പോലീസിൽ കമ്മീഷണർക്ക് ആണോ എസ്പിക്കാണോ പവർ കൂടുതൽ ഇതാണ് സത്യാവസ്ഥ

EDITOR

നിലവിൽ കേരളത്തിൽ 20 പോലീസ് ജില്ലകൾ ആണുള്ളതു. കേരളത്തിലെ ആറ് പ്രധാന നഗരങ്ങൾ ആയ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്,തൃശൂർ, കൊല്ലം, കണ്ണൂർ എന്നിവിടങ്ങളിലെ പോലീസ്‌ സംവിധാനത്തെ ‘സിറ്റി പോലീസ്‌’,’റൂറൽ പോലീസ്‌’ എന്നിങ്ങനെ വേർ തിരിച്ചിരിക്കുന്നു. ഇതു പ്രകാരം ഒരു നഗരം ഒരു പോലീസ്‌ ജില്ലക്ക്‌ തുല്യം ആയിരിക്കും. കൊച്ചി, തിരുവനന്തപുരം സിറ്റി പോലീസിന്റെ ചുമതല ഐ.ജി റാങ്കിലുള്ള ‘പോലീസ്‌ കമ്മീഷണറു‍’ ടെ കീഴിലും കോഴിക്കോട് ഡി.ഐ.ജി റാങ്കിലുള്ള ‘പോലീസ്‌ കമ്മീഷണറു‍’ ടെ കീഴിലും തൃശൂർ, കൊല്ലം, കണ്ണൂർ നഗരത്തിന്റെ ചുമതല ഒരു പോലീസ്‌ സൂപ്രണ്ടിന്റെ കീഴിലും ആണ്‌. . നഗരാതിർത്തിക്ക്‌ പുറത്തുള്ള സ്ഥലങ്ങളെ ഉൾപ്പെടുത്തി ‘റൂറൽ പോലീസ്‌ രൂപീകരിച്ചിരിക്കുന്നു. ഈ റൂറൽ പോലീസ്‌ മറ്റു ജില്ലകളിലെ പോലെ ഒരു സൂപ്രണ്ടിന്റെ കീഴിൽ ആയിരിക്കും.

പദവികൾ സംസ്ഥാന പോലീസ് മേധാവി അഥവാ ഡയറക്ടർ ജനറൽ ഓഫ്‌ പോലീസ്‌ (ഡി.ജി.പി)അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ്‌ പോലീസ്‌ (എ.ഡി.ജി.പി.) ഇൻസ്പെക്ടർ ജനറൽ ഓഫ്‌ പോലീസ്‌ (ഐ.ജി.പി)ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ്‌ പോലീസ്‌ (ഡി.ഐ.ജി)കമ്മീഷണർ ഓഫ് പോലീസ്/ജില്ലാ പോലീസ് മേധാവി അഥവാ സൂപ്രണ്ട്‌ ഓഫ്‌ പോലീസ്‌ (എസ്‌.പി)അസിസ്റ്റന്റ്‌ സൂപ്രണ്ട്‌ ഓഫ്‌ പോലീസ്‌ (എ.എസ്‌.പി)ഡെപ്യൂട്ടി സൂപ്രണ്ട്‌ ഓഫ്‌ പോലീസ്‌ (ഡി.വൈ.എസ്‌.പി)ഇൻസ്പെക്ടർ ഓഫ്‌ പോലീസ്‌ (ഐ.പി)സബ്‌-ഇൻസ്പെക്ടർ ഓഫ്‌ പോലീസ്‌ (എസ്‌.ഐ)അസിസ്റ്റന്റ്‌ സബ്‌-ഇൻസ്പെക്ടർ (എ.എസ്‌.ഐ)സീനിയർ സിവിൽ പോലീസ് ഓഫീസർ(എസ്.സി.പി.ഒ)സിവിൽ പോലീസ് ഓഫീസർ(സി.പി.ഒ)മുകളിൽ വിവരിച്ച പോലെ തന്നെ ഏകദേശം കാര്യങ്ങൾ,കേരളത്തിൽ കമ്മീഷണർ മാരിൽ DGP റാങ്കിലുള്ള ആരുമില്ല,ബോംബെ കൽക്കത്ത,ഡൽഹി പോലത്തെ നഗരങ്ങളിൽ കമ്മീഷണർമാർ DGP റാങ്കിലുള്ളവരാണ്,കേരളത്തിൽ കൊച്ചി,TVM ൽ മാത്രം ഐജി റാങ്കിലുള്ള കമ്മേഷണർമാർ ഉണ്ട്,കോഴിക്കോട് DIG റാങ്കിലുള്ള ആൾ,കണ്ണൂർ,തൃശൂർ,കൊല്ലമൊക്കെ SP റാങ്കിലുള്ളവരും,മറ്റൊരു വ്യത്യാസം.

കേരളത്തിൽ പൊലീസിലെ ആർക്കും മജിസ്റ്റീരിയൽ പദവിയില്ല,ചെന്നെ ഉൾപ്പെടെ ഇന്ത്യയിലെ മറ്റു പ്രധാന നഗരങ്ങളിൽ എല്ലാം കമ്മീഷണർമാർക്ക് ആ അധികാരം ഉണ്ട്,കേരളത്തിൽ സർക്കാരുകൾ പലപ്പോഴും ആലോചിച്ചിരുന്നെങ്കിലും IAS കാരുടെയും രാഷ്ട്രീയ പാർട്ടികളുടെയും എതിർപ്പ് കാരണം നടന്നില്ല,IPS ലോബിയുടെ സമ്മർദ്ദം കാരണം കഴിഞ്ഞ വർഷം പിണറായി സർക്കാർ പോലീസ് കമ്മീഷണർമാർക്ക് മജിസ്റ്റീരിയൽ പദവി നൽകാനുള്ള നീക്കം ആരംഭിച്ചെങ്കിലും ഘടക കക്ഷിയായ സിപിഐ ഇൽ നിന്നുൾപ്പെടെ ശക്തമായ എതിർപ്പ് വന്നപ്പോൾ ശ്രമം ഉപേക്ഷിച്ചു.സബ് ഡിവിഷൻന്റെ ചാർജുള്ള DYSP യും ASP യും ഒരേ റാങ്ക് ആണെങ്കിലും IPS പാസ്സായി വരുന്നവർ ട്രെയിനിങ് കഴിഞ്ഞാൽ ഡയറക്റ്റ് ASP ആവും,SI ആയി സർവീസിൽ കയറി ചുരുങ്ങിയത് 15 വർഷമെങ്കിലും കഴിഞ്ഞാൽ പ്രൊമോഷനുകളിലൂടെ എത്തുന്ന പദവിയാണ് DYSP, മുൻ കാലത്തു കേരളത്തിൽ dysp കഴിഞ്ഞാൽ SP ആവലാണ്,അടുത്തായി നോർത്ത് ഇന്ത്യൻ രൂപത്തിൽ അഡീഷണൽ SP ആക്കി പിന്നീട് SP ആക്കുന്ന രീതി വന്നിട്ടുണ്ട്.

SI ആയി സർവീസിൽ കയറുന്ന ആൾ പലരും dysp റാങ്കിൽ തന്നെ റിട്ടയർ ചെയ്യും,ചിലർ SP വരെ ആവും,IPS കൺഫേം ചെയ്തു കിട്ടിയ അപൂർവ്വം പേര് 60 വയസ്സ് വരെ സർവീസ് നീട്ടി കിട്ടുന്നത് കൊണ്ട് DIG വരെ ആവാറുണ്ട്.വലിയ നഗരങ്ങളിൽ (ഉദാഹരണത്തിന് ചെന്നൈ) സിറ്റി പോലീസ് കമ്മീഷണർ അഡീഷനൽ ഡിജിപി പദവിയിൽ ഉള്ള ഓഫീസർ ആണ് കമ്മീഷണർ. അത്തരം സിറ്റികൾ മൂന്നോ നാലോ സോണുകൾ ആയി തിരിച്ച് ഓരോ സോണും DIG റാങ്കിൽ ഉള്ള ഓഫിസറുടെ (ജോയിൻ്റ് കമ്മീഷണർ) കീഴിൽ ആയിരിക്കും. ഈ സോണുകൾ വീണ്ടും പോലീസ് district ആയി പിരിച്ച് ഓരോന്നും ഒരു SP റാങ്ക് ഉള്ള (ഡെപ്യൂട്ടി കമ്മീഷണർ) ഓഫിസറുടെ കീഴിൽ ആയിരിക്കും. മെട്രോ നഗരങ്ങളിൽ കമ്മീഷണർക്ക് ആണ് മജി സ്റ്റീരിയൽ അധികാരം.NB:ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ എഴുതിയത് . തെറ്റ് ഉണ്ടെങ്കിൽ തിരുത്താൻ അപേക്ഷ