സർക്കാർ ജോലിയുണ്ടോ? പെണ്ണ് റെഡി ഇന്ന് കേരളത്തിൽ കണ്ടു വരുന്ന ഒരു ശൈലിയാണ് അതിനൊപ്പമുള്ള ബോണസ് ആണ് ജാതകവും നാളും ഇത്രയും ഉണ്ടെങ്കിൽ കല്യാണം കഴിക്കാം ഏറ്റവും കൂടുതൽ ഈ അവസ്ഥ കാണപ്പെടുന്നത് ഹിന്ദു വിഭാഗത്തിലാണ് ഇനി എന്തിനാണ് എല്ലാവരും സർക്കാർ ജോലി നോക്കുന്നത് എന്നു ചോദ്യം വന്നാൽ ഉത്തരം വളരെ സിംമ്പിൾ നാളെ ഭർത്താവിന് എന്തേലും സംഭാവിച്ചാൽ ഭാര്യ സേഫ് ആണ് അതുമല്ലേൽ പെൻഷൻ അപ്പോൾ ബാക്കിയുള്ള ജോലികൾ ഒക്കെ എന്താ സേഫ് അല്ലേ ഇനി പെണ്ണിനെ നോക്കാൻ ആണിന് നല്ല വരുമാനം വേണം എന്നാണ് ചിന്തിക്കുന്നത് എങ്കിൽ അതിനുള്ള ഉത്തരം ഇതാണ് പെണ്ണുങ്ങൾക്ക് ജോലിയുണ്ടെങ്കിൽ അവരുടെ കാര്യങ്ങൽ അവർക്ക് നോക്കിക്കൂടെ ദാമ്പത്യം എന്നാൽ ഒരാളെ മാത്രം ആശ്രയിക്കാൻ വേണ്ടിയാകരുത് പരസ്പരം സ്നേഹിക്കുക, തുറന്ന പറയാനുള്ളത് മനസിൽ വെക്കാതെ തുറന്നു പറയുക ഉള്ള സമ്പാദ്യം കൊണ്ട് ജീവിക്കാൻ ശ്രമിക്കുക പണത്തിനെക്കാൾ ഒരുപാട് വലുതാണ് സ്നേഹബന്ധം ഭർത്താവിന് ഒരു പ്രശ്നം വന്നാൽ ഭാര്യ കൂടെ നിൽക്കുക ഭാര്യക്ക് ഒരു പ്രശ്നം വന്നാൽ ഭർത്താവ് കൂടെ നിൽക്കുക.
എല്ലാം ഒരു പരസ്പരസ്നേഹമാണ്.ഇനി ഞാൻ ഒരു കഥ പറയാം എന്റെ ജീവിതത്തിൽ നടന്ന ഒരു സംഭവം സർക്കാർ ജോലിയുമായി ബന്ധമില്ല എനിക്ക് ഒരു കല്യാണ ആലോചന വന്നു പെൺകുട്ടി നേഴ്സ് ആയിരുന്നു അവരുടെ വീട്ടുക്കാർക്കും എന്റെ വീട്ടുകാർക്കും ഇഷ്ടമായി എനിക്കും പെൺകുട്ടി ഓക്കെ ആയിരുന്നു അവിടെയും ഓക്കെ എന്നാണ് അറിഞ്ഞത് അങ്ങനെ അതിനിടയിൽ വീട് കാണൽ ചടങ്ങിനായി ഇവിടുന്നു അച്ഛനും അമ്മയും പെൺവീട്ടിലേക്ക് പോയി അവിടെ ചെന്നു പോസിറ്റീവ് ആയി സംസാരിച്ചു ഇറങ്ങി ആകെ അവർ പറഞ്ഞത് പെണ്ണിന് എന്തേലും കൊടുക്കണം അതിനു കുറച്ചു സമയം വേണ്ടി വരുമെന്ന് നമുക്ക് പെണ്ണ് മാത്രം മതി എന്നൊക്കെ പറഞ്ഞു അവർ ഒരു സാധാരണകുടുംബം ആയോണ്ട് അങ്ങനെയൊക്കെയാണ് കാര്യങ്ങൽ മുന്നോട്ട് പോയത് പക്ഷേ പിന്നീട് കളി മാറിമറഞ്ഞു.ഇനി അവരുടെ വരവാണ് പയ്യന്റെ വീട് കാണാൻ അങ്ങനെ അവർ വന്നു വീടൊക്കെ കണ്ടിട്ടു പോയി പിന്നീട് വലിയ അനക്കമില്ല.വിളിച്ചപ്പോൾ അവർ ഒഴിഞ്ഞു മാറുന്ന പോലെ ഒടുവിൽ കാര്യങ്ങൾ മറ്റൊരാൾ വഴി അന്വേഷിച്ചപ്പോൾ അവർക്ക് എന്റെ വീട് ഇഷ്ടായില്ല എന്നു അപ്പോൾ അവർ വന്നത് വീടിനെ കല്യാണം കഴിപ്പിക്കാനാണോ? സംഭവം എന്താന്നു വെച്ചാൽ വീട് കണ്ടാല് മൂന്നു വർഷം ഗൾഫിൽ ജോലി ചെയ്തയാണെന്ന് പറയില്ല എന്നു എന്നു വെച്ചാൽ അവർ വലിയ ആഡംബരം പ്രതീക്ഷിച്ചു നോക്കിയതാണ് എന്നു അർഥം
സംസാരത്തിൽ സാധാരണകുടുംബംപ്രവർത്തിയിൽ ആഡംബരം വല്ലാത്ത ജാതി പിന്നെ പെൺകൂട്ടിക്ക് സ്വന്തമായി തീരുമാനങ്ങൾ ഒന്നുമില്ല മാതാപിതാക്കളുടെ ഇഷ്ടം ആ കുട്ടിയുടെയും ഇഷ്ടം സ്വന്തമായിട്ട് നിലപാട് എടുക്കാൻ കഴിഞ്ഞില്ലേൽ ജീവിതം മുന്നോട്ട് പോകാൻ വലിയ പ്രയസമായിരിക്കും.ഇനി കുറച്ചു കാര്യങ്ങൽ കൂടെ ചേർക്കുകയാണ് പഴയകാലത്തെ ആളുകളോടു പറഞ്ഞിട്ട് കാര്യമില്ല ആ യുഗം കഴിയണം ഇനിയുള്ള ടീംസിനോട് പറയാനുള്ളത് പെൺകൂട്ടികൾ പടിക്കട്ടെ അവരുടെ അഭിപ്രായങ്ങൾക്ക് സ്വാതന്ദ്രിയം കൊടുക്കുക അവർക്ക് ഒരു ജീവിതപങ്കാളിയെ വേണമെങ്കിൽ സമയം അനുസരിച്ച് അവർ തിരഞ്ഞെടുക്കട്ടെ അല്ലാതെ അതിനിടയിലേക്ക് സർക്കാർ ജോലിയാണ് വലുത് ജാതകം നാൾചേർച്ച നോക്കണം അല്ലേൽ മരിച്ചു പോകും എന്നൊക്കെ പറഞ്ഞു പഴയകാലത്തേക്ക് തിരിച്ചു നടത്താതിരിക്കുക ഇതൊന്നും നോക്കാതെ ഒരു കുഴപ്പവുമില്ലാതെ ജീവിക്കുന്നവർ ഒരുപാട് പേർ ഉണ്ട് ഇനി പെൺകൂട്ടികൾക്ക് വേണ്ടി എന്തേലും കരുതി വെക്കുന്നുണ്ടെൽ അത് അവരുടെ വിദ്യാഭ്യാസത്തിന് കൊടുക്കുക മാതാപിതാക്കൾ വളർത്തിയ കണക്ക് സ്വയം നോക്കി ഒന്നുമറിയാത്ത വല്ലവൻമാർക്കും സ്വന്തം മകളെ കൊടുത്തു വില്പനയാക്കി മാറ്റാതെയിരിക്കുക വിസ്മയ എല്ലാവർക്കും വലിയൊരു ഉദാഹരണമാണ് സ്വന്തം മക്കളുടെ സന്തോഷമാണ് വലുത് എങ്കിൽ അവരുടെ ഇഷ്ടങ്ങൾ അവർ തിരഞ്ഞെടുക്കട്ടെ ഇനി ഒരു വിസ്മയ ഉണ്ടാകാതെ ഇരിക്കട്ടെ.
കടപ്പാട് : അരുൺ നളൻ നായർ