KSRTC യാത്രയ്ക്കിടെ മുഷിഞ്ഞ വേഷം ധരിച്ച സ്ത്രീ അടുത്ത് ഇരിക്കാൻ വന്നപ്പോ സ്ഥലം കൊടുക്കാൻ തോന്നിയില്ല ശേഷം സംഭവിച്ചത്

EDITOR

ഇങ്ങനെയും ചിലർ പാലക്കാട്‌ നിന്ന് തിരിച്ചു പാലായ്ക്ക് വരുന്ന KSRTC ബസിന്റെ തിരക്കിനിടയിൽ ബാഗുകൾക്ക് നടുവിൽ കുറച്ചു ഇടം ഒതുക്കി പണിപ്പെട്ടാണ് ഞാൻ ഇരുന്നത് ഒന്ന് കണ്ണ് അടക്കാൻ പോയിട്ട് കൈ ഒന്ന് വിട്ടാൽ ബാലൻസ് പോകുന്ന അവസ്ഥ ബസ് പെരുമ്പാവൂർ സ്റ്റാൻഡിൽ അല്പനേരം വിശ്രമിക്കാൻ ഇട്ടു അപ്പോഴാണ് ബസിലെ തിരക്കുകളെ അവഗണിച്ചു ഒരു സ്ത്രീ തന്റെ കൈക്കുഞ്ഞുമായി എന്റെ അരുകിൽ സ്ഥാനം ഉറപ്പിച്ചത് അവരുടെ നിറം മങ്ങിയ സാരിയും എണ്ണ വറ്റിയ മുടിയും കൈയിൽ കരുതിയ പഴയ സഞ്ചിയും കണ്ടാൽ പെട്ടന്ന് ആർക്കും അവർക്ക് ഇരിപ്പിടം കൊടുക്കാൻ തോന്നില്ല അവർ എന്നോട് അനുവാദം ചോദിക്കാതെ തന്നെ എന്റെ ലാഗജിൽ സ്ഥാനം പിടിച്ചു കുഞ്ഞു ഉള്ളത് കൊണ്ടു ഞാൻ അവരോട് തർക്കിക്കാനും നിന്നില്ല ബസ് കുറെ ദൂരം ഓടി തുടങ്ങിയപ്പോൾ കൊച്ചു കുറുമ്പൻ എന്നെ തോണ്ടാനും തൊള്ള കാട്ടി ചിരിക്കാനും തുടങ്ങി ആദ്യം ഒക്കെ ഒരു പുഞ്ചിരി യിൽ ഞാൻ എന്റെ മനസ്സിനെ ഒതുക്കി .

എങ്കിലും അവൻ പണി തുടർന്നു കൊണ്ടു ഇരുന്നു ഹാൻഡ് ബാഗിൽ നിന്ന് ഒരു ചോക്ലേറ്റ് എടുത്തു നീട്ടിയതും അവൻ എന്റെ ദേഹത്തു കേറി അങ്ങ് ഒട്ടി.ആ സ്ത്രീ പരമാവധി നോക്കിയിട്ടും അവൻ എന്റെ ദേഹത്തു നിന്ന് ഇറങ്ങാൻ കൂട്ടാക്കിയില്ല ഞാൻ സാരല്യ അവൻ ഇവിടെ ഇരുന്നോട്ടെ എന്ന് കൈകൊണ്ടു കാണിച്ചു എങ്കിലും അവർ വേവലാതിയോടെ ഇടക്ക് അവനേ നോക്കികൊണ്ടിരുന്നു
ബസ് മൂവാറ്റുപുഴ എത്തിയപ്പോൾ എന്റെഅടുത്ത സീറ്റ് ഒഴിഞ്ഞു ഞാൻ പെട്ടന്ന് അവരെ തട്ടി ഇവിടെ ഇരുന്നോളൂ എന്ന് പറഞ്ഞു അവർ നാലുപാടും നോക്കി മടിയോടെ എന്റെ അരികിൽ ഇരുന്നുഎന്നിട്ടും അവൻ അമ്മയുടെ കൈയിൽ പോകാൻ വിസമ്മതിച്ചു ഏറെ നേരത്തിനു ശേഷം അവന്റെ കാപ്പി നിറമുള്ള കണ്ണുകൾ ഉറക്കത്തിലേക്ക് വഴുതി വീണു അവർ എന്നോട് നന്ദി പറഞ്ഞു കുഞ്ഞിനെ വാങ്ങി അപ്പോഴും അവന്റെ കുഞ്ഞി കൈകൾ എന്റെ ഷോളിൽ മുറുകെ പിടിച്ചിരുന്നുഞാൻ അവരോട് ചോദിച്ചുഎങ്ങട് പോവാനാൻ പാലാ.

തമിഴിൽ അവർ മറുപടി പറഞ്ഞുകുറച്ചു തമിഴ് ഒക്കെ അറിയാവുന്നത് കൊണ്ടു ഞാൻ അവരോട് ഓരോന്ന് ചോദിച്ചു കൊണ്ടിരിന്നു.നാട് അങ്ങ് തമിഴ്നാട് മണലിക്കര ആണത്രേറോഡ് പണിക്കായി കേരളത്തിൽ വന്നതാ പ്ലസ് റ്റു പാസ്സ് ആണ്അവർ പറഞ്ഞു തുടങ്ങിഅമ്മയുടെ ചേട്ടനെ കൊണ്ടു കല്യാണം കഴിപ്പിച്ചു പ്രായത്തിൽ പതിനാറ് വയസ്സിനു മൂത്തത്കരഞ്ഞു നോക്കി വീണ്ടും പഠിക്കണം എന്ന് കാലുപിടിച്ചു കെഞ്ചി ഒന്നും കേട്ടില്ല കല്യാണം കഴിഞ്ഞു പിന്നീട് ഉള്ള ഓരോ രാത്രിയും പേടിച്ചു വിറച്ചു ഉറങ്ങേണ്ടി വന്നുകാലുകൾ കട്ടിലിൽ കെട്ടിയിട്ടും, ശരീരത്തു സിഗരറ്റ് കുത്തി വേദനിപ്പിച്ചും , മാറിടം എല്ലാം കടിച്ചു മുറിച്ചും അയാൾ സെക്സ് ആസ്വദിക്കുന്നത് പ്രതികരിക്കാനാവാതെ അവൾ ഇതു പറയുമ്പോൾ എന്നെ ഒരു നോട്ടം നോക്കി ചുവന്നു തീഷ്ണമായ ആ കണ്ണുകളെ എനിക്ക് നേരിടാൻ ആയില്ലഅവൾക്കൊപ്പം ഞാൻ കരഞ്ഞു പോയത് എപ്പോൾ ആണെന്ന് ഞാൻ ചിന്തിച്ചുപിന്നെ എങ്ങനെ ഇവിടെ??അവൾ തുടർന്നു മോനേ ഗർഭം ധരിച്ചപ്പോൾ അതിനെ കൊല്ലാൻ പല പണിയും നോക്കി ഒടുവിൽ പലർക്കും എന്നെ വിൽക്കുന്ന അവസ്ഥ വരെ ആയി.

വീട്ടിൽ അറിയിച്ചില്ലേ.ഫൂ വീട് അവൾ ഒരു ആട്ട് ആയിരുന്നു അത് എന്റെ നേർക്ക് ആഞ്ഞു വന്നത് പൊലെ എനിക്ക് തോന്നി എങ്ങനെ എങ്കിലും രക്ഷ പെടാൻ ആണ് ഒരു ഓട്ടോയിൽ കയറിയത് ഇറങ്ങാതെ വന്നപ്പോൾ ചോദ്യമായി വഴക്ക് ആയി
ഒടുവിൽ ഗർഭം ഉള്ളത് കൊണ്ടോ മറ്റോ അയാൾ മിണ്ടിയില്ല എന്നോട് കാര്യം ചോദിച്ചു എല്ലാം കേട്ട് അയാൾ എന്നെ കൂട്ടി കൊണ്ടു പോയി അവരുടെ വീട്ടിൽ നിർത്തി വിവരം അറിഞ്ഞു ഭർത്താവ് അവിടെ എത്തി ഏതോ വണ്ടിയിൽ ഒക്കെ കേറി കേരളത്തിൽ എത്തി ഇവനെ പ്രസവിച്ചു എന്റെ എല്ലാകാര്യവും നോക്കിയ ഓട്ടോ ക്കാരൻ ഇന്ന് എന്റെ എല്ലാം ആയി ഞങ്ങൾ ഇപ്പോൾ പെരുമ്പവൂരിൽ ആണ് താമസം വാഗമൺ റോഡ് പണി തുടങ്ങി അവിടെ പോയതാ ആള് ഒരു റൂം ശരി ആക്കാൻ പാലാ കൊട്ടാരമറ്റം സ്റ്റാൻഡിൽ നിൽ ക്കാം എന്ന് പറഞ്ഞു ഞങ്ങൾ അങ്ങോട്ട് പോവാണ് എന്തോ കുറച്ചു നേരത്തേക്ക് എനിക്ക് വല്ലാത്ത ഒരു സങ്കടവും സന്തോഷവും കൂടി കലർന്ന ഒരു കരച്ചിൽ വന്നു തൊണ്ടയിൽ തടഞ്ഞു സ്റ്റാൻഡിൽ ബസ് നിർത്തിയതും അവളെ നോക്കി അയാൾ നിൽക്കുന്നുയെന്നു എന്നെ അവൾ കാണിച്ചു തന്നു എന്റെ കൈയിൽ ചുരുട്ടി പിടിച്ച നോട്ടുകൾ അവളുടെ കൈയിൽ തിരുകുമ്പോൾ വേണ്ട സെച്ചി എന്ന് പറഞ്ഞു ഒരു ചിരി സമ്മാനിച്ചു അവൾ പുറത്തു ഇറങ്ങിനടന്നു കൂടെ ഞാനും അവരുടെ സ്നേഹത്തോടെ ഉള്ള പോക്ക് കണ്ടു എന്റെ കൈയിലെ ചുരുണ്ട നോട്ടുകൾ എന്നെ പുച്ഛത്തോടെ നോക്കി പല്ല് ഇറുമ്മി ചിരിച്ചു
എഴുതിയത് : വാസുകി കൃഷ്ണ