അമ്മയ്ക്ക് മകളെ MBBS നു വിടണം പക്ഷെ മകളുടെ ഇഷ്ട വിഷയം മറ്റൊന്ന് കുട്ടിയെ ഉപദേശിക്കാൻ എന്നോട് പറയുന്നു ശേഷം സംഭവിച്ചത് ഹൃദ്യം കുറിപ്പ്

EDITOR

ഒരു കഥ പറയട്ടെ മിനിമം 4 കൊല്ലം പഴക്കം കാണും ഡെന്റിസ്റ്റ് ആണേലും മുഖത്തിന്റെ ഷേപ്പ് കൊണ്ടോ അതോ ലിസണിങ് കപ്പാസിറ്റി കൂടുതൽ ഉള്ളത് കൊണ്ടോ പേഷ്യന്റ്സ് അവരുടെ ജീവിത കഥ എന്റെ കൂടെ വിവരിക്കാറുണ്ട്.
പേഷ്യന്റ്റ് ആയി വന്നു സുഹൃത്തായി മാറിയ ഫാമിലി അച്ഛൻ അമ്മ ആൻഡ് പിള്ളേർസ് ഉള്ള ഫാമിലി ഒരു ദിവസം ട്രീറ്റ്മെന്റ് ഒക്കെ കഴിഞ്ഞു ഇരിക്കുമ്പോൾ സുഖ വിവരങ്ങൾ ഞാൻ അന്വേഷിച്ചു സ്വതവേ ടെൻഷൻ ഉള്ള അമ്മ അതിന്റെ ഇടയിൽ ജോലി തിരക്ക് ഉള്ള അച്ഛൻ .അതിനിടയിൽ പൊക്കാൻ പറ്റാത്ത സിലബസും ആയി അടികൂടുന്ന പിള്ളേർ.ആകെ മൊത്തം ടെൻഷനോട് ടെൻഷൻ ഡോക്ടറെ  പരിചയത്തിൽ നല്ല സൈക്കിയാട്രിസ്റ്റ് ഉണ്ടോ ?ദേവിയെ  ഇനി എന്നെ പിടിച്ചു അകത്തിടാൻ ആണോ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് എന്ത് പറ്റി ?” എന്ന് ചോദിച്ചു
ഇവളെ ഒന്ന് കാണിക്കാൻ ആണ്.

അനിയനെ കളിപ്പിച്ചു കൊണ്ടിരുന്ന 17 വയസു കാരി എന്നെ നോക്കി .എന്നിട്ടു അമർത്തി ഒരു ചിരി വീണ്ടും എന്റെ ഉള്ളിലെ മനോരോഗി ചോദിച്ചു
അല്ല, കാര്യം എന്താ ?അവൾക്കു പഠിത്തത്തിൽ ഒരു കോണ്സെന്ട്രേഷനും ഇല്ല എപ്പോൾ നോക്കിയാലും കമ്പ്യൂട്ടർന്റെ മുന്നേ, അല്ലെ മാഗസിൻ വായിച്ചോണ്ടിരിക്കും ഇടക്കിടെ ഉം ഓക്കേ എന്നൊക്കെ ഞാൻ പറയുന്നുണ്ടായിരുന്നു .അത് കേട്ടോ എന്തോ .പുള്ളിക്കാരി തുടർന്നു എത്ര രൂപ ചിലവാക്കി ആണ് ഞാൻ എൻട്രൻസ് കോച്ചിങ്ങിനു ചേർത്തത് എന്റെ ചേച്ചിയുടെ മോൾക്ക് ട്രിവാൻഡ്രം മെഡിക്കൽ കോളേജിൽ ആണ് എംബിബിസ് കിട്ടിയത് .ഇവൾക്ക് സ്വാശ്രയം എങ്കിലും കിട്ടണ്ടേ
ലെ മനസ്സ് ഇതിപ്പോ ചേച്ചിയുടെ മോൾക്ക് MBBS കിട്ടിയത് ആണ് പ്രശ്നം എന്ന് മനസിലായി .ഏകദേശം അര മുക്കാൽ മണിക്കൂറോളം നേരം
കദന കഥ കേട്ടു.ഇടക്കിടെ ആ 17 വയസുകാരിയുടെ റിയാക്ഷൻ ഞാൻ നോക്കുന്നുണ്ടായിരുന്നു.

ഇനിയിപ്പോ ഒരു ഭൂകമ്പം വന്നാലും ങേ ഹേ ഒരു കൂസലും ഇല്ല.
അവസാനം ആ ‘അമ്മ എന്നോട്ഡോക്ടർ ഒന്ന് മോളെ ഉപദേശിച്ചു നന്നാകണം
“ങേ ഞാനോ” എന്ന ചട്ടമ്പി നാട് സിനിമയിലെ സുരാജ് ഏട്ടന്റെ എക്സ്പ്രഷൻ എന്റെ മുഖത്തു മിന്നി മറഞ്ഞു .എന്നാലും ഞാൻ പറഞ്ഞു ഞാൻ മോളുടെ കൂടെ ഒന്ന് സംസാരിക്കട്ടെ വര്ഷങ്ങളായി പരിചയം ഉള്ളത് കൊണ്ട് കുട്ടി ഒരു ചിരിയോടു കൂടി ആണ് വന്നത് .ബെസ്റ്റ് ആളാണ് ഉപദേശിക്കാൻ പോകുന്നത് എന്ന ഭാവത്തോടെ .
എന്താണ് മാഡം ഈ കേൾകുന്നതൊക്കെ എന്ന് എന്റെ ചോദ്യം.ഞാൻ സ്ഥിരമായി കേൾക്കുന്നതാണ് ചേട്ടാ എന്ന് അവളുടെ ഉത്തരം .നരസിംഹത്തിലെ തിലകൻ ചേട്ടന്റെ ഡയലോഗ് ഞാൻ അങ്ങ് ഇട്ടു എന്താണ് ഇന്ദുചൂഢന്റെ ഭാവി പ്ലാൻ !
അതിനു ആ കുട്ടി ഒരു ഉത്തരം നൽകി ചേട്ടാ ,എനിക്ക് എംബിബിസ് പഠിക്കാൻ താല്പര്യം ഇല്ല .എനിക്ക് literature ആണ് താല്പര്യം .അതിൽ പിജി എടുത്തു സിവിൽ സർവീസ് ഒന്ന് ട്രൈ ചെയ്യണം ലെ ഞാൻ (മനസ്സിൽ ) ” ആഹാ കൊള്ളാലോ . എനിക്ക് ഇത്രയും ബോധം പണ്ട് ഇല്ലായിരുന്നല്ലോ .” പിന്നെ ഇപ്പോഴും അതില്ല എന്ന് ഓർത്തു സമാധാനിച്ചു.

കുട്ടിയുടെ വിവരണങ്ങൾക്കിടയിൽ ലെ അമ്മ ഇപ്പൊ കിട്ടും അവൾക്കു IAS  സൈഡ്ൽ ഒരു “‘അമ്മ മനസ് സീരിയൽ നടക്കുക ആണ് എന്ന് ഞാൻ വേദനാ പൂർവം മനസിലാക്കി ലെ കുട്ടി  എനിക്ക് ഒന്ന് ട്രൈ ചെയ്യണം ചേട്ടാ.അല്ലാതെ എനിക്ക് താല്പര്യം ഇല്ലാത്ത വിഷയം പഠിച്ചു സപ്പ്ളി അടിച്ചു കിടക്കാൻ വയ്യ .ചുവന്നു തുടുത്ത കണ്ണ് ഞങ്ങളുടെ സംവാദത്തിലേക്കു ഊഴ്ന്നു ഇറങ്ങി വരുന്നത് പോലെ തോന്നി .
ലെ ഞാൻ ഓക്കേ ,കിട്ടിയില്ല എന്നുണ്ടെങ്കിൽ എന്ത് ചെയ്യും ലെ കുട്ടി  ഞാൻ phd എടുക്കും psc എഴുതും ,കോളേജിൽ പഠിപ്പിക്കാൻ കയറും.എനിക്ക് എഴുത്തിനോട് താല്പര്യം ഉണ്ട് ചേട്ടാ .ഞാൻ അതിൽ ഒരു കരിയർ കണ്ടു പിടിക്കും ലെ അമ്മ കണ്ടാ കണ്ടാ അവളുടെ അഹങ്കാരം അവിടെ ഒരു wwe നടക്കും എന്ന തോന്നൽ ഉളവാക്കിയത് കൊണ്ട് ആ അമ്മയെയും ക മ മിണ്ടാത്ത അച്ഛനെയും അകത്തു ഇരുത്തി മകളെ അനിയന്റെ കൂടെ വിട്ടു .കണ്ടാ ഡോക്ടറെ അവളെ ഒരു സൈക്യാട്രിസ്റ്റിനെ കാണിക്കണം.

എന്തിനു ? അവൾക്കു ഒരു കുഴപ്പവും ഇല്ല ഡോക്ടർ കേട്ടതല്ലേ .അതെ കേട്ടൂ .അവൾ പറഞ്ഞതിന് എന്താ കുഴപ്പം അതിനു ഉത്തരം പറയാൻ അനുവദിക്കാതെ ലെ ഞാൻ
ഈ പ്രായത്തിൽ എനിക്കില്ലാത്ത ബോധവും ഉറപ്പും ആ കുട്ടിക്കുണ്ട് .നല്ല വിവേകവും കാര്യപ്രാപ്തിയും ഉണ്ട് .വെറുതെ ആ കൊച്ചിനെ എം ബി ബി എസ് എന്ന സ്വന്തം ഒബ്സെഷന് വേണ്ടി കുരുതി കൊടുക്കരുത് ഡോക്ടറിന് അങ്ങനെ ഒക്കെ പറയാം .”
അതെ പറയാം .ഈ ഫീൽഡിൽ ഉള്ളത് കൊണ്ട് തന്നെ പറയാം .വെളിയിൽ കാണുന്ന പള പളപ്പ് ഇതിനില്ല എന്ന സത്യം മനസ്സിലാക്കുമ്പോൾ ഒരു പാട് വൈകും എന്ന് മാത്രം
ഡോക്ടറെ ,ഐ നീഡ് ഹെർ ടു ബി സക്സസ്ഫുൾ സക്സസ്ഫുൾ എന്നതിന് പകരം ഹാപ്പി എന്ന് ആക്കിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളു കുറച്ചു നേരത്തെ മൗനം .ഇയാളോട് എന്തിനാ പറയാൻ പോയെ എന്നായിരിക്കണം മനസ്സിൽ.

ശരി ഡോക്ടറെ .അടുത്ത അപ്പോയിന്റ്‌മെന്റിന് കാണാം .എന്തായാലും ചോദിച്ചതല്ലേ നമ്പർ ഞാൻ വാട്സാപ്പിൽ ഇട്ടിട്ടുണ്ട് താങ്ക് യു .പോകാൻ നേരം എന്തിനാണോ എന്തോ അച്ഛൻ വന്നു കൈ തന്നിട്ട് പോയി അപ്പുറത്തു മകൾ എനിക്ക് നേരെ തംബ്സ് അപ്പ് സിഗ്നലും .എന്തായാലും സൈക്യട്രിസ്റ്റിനെ വിളിച്ചു സംസാരിക്കുകയും അദ്ദേഹവും അവസാനം അമ്മക്ക് കൗൺസിലിങ് നടത്തുകയും ചെയ്തു .കുട്ടി ലിറ്ററേച്ചറിനും ചേർന്നു .ശുഭംഇതിന്റെ കൂടെ പറയാൻ ഉള്ളത്എക്സാം റിസൾട്ട് എന്നത് ഒരു വ്യക്തിയുടെ ബുദ്ധി നിശ്ചയിക്കുന്ന അളവ് കോൽ ആണ് എന്ന ചിന്താഗതി മാറ്റുക .
എക്സാം റിസൾട്ട് വരുമ്പോൾ മാത്രം പൊങ്ങി വരുന്ന ബന്ധങ്ങൾ ഒഴിവാക്കുക .
ആൾക്കാരെ തോണ്ടി വിളിച്ചു റിസൾട്ട് ചോദിക്കുന്ന പ്രവണതയും ഒഴിവാക്കുക .
ഫേസ്ബുക് പോലത്തെ പ്ലാറ്റഫോമിൽ എന്റെ മകന് /മകൾക് 99 .99 % മാർക്ക് കിട്ടി എന്ന് പബ്ലിഷ് ചെയ്യുന്നതും ഒഴിവാക്കുക.
കാരണം

എഴുതിയത് : അരവിന്ദ് കൃഷ്ണൻ