പെണ്ണ്കാണാൻ വന്നവർ സ്ത്രീധനം വേണ്ട എന്ന് പറഞ്ഞ ശേഷം ഇവന്റെ മൂത്ത ചേച്ചിമാരെ നല്ല നിലയിലാണ് പറഞ്ഞു വിട്ടതു എന്ന് പറഞ്ഞപ്പോ തന്നെ കാര്യം മനസിലായി

EDITOR

എന്നാലും ഈ കിരൺ എന്തൊരു ദുഷ്ടനാല്ലേ?അതെയതെ.സർക്കാർ ജോലി ഉണ്ടായിട്ടും, അത്രയും സ്ത്രീധനം കൊടുത്തിട്ടും അവന് കാശിനോടുള്ള ആർത്തി തീർന്നില്ലല്ലോ ദുഷ്ടൻ കാരണം ഒരു പാവം പെണ്ണിന്റ ജീവനല്ലേ പോയത്.ഇനിയിപ്പോ പറഞ്ഞിട്ടെന്താ കാര്യം അവന് കിട്ടാനുള്ളത് കിട്ടി.ശരിക്കും ഈ സ്ത്രീധനം എന്ന് പറയുന്നത് ഒരു പ്രഹസനം ആണ് കൊടുക്കുകയോ വാങ്ങുകയോ ചെയ്യരുത്.തെറ്റാണ്.തീർച്ചയായും.എന്നാപ്പിന്നെ നമുക്ക് നമ്മുടെ കാര്യങ്ങളിലേക്ക് വരാം അല്ലെ?പിന്നല്ലാതെ.പെണ്ണിനെ വിളിക്ക്.കയ്യിൽ ചായ ട്രേയുമായി പെണ്ണെത്തി.പ്രത്യേകിച്ചൊന്നും പറയാനില്ല.പെണ്ണിനെ ഞങ്ങൾക്കിഷ്ടമായി.പിന്നെ പെണ്ണിന് ജോലി ഇല്ലാ എന്നുള്ളതൊന്നും പ്രശ്നം അല്ല.അവന് നല്ല ശമ്പളമുണ്ട്.അവര് ജീവിച്ചു പൊക്കോളും.എന്റെ മോളുടെ ഭാഗ്യം.പെണ്ണിന്റപ്പന്റെ ദീർഘ നിശ്വാസം പിന്നെ.നിങ്ങൾക്ക് അറിയാമല്ലോ.ഇവന് മൂത്തത് രണ്ട് പെൺകുട്ട്യോൾ ആയിരുന്നു. രണ്ടാളെയും നല്ല നിലയിലാണ് പറഞ്ഞു വിട്ടത്.ചെക്കന്റെ വീട്ടുകാർ ഉദ്ദേശിച്ചതിലും കൂടുതൽ കൊടുത്തു.

അത് കൊണ്ടെന്താ? രണ്ടാൾക്കും ഒരു കുഴപ്പവും ഇല്ല രാഞ്ജിമാരെപ്പോലെ ജീവിക്കുന്നു.അതൊക്കെയല്ലേ നമ്മള് മാതാപിതാക്കന്മാരും ആഗ്രഹിക്കുന്നത്.മ്മടെ പിള്ളേർക്ക് എന്ത് കൊടുത്താലും അത് മതിയാവില്ല, അവർക്ക് വേണ്ടിയല്ലേ മ്മള് കഷ്ടപ്പെട്ടത് മുഴുവൻ.ആ അതാണ്‌ പറഞ്ഞു വരുന്നത് അവന് സ്ത്രീധനം ഒന്നും വേണ്ടായെന്നാണ് പറഞ്ഞത്.ഞങ്ങൾക്കും അതാണ് പറയാനുള്ളത്. പിന്നെ നിങ്ങളുടെ മകൾക്ക് നിങ്ങൾ കൊടുക്കാനുള്ളത് കൊടുക്കണം, നമ്മളൊരിയ്ക്കലും മക്കളുടെ മുന്നിൽ വില കളയരുത്.എന്റെ സമ്പാദ്യം മുഴുവനും അവൾക്കുള്ളതാ അത്രേ പറഞ്ഞുള്ളൂ.ഞങ്ങളായിട്ട് ഒരു രൂപ ചോദിക്കില്ല സ്ത്രീധനം വാങ്ങുന്നത് തെറ്റല്ലേ? പിന്നെ നിങ്ങള് എന്ത് കൊടുക്കുന്നോ അത് കൊണ്ട് അവര് സുഖമായി ജീവിക്കും.അപ്പൊ ഞങ്ങളിറങ്ങട്ടെ പറഞ്ഞപോലെ തീയതിയും മുഹൂർത്തവും നോക്കിയിട്ട് അറിയിക്കാം.ഓക്കേസ്ത്രീധനം എന്ന സമ്പ്രദായം ഒരിയ്ക്കലും നിൽക്കാൻ പോകുന്നില്ല വാങ്ങുന്നവർ ഏതെങ്കിലും രീതിയിൽ അത് വാങ്ങും കൊടുക്കുന്നവർ ആ രീതിയിലും.
അനിൽ മാത്യു

മുകളിൽ പറഞ്ഞത് പോലെ ആണ് നമ്മുടെ നാടുകളിൽ ഇപ്പോളും നടക്കുന്നത് പണ്ട് സ്ത്രീധനം നേരെ ചോദിക്കും എങ്കിൽ ഇപ്പോൾ പറയുന്നത് നിങ്ങളുടെ കുട്ടിക് നിങ്ങൾ വേണ്ടുവോളം കൊടുക്കും എന്ന് അറിയാം എന്നാണ് .സത്യത്തിൽ ആളുകളുടെ മനോഭാവം അല്ലെ മാറേണ്ടത് . പെൺകുട്ടികളെ വില്പനച്ചരക്കാക്കുന്ന ചില മാതാപിതാക്കളുടെ മനോഭാവം അല്ലെ മാറേണ്ടത് ?തീർച്ചയായും വിസ്മയ അതുപോലെ 100 കണക്കിന് പെൺകുട്ടികളുടെ മനസ്സ് ആഗ്രഹിച്ചിട്ടുണ്ടാവുന്നതും അതാണ് എന്ന് നിസംശയം പറയാൻ കഴിയും.