സാധാരണ വാഹനത്തിൽ പെട്രോൾ അല്ലെങ്കിൽ ഡീസൽ മാറി നിറച്ചാൽ എന്താകും സംഭവിക്കുക എന്ന് ഊഹിച്ചിട്ടുണ്ടോ ? ആദ്യം പെട്രോൾ പമ്പിൽ ഇരു വിഭാഗങ്ങളും തമ്മിൽ അടി അല്ലാത്തത് എല്ലാം നടക്കും പക്ഷെ കഴിഞ്ഞ ദിവസം നടന്ന ഇ സംഭവം വളരേ ഹൃദ്യം ആണ്.സംഭവം ഇങ്ങനെ ഇന്ന് ഞങ്ങൾ കളക്റ്ററേറ്റ് വരെ പോയിരുന്നു. പോകുന്ന വഴി സെയ്ന്റ് ജോസഫ്സ് സ്കൂളിന് സമീപത്തെ പമ്പിൽ നിന്നും പെട്രോൾ അടിയ്ക്കുവാൻ കാർ കയറ്റി. 500 രൂപ നൽകി പെട്രോൾ എന്നും ഉച്ചത്തിൽ പറയുകയും ചെയ്തു.പെട്രോൾ അടിയ്ക്കുവാൻ തുടങ്ങിയതും ഒരു വ്യക്തി കാറിന് സമീപത്ത് വന്നു പറഞ്ഞു പുതിയ ആളായതിനാലാണ്.പെട്രോളിന് പകരം ഡീസലാണ് അടിച്ചത്.വണ്ടി ഓഫ് ചെയ്തു നമ്മുക്ക് കാറിനെ തള്ളി ഒരു സൈഡിലേക്ക് മാറ്റാം.ഞങ്ങൾ വർക്ക്ഷോപ്പിൽ നിന്നും ആളെ എത്തിച്ചു ഡീസൽ മാറ്റി ക്ലീൻ ചെയ്തു തരാം എന്ന്.ഒട്ടും തന്നെ സമയം കളയാതെ ഞങ്ങൾ കാർ തള്ളി സിഡിലേക്ക് മാറ്റിയിട്ടു.
ആ വ്യക്തി അടുത്ത ചോദ്യവുമായി ഞങ്ങളുടെ അടുക്കൽ വന്നു.നിങ്ങൾക്ക് എങ്ങോട്ടാണ് പോകേണ്ടത്?” ഞങ്ങൾ പറഞ്ഞു “കളക്റ്ററേറ്റിൽ”. അടുത്ത ചോദ്യം “സർ ടാക്സിയിൽ പോകുന്നോ ഓട്ടോയിൽ പോകുന്നോ?” ഞങ്ങൾ പരസ്പരം നോക്കിയതിനു ശേഷം പറഞ്ഞു ഓട്ടോ മതി.ആ വ്യക്തി തന്നെ ഓട്ടോ എത്തിച്ചു ഞങ്ങളെ ആവശ്യമുള്ളിടത്ത് കൊണ്ടുപോയി തിരികെ കൊണ്ടുവരണം എന്നു പറഞ്ഞു. തിരികെ വരുമ്പോൾ കാർ റെഡി ആക്കി വെച്ചേക്കാം എന്ന ഉറപ്പും നൽകി.രണ്ടു മണിക്കൂർ കഴിഞ്ഞു ഞങ്ങൾ അതേ ഓട്ടോയിൽ തിരികെ എത്തിയപ്പോൾ കാർ റെഡിയാക്കി വെച്ചിട്ടുണ്ട്. അവർ തന്നെ ഓട്ടോ ഫേർ നൽകി. ശേഷം വണ്ടി ഓൺ ആക്കി നോക്കുവാൻ ആവശ്യപ്പെട്ടു. എല്ലാം പരിശോധിച്ചു ചെറിയ ഒരു സംശയത്തിൽ ഞങ്ങൾ അവിടെ അങ്ങനെ നിന്നു. അപ്പോൾ ആ വ്യക്തി ഞങ്ങളോട് പറഞ്ഞു “പേടിക്കണ്ട.ഇതേ കാരണത്താൽ കാറിന് എന്തേലും പ്രശ്നം ഉണ്ടായാൽ, കാറുമായി ഇവിടെ വന്നാൽ മതി.
ഞങ്ങൾ ബാക്കി ചെയ്തു തരാം” എന്നും പറഞ്ഞു വണ്ടി പമ്പിന്റെ സമീപത്തേക്ക് മാറ്റുവാൻ പറഞ്ഞു. ശേഷം അദ്ദേഹം വന്നു നേരത്തെ പെട്രോൾ അടിയ്ക്കുവാൻ നൽകിയ 500 രൂപ നിർബന്ധപൂർവ്വം ഞങ്ങളെ ഏൽപ്പിച്ച ശേഷം വണ്ടിയിൽ 8 ലിറ്റർ പെട്രോൾ അടിച്ചു നൽകുകയും ചെയ്തു.ഏറ്റവും ഒടുവിൽ ആദ്യം പെട്രോളിന് പകരം ഡീസൽ അടിച്ച പുതുതായി ജോയിൻ ചെയ്ത തൊഴിലാളി ഞങ്ങളുടെ മുന്നിൽ വന്നു അറിയാതെ ചെയ്തുപോയ തെറ്റിന് സോറി പറയുകയും ചെയ്തു.ഒരു തെറ്റ് പറ്റിയാൽ അത് പരിഹരിച്ചു കസ്റ്റമറിനെ എങ്ങനെ സന്തോഷിപ്പിക്കാം എന്നു കാണിച്ചു തന്ന പെട്രോൾ പമ്പ്.വിദേശ രാജ്യങ്ങളിൽ കാണുന്ന അതേ സേവനം.ആ പെട്രോൾ പമ്പ് ഈ വിഷയത്തിൽ ചെലവാക്കിയ തുക ആ പാവം തൊഴിലാളിയിൽ നിന്നും ഈടാക്കാതിരുന്നാൽ ഏറെ സന്തോഷം