കെട്ടിട നിര്‍മ്മാണത്തിലെ തെറ്റായ ശീലങ്ങള്‍!ശീലങ്ങള്‍! തെറ്റായ ശീലങ്ങള്‍ രോഗങ്ങള്‍ കൊണ്ടു വന്നപ്പോള്‍ സുരക്ഷക്കായി നമ്മള് വീടുകളില്‍ അഭയം പ്രാപിച്ചു. എന്നാല്‍ ആ വീടുകള്‍ എത്ര മാത്രം സുരക്ഷിതമാണ് ?പൂര്‍ണ്ണമായൊരു ഉത്തരത്തിനേക്കാള്‍ നല്ലത് വീട് പണിയുമ്പോഴുള്ള ശീലങ്ങളെ പറ്റി മനസ്സിലാക്കുക എന്നതാണെന്ന് തോന്നുന്നു.ധാരാളം ആളുകള്‍ വീടിനു പ്ലാന്‍ ഡിസൈന്‍ ഒക്കെ വരക്കാന്‍ റേറ്റ് ചോദിക്കാറുണ്ട്. 99% ആളുകളും റേറ്റ് കേള്‍ക്കുമ്പോഴേ താരതമ്യം പോലും ചെയ്യാതെ കൂടുതലാണ് എന്നഭിപ്രായപെടും. കാരണം ചില തെറ്റായ ശീലങ്ങള്‍ തന്നാണ്.ഒരു വര്‍ക്കിനു 3d ഇല്ലാതെ മിനിമം 10000rs ആണ് ഞാന്‍ വാങ്ങുന്നത്. 10 വര്‍ഷമായി അങ്ങനെ തന്നാണ്. വലിയ വര്ക്കാണേല് മിനിമം 50000rs വാങ്ങും (3d ഉള്‍പ്പടെ). Detailed drawings with materials and structural design. മറ്റു പലരും structural design ചെയ്യുന്നത് കാണാറില്ല. ഇതു കാരണം അനാവശ്യമായി പലയിടത്തും കമ്പി തെറ്റിച്ചിടുന്നു.
പിന്നീട് crack ഉണ്ടായി leak ആകുന്നു, ഈര്‍പ്പം പിടിക്കുന്നു. Repair ചെയ്യാന്‍ ലക്ഷങ്ങള്‍ കളയുന്നൂ. കഷ്ടം മറ്റൊരു കാര്യം അന്ധമായ അനുകരണമാണ്. അവിടേയും ഇവിടേയുമൊക്കെ പര്‍ഗോള പോലേയും മറ്റും ഏച്ചുകെട്ടി വച്ച് കുറച്ച് texture finish ചെയ്തു കാണിക്കുന്നതും കാണാറുണ്ട്. ഉള്ളിലെ പ്ലാനിനാണ് പ്രാധാന്യം കൊടുക്കേണ്ടത് ഒപ്പം structural stability മനസ്സില്‍ വയ്ക്കണം.നല്ല structural design ചെയ്യാത്ത വീട് മറിഞ്ഞു വീഴുമെന്നല്ല പറഞ്ഞത്.ആവശ്യത്തില്‍ കൂടുതലോ കുറവോ ഏതു സാധനവും കെട്ടിടത്തിനു ഭാവിയില്‍ ദോഷമാണ്.കിളി മൂത്ത് കണ്ടക്ടറാകുന്ന പോലെയോ ആശാരി മൂത്താശാരി ആകുന്നതു പോലയോ അല്ല കാര്യങ്ങള്‍.ഒരിക്കലും നഴ്സ് മൂത്ത് ഡോക്ടറാവില്ല. സാദാ MBBS ഡോക്ടര്‍ എത്ര മൂത്താലും specialist Doctor ആകില്ല. കണ്ണിന്റെ specialist ഡോക്ടര്‍ ഹാര്‍ട്ടിന്റെ സര്‍ജ്ജറി ചെയ്യുമോ?
ഒരു Architect ഒരിക്കലും structural design ചെയ്യാറില്ല. പക്ഷെ അതിന്റെ അടിസ്ഥാന തത്വങ്ങള്‍ അവര്‍ക്കറിയാം. അതു പോലെ ഒരു structural engineer ഒരിക്കലും finishes design ചെയ്യാറില്ല പക്ഷെ അടിസ്ഥാനപരമായി finishing load എത്ര വരുമെന്നറിയാം.ചുരുക്കി പറഞ്ഞാല്‍ Engineerും Architect ചെയ്യേണ്ട പണി computer 3d design ചെയ്യുന്ന ആളെ കൊണ്ട് നടക്കില്ല. അങ്ങനെയുള്ളവര്‍ 1000rs 500rs ഒക്കെ വാങ്ങി എന്തെങ്കിലും വരച്ചു ഭംഗിയാക്കി (colorfull) തരും. അവരോട് ബീമിന്റെ ഭാരമോ, സ്ലാബിന്റെ ഭാരമോ, കമ്പിയുടെ ഭാരമോ, അതിലുള്ള loading pattern , vibration, accoustics, stability, durability, expansion factor അങ്ങനെ പ്രധാന കാര്യങ്ങള്‍ ചോദിച്ചാല്‍ കൈമലര്‍ത്തും. അതൊക്കെ പോട്ടെ ഒരു 500rs stamp paperല്‍ 10 വര്‍ഷത്തേക്ക് warranty എഴുതി കൊടുത്ത് ഒരു building design & construction ചെയ്യാന്‍ എത്രപേര്‍ക്ക് സാധിക്കും? 20 ലക്ഷം മുതല്‍ 50 ലക്ഷം രൂപവരെ മുടക്കുന്ന വീടിനു 5 വര്‍ഷത്തെ structural warranty ഉപഭോക്താവിന്റെ അവകാശമല്ലേ?
നിസാരം 5 ലക്ഷം മുടക്കുന്ന ഒരു കാറിനു പോലും 50000km or 3 years Engine warranty കൊടുക്കുന്നുണ്ട്. ആ സ്ഥാനത്താണ് 20 ലക്ഷം മുടക്കിയ വീടുകള്‍ക്ക് പൊട്ടലും ഈര്‍പ്പവും ചോര്‍ച്ചയും ചിതലും വരുന്നതെന്നോര്‍ക്കണം.വര്‍ഷങ്ങളായി ബോധവല്‍ക്കരണം നടത്തിയിട്ടും വെറും ആയിരങ്ങളുടെ ലാഭത്തിനു ലക്ഷങ്ങള്‍ കളയുന്നവരാണ് കൂടുതല്‍! ചിന്തിക്കേണ്ട സമയമായി!
എഴുതിയത് : Er.Rinu P Babu
വീടു പണിയുമ്പോൾ ഏറ്റവും കൂടുതൽ പേർ ചിന്തിക്കുന്ന ഒരു കാര്യമാണ് അടുക്കള എങ്ങനെ ഒരുക്കാം എന്നത്.ചെറിയ കുറച്ച് ടിപ്സുകൾ.വീടിന്റെ പ്ലാൻ വരയ്ക്കുന്നതിനോടൊപ്പം തന്നെ കിച്ചന്റെ പൊസിഷൻ എവിടെയായിരിക്കണം എന്ന് തീരുമാനിക്കേണ്ടതാണ്. ഒരുപാട് ഘടകങ്ങളെ ആശ്രയിച്ചായിരിക്കും ഒരു കിച്ചൻ ഒരുക്കേണ്ടത്. എത്രത്തോളം കൂടുതൽ വായുവും വെളിച്ചവും കയറാൻ പറ്റുന്ന രീതിയിൽ ആയിരിക്കണം. വീട്ടിൽ ഏറ്റവും കൂടുതൽ വെളിവെളിച്ചവും വായുവും കയറിയിറങ്ങേണ്ട സ്ഥലം കിച്ചൻ ആണ്. ആദ്യം കിച്ചൻ ഏത് ഷേപ്പിൽ ആയിരിക്കണം എന്നത് നമ്മൾ തീരുമാനിക്കേണ്ടതാണ്. L/U/straight/G ഇങ്ങിനെയൊക്കെ ക്രമീകരിക്കാവുന്നതാണ്.ഇനി കിച്ചണിൽ സ്ട്രെയിൻ ഇല്ലാതെ work ചെയ്യുവാൻ നമ്മുടെ height ന് അനുസരിച്ചു base cabinet plan ചെയ്യുക. സാധാരണയായി 80cm മുതൽ 90cm വരെ എടുക്കാറുണ്ട്.കൌണ്ടർ top ന് ഒരുപാട് options ഉണ്ട് ഇപ്പോൾ, granite കൂടാതെ, ആർട്ടിഫിഷ്യൽ granite/കൊറിയൻ top / quartz etc.
പിന്നീട് back splash.. ഇത് pure white ആക്കിയാൽ കിച്ചൻ spacy ആയി തോന്നിക്കും കൂടാതെ cupboard ഏതു shade ആയാലും match ആവുകയും ചെയ്യും അടുക്കളയിൽ hob പോലെ തന്നെ important ആണ് സിങ്ക്. ഇതിന്റെ സ്ഥാനം window യുടെ താഴെ ആയാൽ നല്ലത്. കഴുകി വയ്ക്കുന്ന പാത്രങ്ങൾ എടുത്തു വയ്ക്കാനായി GTPTDT(glass tray plate tray drip tray)പോലുള്ള acessories ചേർക്കാവുന്നതാണ്.മുൻപൊക്കെ അടുക്കളയിൽ കാബിന്റെ ഉള്ളിൽ തന്നെ ഗ്യാസ് cylender വയ്ക്കുന്നതായി കണ്ടിരുന്നു. എന്നാൽ ഇപ്പോൾ സുരക്ഷിതമായി പുറത്തുവയ്ച്ചു copper pipe ലൂടെ കണക്ട് ചെയ്തു വരുന്നു.