മക്കളില്ലാതിരുന്ന അവർ മകനെ ദത്തെടുത്തു വർഷങ്ങൾക്ക് ശേഷം അവർക്ക് മകൻ ഉണ്ടായപ്പോൾ സ്വത്തു വളർത്തു മകനു പോകും എന്ന് ഓർത്തു ശേഷം

EDITOR

വർഷങ്ങളായി മക്കളില്ലാതിരുന്ന ആ ദമ്പതികൾ അനാഥനായ ഒരു ചെറു ബാലനെ മകനായി സ്വീകരിച്ച് വളർത്തി. അങ്ങനെ ഏതാനും ചില വർഷങ്ങൾ കഴിഞ്ഞപ്പോൾ ആ ദമ്പതികൾക്ക് ഒരു മകൻ ജനിച്ചു. രണ്ടുപേരും ഒരുമിച്ചു വളർന്നു. അങ്ങനെ സന്തോഷമായി അവർ മുന്നോട്ടു പോകുമ്പോൾ ആ പിതാവിൽ സാത്താൻ കടന്നു. തന്റെ മകനോടൊപ്പം അനാഥ ബാലനും അവകാശി ആകുമല്ലോ എന്ന ചിന്ത അയാളിൽ വ്യഥ ഉളവാക്കി. അതി നൊരു പരിഹാരം ചിന്തിച്ച് അനേക നാളുകൾ പിന്നിട്ടു. അവസാനം ആ മകനെ ഇല്ലാതെയാക്കാൻ പ്ലാൻ ചെയ്തു. അതിനായി പരിചയമുള്ള ഒരു കശാപ്പുകാരനെ ചട്ടംകെട്ടി. ഒരു സന്ധ്യാസമയം വളർത്തു മകനെ അറവുശാലയിലേക്കും സ്വന്തം മകനെ പലചരക്കുകടയിലേക്കും അയച്ചു. എന്നാൽ മാർഗ്ഗമദ്ധ്യേ അവർ ജോലികൾ തമ്മിൽ വെച്ചു മാറി.

അനാഥ ബാലൻ പലചരക്ക് സാധന ങ്ങളുമായി വീട്ടിലെത്തു മ്പോൾ ആ പിതാവ് സ്വന്തം മകനെ കുറിച്ച് അന്വേഷിച്ചു. അവൻ അറവു ശാല യിലേക്ക് പോയി എന്ന് അറിഞ്ഞ ആ പിതാവ് ഞെട്ടിപ്പോയി. അദ്ദേഹം അവിടെക്ക് ശീഘ്രം ഓടി. എന്നാൽ ആ മനുഷ്യൻ അവിടെ എത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞി രുന്നു. അദ്ദേഹം അവിടെ കുഴഞ്ഞു വീണ് . സ്വന്തംമകന്റെ ജീവനെ ക്കുറിച്ച് കരുതൽ ഉണ്ടായിരുന്നു ആ പിതാവിന്, ബാല്യം മുതൽ താൻ സ്നേഹിച്ചു വളർത്തിയ തന്റെ വളർ ത്തുമകന്റെ, തന്നെ പിതാവിനെപ്പോ ലെ സ്നേഹിച്ചിരുന്ന ആ മകന്റെ, ജീവനെ ഹനിക്കുവാൻ എന്തേ പ്രയാസം തോന്നിയില്ല? അയാൾക്ക് ഒരു മകൻ ജനിച്ചില്ലായിരുന്നെങ്കിൽ ഈ വളർത്തുമകൻ എന്നും മകനാ യിരിക്കു മായിരുന്നു.

എന്നാൽ തന്റെ മകന്റെ ഐശ്വര്യത്തിന് വേണ്ടി അതു വരെ താൻ സ്നേഹിച്ച മകനെ ഇല്ലാതാക്കുവാൻ തക്കവണ്ണം അയാ ളുടെ ഹൃദയം നികൃഷ്ടമായിപ്പോയി.ഇതൊരു സംഭവ കഥ എങ്കിലും നമ്മുടെ നാട്ടിൽ ഇങ്ങനെ പല സംഭവങ്ങൾ നാം കേൾക്കുന്നു .ചിന്തിക്കാതെ എടുത്തു ചാടി പ്രവർത്തിക്കുന്നു തന്മൂലം ജീവിത കാലം മുഴുവൻ ജയിലിൽ കഴിയേണ്ടി വരുന്നു. മക്കളെ വളർത്തു മ്പോൾ നമ്മുടെ സന്തോഷത്തിന് മാത്രമേ സ്ഥാനമു ള്ളോ? അവരുടെ സ്വാതന്ത്ര്യവും ജീവനും പ്രാധാന്യമുള്ളതല്ലേ? ഇന്നും ഓരോ വിധത്തിൽ അനേകരുടെയും ഹൃദയം നികൃഷ്ടാവസ്ഥയിലല്ലേ? സ്വന്തം മാതാപിതാക്കളെ വധിക്കുന്ന മക്കളും, സ്നേഹപൂർവ്വം പരിലാളിച്ച ഭാര്യയെയും മക്കളെയും വധിക്കുന്ന ഭർത്താക്കന്മാരും, പ്രണയിനിയെ സ്വന്തമാക്കാൻ കഴിയാതെ, അവരെ വധിക്കുവാൻ മടിക്കാത്ത കാമുക ന്മാരും എല്ലാം ഈ നികൃഷ്ടരിൽ ഉൾ പ്പെടുന്നില്ലേ? അപരന്റെ ജീവൻ നമ്മുടെ ജീവൻ പോലെ വിലപ്പെട്ടതാ ണെന്ന് കാണു വാൻ നമ്മുടെ കണ്ണുകൾ പ്രകാശി ക്കട്ടെ.

എഴുതിയത് : പി റ്റി കോശി