക്കുന്നു, നീ ഭാഗ്യവാനാടാ നല്ലവർക്കേ ദൈവം പെൺകുട്ടികളെ തരുള്ളു അതൊന്നും ഇല്ല ഇക്ക ആണായാലും പെണ്ണായാലും മക്കള് നന്നായാൽ മതി ഞാൻ സമദാനിപ്പിക്കുംമക്കോളൊക്കെ വലുതായി ഗൾഫിലും നാട്ടിലുമൊക്കെയായി വിവിധ ജോലികളിലും ആയി ഇക്ക ഗൾഫ് ഒക്കെ നിറുത്തി നാട്ടിലുമായിഇടക്കൊക്കെ ഇക്കാനെ വിളിക്കുമായിരുന്നു ആൺകുട്ടികൾ പൈസ തരാത്ത കാര്യവും പെൺകുട്ടികൾ ഇല്ലാത്ത സങ്കടവും എപ്പോ വിളിച്ചാലും പറയും കൂടാത്തതിന് പ്രവാസത്തിന്റ പെൻഷനായരോഗങ്ങളെക്കുറിച്ചുംഒരു മാസം മുൻപ് അവസാനമായി വിളിച്ചപ്പോൾ സുഖംമില്ല എന്നും മൂത്രം ഒഴിക്കുമ്പോൾ വേദന ഉണ്ടെന്നും പറഞ്ഞു ഡോക്ടറെ കാണിച്ചില്ലേ എന്ന് ചോദിച്ചപ്പോൾ മക്കൾ ഒക്കെ ഗൾഫിൽ ആണെന്നും അത്ര വലിയ പ്രശനമൊന്നുമില്ല എന്നും ലോക്‌ടോൺ കഴിഞ്ഞിട്ട് പോകാമെന്നും പറഞ്ഞു.

പിന്നെ അറിയുന്നത് ഇക്ക മരിച്ചവിവരമാണ് ഡോക്ടറെ കാണിക്കാൻ സമയം വൈകിയെന്നും ഇനി രക്ഷയില്ലന്നും പറഞ്ഞത്ര രണ്ടുദിവസത്തിനുള്ളിൽ മരണവും കഴിഞ്ഞു നാഥൻ പൊറുത്തുകൊടുക്കട്ടെ റൂമിൽ എല്ലാവരും ഇക്കാന്റെ മരണവിവരം അറിഞ്ഞു ഇപ്പോഴും ദുഖത്തിലാണ് ഉമ്മറിക്ക പറയാഅനസെ അയാൾക്കൊരു പെണ്‍കുട്ടി ഉണ്ടായിരുന്നെങ്കിൽ ഈ അവസ്ഥ വരില്ലായിരുന്നു. പെണ്‍കുട്ടികൾക്ക് മാത്രേ തങ്ങളുടെ അച്ഛനേം അമ്മനേം ശരിക്കും മനസ്സിലാവൂ.അവർക്കെ അവരുടെ ഓരോ മാറ്റങ്ങളും മനസ്സിലാക്കാൻ കഴിയൂ.ഒരു പെണ്‍കുട്ടിക്കെ ദുർവാശിക്കാരനായ തന്റെ പിതാവിനെ നിർബന്ധിച്ചു ആശുപത്രിയിൽ കൊണ്ട് പോവാൻ കഴിയൂ.മാമ്പൂ കണ്ടും മക്കളെ കണ്ടും കൊതിക്കരുത് എന്ന് പണ്ട് മുതലേ കാരണവന്മാർ പറഞ്ഞിട്ടുണ്ട്. മാറിയ ജീവിത ക്രമത്തിൽ ഇനിയങ്ങോട്ട് ഒരിക്കലും മക്കളെ ഒരു അസറ്റായി കാണാനും പറ്റില്ല. അതുപോലെ മക്കൾ ഉള്ളത് വലിയൊരു സ്വകാര്യ അഹങ്കാരമായി കരുതാനും പാടില്ല.

എങ്കിലും ഒരു പെണ്‍കുഞ്ഞിന്റെ പിതാവാണെന്ന ബോധം വല്ലാത്തൊരു പൂർണതയാണ് ജീവിതത്തിനു നൽകുന്നത്.കൂടെ ഉത്തരവാദിത്യ ബോധവുംഎന്റെ ആയിഷുന് വയസ്സ് ഒന്ന് കഴിഞ്ഞു ആരോഗ്യത്തോടെ മിടുക്കിയായി വളർന്ന് കുടുംബത്തിനും നാടിനും നന്മ നിറഞ്ഞൊരു പുഞ്ചിരിയെന്നും നൽകാൻ അവളെ സർവശക്തൻ അനുഗ്രഹിക്കട്ടെ മൂന്നു താത്തമാരും രണ്ടു ഇക്കമാരും ഒരു മാമയും അവളെ കളിപ്പിക്കാനായി ചുറ്റും കൂടുമ്പോൾ വീട്ടിലെ എല്ലാ ഭരണവും കയ്യിലെടുത്തു അവൾ വിലസുമ്പോളും ഈ പാവം ഉപ്പ എത്രയോ ദൂരെ നിന്നും അവളെ കാണാനും ഒന്ന് കൊഞ്ചിക്കാനുമായി ദിവസങ്ങൾ എണ്ണിനീക്കി പ്രാർത്ഥനയും പരിഭവവുമായി ഇരിക്കുന്ന വിവരം അവളുണ്ടോ അറിയുന്നു.വർഷങ്ങൾ ആയിട്ടും കുട്ടികൾ ഇല്ലാതെയും കാത്തിരിപ്പിനൊടുവിൽ ഉണ്ടായ കുട്ടിയെ ഒരുനോക്കു കാണാൻ വീണ്ടും കാത്തിരിക്കേണ്ടിയും വരുന്ന ഒരുപാട് പ്രവാസികൾ.കണ്ണീർ കൊണ്ടല്ലാതെ പ്രവാസികളുടെ വിരഹ വേദന വിവരിക്കാനാവില്ല.

എഴുതിയത് : അനീസ്