തണുത്തുറഞ്ഞ അവളുടെ അടുത്ത് വന്ന് നെറ്റിയിൽ അമർത്തി ചുംബിച്ചു കൊണ്ട് അവൻ കാതിൽ മെല്ലെ പറഞ്ഞു.എന്നേ തനിച്ചാക്കി പോകുകയാണല്ലേ . തിരുത്താൻ പോലും ഒരവസരം തന്നില്ലല്ലോ അവൾ അതൊന്നു കെട്ടിരുന്നെങ്കിൽ എന്നവൻ ആശിച്ചു.പക്ഷേ അവൾ മിണ്ടാതെ കിടപ്പായിരുന്നു.ഒരു തുള്ളി കണ്ണുനീർ പോലും പൊഴിക്കാനുള്ള ശേഷി അവനുണ്ടായിരുന്നില്ല.ഒരു മരവിപ്പുമായി അവളുടെ അരികിൽ അവൻ ഇരുന്നു.ആരൊക്കെയോ എന്തൊക്കെയോ അവനോട് പറയുന്നുണ്ടായിരുന്നു.അവന്റെ കാതിൽ ഒന്നും വീഴുന്നുണ്ടായിരുന്നില്ല.ഒടുവിൽ ആരൊക്കെയോ ചേർന്ന് അവളെ എടുത്ത് കൊണ്ട് പോയപ്പോൾ മനസിലെ അതേ ശൂന്യത ആ വീട്ടിൽ നിലനിന്നു.പത്തു വർഷങ്ങൾക്ക് മുൻപേ തന്റെ വീട്ടിൽ വലതുകാൽ വച്ചു അകത്തു കയറിയവൾ.അന്ന് തൊട്ട് ഇന്നോളം തന്നെ അവൾ ഒരു കളങ്കവുമില്ലാതെ സ്നേഹിച്ചു..രാവിലേ മുതൽ തന്റെ എല്ലാ കാര്യങ്ങളും ഒരു പരാതിയും പറയാതെ സന്തോഷത്തോടെ ചെയ്തു കൊണ്ടിരുന്നു.ആദ്യമൊക്കെ അവളോട് വാ തോരാതെ സംസാരിക്കാൻ തനിക്കും ഒരു ഹരമായിരിന്നു.. ഓഫീസിൽ നിന്നും വീടെത്താൻ താൻ കാത്തിരിക്കുമായിരുന്നു.
കുഞ്ഞുണ്ടായപ്പോൾ ആദ്യമൊക്കെ അവളോട് ഒരു കൗതുകമായിരുന്നു ഒരു അമ്മയിലേക്കുള്ള അവളുടെ പരിണാമം എത്ര പെട്ടെന്നാണെന്നു അതിശയിച്ചു.ക്രമേണ അവളോട് ഒരു അകൽച്ച തോന്നാൻ തുടങ്ങി സ്നേഹക്കുറവൊന്നുമല്ല പക്ഷെ സംസാരിക്കാൻ താല്പര്യമില്ല ഇപ്പോൾ ഏത് നേരവും അവൾക് വീട്ടുകാര്യങ്ങൾ ആണ് പറയാൻ ഉള്ളത്. കുഞ്ഞിന്റെ സ്കൂൾ കാര്യങ്ങൾ, അവളുടെ നടുവേദന അങ്ങനെ.ഹോ കേൾക്കുമ്പോഴെ മടുപ്പാണ്ഓഫീസിൽ നിന്നും വന്നാൽ ഒന്നുകിൽ ലാപ്ടോപ്പിൽ അല്ലെങ്കിൽ കുഞ്ഞിനൊപ്പം അങ്ങനെ മാറി അവൻ.എന്നോട് വല്ലപ്പോഴും ഒന്ന് സംസാരിച്ചൂടെ ഏട്ടാ എന്ന അവളുടെ ചോദ്യത്തിന് അവഗണന മാത്രമായിരുന്നു മറുപടി.പക്ഷേ അവൾക് ഇപ്പോളും മാറ്റം വന്നിട്ടില്ല.. അന്ന് തൊട്ട് ഇന്നോളം അവൾ തന്റെ കാര്യങ്ങൾ ഭംഗിയായി നോക്കി.. ഒരു പരാതിയും ഇല്ലാതെ.. ആഹാരം കഴിക്കുമ്പോൾ ഒരിക്കലും പോലും അവളോട് “താൻ കഴിച്ചോ ” എന്ന് ചോദിച്ചിട്ടില്ല.
ഒരു വീട്ടിൽ രണ്ട് അപരിചിതരെ പോലെ ചിലപ്പോൾ അവർ കഴിച്ചു കൂട്ടി പക്ഷേ ഒരു വ്യത്യാസം ഒരു ഗ്ലാസ് വെള്ളം വേണമെങ്കിൽ പോലും അവന് അവൾ വേണം ഒടുവിൽ പെട്ടെന്നോരുനാൾ അവൾ കുഴഞ്ഞു വീണപ്പോൾ ഹോസ്പിറ്റലിൽ എത്തിച്ച നിമിഷം ഡോക്ടർ പറഞ്ഞു.മേജർ അറ്റാക്ക് ആയിരുന്നു Sorryഅവൾക് അതിനു മുമ്പേ വല്ല പ്രശ്നങ്ങളും ഉണ്ടായിരുന്നോ?? അറിയില്ല.. ഒരിക്കൽ പോലും അവളുടെ സുഖ വിവരങ്ങൾ താൻ തിരക്കിയില്ല.. തന്റെ ഈ അകൽച്ച കാരണം അവൾ പറയാതെ ഇരുന്നതാവുമോ??മരണാനന്തര ചടങ്ങുകളൊക്കെ കഴിഞ്ഞ് എല്ലാവരും പോകാൻ ഇറങ്ങിയപ്പോൾ പെങ്ങൾ വന്നു പറഞ്ഞു “ഏട്ടനും മോളും ഞങ്ങടെ കൂടെ വാ.. കുറച്ച് നാൾ അവിടെ നിൽക്കാം.ഞാനെങ്ങോട്ടും ഇല്ല എട്ടു വയസുകാരി മോൾ പറഞ്ഞു “ഞാൻ പൊക്കോട്ടെ അച്ഛാ അവരോടൊപ്പം അവൾ പോയി.
അല്ലേലും അമ്മയില്ലാതെ അവൾ ഇവിടെ നിൽക്കാത്തതാണ് ഭേദം.വരാന്തയിലെ കസേരയിൽ പിന്നെയും പലതും ഓർത്തു ഇരുന്നപ്പോൾ ദാഹം.എടീ കുറച്ച് വെള്ളം തന്നേ അകത്തേക്ക് നോക്കി വിളിച്ചു കഴിഞ്ഞപ്പോളാണ് വിളികേൾക്കാനോ വെള്ളം കൊണ്ടുവരാനോ അവളില്ല എന്ന് ഓർത്തത്.അകത്തു പോയി വെള്ളം എടുത്ത് കുടിക്കുമ്പോൾ തൊണ്ടയിൽ ഒരു ഭാരം അനുഭവപ്പെട്ടു.കിടപ്പുമുരിയിലെ ഒരു കോണിലെ തങ്ങളുടെ വിവാഹഫോട്ടോയിൽ അവളുടെ ചിരിച്ച മുഖം അവൻ കണ്ടു.ഒരു നിമിഷം അത് കയ്യിലെടുത്തു നെഞ്ചോട് ചേർത്ത് അവൻ പൊട്ടിക്കരഞ്ഞു.തിരുത്താൻ ഒരു അവസരം കിട്ടിയിരുന്നെങ്കിൽ എന്നോർത്തുകൊണ്ട്.ഇത് പോലെ പല കുടുംബങ്ങൾ നമ്മുടെ ചുറ്റും ഉണ്ട് .സ്നേഹം ഉള്ളിലൊതുക്കി നടക്കുന്നവർ പ്രകടിപ്പിക്കാൻ അറിയാത്തവർ മറ്റു ബന്ധങ്ങളിൽ പോയി പെടുന്നവർ എല്ലാവര്ക്കും ഒരു താക്കീത് ആണ് ഇ കുറിപ്പ് .നഷ്ടപ്പെട്ട ശേഷം ദുഃഖിച്ചിട്ട് കാര്യം ഇല്ല .ജീവിതം ആസ്വദിക്കാൻ ഉള്ളത് ആണ് അത് മറ്റൊന്നിനും വേണ്ടി നശിപ്പിക്കാതെ ഇരിക്കാൻ എല്ലാവര്ക്കും ശ്രമിക്കാം.
കടപ്പാട്