സുരേഷ് ഗോപി ചേട്ടനെ അറിയാത്തവർ വിരളം ആണ് . സിനിമയിലെ പോലീസ് വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ മറ്റൊരു കലാകാരൻ ഉണ്ടാകില്ല .രാഷ്ട്രീയത്തിൽ ഇറങ്ങിയ ശേഷം ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് എങ്കിലും അദ്ദേഹത്തിന്റെ നന്മ ഉള്ള മനസ്സ് ഓരോ ആളുകൾക്കും അറിയുന്നത് ആണ് .അത് കാരണം തന്നെ ആണ് വിമർശനങ്ങൾക്ക് മുൻപിലും അദ്ദേഹം ഇന്നും എല്ലാവരുടെയും മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്.സുരേഷ് ഗോപിയെ കുറിച്ച് നടൻ സുധീർ സുകുമാരൻ ഒരു ടി വി ഷോയിൽ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്.
മലയാളികൾക്ക് ഏറെ സുപരിചിതനായ നടനായ സുധീർ സുകുമാരൻ ആശുപത്രിയിൽ ആയ സമയത്തു ഉള്ളത് ആണ് കാര്യങ്ങൾ .മലയാളസിനിമയിൽ വില്ലൻ കഥാപാത്രം മാത്രം ചെയ്യുന്ന ഒരു താരമാണ് സുധീർ സുകുമാരൻ .തുടക്കത്തിൽ വില്ലൻ കഥാപാത്രങ്ങൾ മാത്രമായിരുന്നു ചെയ്തുകൊണ്ടിരുന്നത് .അതുകൊണ്ട് തന്നെ പിന്നീട് വന്ന വേഷങ്ങളെല്ലാം വില്ലൻ വേഷങ്ങൾ മാത്രമായിരുന്നു .താരത്തിന് ക്യാൻസർ ആണെന്നുള്ള വാർത്തകൾ സുധീർ തന്നെ വെളിപ്പെടുത്തിയിരുന്നു .ഇപ്പോൾ ഒരു പരിപാടിയിൽ അതിഥിയായെത്തിയ സുധീർ തൻറെ ജീവിതത്തെക്കുറിച്ച് പറയുകയാണ് .ഒരു ടി വി ഷോയിൽ ആണ് ഇ കാര്യനാൽ സുധീർ വെളിപ്പെടുത്തിയത്.തികച്ചും മനസ്സിൽ തട്ടുന്ന വാക്കുകൾ.
സുധീറിന്റെ വാക്കുകൾ ഇങ്ങനെ വലിയ ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ ആണ് ജീവിതത്തിൽ കടന്നു പോയത് .സഹായിക്കാൻ വളരെ കുറച്ചു ആളുകൾ മാത്രം .ആ സമയത്തു ഒരു ദൈവദൂതനെ പോലെ മുൻപിൽ വന്നത് സുരേഷ്‌ഗോപി ചേട്ടൻ ആയിരുന്നു .താരസംഘടന അമ്മയിൽനിന്ന് ഇൻഷുറൻസ് അടക്കമുള്ള ഹെൽപ്പ് ലഭിച്ചിട്ടുണ്ട് . പക്ഷെ എനിക്ക് എടുത്തുപറയേണ്ട കാര്യം മറ്റൊന്നാണ് .ഞാൻ ആശുപത്രിയിൽ കിടക്കുമ്പോൾ ഒരുപാട് പേർ വന്ന് കാണുകയുണ്ടായി .എനിക്ക് എന്ത് സഹായം വേണമെങ്കിലും ചെയ്തു കൊടുക്കണം ,എന്തു കാര്യത്തിനും കൂടെ ഉണ്ടാകണം ,സാമ്പത്തികം ഒന്നും അവനോടു ചോദിക്കരുത്, എന്ത് ആവശ്യമുണ്ടെങ്കിലും എന്നോട് ചോദിക്കണം എന്ന് ആശുപത്രി അധികൃതരോട് പറഞ്ഞ ഒരു നടനുണ്ട് അദ്ദേഹമാണ് സുരേഷ് ഗോപി .സുരേഷ് ചേട്ടൻറെ നമ്പർ പോലും ആ സമയത്ത് എൻറെ കയ്യിൽ ഇല്ല .ആകെ മൂന്നു സിനിമയെ അദ്ദേഹത്തിനൊപ്പം ഞാൻ ചെയ്തിട്ടുള്ളൂ .ഫോണിൽ കൂടി പോലും സംസാരിച്ചിട്ടില്ല .അങ്ങനെയുള്ള അദ്ദേഹം വിളിച്ചു എനിക്ക് എന്ത് സഹായം വേണമെങ്കിലും ചെയ്തു കൊടുക്കണം എന്ന് പറയുകയാണ്.
ഇവിടെ ഏറ്റവും അത്ഭുതപ്പെടുത്തിയത് ഇത്ര തിരക്കുള്ള മനുഷ്യൻ എങ്ങനെ എൻറെ രോഗം അറിഞ്ഞു എന്നുപോലും എനിക്കറിയില്ല.ഇ സംഭവം എല്ലാം കഴിഞ്ഞു ഇക്കഴിഞ്ഞ അമ്മയുടെ മീറ്റിംഗിൽ അദ്ദേഹത്തെ കണ്ടപ്പോൾ നന്ദി പറയാൻ ഞാൻ അടുത്തേക്ക് ചെന്നപ്പോഴേക്കും എന്നെ മൈൻഡ് ചെയ്യാതെ അദ്ദേഹം പോയി .ഒന്ന് നോക്കിയത് പോലുമില്ല .ഒരു താങ്ക്സ് പോലും കേൾക്കാൻ അദ്ദേഹം ആഗ്രഹിച്ചില്ല .എന്ത് മനുഷ്യനാണ് ഇതെന്ന് എനിക്ക് പിടികിട്ടുന്നില്ല .അദ്ദേഹം നമുക്ക് അഭിമാനമാണ് സുരേഷ് ഗോപിയെ കുറിച്ച് പറയാൻ സുധീർ നു നൂറു നാവുകൾ ആയിരുന്നു . കാരണം അത്രത്തോളം സഹായം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്