വരുണിന്റെ അച്ഛൻ ലയയുടെ അച്ഛനോട് മകനായി പെണ്ണ് ചോദിച്ചു ശേഷം വരുണിന്റെ അച്ഛൻ പറഞ്ഞ കേട്ട് ഇങ്ങനെ ഉള്ള അച്ചന്മാർ ഇപ്പൊ ഉണ്ടോ എന്ന് തോന്നിപ്പോയി കുറിപ്പ്

EDITOR

വിവാഹ പ്രായമായ പെണ്മക്കൾ ഉണ്ടെങ്കിൽ ഇപ്പോൾ മാതാപിതാക്കളുടെ മനസ്സിൽ ആധി ആണ് ,ഇത്രെയേറെ പൊന്നും പണവും മക്കളുടെ സന്തോഷത്തിനു വേണ്ടി കൊടുത്തു ഒടുവിൽ വിസ്മയയുടെയോ അത് പോലെ നിരവധി പെൺകുട്ടികളുടെയോ അവസ്ഥ ഉണ്ടാകുമോ എന്ന് പേടി ആണ് പല മാതാപിതാക്കൾക്കും.നമ്മുടെ സമൂഹത്തിൽ നിന്ന് സ്ത്രീധനവും അതിന്റെ ചോദ്യവും മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .നമ്മുടെ മനസിന്റെ ഇടുങ്ങിയ ചിന്തകൾ പടിയിറണേണ്ട സമയവും അതിക്രമിച്ചിരിക്കുന്നു .അതിനാൽ അത്രയേറെ പ്രസക്തമാണ് ചുവടെ ഉള്ള ഇ ചെറിയ കുറിപ്പ്.

നിങ്ങളുടെ മകളെ കണ്ടപ്പോൾ എന്റെ മകന് ഇഷ്ടമായി.അവൾക്കും താല്പര്യം ഉണ്ടെങ്കിൽ അവരുടെ വിവാഹം നടത്തുന്നതിന് താങ്കൾക്ക് വിരോധം ഉണ്ടോ?വരുണിന്റെ അച്ഛൻ ശ്രീനാഥ് ലയയുടെ അച്ഛനോട് ചോദിച്ചു.റാംഗോപാൽ പറഞ്ഞു,അവളുടെ വിവാഹം ഉടനെ നടത്തുന്നതിനോട് എനിക്ക് യോജിപ്പില്ല.എന്താണ് അതിനുള്ള ബുദ്ധിമുട്ട്?ശ്രീനാഥ് ചോദിച്ചു.അവളുടെ വിദ്യാഭ്യാസം പൂർത്തിയായെങ്കിലും അവളുടെ ജോലി ശരിയായിട്ടില്ല.പിന്നെ അവൾക്കായി ഞാൻ ഒന്നും സമ്പാദിച്ചു വെച്ചിട്ടില്ല.എന്റെ മകന് ഇപ്പോൾ ജോലി ഉണ്ട്അവർക്ക് ഇപ്പോൾ ജീവിക്കാൻ ആ ജോലി തന്നെ ധാരാളംഅവൾക്കു സമയമാകുമ്പോൾ ജോലി ലഭിക്കട്ടെപിന്നെ അവൾക്ക് വേണ്ടി ഒന്നും സമ്പാദിച്ചു വെച്ചിട്ടില്ല എന്ന് പറഞ്ഞാൽ എങ്ങനെ ശരിയാകും?

അവൾക്കു മികച്ച വിദ്യാഭ്യാസം നൽകിയത് തന്നെ അല്ലെ അവൾക്ക് നിങ്ങൾ നൽകിയ ഏറ്റവും വലിയ സമ്പത്ത്.എങ്കിലും വിവാഹം നടത്തുമ്പോൾ അവൾക്കു ധരിക്കാൻ ആഭരണങ്ങൾ ഒന്നും ഞങ്ങൾ കരുതിയിട്ടില്ലഎന്തിനാണ് അവളെ ആഭരണങ്ങൾ ധരിപ്പിച്ചു വിടുന്നത്?അവൾക്ക് ആഭരണങ്ങൾ ആവശ്യമുണ്ടെങ്കിൽ അവൻ വാങ്ങി കൊടുക്കട്ടെ.എന്നാലും അതല്ലല്ലോ അതിന്റെ ശരി
വിവാഹത്തിന് പെൺകുട്ടികൾക്ക് സ്വർണ്ണം ധരിപ്പിച്ചു വേണ്ടേ പന്തലിൽ ഇറക്കാൻ.ഞാൻ എന്റെ മകനും ആഭരണങ്ങൾ ഒന്നും കരുതി വെച്ചിട്ടില്ല?അവൻ ആൺകുട്ടിയല്ലേഎന്തിനാണ് ആൺ പെൺ വ്യത്യാസം?എന്റെ മകന് ഒരു ജീവിത പങ്കാളിയെ വേണം.നിങ്ങളുടെ മകൾക്കും ഒരു ജീവിത പങ്കാളിയെ വേണം.അവർക്ക് പരസ്പരം ഇഷ്ടമായെങ്കിൽ അവർ ഒന്നിച്ചു ജീവിക്കട്ടെ?അതിനു പണവും ആഭരണവും കൈമാറേണ്ട കാര്യം എന്താണ്?ശ്രീനാഥ് ചോദിച്ചു.

പിന്നെ വിവാഹത്തിന് ആഭരണങ്ങൾ അണിയണം എന്നാണ് നിർബന്ധമെങ്കിൽ എന്റെ മകൻ ജോലി ചെയ്തുണ്ടാക്കിയ പണം ബാങ്കിൽ കിടപ്പുണ്ട്.അവൻ അതെടുത്തു അവൾക്കു ആഭരണങ്ങൾ വാങ്ങി കൊടുക്കട്ടെ?അതല്ലേ അതിന്റെ ശരി.രാംഗോപാലിനു മറുപടി എന്താണ് പറയേണ്ടത് എന്ന് അറിയാതെയായി.പിന്നെ കഴിയുമെങ്കിൽ ഒരു ദിവസം നിങ്ങൾ മകളെയും കൂട്ടി വീട്ടിൽ വരികനമുക്ക് പരസ്പരം പരിചയപ്പെടാം?അല്ലെങ്കിൽ ഞങ്ങൾ മകനെയും കൂട്ടി നിങ്ങളുടെ വീട്ടിൽ വരാം എന്താണ് സൗകര്യം എന്ന് നിങ്ങൾ തീരുമാനിച്ചോളൂ?ഇനിയുള്ള വിവാഹ ആലോചനകൾ ഇത്തരത്തിൽ ആകണം.പണ്ടുകാലത്തു പുരുഷൻ അങ്ങോട്ട്‌ സ്ത്രീധനം കൊടുത്താണ് വിവാഹം കഴിച്ചത് എന്ന് കേട്ടിട്ടുണ്ട്.പങ്കാളികളെ വിൽപ്പന ചരക്ക് ആക്കാതെ തങ്ങൾക്ക് ഒരു പങ്കാളിയെ ആവശ്യമുണ്ടെങ്കിൽ അവരുടെ ആസ്തി അളക്കാതെ അനുയോജ്യമായവർ പരസ്പരം ഒന്നിച്ചു ജീവിക്കാൻ ശ്രമിക്കട്ടെ?

എഴുതിയത് : ശിവദാസൻ