അമ്മ വൃദ്ധ സദനത്തിന്നു പുറത്തു ചാടി എന്ന് അറിഞ്ഞപ്പോ തന്നെ ഭാര്യയുടെ മുഖം മാറി ആ അമ്മ ചാടിയ കാരണം അറിഞ്ഞപ്പോൾ ഹൃദയം തകർന്നു

EDITOR

എടീ അമ്മ വൃദ്ധസദനത്തിൽ നിന്നും ചാടീന്ന്”ദൈവമേ!!! ആരാ പറഞ്ഞേ ഉണ്ണിയേട്ടാ അവിടെ നിന്നും ഇപ്പോ വിളിച്ചിരുന്നു. ഇനിയിപ്പോ എന്താ ചെയ്യാ ഇനി ഇങ്ങോട്ടെങ്ങാനും വരുമോ ആ തള്ളഹേയ് വന്നാലും കുഴപ്പമൊന്നുമില്ല. നാളെ നമ്മള്‍ ഹോസ്പിറ്റലില്‍ പോവല്ലേ. ഇനി നിന്റെ പ്രസവവുമൊക്കെ കഴിഞ്ഞ് നമ്മള്‍ തിരിച്ചുവരാന്‍ കുറച്ച് ദിവസമാവില്ലേ, ഇവിടെ വന്ന് നമ്മളെ കാണാതാവുമ്പോൾ താനേ തിരിച്ചു പൊയ്ക്കോളുംരണ്ടു പേരും പരസ്പരം നോക്കി പുഞ്ചിരിച്ചു. പിറ്റേ ദിവസം നേരത്തെ തന്നെ രണ്ടു പേരും ഹോസ്പിറ്റലില്‍ എത്തി. പ്രസവ തിയ്യതി പറഞ്ഞിരിക്കുന്നത് നാളെയാണ്. ഹോസ്പിറ്റലില്‍ എത്തി‍ അഡ്മിറ്റായി. അവിടെ എത്തിയ ഉടന്‍ അവള്‍ക്ക് ചെറിയ തോതില്‍ വേദന അനുഭവപ്പെടാൻ തുടങ്ങി. ഉണ്ണി ഡോക്ടറെ വിവരം അറിയിച്ചു. അവര്‍ ഡോക്ടര്‍ വരുന്നതും കാത്തു നിന്നു.കുറച്ചു സമയത്തിന് ശേഷം അവരുടെ മുറിയുടെ കതകിന് പുറത്ത് ആരോ നില്‍ക്കുന്നതായി ഉണ്ണിക്ക് അനുഭവപ്പെട്ടു. അയാള്‍ വാതില്‍ തുറന്നു നോക്കിയപ്പോള്‍ പത്ത് മാസം ചുമന്ന് പെറ്റ അമ്മ തന്റെ നേരെ കൈകള്‍ കൂപ്പി ദയനീയമായി നില്‍ക്കുന്നതാണ് കണ്ടത്. അമ്മയെ കണ്ടതും ആ പ്രസവ വേദനയിലും ഭാര്യ ഉണ്ണിയെ നോക്കി കണ്ണുരുട്ടി.

അയാള്‍ അമ്മയുടെ അടുത്ത് ചെന്നു എന്റെ പൊന്ന് അമ്മേ, എന്തിനാ ഇപ്പോ ഇങ്ങോട്ട് കെട്ടിയെടുത്തത്, ഞങ്ങളെ ബുദ്ധിമുട്ടിക്കാനായിട്ട്. അവിടെ അമ്മക്ക് എന്തായിരുന്നു ഒരു കുറവ്അമ്മ ദയനീയമായി തന്റെ മോനെ ഒന്ന് നോക്കി ഒരു കുറവും ഉണ്ടായിരുന്നില്ല മോനേ, നല്ല സുഖമായിരുന്നു. ഞാന്‍ എന്റെ പേരകുട്ടിയെ ഒരു നോക്ക് കണ്ടിട്ട് പോയ്ക്കൊള്ളാം മോനേ. എന്റെ മോന്‍ തടസ്സമൊന്നും പറയല്ലേഉണ്ണി ഭാര്യയെ ഒന്ന് നോക്കി. അവള്‍ ദേഷ്യത്തോടെ മുഖം തിരിച്ചു. അവന്‍ അമ്മയോട് ഒന്നും പറയാതെ മുറിയുടെ അകത്തേക്ക് പോയി. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ വന്നു. അവളെ ഉടന്‍ ലേബര്‍ റൂമിലേക്ക് മാറ്റി. കുറച്ച് സമയങ്ങൾക്ക് ശേഷം തന്റെ പേരകുട്ടിയുടെ കരച്ചില്‍ മുത്തശ്ശിയുടെ കാതില്‍ വന്നു പതിച്ചു. ആ മുഖത്ത് സന്തോഷം വിരിഞ്ഞു. കുഞ്ഞിനെ കണ്ട ഉടന്‍ അമ്മയോട് തിരിച്ച് പോകാന്‍ മകന്‍ ആവശ്യപ്പെട്ടു. പക്ഷെ അമ്മ തന്റെ പേരകുട്ടിയോടൊപ്പം ഒരു രണ്ട് ദിവസം നില്‍ക്കാന്‍ മോനോട് കെഞ്ചി. അവന്‍ ദേഷ്യത്തോടെയാണെങ്കിലും സമ്മതിച്ചു.

തന്റെ കുഞ്ഞിനെ അമ്മ ലാളിക്കുന്നതും കൊഞ്ചിക്കുന്നതും ഉണ്ണിയുടെ ഭാര്യക്ക് ദഹിച്ചില്ല. അവള്‍ ഉണ്ണിയോട് തന്റെ പരിഭവം പറയുകയും ചെയ്തു. ഒരു ദിവസം കൂടി കഴിഞ്ഞാല്‍ അമ്മ പോവുമല്ലോ എന്ന് പറഞ്ഞ് ഉണ്ണി ഭാര്യയെ ആശ്വസിപ്പിച്ചു.അമ്മക്ക് മകന്‍ അനുവദിച്ച സമയം അവസാനിച്ചപ്പോൾ, അവര്‍ യാത്ര പറഞ്ഞ് പോകാനൊരുങ്ങിയപ്പോഴാണ് ഉണ്ണിയും ഭാര്യയും തങ്ങളുടെ കുഞ്ഞിനെ കാണാനില്ല എന്ന കാര്യം ശ്രദ്ധിച്ചത്. ഉടന്‍ തന്നെ ഉണ്ണി ഹോസ്പിറ്റൽ അധികൃതരെ വിവരം അറിയിച്ചു. അവര്‍ സിസി ടിവിയും മറ്റും പരിശോധിച്ചിട്ടും കുഞ്ഞിനെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ഉണ്ണിയും ഭാര്യയും പരിഭ്രാന്തരായി. പൊട്ടിക്കരയുന്ന തന്റെ ഭാര്യയെ അവന്‍ ആശ്വസിപ്പിച്ചു. ഹോസ്പിറ്റൽ അധികൃതര്‍ പോലീസില് വിവരം അറിയിച്ചു. പോലീസ് എത്തി അന്വേഷണം ആരംഭിച്ചു. അവരുടെ മുറിയുടെ മുന്നില്‍ ആളുകള്‍ തടിച്ചു കൂടി. തന്റെ കുഞ്ഞിനെ ഓര്‍ത്ത് ഒരു ഭ്രാന്തിയെ പോലെ കരയുന്ന ഭാര്യയെ ഉണ്ണി നിസ്സഹായനായി നോക്കി നിന്നു. കൂടി നില്‍ക്കുന്ന ആളുകള്‍‍ക്ക് അഭിമുഖമായി നിന്നുകൊണ്ട് ഉണ്ണിയുടെ അമ്മ വിളിച്ചു പറഞ്ഞു.

ഇനി ആരും കുഞ്ഞിനെ അന്വേഷിക്കേണ്ട. കുഞ്ഞ് ഈ മുറിയില്‍ തന്നെ ഉണ്ട്. ഞാനാ ഒളിപ്പിച്ചു വെച്ചത്ഇത് കേട്ടതും ഒരു ഭ്രാന്തിയെപോലെ ഉണ്ണിയുടെ ഭാര്യ അവര്‍ക്ക് നേരെ പാഞ്ഞടുത്തുഎങ്ങനെ മനസ്സ് വന്നു തള്ളേ എന്റെ കുഞ്ഞിനെ എന്നില്‍ നിന്നും പിരിക്കാൻ. എന്റെ കണ്ണീരിന്റെ ശാപം നിങ്ങളെ വിട്ട് പോകില്ല. പുഴുത്ത് ചാകും നിങ്ങള്‍”ഒളിപ്പിച്ചു വെച്ച കുഞ്ഞിനെ പുറത്തെടുത്ത് കവിളില്‍ ഒരു ഉമ്മ കൊടുത്ത് നിറ കണ്ണുകളോടെ അമ്മ ഉണ്ണിയേയും ഭാര്യയേയും നോക്കി ഞാന്‍ ചെയ്തത് മഹാപാപമാണ് എന്ന് എനിക്കറിയാം. നീ പറഞ്ഞത് ശരിയാണ് മോളെ നിന്റെ കണ്ണീരിന്റെ ശാപം എന്നെവിട്ട് പോകില്ല. പത്ത് മാസം ചുമന്ന് പെറ്റ കുഞ്ഞിനെ അമ്മയിൽ നിന്നും അകറ്റുന്നത് മഹാപാപം തന്നെയാണ്. വെറും രണ്ട് ദിവസം പ്രായമായ നിന്റെ കുഞ്ഞിനെ കുറച്ചു സമയം കാണാതായപ്പോൾ നീ ഇങ്ങനെ പറയുന്നു. അപ്പോ പത്തു മാസം ചുമന്ന് പെറ്റ, ഞാന്‍ ഉണ്ണാതെ ഊട്ടി വളര്‍ത്തിയ, ഞാന്‍ താരാട്ട് പാട്ട് പാടി ഉറക്കിയ, എന്റെ കണ്ണ് നിറഞ്ഞാൽ കൂടെ കരഞ്ഞിരുന്ന, എന്നെ ജീവനു തുല്യം സ്നേഹിച്ചിരുന്ന എന്റെ മോനെ എന്നില്‍ നിന്നും അകറ്റിയ മോള് ചെയ്തതാണോ പുണ്യം. സ്വന്തം മകനെ കൊണ്ട് എന്നെ വൃദ്ധസദനത്തിൽ ആക്കിച്ചതാണോ പുണ്യംകൂടി നിന്നിരുന്ന ആളുകള്‍ ഉണ്ണിയേയും ഭാര്യയേയും പുച്ഛത്തോടെ നോക്കി. ഉണ്ണിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് അമ്മ കണ്ടു എന്റെ മോന്‍ കരയേണ്ട. അത് ഈ അമ്മക്ക് സഹിക്കാന്‍ പറ്റില്ല. ഞാന്‍ ഇപ്പോ പറയുന്നത് മോന് ചിലപ്പോള്‍ മനസ്സിലാവില്ല. നാളെ നിങ്ങളുടെ മക്കള്‍ നിങ്ങളോട് ഇങ്ങനെ ചെയ്യുമ്പോഴേ മനസ്സിലാകൂഅമ്മ പറഞ്ഞു തീര്‍ന്നതും ഉണ്ണി അമ്മയുടെ കാലില്‍ വീണതും ഒരുമിച്ചായിരുന്നു.