അയാളുടെ പത്നി നല്ല സുന്ദരിയായിരുന്നു.മനോഹരമായ ദാമ്പത്യ ജീവിതം നയിക്കവേ ഒരിക്കൽ അവൾക്കൊരു ത്വക്ക് രോഗം പിടിപെട്ടു, അങ്ങനെ അവളുടെ മുഖസൗന്ദര്യം കുറയാൻ തുടങ്ങി.ആയിടെ ഒരു ദിവസം അയാൾ എവിടേക്കോ ഒരു യാത്ര പോയി വരുമ്പോൾ അപകടത്തിൽപെട്ട് അയാൾക്ക് കാഴ്‌ച ശക്തി നഷ്ടപ്പെട്ടു.എന്തായാലും അവരുടെ കുടുംബ ജീവിതം പതിവ് പോലെ മുന്നോട്ട് പോയി. പക്ഷെ അവളുടെ സൗന്ദര്യം കുറഞ്ഞു കൊണ്ടേയിരുന്നു. അന്ധനായ അയാൾ പക്ഷെ ഇതൊന്നും അറിഞ്ഞില്ല .അതു കൊണ്ട് അവരുടെ ജീവിതത്തിൽ പ്രത്യേകിച്ച് പ്രകടമായ ഒരു മാറ്റവുമുണ്ടായില്ല . അവർ അന്യോന്യം ജീവന് തുല്യം സ്നേഹിച്ചും ആത്മാർത്ഥമായി സഹകരിച്ചും ജീവിച്ചു.ഒരു നാൾ അവൾ മരണപ്പെട്ടു.അവളുടെ ആകസ്മികമായ വിയോഗം അദ്ദേഹത്തെ അങ്ങേയറ്റം തളർത്തി. ഒറ്റപ്പെടൽ സഹിക്കവയ്യാതെ ഒരു ദിനം അവളില്ലാത്ത ആ പട്ടണം വിട്ട് പോവാൻ തന്നെ അയാൾ തീരുമാനിച്ചു.വീട്ടു പടിയിറങ്ങി നടന്നു പോകവേ പെട്ടെന്നൊരാൾ അയാളെ പിന്നിൽ നിന്നും വിളിച്ചു, ചോദിച്ചു.
ഇത്രേം നാൾ സ്വന്തം ഭാര്യയുടെ കൈത്താങ്ങിൽ ജീവിച്ച താങ്കൾക്കെങ്ങിനെ ഇപ്പോൾ പരസഹായമില്ലാതെ ഒറ്റക്ക് നടക്കാൻ കഴിയുന്നു.അദ്ദേഹം മറുപടി പറഞ്ഞു.സത്യത്തിൽ ഞാൻ അന്ധനല്ല, അഭിനയിക്കുകയായിരുന്നു. എന്തെന്നാൽ, എനിക്ക് കാഴ്ച ഉണ്ടെന്നു അവൾ മനസ്സിലാക്കിയാൽ, എന്റെ ഈ വിരൂപമായ മുഖമാണല്ലോ എന്റെ പ്രിയതമൻ ജീവിത കാലം മുഴുവൻ കാണേണ്ടി വരിക എന്ന സങ്കടം അവൾക്ക് അവളുടെ അസുഖത്തെക്കാൾ അസഹനീയമായിരിക്കും. അത് കൊണ്ട് ഞാൻ അന്ധത അഭിനയിച്ചു.അവൾ വളരെ നല്ല ഭാര്യയായിരുന്നു, ആയതു കൊണ്ട് തന്നെ അവളുടെ നിത്യ സന്തോഷമായിരുന്നു ഞാൻ ആഗ്രഹിച്ചത്.ഗുണപാഠം:ചിലപ്പോൾ സ്വയം അന്ധത അഭിനയിക്കുക വഴി മറ്റുള്ളവരുടെ ന്യൂനകളെ അവഗണിക്കാനും എല്ലാവര്ക്കും സന്തോഷം പകരാനും കഴിയും.മറ്റൊരു കഥ ഇങ്ങനെ
ക്ലാസ്സ് പരീക്ഷ നടക്കുകയായിരുന്നു. ആദ്യത്തെ നാലു ചോദ്യങ്ങളും, കുട്ടികൾ പ്രതീക്ഷിച്ചവ തന്നെയായിരുന്നു. എല്ലാവരും നന്നായി ഉത്തരമെഴുതി. പക്ഷെ അഞ്ചാമത്തെ ചോദ്യത്തിനു മുന്നിൽ, അവർ പകച്ചിരുന്നു പോയി! “നിങ്ങളുടെ ക്ലാസ്സ് മുറി വൃത്തിയാക്കുന്ന സ്ത്രീയുടെ പേരെന്തു്?” ഇതായിരുന്നു ആ ചോദ്യം! അവരെ കുട്ടികൾ ഒട്ടേറെത്തവണ കണ്ടിട്ടുണ്ടെങ്കിലും, ആരും ഒരിക്കലും അവരോടു സംസാരാച്ചിട്ടില്ലായിരുന്നു ആ ചോദ്യത്തിനുത്തരമെഴുതാതെ, കുട്ടികൾ കടലാസുകൾ തിരികെ നൽകി. ബെല്ലടിച്ചപ്പോൾ, ഒരു കുട്ടി അദ്ധ്യാപകനോടു ചോദിച്ചു: “അവസാന ചോദ്യത്തിൻ്റെ മാർക്ക്, ഗ്രേഡിനു പരിഗണിക്കുമോ?” അദ്ദേഹം പറഞ്ഞു: “ഗ്രേഡിനു പരിഗണിമോ, ഇല്ലയോ എന്നറിയില്ല. പക്ഷെ, ജീവിതത്തിനു്, ഉപകരിക്കും ഭാഷാ നൈപുണ്യവും, ശാസത്ര അറിവുകളും മാത്രം, അറിവിൻ്റെ പട്ടികയിൽ പ്പെടുത്തുമ്പോൾ, നാം ഒന്നോർക്കണം: “അറിവു കൊണ്ടു മാത്രം, ജീവിക്കാനാകില്ല. അടുപ്പവും അനുഭവവും കൂടി വേണം, ജീവിതം ധന്യമാകുവാൻ!” എല്ലാ ചോദ്യങ്ങളുടെയും ഉത്തരമെഴുതാൻ പഠിച്ചിട്ടും, എന്തുകൊണ്ടാണു്, ജീവിതം പലരുടേയും മുൻപിൽ ഒരു ചോദ്യ ചിഹ്നമായി അവശേഷിക്കുന്നതു്?
കീഴോട്ടു നോക്കിയുള്ള പുസ്തക പഠനത്തോടൊപ്പം, ചുറ്റുപാടും നോക്കിയുള്ള ജീവിതപoനം കൂടി നടത്തുന്നില്ലെങ്കിൽ, ജീവിത പരീക്ഷയിലെ ചോദ്യക്കടസുകൾ കണ്ടു നാം ഭയന്നു പോയെന്നു വന്നേക്കാം?വൃത്തിയുള്ളപ്പോൾ കൂടെ നിൽക്കുന്നവർ, വൃത്തികേടാകുമ്പോൾ, തന്ത്രപൂർവ്വം ഒഴിഞ്ഞു മാറി എന്നു വരാം? വൃത്തികേടായതിനെ വൃത്തിയാക്കാൻ എപ്പോഴും നമ്മോടു കൂടെയുള്ളവർ, ഉള്ളിൽ നന്മയുള്ളവരായിരിക്കും! അവരെ കണ്ടില്ലെന്നു നടിക്കരുതു്. അവഗണിക്കപ്പെട്ടവരോടുള്ള ആദരം കൂടി ചേരുമ്പോഴാണു്, അറിവു് പൂർണ്ണമാകുന്നതു്