മുൻപിൽ ബഞ്ചിലിരുന്ന ആൾ പെട്ടന്ന് മറിഞ്ഞു വീഴുന്നത് കണ്ട് കാരണം അറിയാൻ ഓടി എത്തി ശേഷം കണ്ടത് ഹൃദയഭേദക കാഴ്ച ശേഷം ജീവൻ രക്ഷിക്കാൻ ചെയ്തത്

EDITOR

തൃശൂർ സിറ്റി പോലീസ് എഴുതിയ കുറിപ്പ് കെ.എ.പി ഫസ്റ്റ് ബറ്റാലിയനിലെ ഗാർഡ് പാർട്ടി കമാൻററായ സബ്ഇൻസ്പെക്ടർ സഞ്ജു എസ് ചൊവ്വാഴ്ച വൈകുന്നേരം ഏഴരമണിയോടെ ഗുരുവായൂർ ക്ഷേത്രപരിസരത്തെ പോലീസുദ്യോഗസ്ഥരുടെ ഡ്യൂട്ടി പോയ്ൻറ് പരിശോധിക്കാനായി ഗാർഡ്ചെക്കിങ്ങിനായി ഇറങ്ങിയതായിരുന്നു. ഡ്യൂട്ടി പോയ്ൻറുകൾ പരിശോധിച്ചതിനുശേഷം കിഴക്കേ നടയിലെത്തി അല്പസമയം തിരക്ക് വീക്ഷിക്കുന്നതിനിടയിലാണ് ബഞ്ചിലിരുന്ന ഒരാൾ പെട്ടന്ന് മറിഞ്ഞുവീണത് സഞ്ജുവിൻെറ ശ്രദ്ധയിൽപെട്ടത്.ഉടൻതന്നെ കൂടെയുള്ളവരും മറ്റും കൂടി വീണാളെ താങ്ങി എഴുന്നേൽപ്പിക്കാൻ ശ്രമിച്ചുവെങ്കിലും അയാൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതെന്നെ സംഭവസ്ഥലത്തേക്ക് സഞ്ജുഓടിയെത്തി. കൂടെ ക്യു.ആർ.ടി പാർട്ടി കമാൻറായ (ആർ.ആർ.എഫ്) സബ് ഇൻസ്പെക്ടർ രവികുമാർ, ടെമ്പിൽ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ സോജുമോൻ എൻ.എസ് എന്നിവരും സ്ഥലത്തെത്തി.സഞ്ജു ഉടൻതന്നെ കൂടി നിന്ന ജനങ്ങളെ പുറകിലേക്ക് മാറ്റി കുഴഞ്ഞുവീണ ആളുടെ കൈപിടിച്ച് പൾസ് പരിശോധിച്ചു. ശ്വാസോച്ഛ്വാസം നിലച്ചെന്നുമനസ്സിലായ സഞ്ജു വേറൊന്നും ചിന്തിച്ചില്ല.

അയാളെ നിലത്ത് മലർത്തി കിടത്തി കയ്യിൽ നിന്നും കർച്ചീഫ് എടുത്ത് ആളുടെ മുഖത്തിട്ട് കൃത്രിമ സ്വച്ഛ്വോശ്വാസം കൊടുക്കാൻ (സി.പി.ആർ) തുടങ്ങി. കൂടെ നിന്ന രവികുമാറും, സോജുമോനും ആംബുലൻസിനെ വിവരം അറിയിക്കുകയും അതിനോടൊപ്പം ബന്ധുക്കളെ ആശ്വസിപ്പിക്കുകയും കൂടിനിൽക്കുന്നവരോട് മാറിനിൽക്കാൻ ആവശ്യപെടുകയുംചെയ്തു.സഞ്ജു സി.പി.ആർ തുടരുന്നതിനിടയിലാണ് ആംബുലൻസ് എത്തിയത്. ശ്വാസ്വോച്ഛ്വാസം ശരിയാകാതെ സി.പി.ആർ ചെയ്യുന്നതു നിറുത്തി കൊണ്ടുപോകുന്നത് ശരിയല്ലെന്നും ഈ അവസ്ഥയിൽ അപകടമാണെന്നും അല്പം ഒന്നുവെയ്റ്റുചെയ്യണമെന്നും പറഞ്ഞ് സി.പി.ആർ തുടർന്നുകൊണ്ടിരുന്നു. കണ്ണുമറഞ്ഞ് ചലനമറ്റുകിടന്നിരുന്ന ആൾ പെട്ടന്ന് തലയനക്കുകയും ചുമയ്ക്കുകയും ചെയ്തു. ഉടൻതന്നെ അയാളെ ആംബുലൻസിൽ കയറ്റി സഞ്ജു,രവികുമാൻ, സോജുമോൻ എന്നിവരും ബന്ധുക്കളും ചേർന്ന് ദേവസ്വം ആശുപത്രയിലേക്ക് കൊണ്ടുപോവുകയും ആശുപത്രിയിൽ അടിയന്തിര ഫസ്റ്റ് എയ്ഡ് ചികിത്സനൽകി കുന്ദകുളത്തെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. തത്സമയം ലഭിച്ച സി.പി.ആർ ആണ് അനന്ദകുമാറിന് രക്ഷയായതെന്ന് ഡോക്ടർമാർ പറഞ്ഞു. ശുശ്രൂഷകൾക്കു ശേഷം അനന്ദകുമാർ സുഖംപ്രാപിക്കുകയും ചെയ്തു.

ചങ്ങരംകുളം പിടാവന്നൂരിലുള്ള അനന്ദകുമാറിനാണ് (61) പെട്ടന്നുള്ള അസ്വസ്ഥതയും കുഴച്ചിലും അനുഭവപ്പെട്ട് കിഴക്കേനടയിൽ കുഴഞ്ഞുവീണത്. കുടുംബസമേതം ക്ഷേത്രദർശനം കഴിഞ്ഞ് അല്പസമയം വിശ്രമിക്കാനായി ഇരുന്നതായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളുള്ള അനന്ദകുമാർ ഇതുമായിബന്ധപ്പെട്ട് ചികിത്സയിലായിരുന്നു.പി.ടി.സി യിലെ ട്രെയിനിങ്ങ് ഇൻസ്ട്രെക്ടറായിരുന്ന സഞ്ജുവിന് കഴിഞ്ഞ വർഷത്തെ ട്രെയിനിങ്ങ് എക്സലൻസ് അവാർഡ് ലഭിച്ചിരുന്നു. സി.പി.ആർ ഡമ്മിയിൽ പ്രാക്ടീസ് ചെയ്തിട്ടുണ്ടെങ്കിലും ലൈവായി ആദ്യമായാണ് ചെയ്യുന്നതെന്നും അത് വളരെവിജയകരമായി എന്നതിലും സന്തോഷമുണ്ടെന്നും സഞ്ജു പറഞ്ഞു. മാത്രമല്ല സി.പി.ആറിൻെറ പ്രാധാന്യത്തെകുറിച്ച് എല്ലാവരും മന്സ്സിലാക്കേണ്ടതാണെന്നും ഒരുവട്ടമെങ്കിലും ചെയ്ത് പരിശീലിക്കേണ്ടത് അത്യാവശ്യമാണെന്നും സഞ്ജു കൂട്ടിചേർത്തു.അടിയന്തര ഘട്ടത്തിലെ സി.പി.ആർ സഞ്ജുവിൻെറ ആത്മവിശ്വാസത്തിൽ അനന്ദകുമാറിന് പുനർജ്ജന്മം.

അത് പോലെ തന്നെ മറ്റൊരു കുറിപ്പും ഇ അവസരത്തിൽ പങ്കുവെക്കാതിരിക്കാൻ കഴിയില്ല അത് ഇങ്ങനെ ആണ്.പണ്ട് ഇമ്മള് ഇങ്ങനെ കാറുമായി ഒരു റിലേറ്റീവിന്റെ കല്യാണ നിശ്ചയത്തിന് പോകുമ്പോൾ വഴിയിൽ ഒരാൾ ചെസ്റ്റിൽ കൈ വച്ചു കൊണ്ട് നിന്ന നിൽപ്പിൽ വീഴുന്നത് കണ്ടു അപ്പൊ തന്നെ ഇത് ഡൈൻജർ ആണെന്ന് തോന്നി വണ്ടിയിൽ പിടിച്ചു കേറ്റി അടുത്തുള്ള ഹോസ്പിറ്റലിൽ കൊണ്ട് പോയി ഹോസ്പിറ്റലിൽ എത്തിയപ്പോൾ അയാളെ കണ്ടപാടേ ഒരാള് വന്നു എന്താ പറ്റിയത് എന്ന് ചോദിച്ചു പിടിച്ചു ഇറക്കാൻ സഹായിച്ചു ഉടനെ അയാളെ എമർജൻസിയിലേക്ക് കൊണ്ടു പോയി.ഞാൻ റീസെപെഷനിൽ ചെന്ന് കാര്യം പറഞ്ഞു അപ്പോൾ എന്നോട് അഡ്മിഷൻ ഫീസ് അടയ്ക്കാൻ പറഞ്ഞു പേഷ്യന്റിന്റെ പേര് എങ്ങിനെ ആണെന് ചോദിച്ചു ഞാൻ പറഞ്ഞു എനിക്ക് അറിയില്ല വഴിയിൽ വച്ചു കണ്ടതാണ് എനിക്ക് ആളെ പരിചയം ഇല്ലന്ന് പറഞ്ഞു പൈസ കൊടുത്തു രജിസ്റ്റർ ചെയ്തു ഞാൻ പുറത്തു ഇരിക്കുന്നുണ്ട് മുൻപ് അയാളെ കാറിൽ നിന്നും ഇറക്കാൻ സഹായിച്ച ആ വെക്തി എന്റെ അടുത്ത് വന്നു പറഞ്ഞു ഹാർട്ട്‌ അറ്റാക്ക് ആയിരുന്നു പെട്ടന്ന് വേറെ ഹോസ്പിറ്റലിൽ കൊണ്ടുപോകണം എനിക്കറിയാവുന്ന ആളാണ് ഞാൻ അവരുടെ മക്കളെ വിളിച്ചിട്ടുണ്ട് അവര് വന്നോണ്ടിരിക്കുവാന് ഇപ്പോൾ എത്തും നിങ്ങൾക്കു പോകണമെങ്കിൽ പൊയ്ക്കോളൂ അപ്പോഴേക്കും അയാളുടെ മക്കളും ബന്ധുക്കളും ഹോസ്പിറ്റലിൽ എത്തിയിരുന്നു.

അവരൊക്കെ ടെൻഷൻ അടിച്ചോണ്ടു ഓടി വരുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു പിന്നെ എന്റെ ആവശ്യം അവിടെ ഇല്ലെന്നു തോന്നി ഞാൻ നേരെ പുറത്തേക്കിറങ്ങുമ്പോൾ റീസെപ്ഷനിൽ ഇരുന്ന ആ സ്ത്രീ വന്നു പറഞ്ഞു നിങ്ങൾ പോവാണോ നിങ്ങൾ പേ ചെയ്ത പൈസ ഞാൻ അവരോടു മേടിച്ചു തരാം ഒന്ന് വെയിറ്റ് ചെയ്യാമോ പ്ലീസ് എന്ന് ഞാൻ പറഞ്ഞു അതൊന്നും വേണ്ട നാളെ ഞാനും നിങ്ങളും ഇതുപോലെ റോഡിൽ വീണു ചാവാൻ കിടക്കുമ്പോൾ ഇതുപോലെ ഒരു പരിചയവും ഇല്ലാത്ത ആളുകൾ ആയിരിക്കും എടുത്തു ഹോസ്പിറ്റലിൽ കൊണ്ടു വരിക അതൊക്കെ ആ രീതിയിലെ ഇമ്മള് കാണാറുള്ളൂ ഞാൻ ഒരു ഫഗ്ഷന് പോവുന്ന വഴിയാണ് അത് കഴിയാറായി പോവാണ് പിന്നെ കാണാം. എന്നു പറഞ്ഞു അവിടുന്ന് ഇറങ്ങി ഇറങ്ങുമ്പോൾ ഞാൻ അവരുടെ കോൺടാക്ട് നമ്പർ മേടിച്ചിരുന്നു പിറ്റേ ദിവസം ഒന്ന് വിളിച്ചു നോക്കി ഓപ്പറേഷൻ കഴിഞ്ഞു ഐസിയുവിൽ ആണുള്ളത് 2 വീക്ക്സ് ഇവിടെ കിടക്കേണ്ടി വരും കുഴപ്പമൊന്നും ഇല്ല എന്ന് പറഞ്ഞു ഞാൻ 1 മാസം കഴിഞ്ഞു വീട്ടിലേക്കു ചെന്ന് അവരെ പോയി കണ്ടു ഓക്കേ ആണു ബെഡ് റെസ്റ്റിൽ ആണു ഒരു ചായയൊക്കെ കുടിച്ചു ചായ കുടിക്കാതെ അവര് വിട്ടില്ല എന്നതാണ് സത്യം അവിടുന്നു ഇറങ്ങി എനിക്ക് നല്ല സമാധാനം ഉണ്ടായിരുന്നു ആ സമാധാനം ഇമ്മക്ക് കോടികൾ കൊടുത്താൽ കിട്ടില്ല