ഇ വിവാഹ വാർത്തയുടെ ഫേസ്ബുക്ക് കമെന്റിൽ തെറിയും മോശം കമെന്റും എന്നാൽ ഇൻസ്റ്റാഗ്രാമിൽ ആശംസകൾ മാത്രം അവരിലാണ് പ്രതീക്ഷ

EDITOR

ആശംസകൾ.ഒരാളുടെ വ്യക്തിജീവിതത്തെ സോഷ്യൽ മീഡിയ വളരെയധികം സ്വാധീനിക്കുന്നുണ്ട് എന്നാണ് എന്റെ ഒരു ഇത്. അത് ചിലപ്പോൾ നിങ്ങൾ ഉപയോഗിക്കുന്ന ഏത് തരം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആണ് എന്നതിനെ ആശ്രയിച്ചിരിക്കാം. ഉദാഹരണത്തിന് ഞാൻ ഇന്ന് ഫെയ്സ്ബുക്കിൽ ഒരു പോസ്റ്റ്‌ ശ്രദ്ധിക്കുകയുണ്ടായി. സിനിമകളിൽ അഭിനേത്രിയായും റിയാലിറ്റി ഷോകളിൽ ജഡ്ജസ് ആയിമൊക്കെ നിറഞ്ഞു നിൽക്കുന്ന ഷംന കാസിം എന്ന ആളുടെ വിവാഹ നിശ്ചയമോ മറ്റൊ കഴിഞ്ഞ ഒരു വാർത്ത ഏതോ ഓൺലൈൻ ചാനൽ പോസ്റ്റ് ചെയ്തിരിക്കുന്നു. ആശംസ പറയാൻ കമന്റ് ബോക്സിൽ കയറിയ ഞാൻ കണ്ട കമന്റുകൾ വളരെ അശ്ലീലം നിറഞ്ഞതും മോശവുമായ കുറേ തെറികളും മറ്റും.

ഈ വാർത്തയുടെ ലിങ്ക് ഓപ്പൺ ചെയ്യുമ്പോൾ ഷംന കാസിമിന്റെ ഇൻസ്റ്റാഗ്രാമിലെ ഓഫിഷ്യൽ പേജിൽ ആ വാർത്ത പോസ്റ്റ് ചെയ്തിരിക്കുന്നതും കാണുന്നു. അതിനെ താഴെ കമന്റ് ചെയ്തിരിക്കുന്നത് കൂടുതലും ആശംസകളും ഫ്‌ളവറിന്റെയും ലവ്വിന്റെയുമൊക്കെ സിമ്പൽസും ഇമോജികളുമൊക്കെ.ഒരേ വാർത്ത രണ്ടു തരം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ വന്നപ്പോൾ അതിനു താഴെ വന്ന രണ്ടുത്തരം കമന്റുകൾ.ഇത് വെറും ഷംന കാസിമിന്റെ വാർത്തയ്ക്ക് മാത്രം കാണാൻ കഴിഞ്ഞതല്ല.. ഇതുപോലെയുള്ള ഒരുപാട് പോസ്റ്റിന് ചെയ്ത കമ്റ്റുകൾ നിങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് കാണാൻ കഴിയും ഈ രണ്ട് രീതി.ഫെയ്സ്ബുക്കിൽ കൂടുതലും കാണുന്നത് നെഗറ്റീവിറ്റി മാത്രമാണ്. വ്യക്തിയെയും മതത്തെയും കുടുംബത്തെയുമൊക്കെ ഒരു ലൈസൻസും കൂടാതെ അവരുടെ പോസ്റ്റിന് താഴെ വന്ന് എന്തും വിളിച്ചു പറയാം എന്നുള്ള ഒരു തരം മ്ലേച്ഛമായ പ്രവർത്തി.ഇത് മാത്രമല്ല ഉള്ളതും ഇല്ലാത്തതുമായ വർഗീയ പരമായതും വെറുപ്പും ജനിപ്പിക്കുന്ന വാർത്തകളും കൂടുതൽ കാണുന്നു.

മറ്റിടത്ത് ആശംസകളും പോസ്റ്റീവ് ആയ സജഷൻസും പരസ്പരം ബഹുമാനവും മറ്റുള്ളവരുടെ വിശ്വാസത്തെയോ മതത്തെയോ വേദനിപ്പിക്കാതെ അവരവരുടെ സന്തോഷങ്ങൾ പങ്ക് വച്ച് ആത്മ സംതൃപ്തി നേടുന്നു .എനിക്ക് മനസിലാക്കാൻ കഴിഞ്ഞത് ഈ രണ്ട് സോഷ്യൽ മീഡിയകളും ഉപയോഗിക്കുന്നത് കൂടുതലും രണ്ട് വ്യത്യസ്ത തലമുറകൾ ആണ്.അവരുടെ ചിന്താഗതിയും പ്രവർത്തിയുമൊക്കെ ആണ് ആ കാണാൻ കഴിയുന്നത്എത്രത്തോളം വ്യത്യസ്തമായിരിക്കും അവർ.വരുന്ന തലമുറയിൽ ഒരുപാട് പ്രതീക്ഷ അർപ്പിക്കുന്നു.

എഴുതിയത് : ഫാസിൽ