ഇത് സൈബർ അല്ലെങ്കിൽ ഡിജിറ്റൽ കാലം ആണ് അത് പോലെ തന്നെ ഇ ഡിജിറ്റൽ യുഗത്തിൽ സൈബർ കുറ്റകൃത്യങ്ങളും കൂടി വരുന്നു എന്ന് നമുക്ക് അറിയാം .പെട്ടെന്ന് കണ്ടു പിടിക്കാൻ കഴിയില്ല എന്നുള്ള ചിലരുടെ വിശ്വാസം ആണ് ഇ കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുന്നത് .പക്ഷെ ഇ ഡിജിറ്റൽ തെളിവുകൾ മറ്റുള്ള തെളിവുകളെ പോലെ നശിച്ചു പോകില്ല എന്ന് ഇത്തരക്കാർ മനസിലാക്കുന്നല്ല.അത് മാത്രം അല്ല പ്രായം ഉള്ള ആളുകളുടെ അറിവില്ലായ്മ മുതലെടുത്തു വളരെ അധികം ഡിജിറ്റൽ തട്ടിപ്പുകൾ നമ്മുടെ ചുറ്റിലും നടക്കുന്നു.അല്പം ഒന്ന് ശ്രദ്ധിച്ചാൽ ഇന്ന് ഉള്ള തട്ടിപ്പുകളിൽ നിന്ന് രക്ഷപെടാം.
ഇന്ന് ഒരു കാൾ വന്നു. തിരക്കുള്ള ജോലി ദിവസം ആയതിനാൽ ആദ്യം ഞാൻ അത് എടുത്തില്ല. വീണ്ടും അതെ നമ്പറിൽ നിന്നും വീണ്ടും കാൾ വന്നു.സാധാരണയായി ജോലി സമയത്തു പരമാവധി ഫോൺകോളുകൾ എടുക്കാതിരിക്കും. വീണ്ടും വിളിക്കുന്നത് കണ്ടു കൊണ്ട് ഞാൻ എടുത്തു.സാർ, എന്റെ പേര് ****ആണ്. കഴിഞ്ഞ അഞ്ചു വര്ഷം ആയി ഞാൻ ഗൾഫിൽ ആയിരുന്നു. കൊറോണയൊക്കെ കാരണം ജോലി നഷ്ടപ്പെട്ട് ഇപ്പോൾ നാട്ടിൽ തിരികെ എത്തി.ഞാൻ ഗൾഫിൽ പോകുന്നതിനു മുന്നേ സാറിന്റെ ഇ നമ്പർ ഞാൻ ആണ് ഉപയോഗിച്ചിരുന്നത്.ജീവിതം ഒന്നെന്ന് തുടങ്ങാൻ ഞാൻ ഒരു ലോണിന് അപേക്ഷിച്ചിരുന്നു. ബാങ്കിൽ ചെന്നപ്പോൾ ആണ് അവർ പറയുന്നത് “അക്കൗണ്ടിൽ ലിങ്ക് ചെയ്തിട്ടുള്ള നമ്പറിൽ ഒരു മെസ്സേജ് വരും, അത് ലഭ്യമായാൽ മാത്രമേ എനിക്ക് ലോൺ തരു എന്ന്”.സാർ, സഹായിക്കണം.ദയവായി സാറിന്റെ മൊബൈലിൽ വരുന്ന മെസ്സേജിൽ ഉള്ള ഓ ടി പി പറഞ്ഞുതരുമോ? പ്ളീസ് സർ.ഇന്ന് അനീഷ് എന്ന ചെറുപ്പക്കാരന് വന്ന കാൾ ഇങ്ങനെ എത്ര പഠിപ്പും വിവരവും ഉണ്ടായാലും ആരും ഒരുപക്ഷെ വീണു പോകുന്ന ഒരു കോൾ
ഞാൻ എല്ലാ കേട്ടുനിന്നു. ഞാൻ പറഞ്ഞു തരാം, ഒരാൾ രക്ഷപെടുന്ന കാര്യം അല്ലെ.
ഞാൻ ഒരു നിമിഷത്തെ സാവകാശത്തിന് ശേഷം ഒരു ആറ് അക്ക നമ്പർ പറഞ്ഞു നൽകി.സാർ ഇ നമ്പർ സിസ്റ്റം എടുക്കുന്നില്ല”, ****പറഞ്ഞു.അതെ എടുക്കില്ല എനിക്കറിയാം. ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണ്ടേ ഭായ്. എനിക്ക് ഒരു 500 രൂപ ഇതേ നമ്പറിൽ ഗൂഗിൾ പേ ചെയ്യു. എന്നിട്ട് അതിന്റെ സ്ക്രീന്ഷോട് എനിക്ക് വാട്ട്സാപ്പ് ചെയ്യു. അതിനു ശേഷം ഞാൻ താങ്കൾക്കു എത്ര ഓ ടി പി നമ്പർ വേണേലും പറഞ്ഞു തരാം. എനിക്കും രക്ഷപ്പെടണ്ടേ ഭായ്.കുറച്ചു നേരത്തെ മൗനത്തിനു ശേഷം “സർ ഞാൻ ഗൂഗിൾ പേ ഇപ്പോൾ തന്നെ ചെയാം”, ****പറഞ്ഞു സുഹൃത്തുക്കളെ ഞാൻ ഇപ്പോഴും ആ വ്യക്തിക്ക് വേണ്ടി കാത്തു നിൽക്കുകയാണ്. ഗൂഗിൾ പേ ചെയുമായിരിക്കും.ചിലപ്പോൾ ബിരിയാണി കൊടുത്താലോ”നോട്ട് – ഒത്തിരി തട്ടിപ്പ് ഇറങ്ങിയിട്ടുണ്ട്, സൂക്ഷിക്കുക. ഒരു കാരണവശാലും നിങ്ങളുടെ മൊബൈലിലെ ഒരു നമ്പറും മറ്റൊരാൾക്ക് പറഞ്ഞു കൊടുക്കരുത്. നിങ്ങൾ ഒന്ന് കരുതലോടെ ഇരുന്നാൽ നിങ്ങളുടെ കൈയിലെ കാശ് മറ്റുള്ളവർ അടിച്ചോണ്ടു പോകില്ല.
അനീഷ് ഓമന രവീന്ദ്രൻ