ദിവസവും ആ പെൺകുട്ടി ആശുപത്രിക്ക് മുന്നിൽ ആ അച്ഛനെ നിർത്തി എങ്ങോട്ടോ പോകുന്നത് ശ്രദ്ധിച്ചു ശേഷം കാരണം അറിഞ്ഞപ്പോ കണ്ണ് നിറഞ്ഞു

EDITOR

മാതാപിതാക്കളെ ഉപേക്ഷിച്ചവർക്കും, ഉപേക്ഷിക്കാൻ ഇരിക്കുന്നവർക്കും ഇത് ഞാൻഎഴുതുന്നു എല്ലാ ദിവസവും വൈകുന്നേരം 4 മണി ആകാൻ ആകുമ്പോൾ അവർ പതിവായി അങ്ങാടിയിലെ കടത്തിണ്ണയിൽ വന്നിരിക്കും.ഭിക്ഷയ്ക്കല്ല, ആരേയും കാത്തിരിക്കുന്നതല്ല പിന്നെന്തിനാകും അവർ എന്നും വന്നിരിക്കുന്നത്.ഇവരെ ഒന്ന് പരിചയപ്പെടാം എന്ന് ചിന്തിച്ച് അവരുടെ അടുക്കലേക്ക് ചെന്നു’ 37കാരിയായ ആ പെൺകുട്ടിയുടെ അടുക്കൽ ഞാൻ ചെന്നിരുന്നു. അവളുടെ കൈയിൽ ഞാൻ പിടിച്ചു പേരെന്താ ചോദിച്ചു? ഉഷ എന്ന് മറുപടി. എൻ്റെ അടുത്ത ചോദ്യം ഇതാരാ അച്ഛനാണോ? എൻ്റെ ചോദ്യത്തിൻ്റെ മുന്നിൽ അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി.എൻ്റെ കൈയ്യിൽ അവൾ അമർത്തിപ്പിടിച്ചു.

ഇത് എൻ്റെ അച്ഛനല്ല, എൻ്റെ അച്ഛൻ ചെറുപ്പത്തിൽ ഉപേക്ഷിച്ചുപ്പോയി ഇത് എൻ്റെ വളർത്തച്ഛൻ’എൻ്റെ അമ്മ മരിച്ചു പോയി ഞങ്ങൾ രണ്ട് പേരും മാത്രമേ ഉള്ളു.ഞാൻ ചോദിച്ചു:എന്തിനാ എന്നും ഇവിടെ റോഡരികിൽ വന്നിരിക്കുന്നത്?’ഉഷ തൻ്റെ ജീവിതം തുറന്ന് പറയാൻ തുടങ്ങി മാനസിക രോഗം ഉള്ള തൻ്റെ വളർത്തച്ചനെ വീട്ടിൽ ഇരുത്തി പോയാൽ എവിടെ എങ്കിലും ഇറങ്ങിപ്പോകും. അതിനാൽ എല്ലാ ദിവസവും .. ഒരു ആശുപത്രിയുടെ മുന്നിൽ അച്ഛനെ ഇരുത്തി ഒരു വീട്ടിൽ പാത്രം കഴുകാനും, വീട് വൃത്തിയാക്കാനും പോകും, 250 രൂപ ലഭിക്കും പണി കഴിഞ്ഞ് വരുന്ന എന്നെ കാത്ത് അച്ഛൻ ആശുപത്രി വരാന്തയിൽ കാത്തിരിക്കും  പണി കഴിഞ്ഞ് അച്ഛനെ കൂട്ടി ഞാൻ കടത്തിണ്ണയിൽ വന്നിരുന്ന് വിശേഷങ്ങൾ പറഞ്ഞും കടയിൽ നിന്ന് ചായ കുടിച്ച് തിരികെ വീട്ടിലേക്ക് പോകും.

എൻ്റെ അടുത്ത ചോദ്യം: ഉഷ വിവാഹിതയാണോ?മറുപടി ഞാൻ വിവാഹം കഴിച്ചാൽ എൻ്റെ അച്ഛനെ ആരും നോക്കില്ല, ഇത് വരെ ഞങ്ങളെ മനസ്സിലാക്കി ആരും അങ്ങനെ ജീവിതം തരാൻ വന്നിട്ടില്ല എൻ്റെ അടുത്ത ചോദ്യം അച്ഛനെ വൃദ്ധസദനത്തിൽ ആക്കി, ഉഷയ്ക്ക് വിവാഹം കഴിക്കുകയോ, എവിടെ എങ്കിലും ജോലിയ്ക്ക് പൊയ്ക്കൂടെ?മറുപടി എന്നെ വളർത്തിയ അച്ഛനെ വൃദ്ധസദനത്തിൽ ആക്കിയിട്ട് എനിക്ക് ഒരു ഭാവിയും വേണ്ട.അങ്ങനെ ഉഷ തൻ്റെ വിഷമങ്ങൾ തുറന്ന പുസ്തകം പോലെ പറയാൻ തുടങ്ങി.അവസാനം എന്നോട് ഒറ്റ ചോദ്യം? ഇനി എന്നാണ് നമ്മൾ കാണുന്നത് എൻ്റെ വിഷമം കേൾക്കാൻ ആരും ഇല്ല എൻ്റെ കൈയ്ക്ക് പിടിച്ചപ്പോൾ എൻ്റെ സ്വന്തം പോലെ എനിയ്ക്ക് തോന്നി.ഇനിയും വരുമോ ഞങ്ങളെ കാണാൻ ഇനിയും വരാം എന്ന് പറഞ്ഞ് ഞാൻ നടന്ന് നീങ്ങി.ഉഷ തൻ്റെ അച്ഛനെ കൈയ്ക്ക് പിടിച്ച് വീട്ടിലേക്ക് മടങ്ങി.എൻ്റെ ഹൃദയം വല്ലാതെ പൊട്ടുന്നത് പോലെ മണിമാളികയിൽ കഴിയുന്ന മക്കൾക്ക് ഇന്ന് മാതാപിതാക്കൾ ഭാരം ആകുമ്പോൾ അവർ വ്യദ്ധസദനത്തിൽ തള്ളി സുഖം തേടി പോകുമ്പോൾ ഒരു വളർത്തച്ഛനു വേണ്ടി തൻ്റെ ജീവിതം മാറ്റി വെച്ച ഉഷയെപ്പോലുള്ളവരെ കണ്ട് പഠിക്കുക. ഇങ്ങനെയുള്ളവർ നമുക്ക് ചുറ്റും ഒറ്റപ്പെട്ട്, ഒരിറ്റു ആശ്വാസത്തിനായി, സഹായത്തിനായി, തലോടലിനായി നമ്മെ പോലുള്ളവരെ ആവശ്യമുണ്ട്. അവരെ കണ്ടെത്തി നാം സഹായിക്കുക.

എഴുതിയത് : സിഞ്ചു മാത്യു നിലമ്പൂർ