കഴിഞ്ഞദിവസം ഒരാത്മബന്ധു വിളിച്ചു ഇനി ജീവിച്ചിട്ട് കാര്യമില്ല എന്ന മട്ടിൽ വളരെ വിഷമത്തോടെയാണ് വിളിച്ചത് അതിന്റെ കാരണം എന്നെയും ഞെട്ടിച്ചു

EDITOR

കഴിഞ്ഞദിവസം ഒരാത്മബന്ധു വിളിക്കുകയുണ്ടായി. ഇനി ജീവിച്ചിട്ട് കാര്യമില്ല എന്ന മട്ടിൽ വളരെയധികം വിഷമത്തോടെയാണ് വിളിച്ചത്.സാമ്പത്തിക പ്രതിസന്ധിസമയത്ത് സാമൂഹ്യമാധ്യമത്തിലെ പരസ്യത്തിൽ കണ്ട ഒരു ആപ്പ് ഡൗൺലോഡ് ചെയ്തു.ലോൺ ആവശ്യമുള്ളവർക്ക് അത് എടുക്കാനും തിരിച്ചടക്കാനും വേണ്ടി ഉള്ളതായിരുന്നു അത്. ആപ്പിലൂടെ ലോൺ എടുത്ത ശേഷം അതിൽ
പറഞ്ഞ പ്രകാരം ഒരു നിശ്ചിത ദിവസം കഴിഞ്ഞപ്പോൾ ലോൺ തിരിച്ചടക്കുകയും ചെയ്തു.എന്നാൽ സംഗതി അവിടെമാത്രം അവസാനിച്ചില്ല. ആപ്പ് ഡൌൺലോഡ് ചെയ്തപ്പോഴേക്കും ഫോൺ ഹാക്ക് ചെയ്ത്, അതിലുള്ള വീഡിയോകൾ അടക്കം എല്ലാം ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർ അവരുടെ കൈക്കലാക്കിക്കിയിരുന്നു. അവർഅതിലുള്ള ഫോട്ടോസ് മോർഫ്ചെയ്ത് അസഭ്യരീതിയിലാക്കി അദ്ദേഹത്തിനും ഭാര്യക്കും അയച്ചു.അവർ പറഞ്ഞ പണം കൊടുത്തില്ല എങ്കിൽ അവ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും എന്ന ഭീഷണിയും.ഓരോ നമ്പറുകളും ബ്ലോക്ക് ചെയ്യുമ്പോൾ അടുത്ത നമ്പറുകളിൽ നിന്നും കോളും
മെസ്സേജുകളും വരാൻ തുടങ്ങി.

അപ്രതീക്ഷിതമായി ഉണ്ടായ ഈ സംഭവം ആ കുടുംബത്തെ വളരെ കുറച്ചൊന്നുമല്ല ഉലച്ചത്. അവർവലിയ മാനസികപ്രതിസന്ധിയിലായി.ആ നിമിഷം ഇനിയെന്തിന് ജീവിക്കണം എന്ന ചിന്തവരെയുണ്ടായി. അവരെഒരുവിധത്തിലാണ് സമാധാനിപ്പിച്ചത്.ഇപ്പോൾ പോലീസിൽ പരാതികൊടുത്തിരിക്കുകയാണ്. മാനസികപ്രയാസം മാത്രമേ ഉണ്ടായുള്ളൂ.ധനനഷ്ടമുണ്ടായില്ല എന്നത്കുറച്ച് സമാധാനമായി.ഇങ്ങനെ ഇന്റർനെറ്റ്‌ കബളിപ്പിക്കൽ വളരെ കൂടിവരികയാണ്. വളരെഅപ്രതീക്ഷിതമായി നമുക്ക് വരുന്ന
ഒരു വീഡിയോ കോൾ എടുത്താൽഅതിനെത്തുടർന്നുള്ള ഭീഷണിയും പണം ആവശ്യപ്പെടലുമാണ് ഒന്ന്.ഫേസ്ബുക്, ഇൻസ്റ്റാഗ്രാം പോലെയുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെ സൗഹൃദം കൂടി നമ്മുടെ പ്രൊഫൈലിലെ ഫോട്ടോ ഉപയോഗിച്ച് മറ്റൊരു വ്യാജ പ്രൊഫൈൽ ഉണ്ടാക്കി, അതുപയോഗിച്ച് നമ്മുടെ സുഹൃത്തുക്കളോട് നമ്മൾ എന്ന വ്യാജേന പണം ആവശ്യപ്പെടുക എന്നത് വേറൊന്ന്.സാമൂഹ്യമാധ്യമങ്ങളിൽ സൗഹൃദംകൂടി മെസെഞ്ചെർ വഴി സന്ദേശം അയച്ച്, സാമൂഹ്യസേവനം നടത്താൻ പണവും മറ്റ്‌ സാധനങ്ങളും തരാം എന്നുപറഞ്ഞ് വിശ്വസിപ്പിച്ചതിന് ശേഷം പണം ബാങ്കിൽ എത്തിയെന്നും അതിന്റെ ബാങ്ക് ചാർജ് നൽകണമെന്നും.

സാധനങ്ങളെല്ലാം എയർപോർട്ടിൽ എത്തിയെന്നും അതിന്റേതായ ട്രാൻസ്‌പോർട്ടഷൻ ചാർജ് അയച്ച് കൊടുക്കണമെന്നും പറഞ്ഞുള്ള തട്ടിപ്പുകൾ. ഇതിന്റെ പിന്നിൽ കൂടുതലും വിദേശപേരിലുള്ള പ്രൊഫൈലുകളാണ്.ഇങ്ങനെ എണ്ണിയാലും പറഞ്ഞാലും തീരാത്ത ഇന്റർനെറ്റ്‌ തട്ടിപ്പുകൾ നിരവധിയാണ്. ഇതൊന്നുമറിയാത്ത വളരെ സാധാരണക്കാരാണ് മിക്കവാറും ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകുന്നത്.ഇതിന്റെ ഏറ്റവും അഡ്വാൻസ്ഡ് വേർഷൻ ആണ് ലോണിനായുള്ള ആപ്പ് വഴിയുള്ള ഹാക്കിങ്‌.സൂക്ഷിച്ചാൽ ദുഖിക്കേണ്ട. ഇങ്ങനെയുള്ള കെണികളിലൊന്നും തല വെച്ചുകൊടുക്കാതിരിക്കുക.ഇനിയെങ്ങാനും അബദ്ധത്തിൽ പെട്ടുപോയാൽ വിഷമിച്ച്, പെട്ടെന്ന് അവിവേകമൊന്നും കാണിക്കാതെ പോലീസിൽ പരാതി നൽകുക.ഇങ്ങനെയുള്ള ഭീഷണിക്കൊന്നും
മറുപടി നൽകാതിരിക്കുക.ഭയമല്ല, ജാഗ്രതയാണ് ആവശ്യം പൊതുജനതാല്പര്യാർത്ഥം
സ്വാമി ചന്ദ്രദീപ്തൻ.

ഇത് പോലെ തന്നെ നിഖിൽ മുരളിക്ക് ഉണ്ടായ അനുഭവം ഇങ്ങനെ പ്രിയ സുഹ്യത്തുകളെ.എനിക്ക് പറ്റിയ ഈ ചതി നാളെ നിങ്ങൾക്കോ നിങ്ങളുടെ സുഹ്യത്തുകൾക്കോ പറ്റാതിരിക്കാൻ ഈ പോസ്റ്റ് പരമാവധി ഷെയർ ചെയ്യണംകഴിഞ്ഞ ദിവസം മെസ്സെഞ്ചറിലേക്ക് എനിക്ക് ഒരു മെസ്സേജ് വന്നു.നിങ്ങൾക്ക് ഒരു ലോൺ പാസ്സായ് എന്നതായിരുന്നു അത്.സാബത്തികമായ് അൽപ്പം അത്യാവശ്യം ഉണ്ടായിട്ട് നിൽക്കുന്ന സമയമായത്തിനാൽ എനിക്ക് ആ ലിങ്ക് വഴി പണം എടുക്കേണ്ടി വന്നു എന്നാൽ നിശ്ചിത സമയത്തിനുള്ളിൽ തന്നെ ഞാൻ ലോണായ് എടുത്ത പണം അടച്ച് ബാധ്യതയിൽ നിന്ന് ഒഴിവായിരുന്നു.പിന്നീടാണ് എനിക്ക് ചതി മനസ്സിലായത്.എനിക്ക് ലോൺ തന്ന ആപ്പിൽ നിന്ന് എന്നോട് വീണ്ടും പണം അടക്കാൻ ആവശ്യപ്പെട്ട് കൊണ്ടിരുന്നു.അതിന് വിസമ്മദിച്ച എന്നെ അവർ ബ്ലാക്ക് മെയിൽ ചെയ്ത് തുടങ്ങി.അവർ ആവശ്യപ്പെടുന്ന പണം അടച്ചില്ലങ്കിൽ എൻ്റെ മോർഫ് ചെയ്ത വീഡിയോ അവർ എല്ലാ കോൺഡാക്ട്സിലേക്കും അയച്ച് കൊടുക്കും എന്ന് ഭീഷണിപ്പെടുത്തി.എൻ്റെ ആധാറും പാൻ കാർഡും ഉപയോഗിച്ച് ഞാൻ 10 ലക്ഷം ലോൺ എടുത്തിട്ട് തിരിച്ച് അടക്കാതെ മുങ്ങി നടക്കുന്ന ആൾ ആണെന്ന് എല്ലാവർക്കും മെസ്സേജ് അയക്കും എന്നൊക്കെ പറഞ്ഞു ദിവസവും നിരവധി ഭീഷണികൾ.

ചതിയിൽപെട്ട ഞാൻ മാനസികമായ് തകർന്ന് പോയ നിമിഷം.പക്ഷേനിയമനടപടികളുമായ് മുന്നോട്ട് പോകാൻ തന്നെ ഞാൻ തീരുമാനിച്ചു.ഇത്തരം കേസുകളിൽ പെടുന്നവരെ സഹായിക്കുന്ന JiyasJamal സാറിനോട് ഉപദേശം തെടിഅദ്ധേഹം പറഞ്ഞതനുസരിച്ച് സെെബർ സെല്ലിൽ പരാതി കൊടുത്തു.നിയമപരമായ് നേരിടാൻ ഞാൻ തീരുമാനവും എടുത്തു.എനിക്ക് പറ്റിയ ഈ ചതി വേറൊരാൾക്കും സംഭവിക്കാതിരിക്കാനാണ് ഞാൻ ഇപ്പോൾ ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്.ഒരു പക്ഷേ നിങ്ങൾ ഈ പോസ്റ്റ് വായിക്കുംബോൾ നിങ്ങൾക്കോ നിങ്ങളുടെ വേണ്ടപ്പെട്ടവർക്കോ ഈ ചതിപറ്റിയിട്ടുണ്ടാവാം.അല്ലെങ്കിൽ പറ്റി നിൽക്കുന്നവരോ ആവാം.അത്തരക്കാരോടാണ്.നിങ്ങൾ അവരുടെ ഭീഷണിക്ക് വഴങ്ങരുത്.മാനസിക പ്രയാസത്തിൽ അരുതാത്തത് ചെയ്യരുത്.ധെെര്യപൂർവ്വം പ്രതിരോധിക്കുക.നിയമവിദ്ധക്തരുടെ. ഉപദേശം തേടുക.നിയമനടപടികളുമായ് മുന്നോട്ട് പോവുക.
നിഖിൽ