ഒരു കുഞ്ഞിന്റെ അമ്മയായ ശേഷം കൂട്ടുകാരി കാണാൻ വന്നു പോകും മുൻപ് അവളുടെ ഒരു ചോദ്യം എന്നെ വിവാഹമോചനത്തിൽ എത്തിച്ചു

EDITOR

കുറച്ചു സംഭവങ്ങൾ നിങ്ങൾക്കായി ശ്രദ്ധയ്ക്ക് വേണ്ടി ഇവിടെ ഇടുകയാണ് നമ്മുടെ ഓരോതരുടെയും ജീവിതത്തിൽ ഇ സംഭവങ്ങൾ നമുക്ക് കാണാൻ കഴിയും .അല്പം ശ്രദ്ധയോടെ നിരീക്ഷിക്കണം എന്ന് മാത്രം. ഒരു കുഞ്ഞിന്റെ അമ്മയായ കൂട്ടുകാരിയോട് മറ്റൊരു കൂട്ടുകാരി ചോദിച്ചു,കുഞ്ഞ് ജനിച്ച സന്തോഷത്തിൽ നിന്റെ ഭർത്താവ് നിനക്ക് എന്താണ് സമ്മാനം നൽകിയത്?അമ്മയായ കൂട്ടുകാരി പറഞ്ഞു,ഒന്നും തന്നിട്ടില്ല.അൽഭുതത്തോടെ കൂട്ടുകാരി പറഞ്ഞു,എന്ത് മനുഷ്യനാ അയാൾഅയാളുടെ കണ്ണിൽ നിനക്ക് യാതൊരു‌വിലയുമില്ലേ!?കൂട്ടുകാരി പോയിക്കഴിഞ്ഞപ്പോൾഅമ്മയായ കൂട്ടുകാരി ആ കൂട്ടുകാരി പറഞ്ഞതിനെക്കുറിച്ച് ചിന്തിച്ച് ഇരുന്നു.ഭർത്താവ് വന്നപ്പോൾ സമ്മാന കാര്യം പറഞ്ഞ് ഭാര്യയും ഭർത്താവും തമ്മിൽവഴക്കായിഅവസാനം അവരുടെ വിവാഹ മോചനത്തിലെത്തിച്ചു ആ വഴക്ക് .

അബ്ദുല്ലയോട് വർഷങ്ങൾക്ക് ശേഷംകണ്ടുമുട്ടിയ സ്നേഹിതൻ ചോദിച്ചു,നീ എവിടെ ജോലി ചെയ്യുന്നു?അബ്ദുല്ല താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേര് പറഞ്ഞുസ്നേഹിതൻ ചോദിച്ചു,എത്രയാ നിന്റെ ശമ്പളം?”അബ്ദുല്ല പറഞ്ഞു, “9000”സ്നേഹിതൻ ചോദിച്ചു,വെറും 9000 രൂപയോ!?എങ്ങിനെ ജീവിക്കുന്നു നീ ഈ ശമ്പളത്തോട്?!”അബ്ദുല്ല പറഞ്ഞു,എന്ത് ചെയ്യാനാഅത്രയേ കിട്ടുന്നുള്ളൂ.സംസാരം കഴിഞ്ഞു.അതിനു ശേഷം അബ്ദുല്ല ജോലിയിൽ ശ്രദ്ധക്കുറവ് കാണിച്ചു തുടങ്ങി.മുതലാളിയോട് ശമ്പളം വർദ്ധിപ്പിച്ചു തരണമെന്ന് അവശ്യപ്പെട്ടു,പക്ഷെ മുതലാളി അതിന് തയ്യാറായില്ല,അബ്ദുല്ല ആ ജോലി ഒഴിവാക്കി ഇപ്പോൾ ജോലിയില്ലാതെ നടക്കുന്നു.

തനിച്ച് താമസിക്കുകയായിരുന്ന വൃദ്ധനായ പിതാവിനോട് ഒരാൾ ചോദിച്ചു,നിങ്ങളുടെ മകൻ നിങ്ങളെ കാണാൻ വരാറില്ലെ?”പിതാവ് പറഞ്ഞു,“ഉവ്വ് മാസത്തിൽ ഒരിക്കൽ വരും,എനിക്ക് ആവശ്യമുള്ളത് എല്ലാം കൊണ്ട് വരും, എനിക്കാവശ്യമുള്ള കാശും, ജോലിക്കാർക്കുള്ള ശമ്പളവും എല്ലാം തന്നിട്ട് പോകുംആ ആൾ ചോദിച്ചു,എന്തൊരു മകനാ നിങ്ങളുടേത്?മാസത്തിലൊരിക്കൽ വരുമെന്നോ!അവന് നിങ്ങളോട് ഇത്ര സ്നേഹമേ ഉള്ളൂ?!”പിതാവ് പറഞ്ഞു,“അവന്റെ ജോലിയിൽഅങ്ങിനെ ഇടക്കിടക്ക് ലീവൊന്നും കിട്ടാറില്ല,അതുമല്ല അവന്റെ ഭാര്യയും,കുട്ടികളും അവിടെ ഉണ്ട്, അവരുടെ കാര്യവും ശ്രദ്ധിക്കണമല്ലൊ അവന്.ആ വ്യക്തി പറഞ്ഞു,നല്ല കാര്യമായി,നിങ്ങൾ അവനെ വളർത്തി വലുതാക്കി പഠിപ്പിച്ചു,ഇപ്പോൾ അവൻ ഇങ്ങിനെയാ ചെയ്യേണ്ടത്?!വ്യക്തി പോയതിന് ശേഷം ആ പിതാവ് വ്യക്തി പറഞ്ഞതാലോചിച്ച് വളരെ വിഷമിച്ചു,എപ്പോഴും വെറുതെ ചിന്തിച്ചു കൊണ്ടിരിക്കൽ‌ പതിവായി.അവസാനം ആ പാവം പിതാവ് മാനസീക രോഗിയായി മാറി.

ഓർക്കുക,നമ്മുടെ നാവിൽ നിന്നും പുറപ്പെടുന്ന വാക്കുകൾ മറ്റുള്ളവരിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കിയേക്കാം. കൂട്ടുകാരുടെ ഇടയിൽ കുടുംബക്കാരുടെ ഇടയിൽ ഉണ്ടാകുന്ന പല വഴക്കുകളുടെ കാരണമന്വേഷിച്ച് പോയാൽ അതിൽ മറ്റാരുടെയെങ്കിലും കൈ ഉള്ളതായി കാണാം. പറയുന്നവർ ഓർക്കുന്നില്ല അവരുടെ നാവിൽ നിന്നും പുറപ്പെടുന്ന വാക്കുകൾ കാരണം മറ്റുള്ളവരുടെ ജീവിതം തകർന്നേക്കാമെന്ന്. നമ്മുടെ വാക്കുകൾ ഉപയോഗിക്കുന്നത് വളരെയധികം ശ്രദ്ധിച്ച് ഉപയോഗിക്കണം. വാക്കുകൾ ബന്ധങ്ങൾ കൂട്ടി യോജിപ്പിക്കാൻ ശ്രമിക്കണം, ഒരിക്കലും നാം കാരണം ഒരു‌ ബന്ധത്തിലും മാനസീകമായി ഒരു‌ പ്രയാസം പോലും ഉണ്ടാകരുത് എന്ന ചിന്തയോട് കൂടി വേണം വാക്കുകൾ ഉപയോഗിക്കാൻ.