മലയ്ക്ക് പോകാൻ ബസ്സ് ഉണ്ടോ എന്ന് KSRTCയിൽ വിളിച്ചു ഇല്ല എന്ന് മറുപിടി പക്ഷെ ഏതോ ഒരു അദൃശ്യ ശക്തി പ്രവർത്തിച്ചു ശേഷം

EDITOR

നഷ്ടത്തിൽ നിന്ന് നഷ്ടങ്ങളിലേക്ക് ആണ് നമ്മുടെ KSRTC എന്ന് വര്ഷങ്ങളായി കേൾക്കുന്നത് ആണ് .ചില ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും സ്വാർത്ഥത മൂലം ആണ് KSRTC ഇ അവസ്ഥയിൽ എത്തിയതു എന്ന് പറഞ്ഞാൽ തെറ്റ് പറയാൻ കഴിയില്ല . കാരണം അത് ഏറെക്കുറെ സത്യമാണ് .എന്നിരുന്നാലും നമ്മുടെ ഒരു പൊതു സ്വത്തു നഷ്ടപ്പെടുമ്പോൾ നമുക്കും വേദന ഉണ്ട് .നൂറുകണക്കിന് നല്ലവരായ ജീവനക്കാരും യുവാക്കളും ഉള്ളത് കൊണ്ട് KSRTC തിരിച്ചു നഷ്ടങ്ങളിൽ നിന്ന് ലാഭങ്ങളിലേക്ക് എത്തും എന്ന് ആത്മാർഥമായി ആഗ്രഹിക്കാം.ശ്രീ അനീഷിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന് ആ കാര്യം വ്യക്തവും ആണ് .പോസ്റ്റ് ന്റെ പൂർണ്ണ രൂപം ഇങ്ങനെ.

സമയം രാവിലെ 11.30ഞാൻ കെ എസ് ആർ ടി സി യുടെ തിരുവനന്തപുരത്തെ ബുക്കിംഗ് ഓഫീസിലേക്ക് വിളിച്ചു. കുറച്ചു നേരത്തെ റിങ്ങിനു ശേഷം അങ്ങേത്തലക്കൽ ഒരാൾ ഫോൺ എടുത്തു.ചേട്ടാ? തിരുവന്തപുരത്തു നിന്നും ശബരിമലക്ക് സ്പെഷ്യൽ ബസ് ഇ ശനിയാഴ്ച ഉണ്ടോ? ഞാൻ ചോദിച്ചു.ഇതുവരെ സ്പെഷ്യൽ ബസ് ഇട്ടിട്ടില്ല”.അയ്യോ അപ്പോൾ എങ്ങനെ ശബരിമല എത്തും?മലയാളം മാസം ഒന്നാം തീയതി നടതുറക്കുന്നത് അല്ലെ?സന്നിധാനത്ത്‌ എങ്ങനെ എത്തും? ഞാൻ ചോദിച്ചുനിങ്ങൾ തിരുവനന്തപുരത്തു നിന്നും പത്തനംതിട്ട പോകു അവിടെ നിന്നും കണക്റ്റിംഗ് ബസ് കിട്ടും.കുറച്ചു അധികം സമയം എടുക്കും എന്നാലും നിങ്ങൾക്കു നടതുറക്കുമ്പോഴേക്കും സന്നിധാനം എത്താം”മനസ്സിൽ ദേഷ്യവും നിരാശയും ഉണ്ടായി.എന്നാലും അത് പ്രകടിപ്പിക്കാതെ ഞാൻ പറഞ്ഞു

ഒക്കെ ചേട്ടാ,നന്ദി.ഞാൻ കാൾ കട്ട് ചെയ്തു.സമയം ഉച്ചക്ക് 12.00പരിചയം ഇല്ലാത്ത ഒരു നമ്പറിൽ നിന്നും കാൾ വരുന്നു.ആദ്യം ഞാൻ ആ കാൾ കട്ട് ചെയ്തു.വല്ല ക്രെഡിറ്റ് കാർഡ് ടീമും ആയിരിക്കും എന്ന് കരുതി ആണ് കട്ട് ചെയ്തത്. പിന്നെയും അതെ നമ്പറിൽ നിന്നും കാൾ വരുന്നു. ഞാൻ വീണ്ടും കട്ട് ചെയ്തു.കുറച്ചു മിനിറ്റുകൾക്ക് ശേഷം മനസ്സിൽ എവിടെയോ ഒരു സ്പാർക്.ഇ നമ്പർ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്.ഞാൻ ഉടനെ തന്നെ ഞാൻ ആ നമ്പറിലേക്കു തിരികെ വിളിച്ചു. ആദ്യ റിങ്ങിൽ തന്നെ അങ്ങേ തലക്കൽ നിന്നും ഫോൺ എടുത്തു.സാർ, ഞാൻ കെ എസ് ആർ ടി സി യിൽ നിന്നും ആണ്. ഞാൻ സാറിനെ വിളിക്കാൻ നോക്കുകയായിരുന്നു.ശബരിമലക്ക് തിരുവനന്തപുരത്തു നിന്നും ബസ് ഇട്ടു. 11.45 ന് ആണ് ഇട്ടതു. ഇനി 27 ടിക്കറ്റ് കൂടി മാത്രമേ ബാക്കി ഉള്ളു.വേഗം തന്നെ ബുക്ക് ചെയ്തോളു. ആദ്യം സാർ വിളിച്ചപ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല ബസ് ഷെഡ്യൂൾ ചെയ്തത്. ക്ഷമിക്കണം.ബുക്കിങ്ങിൽ എന്തേലും പ്രശ്‌നം നേരിട്ടാൽ ഇ നമ്പറിൽ തന്നെ വിളിച്ചാൽ മതി.ടിക്കറ്റ് ബുക്ക് ചെയ്യാൻ ഞാൻ സഹായിക്കാം.

ഇത്രയും പറഞ്ഞതിന് ശേഷം ആ കാൾ കട്ട് ആയി.ഞാൻ ഉടൻ തന്നെ കെ എസ് ആർ ടി സി യുടെ സൈറ്റിൽ കേറി നോക്കി. ശെരിയാണ് സ്പെഷ്യൽ ബസ് ഉണ്ട്.ടിക്കറ്റ് വെറും 27 എണ്ണം മാത്രം.ഞാൻ ഉടൻ തന്നെ മൂന്ന് ടിക്കറ്റ് ബുക്ക് ചെയ്തു.ഇപ്പോൾ സമയം രാത്രി 8.30ഇപ്പോൾ നോക്കുമ്പോൾ ശബരിമലക്ക് ടിക്കറ്റ് ഒന്നും തന്നെ ഇല്ല.പൂർണമായും എല്ലാ ടിക്കറ്റും ബുക്ക് ആയി.ഞാൻ ചിന്തിക്കുകയായിരുന്നു ആ വ്യക്തി എന്നെ തിരികെ വിളിച്ചില്ലായിരുന്നു എങ്കിൽ എനിക്ക് ടിക്കറ്റ് കിട്ടില്ലായിരുന്നു.ഒന്നാം തീയതി നടതുറക്കുമ്പോൾ സന്നിധാനം എത്താൻ പറ്റില്ലായിരുന്നു. ഏതോ ഒരു അദൃശ്യ ശക്തി ആയിരിക്കാം അദ്ദേഹത്തെ കൊണ്ട് എന്നെ അറിയിച്ചത്.ഞാൻ ഇതുവരെ കാണാത്ത രൂപമോ പേരോ ഒന്നും തന്നെ അറിയാത്ത കെ എസ് ആർ ടി സി ഉദോഗസ്ഥന് നന്ദി.
അനീഷ് ഓമന രവീന്ദ്രൻ.