വഴിയരികെ ബോർഡ് കണ്ടു അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു എന്റെ 50 രൂപ നഷ്ടപ്പെട്ടു കിട്ടുന്നവർ തരണം തട്ടിപ്പ് ആണോ എന്ന് അറിയാൻ ആ വിലാസത്തിൽ പോയി ശേഷം

EDITOR

വീട്ടിലേക്കുള്ള വഴിയിൽ , വിളക്കുകാലിൽ ഒരു ബോർഡ് തൂക്കിയിട്ടതു കണ്ടു അതിൽ എന്താണ് എഴുതിയിരിക്കുന്നത് എന്നറിയാനുള്ള കുതൂഹലമുണ്ടായി, അടുത്തു പോയിനോക്കി.അതിൽ എഴുതിയിരുന്നത്.എനിക്ക് കാഴ്ചശക്തി കുറവാണ്, ഈ വഴിയിലെവിടെയോ എന്റെ ഒരമ്പത് രൂപ കളഞ്ഞുപോയിട്ടുണ്ട്,നിങ്ങൾക്ക് ആർക്കെങ്കിലും കിട്ടുകയാണെങ്കിൽ, ഈ വിലാസത്തിലുള്ള എനിക്ക് എത്തിച്ചു തരുവാൻ സന്മനസ്സുണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു.കൗതുകം തോന്നിയ എനിക്ക് ആ വ്യക്തിയെ ഒന്നു കാണണമെന്ന് തോന്നി.ബോര്‍ഡിൽ കണ്ട വിലാസം ലക്ഷ്യമാക്കി നടന്നു,നിലംപൊത്താറായ ഒരു പുൽക്കുടിലിന്റെ മുന്നിൽ അവശയായി ഒരു വൃദ്ധ ഇരിക്കുന്നതുകണ്ടു.എന്റെ കാലൊച്ച കേട്ടിട്ടായിരിക്കാം പതുക്കെ തലയുയർത്തി,ആരാ” എന്നു ചോദിച്ചു.അമ്മൂമ്മെ ഞാനാണ്, ഈവഴി നടന്നുപോയപ്പോൾ ഒരമ്പത് രൂപ കളഞ്ഞുകിട്ടി, അപ്പോഴാണ് അമ്മൂമ്മ ആ വിളക്കുകാലിൽ തൂക്കിയ ബോര്‍ഡ് കണ്ടത്. തീര്ച്ചായായും അത് അമ്മൂമ്മയുടെ കളഞ്ഞുപോയ ആ അമ്പത് രൂപയാണ്, അതിവിടെ തന്നിട്ടു പോകാമെന്ന് വെച്ചു.

ഞാനതു പറഞ്ഞപ്പോൾ അവരുടെ കണ്ണുകൾ ഈറനാകുന്നതു ഞാൻ കണ്ടു. അവർ പറഞ്ഞു,ഇപ്പോൾ തന്നെ ഒരു 40 – 50 പേര് വന്നു വഴിയിൽ തങ്ങൾക്ക് 50 രൂപ കളഞ്ഞു കിട്ടിയിരിക്കുന്നു എന്ന് പറഞ്ഞു അത് എന്നെ ഏല്പിച്ചു പോയിരിക്കുന്നു.എന്തൊ ആ വിളക്കുകാലിൽ ഞാൻ അങ്ങനെയൊരു ബോര്‍ഡ് തുക്കിയിട്ടില്ല. എനിക്കാണെങ്കിൽ എഴുത്തും വായനയും അറിയില്ല..കുഴപ്പമില്ല അമ്മൂമ്മെ ഇത് വെച്ചോളൂ എന്ന് പറഞ്ഞു ഞാൻ ആ 50 രൂപ അവരുടെ കയ്യിൽ തിരുകി.പക്ഷേ താങ്കൾ പോകുന്നവഴി ആ ബോര്‍ഡ് അവിടെനിന്ന് എടുത്തുമാറ്റിയേക്കൂ എന്ന് അവരെന്നോട് അപേക്ഷിച്ചു.വളരെ കൗതുകകരമായ ഒരു കാര്യം കൂടി പറയട്ടെ, തന്നെ കാണാൻ വന്നവരോടെല്ലാം അവർ ആ ബോര്‍ഡ് അവിടെനിന്നും മാറ്റാൻ ആവശ്യപ്പെട്ടിരുന്നു. പക്ഷെ ആരും അത് ചെയ്തില്ല എന്നുമാത്രം.തിരിച്ചുവരുമ്പോൾ ഞനാലോചിച്ചു,ആ വിളക്കുകാലിൽ ആരായിരിക്കും അങ്ങനെയൊരു ബോര്‍ഡ് തൂക്കിയത്

തന്നെ കാണാൻ വന്നവരോടെല്ലാം അവരത് എടുത്തുമാറ്റാൻ പറയുന്നുണ്ടെങ്കിലും ആരും അത് ചെയ്യുന്നില്ല.ഏതോ ഒരു മഹാമനസ്കനു അന്ധയായ ആ വൃദ്ധയെ സഹായിക്കണമെന്ന് തോന്നിയിട്ടുണ്ടാകും.അതിനു അദ്ദേഹം കണ്ടെത്തിയ ഉപായമായിരിക്കാം ആ ബോര്‍ഡ്.ഒരാളെ സഹായിക്കാൻ മനസ്സണ്ടെങ്കിൽ എന്തുമാത്രം വഴികളാണ് നമ്മുടെ മുമ്പിൽ തെളിഞ്ഞുവരുന്നത്.പിന്നിൽനിന്ന് ആരോ വിളിക്കുന്നു,ചേട്ടാ ഈ വിലാസം.?എനിക്ക് ഈ വ്യക്തിയെ കാണണമായിരുന്നു,അവരുടെ നഷ്ടപ്പെട്ട 50 രൂപ എനിക്ക് വഴിയിൽ നിന്നു കിട്ടി അതവരെ ഏൽപിക്കാനാ.ഞാനാ കുടിലിനു നേരെ വിരൽ ചൂണ്ടി.അദ്ദേഹം ആ കുടിൽ ലക്ഷ്യമാക്കി പോകുന്നത് നോക്കിയിരിക്കെ എന്റെ കണ്ണുകൾ ഈറനായി. മനുഷ്യത്വത്തിന്റെ ഉറവകൾ ഒരുകാലത്തും വറ്റുകയില്ല അത് എവിടെയെങ്കിലും നിർഗളം ഒഴുകിക്കൊണ്ടേയിരിക്കും.വഴിയിൽ കണ്ടത് നിങ്ങളിലേക്ക് എത്തിച്ചു എന്ന് മാത്രം.