400 സിഗരറ്റ് നാട്ടിൽ നിന്ന് വരുത്തി വലിച്ചിട്ടുണ്ട് കാലക്രമേണ എനിക്ക് ശ്വാസകോശ രോഗം പിടിപെട്ടു ശേഷം ഇ വലി നിർത്താൻ ചെയ്തത്

EDITOR

2013-ലാണ് സിഗരറ്റ് വലി നിർത്തിയത് ഇപ്പോഴതിൻറെ മണം ശ്വസിക്കുന്നത് പോലും വല്ലാത്ത അസ്വസ്ഥതയാണ് ഉണ്ടാക്കുന്നത് എല്ലാദിവസവും നല്ലൊരു തുക ചെലവഴിച്ചാണ് സിഗരറ്റുകൾ വാങ്ങി കാറും വലിക്കാറും ഉണ്ടായിരുന്നത് ഇഷ്ട ബ്രാൻഡ് ഗോൾഡ് ഫ്ലാക്ക് സ്കിന്ദ്സ് ലൈയിറ്റായിരുന്നു അഞ്ചാറു വർഷം ലണ്ടനിൽ ഉണ്ടായിരുന്ന സമയത്താണ് ഈ സിഗരറ്റ് വലിയുടെ എണ്ണം വർധിച്ചതും പത്തും പതിനഞ്ചും സിഗരറ്റുകൾ ഓരോ ദിവസം വലിക്കുന്ന നിലയിലേക്ക് എത്തിയതും രാവിലെ ടോയ്‌ലെറ്റിൽ പോകുമ്പോഴ് ഒന്ന് വേണം തിരിച്ചുവന്നാൽ ഒന്നു വേണം രാവിലത്തെ ചായ കുടിച്ചതിനുശേഷം ഒന്ന് വേണം ഇങ്ങനെ രാവിലെ മുതൽ രാത്രി ആകുമ്പോൾ 15 സിഗരറ്റിനു മുകളിൽ വലിച്ചിട്ടുണ്ടാവും  ചിലർ നാട്ടിൽ നിന്ന് ലണ്ടനിലെക്ക് വരുന്നു എന്ന് പറഞ്ഞു ഫോൺ വിളിച്ചു കഴിഞ്ഞാൽ ഞാൻ അവരോട് ഗോൾഡ് ഫ്ലാക് സിഗിരറ്റ് 2 ബണ്ടൽ വാങ്ങിക്കാൻ പറയും ( എന്നുവച്ചാൽ 400 സിഗരറ്റ്) അങ്ങനെ ഇവിടെനിന്ന് വരുത്തിച്ച് കുറേ കാലം അവിടെയിരുന്ന് സിഗരറ്റ് വലിച്ചിട്ടുണ്ട് ഈ ബ്രാൻഡ് അവിടെ ലഭിക്കാതെ സമയത്ത് റോത്ത്മൻസാണ് വലിക്കാറ്.

ചുരുക്കം പറഞ്ഞാൽ സിഗരറ്റിന്റെ ഒരു അടിമ ലണ്ടനിൽനിന്നും നാട്ടിൽ വന്നപ്പോഴും സീഗരറ്റ് വലി തുടർന്നുകൊണ്ടിരുന്നു യുവത്വത്തിൻറെ അതിപ്രസരിപ്പുള്ള സമയത്ത് ഈ വലിച്ചതൊന്നും ശരീരത്തിലേക്ക് അറിഞ്ഞിരുന്നില്ല പിന്നീട് കളിക്കുബോൾ സ്റ്റാമിന ഇല്ലാത്ത പോലെ ശരീരത്തിലേക്ക് അറിഞ്ഞുതുടങ്ങി ബാറ്റ് ചെയ്യുമ്പോൾ റൺ എടുക്കാൻ പറ്റാതെയും ഫീൽഡ് ചെയ്യുമ്പോൾ ഓടാൻ പറ്റാത്തതും സ്ഥിതിയിലേക്ക് ശരീരം എത്തിക്കഴിഞ്ഞു ഒരു 50 ഉം 100 മീറ്റർ ഓടി കഴിഞ്ഞാൽ വല്ലാത്ത തളർച്ച ഉണ്ടാകും അത് പിന്നീട് ശ്വാസകോശത്തിന് പ്രശ്നം വന്നതായി ഡോക്ടറെ കാണിച്ചപ്പോൾ പറയുകയും ചെയ്തു ഡോക്ടർ പറഞ്ഞ ഒരു ഉപദേശം ഏറ്റവും പെട്ടെന്ന് വലി നിർത്തുക എന്നതാണ് പക്ഷേ അപ്പോഴേക്കും അത് നിർത്താൻ പറ്റാത്ത രീതിയിലുള്ള ഒരു അവസ്ഥയിലായിരുന്നു ഞാൻ ശ്വാസകോശത്തിലെ പ്രശ്നം അതിരൂക്ഷമായി കൊണ്ടിരുന്നു ഇനിയും സിഗരറ്റ് വലിച്ചാൽ ഈ ഭൂമിലോകത്ത് നിന്ന് പെട്ടെന്ന് തന്നെ പോകേണ്ടി വരുമെന്ന് ഉറപ്പായിരുന്നു കാരണം ശരീരം അത്രയ്ക്കും തളർന്നിരുന്നു ഒരു പോംവഴിയുള്ളൂ അത് ഏറ്റവും പെട്ടെന്ന് വലി നിർത്തുക ചില സുഹൃത്തുക്കളോട് ചോദിച്ചപ്പോൾ അവർ പറഞ്ഞത് നീയിപ്പോൾ വലിക്കുന്നതിന് നേരെ പാകുതി സിഗരറ്റ് വലിക്കുക എന്നുവെച്ചാൽ ദിവസം ഏഴ് സിഗരറ്റ് പിന്നീട് അഞ്ച് ആക്കുക .

പിന്നീട് അത് മൂന്ന് ആക്കുക പിന്നീട് പൂർണമായും നിർത്തുക ഇങ്ങനെ വലിക്കുക യാണെങ്കിൽ തന്നെ പിന്നെയും കുറെ മാസങ്ങൾ പോകുമെന്ന് എനിക്കറിയാമായിരുന്നു നിർത്തിയേ പറ്റൂ എങ്ങനെയെങ്കിലും നിർത്തിയേ പറ്റൂ.പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ഒരു ഷോപ്പിൽ നിന്ന് ഒരു പാക്കറ്റ് സിഗരറ്റ് വാങ്ങിക്കുകയും അതിൽ നിന്നും ഒന്നു വലിച്ച് കഴിയുമ്പോഴും ഉണ്ടായിരുന്ന ഒരു അസ്വസ്ഥത പറഞ്ഞ് അറിയിക്കുന്നതിനെകാൾ അപുറമായിരുന്നു ആ സിഗരറ്റോട്കൂടി തന്നെ നിർത്തണം എന്ന് മനസ്സ് ഉറപ്പിച്ച് പറയുകയും ബാക്കിയുള്ള സിഗരറ്റുകൾ ഒക്കെ കഷ്ണം കഷ്ണങ്ങളാക്കി റോഡ് വക്കത്ത് ഉപേക്ഷിക്കുകയും ചെയ്തു 2013 ഇൽ നിർത്തിയതാണ് ഈ വലി പിറ്റേദിവസം മുതൽ കുറച്ച് അസ്വസ്ഥത ഉണ്ടായിരുന്നെങ്കിലും മനസ്സ് പാകപ്പെടുത്തി മെല്ലെ മെല്ലെ അതിൽനിന്നും ഞാൻ മോചിതനാകുകയായിരുന്നു വലി കൊണ്ട് എനിക്ക് ഉണ്ടായ ശ്വാസകോശത്തിന്റെ പ്രശ്നം ഇന്നും ഞാൻ അനുഭവിക്കുന്നുണ്ട്
ഇന്ന് പുകയില വിരുദ്ധ ദിനമാണ്.

കടപ്പാട് : Fathah Bangara