ഇന്ദ്രൻസ് ചേട്ടന് അവാർഡ് ലഭിക്കണം എന്ന് ആഗ്രഹിക്കുന്ന നമ്മൾ ഒരാളെ മറന്നു കുട്ടിയമ്മ കാരണം

EDITOR

ഫോൺ ഉപയോഗിക്കാൻ അറിയാത്ത, മക്കൾ ഒച്ചവെച്ചാൽ ഉത്തരംമുട്ടി പോണ, അറിവില്ലായ്മ കൊണ്ട് ചിലപ്പോഴൊക്കെ ആളുകളുടെ മുൻപിൽ കോമാളി ആയി പോകുന്ന ഒരു സാധുമനുഷ്യൻ. ആർക്കാണെങ്കിലും സഹതാപം തോന്നിപോകുന്ന കഥാപാത്രം- അതാണ് ‘ഹോം’ സിനിമയിലെ ഒലിവ്ർ ട്വിസ്റ്റ്‌. അതിന്റെകൂടെ തന്റെതായ നിഷ്കളങ്കത കൂടി ചേർത്ത് ഇന്ദ്രൻസ് ആ കഥാപാത്രം അവതരിപ്പിച്ചപ്പോൾ ഒലിവ്ർ ട്വിസ്റ്റിനെ പ്രേക്ഷകരും സ്വീകരിച്ചു.സ്വന്തം ഇഷ്ടപ്രകാരം മകൾ കല്യാണം കഴിച്ചതിനോട് വിയോജിപ്പുള്ള, മരുമകനെ കൊന്ന് അടുക്കള വാതിലിൽ കുഴിച്ചിട്ട, രണ്ടാമത്തെ മരുമകനെ കൂട്ടി തെളിവ് നശിപ്പിക്കുന്ന, വീടും പറമ്പും വിറ്റ് ഫ്ലാറ്റിലേക്ക് താമസം മാറ്റുന്ന പ്രത്യേകിച്ച് ആർക്കും മമത തോന്നാത്ത കഥാപാത്രം- അതാണ് ‘ആർക്കറിയാം’ എന്ന സിനിമയിലെ ഇട്ടിയവര. ബിജു മേനോൻ തന്റെ സ്വന്തം ശൈലിയിൽ നിന്ന് മാറി ചെയ്തൊരു കഥാപാത്രം.

ഒലിവ്ർ ട്വിസ്റ്റ് എന്ന നിഷ്കളങ്ക കഥാപാത്രത്തോടുള്ള അതെ സഹതാപം ആണ് സംസ്ഥാന അവാർഡ് കിട്ടാത്ത ഇന്ദ്രൻസിനോടും ആളുകൾക്ക് ഉള്ളതെന്ന് തോന്നുന്നു. ഒരു പാവത്താൻ കഥാപാത്രത്തിനു പകരം വേണമെങ്കിൽ വില്ലൻ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു കഥാപാത്രത്തിന് അവാർഡ് കിട്ടിയതിലെ ചൊരുക്കും കാണും. ഇന്ദ്രൻസിനായി മുറവിളി കൂട്ടുന്നവരിൽ ഭൂരിപക്ഷവും വൈകാരികമായി കാര്യങ്ങളെ സമീപിക്കുന്നവരാണ്. തങ്ങൾ ഇമോഷണലി അറ്റാച്ഡ് ആയ ഒരു കഥാപാത്രത്തിനു കിട്ടാതെ സ്വന്തം മരുമകനെ കൊന്ന ആൾക്കാണോ അവാർഡ് എന്ന് കുറച്ചു പേരെങ്കിലും ചിന്തിച്ചിട്ടുണ്ടാകും. എന്നാൽ വിവേകത്തോടെ ചിന്തിച്ചാൽ ഇട്ടിയവര ആകാൻ ബിജു മേനോൻ എടുത്ത എഫോർട്ട് തന്നെയാണ് അദ്ദേഹത്തിനെ അവാർഡിന് അർഹൻ ആക്കിയത്. അവാർഡിന് മറ്റു ചില വശങ്ങളും ജൂറി പരാഗണിച്ചിരിക്കാം. 2017ൽ ഇന്ദ്രൻസിനു അവാർഡ് ലഭിച്ചതാണ്. ഇതുവരെ കിട്ടാത്തവർക്കും നൽകണമല്ലോ? അതും ഇത്രയും നല്ല പ്രകടനങ്ങൾ ഉള്ളപ്പോൾ. മോഹൻലാലിന് 6 തവണ കൊടുത്തില്ലേ, മമ്മൂട്ടിക്ക് 5 തവണ കൊടുത്തില്ലേ എന്ന് തർക്കിച്ചിട്ട് കാര്യമില്ല. അന്ന് അവർക്ക് കാര്യമായ എതിരാളികൾ ഇല്ലായിരുന്നു. കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി കടുത്ത മത്സരത്തിലൂടെ ആണ് എല്ലാവരും അവാർഡ് സ്വന്തമാക്കിയത്.NB: ബിജു മേനോന് കിട്ടിയതിനേക്കാൾ ജോജുവിന് കൊടുത്തതിലാണ് എല്ലാവർക്കും എതിർപ്പ് എന്ന് തോന്നുന്നു. അതും സ്വയം വിലയിരുത്തുക.

ഹോം സിനിമക്ക് സംസ്ഥാന ചലച്ചിത്ര അവാർഡ് നിഷേധിച്ചു എന്ന വാർത്തയെ സംബന്ധിച്ച് ഒരുപാട് വിവാദങ്ങൾ വരുന്ന ഈ വേളയിൽ തോന്നിയ കാര്യം എനിക്ക് ആ സിനിമ ആദ്യ കാഴ്ച്ചയിൽ തന്നെ വളരെ ആവറേജ് അനുഭവമായേ തോന്നിയുള്ളൂ.ഇന്ദ്രൻസ് വളരെ കാലിബർ ഉള്ള നടൻ തന്നാണ്.പക്ഷെ അവാർഡ് ആർഹിച്ചിരുന്ന വേഷം ആയൊന്നും ഹോമിലെ ഒലിവർ ട്വിസ്റ്റ് ഉണ്ടെന്ന് തോന്നിയില്ല.
ഹോമിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് മഞ്ജു പിള്ളയെ ആണ്.ആ ഒരു ക്യാരക്ടർ പലർക്കും നന്നായി റിലേറ്റ്‌ ചെയ്യാനും പറ്റുന്ന ഒന്നായിരുന്നു.കുട്ടിയമ്മ ആയി അവർ literally ജീവിച്ചു.പ്രശ്നം കാരണം ഹോം സിനിമയെ അവാർഡിൽ നിന്ന് ഒഴിവാക്കിയിരുന്നില്ലേൽ തീർച്ചയായും അവരെ പരിഗണിക്കുമായിരുന്നു എന്ന് തോന്നുന്നു. പിന്നെ ഇഷ്ടപ്പെട്ടത് ജോണി ആന്റണിയെ ആണ്.ജോജുവും ബിജു മേനോനും നായാട്ടിലും ആർക്കറിയാമിലും വളരെ മികച്ച രീതിയിൽ പെർഫോം ചെയ്യാൻ സ്‌പേസ് ഉള്ളത് കൊണ്ട് തന്നെ അത് നന്നായി ചെയ്ത് ആർഹിച്ച അംഗീകാരം തന്നാണ് അവർക്ക് ലഭിച്ചത്.ജോജിയിലെ അഭിനയത്തിന് ഫഹദിനും ഭൂതകാലത്തിൽ ഷെയ്‌നിനും ഒരു പ്രത്യേക പരാമർശം എങ്കിലും കൊടുക്കാമായിരുന്നു എന്ന് തോന്നി.എല്ലാ ജേതാക്കൾക്കും അഭിനന്ദനങ്ങൾ