കല്യാണത്തിന്റെ പിറ്റേന്ന് ചാടി കയറി പേരിന്റെ അറ്റത്തു ഭർത്താവിന്റെ പേര് ചേർക്കരുത് അയാൾ കളഞ്ഞിട്ട് പോയപ്പോ കിട്ടുന്ന പണി

EDITOR

പേരിന്റെ അറ്റത്തെ വാൽ.എത്ര മനോഹരമായ ആചാരങ്ങൾ. പെണ്ണുങ്ങളുടെ പേരിന്റെ അറ്റത്തു കെട്ടിയോന്റെ പേര് ചേർക്കുക. ഇടല്ലേ ഇടല്ലേ ഇടല്ലേ.അല്ലാതെന്തു പറയാൻ.സ്കൂളിൽ ചേർത്തപ്പോ ഇമ്മിണി ഒരു പേര്. ഇടവും വലവും ഇരിക്കുന്ന കുട്ടികളാണേൽ ഒന്നിന്റെ പേരിന്റെ നീളം തിരുവനന്തപുരം മുതൽ കാസറഗോഡ് വരെ അന്ന മറിയം ജോർജ് മേലെകാട്ടിൽ.മറ്റേതിന്റെ പേരും വിനീത R. വിജയരാഘവൻ എന്നോ.ഇടയ്ക്ക് ഞാൻ ദേ വെറും രണ്ടക്ഷരം വിത്ത്‌ ഇനിഷ്യൽ.ഒപ്പാണെങ്കിൽ അതിന്റെ അത്രേം കൂടി യില്ല ഒന്നുമല്ലെങ്കിലും ബാപ്പാന്റെ പേര് കൂട്ടിച്ചേർത്തു മക്കളെ ചേർത്താലെന്താ ഇവർക്കൊക്കെ.ഒരു ഗമയല്ലേ അതൊക്കെ.പക്ഷെ കല്യാണം കഴിച്ചപ്പോ എല്ലാം കൂടി ചേർത്തങ്ങ് പകരം വീട്ടിഎന്റെ രണ്ടക്ഷരവും കെട്ടിയോന്റെ മൂന്നക്ഷരവും കൂട്ടിച്ചേർത്തു വിലസാൻ തുടങ്ങി.ആധാർ,പാൻ കാർഡ്,പാസ്സ് ബുക്ക്‌, വോട്ടേഴ്‌സ് ഐഡി എന്നുവേണ്ട റേഷൻ കാർഡിൽ വരെ എന്റെ പേരിന്റെ വാലറ്റമായികെട്ടിയോന്റെ പേര് ചേർത്ത നിർവൃതി എനിക്കും.

ഉടക്ക് ഉണ്ടാക്കിയാലേ പ്രശ്നമുള്ളൂ അപ്പോൾ ഞാൻ പേരങ് മാറ്റുo. കെട്ടിയോനെ തള്ളി പറഞ്ഞു ബാപ്പാന്റെ പേര് പറയും… ഇനി രണ്ടു പേരുടത്തും കലിപ്പാണേൽ ഓഹ് മ്മക്ക് ആരുടെയും പേരൊന്നും വേണ്ടേ.മ്മടെ മാത്രം മതിയേ എന്നുള്ള ആത്മ ഗതം.ഇപ്പോൾ കൂടുതലും ആത്മഗതങ്ങൾ മാത്രം.ടീ നീയിതു എന്ത് ഭാവിച്ചാ നിന്റെ ഐഡി മുഴുവനും എന്റെ പേർ ചേർക്കുന്നത്.ഞങ്ങളാരെങ്കിലും ഭാര്യേടെ പേരും ചേർത്ത് നടക്കുന്നത് കണ്ടിട്ടുണ്ടോ.ഉത്തരം മുട്ടി. ദേ കിടക്കുന്നു ഐഡി കാർഡുകളും നിങ്ങടെ പേരും എന്ന് പറഞ്ഞു എല്ലാം കൂടി വലിച്ചെടുക്കുമ്പോൾ,അല്ലപെണ്ണും പിള്ളേ നിങ്ങക്കിതിന്റെ ആവശ്യം വല്ലതും ഉണ്ടാരുന്നോ ന്നു ആ ഐഡി കാർഡുകൾ എന്നെനോക്കി കൊഞ്ഞനം കുത്തുന്നതായി തോന്നി.അങ്ങേര് നാളെ നിങ്ങളെ ഇട്ടേച്ചു പോയാലോ നിങ്ങള് അങ്ങേരെ ഇട്ടേച്ചു പോയാലോ എന്ത് ചെയ്യും.പിന്നെ ഈ ഐഡി കൾ ഉണ്ടാക്കുന്നതിനേക്കൾ പാടാണ് തിരുത്തിഎടുക്കാൻ.അച്ഛന്റെ പേര് ചേർത്താൽ പിന്നെ മരണം വരെ മാറ്റവും ഇല്ല. അങ്ങനെ വല്ലതും നോക്ക്.

കാര്യം ഇത്തിരി തമാശയ്ക്ക് പറഞ്ഞതാണേലും കാര്യമുള്ള കാര്യമാ കേട്ടോ. എന്നാൽ ഈ ഐഡി എടുക്കാൻ ചെല്ലുമ്പോൾ അവിടെയിരിക്കുന്ന പൊട്ടന്മാർ ഇത് വല്ലതും ഗൗരവമായി പറഞ്ഞു തരത്തുമില്ല .കിട്ടിയതും വാങ്ങി നമ്മളും പോരും.എന്തായാലും പുതു തലമുറകൾ എങ്കിലും ശ്രെദ്ധിക്കുക. കെട്ടിന്റെ പിറ്റേന്ന് ചാടിക്കേറി ഐഡി യിലൊന്നും ഭർത്താവിന്റെ പേര് തങ്ങളുടെ പേരിന്റെവാലറ്റ ത്ത് കൂട്ടിചേർക്കാത്തിരിക്കുക.. മ്മളെ കളഞ്ഞിട്ട് പോണതല്ലവിഷയം.പുതിയ കെട്യോനെ കെട്ടിയാൽഅയാളുടെ പേര് ചേർക്കാൻ നടക്കണ്ടേ.സ്ത്രീകൾ ക്ക് സ്വന്തം ഐഡന്റിറ്റി വേണ്ടേ.ഡിവോഴ്സ് മാത്രം അല്ല പ്രശ്നം ഏതെങ്കിലും അപേക്ഷകൾ കൊടുക്കാൻ ചെല്ലുമ്പോൾ ഒരു അക്ഷരം തെറ്റിയാൽ പിന്നെ പെടാ പാടാണ് തിരുത്താൻ മ്മക്ക് ഇതൊന്നും പറഞ്ഞു തരാൻ ആളില്ലാതെ പോയി.തത്കാലം അങ്ങേരു മ്മളെ കളയുന്ന ലക്ഷണം കാണാത്തത് കൊണ്ട് കിട്ടിയ വാലറ്റവുമായി ഒരു അരിക് പറ്റി ഇങ്ങനെ മുന്നോട്ട് പോണ്.. എങ്കിലും പെൺകുട്ടികൾ ജാഗ്രതൈ.സ്നേഹം വേറെ പേര് വേറെ.
ലിജി ഷമീർ.

പാസ്പോർട്ട് പോലുള്ള ആധികാരിക രേഖകളിൽ സ്വന്തം പേരിനൊപ്പം ഭർത്താവിന്റെ പേര് ചേർക്കുന്നത് ഒഴിവാക്കുക.കല്ല്യാണം കഴിഞ്ഞാൽ പെൺകുട്ടികൾ ഒരു ആധികാരിക രേഖകളിലും സ്വന്തം പേരോട് ഭർത്താവിന്റെ പേര് ചേർത്ത് കൊടുക്കരുത് എസ്എസ്എൽസി ബുക്കിലെ പേരേ കൊടുക്കാവൂ.ഉദാഹരണത്തിന് സാറാ ക്ലീറ്റസ് എന്നാണ് എസ്എസ്എൽസി ബുക്കിൽ എങ്കിൽ കല്ല്യാണം കഴിച്ച ആളുടെ പേര് മനോ ജോസഫ് എന്ന് കരുതുകഒരിക്കലും സാറ മനോ എന്ന് എഴുതി കൊടുക്കരുത്. കാരണം സാറാ മനോ എന്നത് നിങ്ങളുടെ നിയമപരമായ പേരല്ല നിങ്ങൾ സ്വയം ഉണ്ടാക്കിയ പേരാണ്. മനോ ജോസഫ് വിവാഹം ചെയ്തത് സാറാ മനോയെ അല്ല സാറാ ക്ലീറ്റസിനെ ആണ്.മനസ്സിലായോ.നിങ്ങളുടെ ഐഡന്റിറ്റി എന്നും ഒന്ന് തന്നെയാവണം.Sarah cleetus W / o Mano Joseph എന്ന മാറ്റം മാത്രമേ നിങ്ങൾക്ക് ഉണ്ടാവൂ.

കല്ല്യാണം കഴിഞ്ഞ് എടുക്കുന്ന എല്ലാ ആധികാരിക രേഖകളിലും ആളുകൾ ചെയ്യുന്ന വലിയ തെറ്റാണ് ഇത്. വിവാഹ സർട്ടിഫിക്കറ്റ് , പാസ്പോർട്ട്ആധാർ തുടങ്ങി എല്ലാത്തിലും ഭർത്താവിന്റെ പേര് വെച്ച് കൊടുക്കും.പിന്നെ ഓരോ ആവശ്യങ്ങൾക്ക് പത്തിലെ സർട്ടിഫിക്കറ്റും പാസ്പോർട്ടും ആധാറും കൊടുക്കുമ്പോൾ പേരുകൾ ഒരുപോലെ അല്ലെങ്കിൽ ഒറ്റ കാര്യമേ ഈ വകുപ്പുകളിൽ നിന്ന് ഉണ്ടാവൂ Rejected ഇന്ന് കാലം മാറി. ഇനി നിലവിലുള്ള ഭർത്താവുമായി പിരിയുകയോ മറ്റോ ചെയ്താൽ നിങ്ങൾ തന്നെ പേര് മാറ്റാൻ ഓടി നടക്കണം.കാര്യം ഭർത്താവിനോട് സ്നേഹം ഒക്കെ ആയിക്കോ.ഭർത്താവിന്റെ പേര് ചേർത്ത് പറയുകയോ ചിന്തിക്കുകയോ ചെയ്തതോഎഴുതി കൊടുക്കുമ്പോൾ അല്ലെങ്കിൽ ഏതെങ്കിലും ഓഫീസിൽ പേര് ചോദിക്കുമ്പോൾ പത്തിലെ പേര് പറയുക അല്ലെങ്കിൽ ചില കാര്യങ്ങൾക്ക് ധാരാളം ഓഫീസ് കയറി ഇറങ്ങേണ്ടി വരും

രഞ്ജിനി അജി