പുറമെ ഉള്ള ഭംഗിയോ ആദ്യ സമയത്തെ കൗതുകമോ കഴിഞ്ഞാൽ ഒട്ടും ഉപകാരമില്ലാത്ത ഒന്നാണ് ഇരു നില വീട്ടിലെ മുകൾ നില കാരണം

EDITOR

ഒറ്റ നില വീടും ഇരു നില വീടും.വീട് ഒറ്റനിലയിൽ പരത്തി പണിയാതെ ഇരു നിലയിൽ കുത്തനെ പണിതാൽ സ്ഥലം ലാഭിക്കാം, കൂടാതെ ഒടുക്കത്തെ ഭംഗിയുമാണ് കാണാൻ. ഒരു സാധാരണക്കാരനെ സംബന്ധിച്ചു ഈ ഭംഗിയും ലോജിക്കും ധാരളമാകും ഇരു നില വീട് എടുക്കാൻ.എന്നാൽ, യാഥാർത്ഥ്യം ഇങ്ങനെയാണോ?ഈ വയസിനിടയ്ക്ക് രണ്ടു ഇരു നില വീടിലും രണ്ട് ഒറ്റ നില വീട്ടിലും (തറവാട്) ജീവിച്ച ആളെന്ന നിലയ്ക്ക് പറയട്ടെ, പുറമെന്നു കാണുന്ന ഭംഗിയോ, ആദ്യ സമയത്തെ കൗതുകമോ കഴിഞ്ഞാൽ ഒട്ടും ഉപകാരത്തിന് കിട്ടാത്ത ഒന്നാണ് ഇരു നില വീട്ടിലെ മുകൾ നില. സംശയം ഉണ്ടെങ്കിൽ ഇരു നില വീട്ടിൽ താമസിക്കുന്ന ഒരു പത്തു കുടുംബത്തോടെങ്കിലും ഇതു ചോദിച്ചു നോക്കൂ..
ഇരു നില വീടിന്റെ ഏറ്റവും വലിയ ന്യൂനത അത് ഉപയോഗിക്കാനുള്ള കംഫർട്ട് ഇല്ലായ്മയാണ്. താഴെ നമ്മൾ ഉപയോഗിക്കുന്ന അത്ര എളുപ്പത്തിൽ മുകൾ നില ഉപയോഗിക്കാൻ പറ്റില്ല.

പ്രായമാവർക്ക് കയറിയിറങ്ങാനുള്ള ബുദ്ധിമുട്ട് നമുക്ക് മനസ്സിലാക്കാം. എന്നാൽ കുട്ടികളോ റ്റീൻസിന് പോലും അത്ര പഥ്യം ആയി കാണുന്നില്ല മുകൾ നില. കൂടാത്തതിന് മുകൾ നിലയിലെ ഒടുക്കത്തെ ചൂടും.6 സെന്റിലെ എന്റെ വീട് പ്ലാൻ ചെയ്യുമ്പോൾ പലരും സജസ്റ്റ് ചെയ്തത് താഴെ രണ്ടും മുകളിൽ രണ്ടും ബെഡ്റൂം ആയി ചെയ്യാനാണ്. മുറ്റം കിട്ടുമല്ലോ എന്നായിരുന്നു അഭിപ്രായപ്പെട്ടത്. പക്ഷെ ഇരു നില വീടിന്റെ ന്യൂനത അറിയാവുന്ന ഞാനും കേട്ട്യോളും താഴെ മൂന്ന് ബെഡ്റൂമും ഒരു staircase റൂം മുകളിലും ആയാണ് ഫൈനൽ ആക്കിയത്. ഫലത്തിൽ ഒരു ബെഡ്റൂം കുറയുകയാണ് ചെയ്തത്. ലോജിക്കലി ചിന്തിച്ചാൽ ഇങ്ങനെ ചെയ്തത് കൊണ്ട് വീടിന്റെ വലിപ്പവും സൗകര്യവും കുറഞ്ഞു എന്നാണ് എല്ലാരും കരുതുക, പക്ഷെ പേരിന് രണ്ട് ബെഡ്റൂം മുകളിൽ പണിതു ഉപയോഗിക്കാതെ പൊടിപിടിച്ചു നിൽക്കുകയും താഴെ ഉപയോഗിക്കാൻ രണ്ട് ബെഡ്റൂം മാത്രം ആയി ചുരുങ്ങുന്ന അവസ്ഥയാണ് യഥാർത്ഥത്തിൽ.

ഒറ്റ നിലയിൽ ചെയതത് കൊണ്ട് എനിക്ക് ഫലത്തിൽ ഒരു ബെഡ്റൂം കൂടി സൗകര്യ പൂർവ്വം ഉപയോഗികാൻ പറ്റി എന്നതാണ് വാസ്തവം. മുകളിൽ പണിയാത്തത് കൊണ്ട് ബജറ്റും കുറഞ്ഞു.ഒറ്റ നില വീട്ടിൽ ജീവിച്ച സാധാരണക്കാർക്ക് ചുറ്റും അതീവ ഭംഗിയുള്ള ഇരു നില വീട് കാണുമ്പോൾ ഉള്ള അതിയായ ആഗ്രഹം ആയിരിക്കും നമ്മുക്കും ഒന്ന് അങ്ങനെ വേണം എന്നുള്ളത്. തെറ്റ് പറയുന്നില്ല, ആഗ്രഹങ്ങൾ മനുഷ്യ സഹജം ആണല്ലോ.ഒറ്റനില വീടിന്റെ പോരായ്മ ശരിക്കും പുറത്തു നിന്നുള്ള ലുക്ക് ആണ്. അതിൽ തന്നെയാണ് മലയാളികൾ വീണു പോവുന്നതും. കാർ ആവട്ടെ, മൊബൈൽ ആവട്ടെ, വലുത് അല്ലെങ്കിൽ പ്രീമിയം ഐറ്റം കണ്ടു കണ്ട് ചെറുത് കണ്ടാൽ ഒരു എന്തോ ഫീൽ ചെയ്യുക സ്വാഭാവികം ആണല്ലോ. ഈ ചെറുത് ലുക്ക് ഒഴിവാക്കാൻ ഞാൻ ചെയ്തത് വീടിന്റെ ഉയരം പരമാവധി കൂട്ടി, കൂടാതെ parapet വീടിന്റെ ഉയരം കൂട്ടി തോന്നിപ്പിക്കും വിധം ഉയരം കൂട്ടിയാണ് ചെയ്തത്. മൂന്ന് ബെഡ്റൂം staircase റൂം ഉൾപ്പെടെ 1870 sqft ആണ്.നിർമ്മാണ മേഖലയിൽ ബിസിനസ് ചെയ്തിരുന്ന ( പിന്നീട് ഈ ഫീൽഡ് വിട്ടു ) ജേഷ്‌ടനെ തറവാട് പറമ്പിന് തൊട്ടുള്ള നീളത്തിൽ ഉള്ള സ്ഥലം വീട് പണിക്ക് ഏല്പിക്കുമ്പോൾ മൂന്ന് ബെഡ്റൂം ഉള്ള, പരമാവധി ഉയരത്തിൽ ഉള്ള, പേർഗോള സീലിങ് ഇല്ലാത്ത, ഇന്റീരിയർ ഇല്ലാത്ത ഒറ്റനില വീട് മതി എന്നത് മാത്രമായിരുന്നു എന്റെ കണ്ടീഷൻ. കൂടാതെ പറമ്പിലുള്ള അധികം പഴക്കമില്ലാത്ത ഒരു ഔട്ട് house പൊളിക്കുകയുമരുത്.

അവൻ അതിമനോഹരമായി ചെയ്തു. പറയാതിരിക്കാൻ വയ്യ, നിർമ്മാണ മേഖലയിൽ ബിസിനസ് ചെയ്യുന്ന ഒരു ജേഷ്ഠൻ ഉണ്ടാവുക എന്നത് ഒരു പ്രവാസിക്ക് കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യമാണ്. അല്ഹംദു ലില്ലാഹ് നോട്ട്: ഇരു നില വീട് ഒട്ടും useful അല്ല എന്ന അഭിപ്രായം അല്ല, ഈസിലി ആന്റ് കംഫർട്ടബലി useful അല്ല എന്നാണ് പോസ്റ്റിന്റെ സാരം. വലിയ, കുറെ ആണ്കുട്ടികൾ ഉള്ള കുടുംബങ്ങൾക്ക് ഒരു ആശ്വാസം തന്നെയാണ്. പിന്നെ വിരുന്നു കാർ വന്നു തങ്ങുമ്പോൾ ഒറ്റനില അസൗകര്യം ആവില്ലേ എന്നാണെങ്കിൽ, ഒന്നോ രണ്ടോ ദിവസത്തിന്റെ കാര്യമല്ലേ, അത് ഒന്ന് അഡ്ജസ്റ്റ് ചെയ്യാവുന്നതെ ഉള്ളൂ.ബജറ്റ് വിഷയമായ, സ്ഥലം ഉള്ള അഞ്ച് സെന്റിൽ കൂടുതൽ ഉള്ളവരെ ഉദ്ദേശിച്ചാണ് പോസ്റ്റ്. ഒരിക്കൽ കൂടി, ഒറ്റനില ഇരു നില വീടുകളിൽ താമസിച്ച അനുഭവത്തിലുള്ള പോസ്റ്റാണ്. വെറും ഭാവന അല്ല.