കുരങ്ങു പനി സൂക്ഷിക്കുക കൊറോണ ഏകദേശം ഒന്ന് ഒതുങ്ങിയപ്പോളേക്കും കുരങ്ങുപനി മങ്കി പോക്സ് എത്തിയിരിക്കുന്നു US UAE തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഏകദേശം 200 കേസുകളോളം റിപ്പോർട് ചെയ്യപ്പെട്ടിട്ടുണ്ട്.കുരങ്ങുപനി എന്ന പേര് തന്നെ തെറ്റിദ്ധാരണാ ജനകമാണ് എന്നാദ്യമേ പറയട്ടെ ഇത് കുരങ്ങുകളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന ഒരു രോഗമല്ല ഏലി അണ്ണാൻ വർഗത്തിൽപ്പെട്ട ആഫ്രിക്കൻ ഡോർമോസ് റോപ് സ്ക്യൂറൽ തുടങ്ങിയ ആഫ്രിക്കൻ കാടുകളിൽ കാണുന്ന ജീവികളിൽ നിന്നാണിത് മനുഷ്യനിലേക്ക് പകർന്നത് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച ഒരു കുരങ്ങനിൽ 1958 ൽ നടത്തിയ പരിശോധനയിലാണ് ഈ രോഗാണുവിനെ കണ്ടെത്തിയത് ഇതിനാലാണ് ഈ രോഗത്തെ മങ്കി പോക്സ് എന്ന് വിശേഷിപ്പിക്കുന്നത് ഈ ജീവികളെ ഒക്കെ വളർത്തുമൃഗങ്ങളായി ഉപയോഗിച്ചിരുന്ന ആഫ്രിക്കക്കാരാണ് ആദ്യ രോഗവാഹകർ ഇന്ത്യയിലെ നിലവിലുള്ള വിവരങ്ങൾ വച്ച് കുരങ്ങുകൾ രോഗവാഹകരാകാനുള്ള സാധ്യത കുറവാണെന്നുവേണം അനുമാനിക്കാൻ എന്നാൽ ഏലി പെരുച്ചാഴി എന്നിവയൊക്കെ ഈ രോഗം പറത്താൻ പ്രാപ്തരാണ് താനും മനുഷ്യനിൽ ഈ രോഗം സ്ഥിതീകരിച്ചതു 1970 ൽ ആണ് അതിനുശേഷം ഒരേസമയം ഒന്നിലധികം രാജ്യങ്ങളിലേക്ക് ഈ രോഗം പടരുന്നത് ആദ്യമാണ് വന നശീകരണം ആവാസവ്യവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനം ജനസാന്ദ്രത ഒക്കെ ഇതിനു കാരണമാണ് എന്ന് കരുതണം.
ഈ രോഗത്തിനെതിരെ ഏകദേശം 85% ഫലപ്രദമെന്ന് കണ്ടെത്തിയ സ്മോൾ പോക്സ് വാക്സിൻ നൽകുന്നത് നിർത്തിയതും ഒരു കാരണമായി കണക്കാക്കാം സ്മോൾ പോക്സ് വാക്സിൻ ലഭിക്കാത്തതുമൂലം പ്രതിരോധശക്തി തുലോം കുറവായ ഒരു ജനസമൂഹത്തിലേക്കു ഈ വൈറസ് കടന്നുവന്നാൽ വൻ തോതിലുള്ള രോഗവ്യാപനം ഉണ്ടാവാം വെസ്റ്റ് ആഫ്രിക്കന്‍ ക്ലെയിഡും സെന്‍ട്രല്‍ ആഫ്രിക്കന്‍ ക്ലെയിഡും ഇങ്ങനെ രണ്ട് രീതിയിലുളള വകഭേദങ്ങളാണ് കണ്ടുവരുന്നത്.ഇതിനോട് സാമ്യമുള്ള വകഭേദങ്ങളാണ് മറ്റു ചില രാജ്യങ്ങളിൽ കണ്ടെത്തിയിട്ടുള്ളത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ശതമാനവും കൂടിയിട്ടുണ്ട് ജിന്നാൽ ജനിതക വ്യതിയാനം ഉണ്ടായി എന്ന് തീർത്തും പറയാനുമാവില്ല സാധാരണഗതിയിൽ രോഗിക്ക് പനി അസഹ്യമായ ക്ഷീണം ശരീര വേദന തുടങ്ങിയവയാണ് ആദ്യം ഉണ്ടാവുക തുടർന്ന് ശരീരം മുഴുവനും കുമിളകൾ പൊങ്ങുകയും ചെയ്യും മുഖത്തും കൈകാലുകളിലും കൂടുതലായി കുമിളകൾ കാണാം കഴലവീക്കവും ഇതിന്റെ ലക്ഷണമാണ് ശരീരം മുഴുവൻ കുമിളകൾ വരാതെ ലൈംഗിക അവയവങ്ങളിലും മലദ്വാരത്തിലും ചെറിയ കുരുക്കളായി ഈ രോഗ ലക്ഷണങ്ങൾ ഉണ്ടാകുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
അതുകൊണ്ടുതന്നെ ഇത് ചില ലൈംഗിക രോഗങ്ങളാണോ എന്ന് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട് ചികിത്സകൊണ്ട് രോഗശമനം കാണാഞ്ഞതിനാൽ മങ്കി പോക്സിനുള്ള ടെസ്റ്റ് നടത്തി രോഗ സ്ഥിതീകരണം വരുത്തുകയാണ് ഉണ്ടായത് ഗുഹ്യ ഭാഗങ്ങളിൽ ഉണ്ടാകുന്ന രോഗങ്ങൾ ആളുകൾ തുറന്നു പറയാത്തതും വൈദ്യോപദേശം തേടാത്തതുമൊക്കെ രോഗവ്യാപനത്തിനുള്ള സാധ്യത വളരെ കൂട്ടും .ഏകദേശം 30 %കേസുകളെങ്കിലും മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് വ്യാപനം നടന്നതായാണ് കാണുന്നത് സമ്പർക്കം മൂലമാണ് മുൻപ് രോഗവ്യാപനം ഉണ്ടായതെങ്കിൽ ഇപ്പോൾ സമ്പർക്കം മൂലമോ രോഗമുള്ള സ്ഥലങ്ങളിൽ സഞ്ചരിച്ചതുമൂലമോ അല്ല രോഗം കണ്ടെത്തിയിട്ടുള്ളത് അതുകൊണ്ടുതന്നെ സമൂഹ വ്യാപനം നടന്നിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു അങ്ങിനെയെങ്കിൽ ഈ രോഗം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല മരണ നിരക്ക് 1% മാത്രമേ ഉള്ളൂ എന്നത് ആശ്വാസം നൽകുന്ന വാർത്തയാണെങ്കിലും ഈ രോഗം ഉണ്ടാക്കുന്ന മറ്റു കെടുതികൾ മനുഷ്യരെ കഷ്ട്ടപ്പെടുത്തും എന്നത് തീർച്ചയാണ് .ജന കോടികൾ തിങ്ങിപ്പാർക്കുന്ന നമ്മുടെ രാജ്യത്തു ഈ രോഗം വളരെ പെട്ടെന്ന് പടരാവുന്നതാണ്.
മങ്കി പോക്സിനെ സംബന്ധിച്ചിടത്തോളം ശരീരത്തിൽ കുമിളകൾ പ്രത്യക്ഷപ്പെട്ടതിന് ശേഷമേ രോഗി മറ്റുള്ളവർക്ക് രോഗം കൊടുക്കുവാൻ പ്രാപ്തനാകുന്നുള്ളൂ.അതുകൊണ്ടുതന്നെ രോഗലക്ഷണം പ്രകടിപ്പിക്കുന്നവരെ മാറ്റി നിർത്തിയാൽ ഫലപ്രദമായി ഈ രോഗത്തെ തടയാം ചികിൽസിച്ചു ഭേദമാക്കാവുന്ന ഒരു രോഗമാണിത് ഏകദേശം ഒരു മാസത്തോളം ദേഹത്തെ കുമിളകൾ ഉണങ്ങുന്നതിനുള്ള കാലയളവ് രോഗി മറ്റുള്ളവരുമായി ഇടപഴകുന്നത് ഒഴിവാക്കണം ആന്റിബയോട്ടിക്കുകൾ ആന്റി വൈറൽ മരുന്നുകൾ ഈ രോഗം ഭേദമാക്കുന്നതിനു ഉപയോഗിക്കാം രോഗിയുമായി സമ്പർക്കമുണ്ടാകുന്ന പക്ഷം നാലു ദിവസത്തിനുള്ളിൽ സ്മോൾ പോക്സ് വാക്സിൻ നൽകിയാൽ രോഗം ഉണ്ടാവാനുള്ള സാധ്യത തുലോം കുറവാകും.രോഗം ഉണ്ടാകുന്ന പക്ഷം മൂന്നാഴ്ചയോളം രോഗിയെ മാറ്റി പാർപ്പിക്കേണ്ടിവരാം സംശയം തോന്നുന്ന പക്ഷം PCR ടെസ്റ്റുകൾ ചെയ്തു രോഗ സ്ഥിതീകരണം നേടേണ്ടതാണ്
എഴുതിയതു:ആന്റണി തോമസ് ന്യൂ ഡൽഹി 25 /5 /2022