ഒരു ബൈക്കുകാരൻ ഹെൽമെറ്റ് ഇല്ല എന്റെ മുന്നിൽ വെട്ടി തിരിച്ചു എന്നെ തെറി പറയുന്നു അയാളുടെ ബാക്ക് സീറ്റ് കണ്ടാണ് ശരിക്കും ഞെട്ടിയത്

EDITOR

വണ്ടി ഓടിക്കുന്നവരും അല്ലാത്തവരും അറിയണ്ട കുറച്ച് കാര്യങ്ങൾ.എല്ലാം വായിച്ചിട്ട് ഇതൊക്കെ ഞങ്ങൾക്ക് അറിയാം എന്ന കമൻ്റ് ഇടണം എല്ലാവരും1) സീറ്റ് ബെൽറ്റ് ഇടുക എല്ലാവരും.ഇല്ലേൽ ഫൈൻ മാത്രം അല്ല വണ്ടിയിൽ ഉള്ള മുഴുവൻ പേർക്കും മരണം വരെ സംഭവിക്കാം 2ഇൻഡിക്കേറ്റർ ആവശ്യം ഉള്ളപ്പോൾ മാത്രം ഓൺ ആക്കി ഓഫ് അക്കണം.ഇൻഡിക്കേറ്റർ ഇട്ടൂ എന്നാൽ എപ്പോ വേണേലും വണ്ടി വളക്കാം എന്നല്ല, പുറകിലും മുൻപിലും ഉള്ള വണ്ടി നമ്മളെ കണ്ടൂ എന്നും അവരുടെ വേഗത കുറഞ്ഞു എന്ന് ഉറപ്പ് വരുത്തിയിട്ട് ആയിരിക്കണം നമ്മുടെ നീക്കം 3side mirrors. വണ്ടി എടുക്കും മുൻപ് കണ്ണാടി correct position ആക്കി വെക്കുക.റോഡിൽ ഇറങ്ങി വണ്ടി ഓടിക്കുന്നതിനിടയിൽ ഒരു കൈ കൊണ്ട് അഡ്ജസ്റ്റ് ചെയ്യാതെ ഇരിക്കുക്ക, അതുപോലെ കണ്ണാടിയിൽ കൂടി മാത്രം പുറകിലേക്ക് നോക്കുക അല്ലാതെ മൂങ്ങയെ പോലെ തല തിരിക്കരുത്. ആ പിന്നെ ഫൈൻ കൂടി ഉണ്ടാകും മിറർ ഇല്ലാത്തത് കൊണ്ടോ correct അല്ലെങ്കിൽ കൊണ്ടോ ആകും ഫൈൻ വരുക.

4)ഫോൺ സംഭാഷണം ഓട്ടോ car cycle bike ഏതു വാഹനം ആയാലും മൊബൈൽ ഉപയോഗിച്ച് ഓടിക്കരുത്.അങ്ങനെ ആരേലും ഓടിച്ച് നിങ്ങൾക്ക് അപകടം ഉണ്ടായാൽ ഒന്നും നോക്കണ്ട ആദ്യം ഒരെണ്ണം പൊട്ടിക്കണം, എന്നൊക്കെ എനിക്കും ചെയ്യാൻ തോനാറുണ്ട് പക്ഷേ വഴക്ക് പറഞ്ഞു അവനെ കൊണ്ട് ഫോൺ cut ആക്കിച്ച് അല്ലെങ്കിൽ വണ്ടി side ആക്കിച്ച് ആണ് ഞാൻ പോകാർ., ഫൈൻ വേറെ വരും 5)ഒരുത്തനും ഡിം ചെയ്യില്ല.നമുക്ക് കാണുന്നില്ല എന്ന് ഡിം ചെയ്ത് കാണിക്കുക്ക. എന്നിട്ടും അവരുടെ വശത്ത് നിന്നും യാതൊരു മാറ്റവും ഇല്ലേൽ നമ്മുടെ വണ്ടി വേഗത കുറക്കുക Car ആയാലും bike ആയാലും ദയവ് ചെയ്ത് ലോ ബീം ഇട്ട് ഒടിക്കുക്ക.നമ്മൾ ഒരു കയറ്റം കയരുവാണെൽ maximum park light use ചെയ്യുക opposite വരുന്ന ആൾ പോക്കത് ആയത് കൊണ്ട് ലോ ബീം അപ്പോ കണ്ണിൽ ആയിരിക്കും അടിക്കുക്ക.നിങൾ ഇറക്കം ഇറങ്ങുകയാണ് എങ്കിൽ ലോ ബീം നിർബന്ധം.ഇതിനും ഫൈൻ ഉണ്ടേ.

6)കുട്ടികളെ കൊണ്ട് പോകുമ്പോ വളരെ സൂക്ഷിക്കുക, ചിലപ്പോൾ നമ്മുടെ പരാക്രമത്തിന് അനുഭവിക്കുന്നത് അവരായിരിക്കും.ഇന്നലെ ഒരു അനുഭവം ഉണ്ടായി, എൻ്റെ opposite വരുന്ന ഒരു bike,, 38 45 വയസ്സ് കാണും ഹെൽമെറ്റ് ഇല്ലാ മാസ്കും ഇല്ലാ.എവിടുന്നാ എന്ന് പോലും നോക്കാതെ പുള്ളി right indicator ഇട്ട് cutting ഇല്ലാത്ത continuous white line മുകളിലൂടെ road cross ചെയ്ത് അതും ഞാൻ ഡിം ചെയ്തും horn അടിച്ചിട്ടും ഒരു ബോധവും ഇല്ലാതെ. എന്നിട്ട് എന്നെ കൈ ചൂണ്ടി ദേഷ്യം കാണിച്ചു. ക്രോസ് ചെയ്തപ്പോഴാണ് കണ്ടത് പുറകിൽ ഒരു കുഞ്ഞു മോൾ ഉണ്ടായിരുന്നു.എൻ്റേത് കാർ പിടിച്ചാൽ ഒരു പരിധി വരെ നിൽക്കും KSRTC ബസ്സ്, TORUS, TIPPER ഇതില്ലെതെലും ആയിരുന്നെങ്കിൽ എന്തായിരിക്കും.സൂക്ഷിക്കുക.7) നമ്മൾ നന്നായി വാഹനം ഓടിക്കുന്ന ആളാണ് പക്ഷേ ചുറ്റും ഉളളവർ ആയിരിക്കില്ല.എപ്പോഴും മുൻപിൽ ഉള്ള വണ്ടി ബ്രേക്ക് ചെയ്യാനും തിരിക്കാനും സാധ്യത ഉണ്ടെന്ന് മനസ്സിൽ കണ്ട് ഒരു വിധം നല്ല ദൂരം വിട്ട് വേണം നമ്മൾ നിൽക്കാൻ

overtake എല്ലായിപ്പോഴും വലത് വശത്ത് കൂടി overtake ചെയ്യുക Overtake ചെയ്യും മുൻപ് മുൻപിലെ വണ്ടിക്ക് information കൊടുക്കുക, ഡിം ചെയ്തോ ഹോൺ അടിച്ചോ.നമ്മളെ കണ്ടൂ എന്ന് മനസ്സിലാക്കിയ നിമിഷം വണ്ടി കുത്തി കയറ്ററുത്, നമ്മൾ കയറുമ്പോൾ അവരുടെ മുൻപിലും ഇടത്തേ വശത്തും വണ്ടിയോ മറ്റ് തടസങ്ങൾ ഇല്ല എന്നു നമ്മൾ ഉറപ്പ് വരുത്തിയിട്ടെ overtake ചെയ്യാൻ പാടുള്ളൂ.
9) ഒരാൾ wrong ആയി വണ്ടി ഓടിക്കുന്നത് കണ്ടാൽ ശകാരിക്കുക്ക, തെറ്റായ indicator ഇട്ട് ഓടിക്കുന്നത് കണ്ടാൽ തിരുത്തുക, അപകടം ഉണ്ടാക്കി കടന്നു കളയാൻ ശ്രമിച്ചാൽ number note ചെയ്ത് അപകടത്തിൽ പെട്ട ആളെ ഹോസ്പിറ്റൽ എത്തിക്കാൻ നോക്കുക, അപകടം നമ്മുടെ കൈയിൽ നിന്നും ആണ് പറ്റുന്നത് എങ്കിൽ സ്ഥലം വിടാതെ വണ്ടി റോഡിൻ്റെ side ആക്കി വേണ്ട കാര്യങ്ങൽ ചെയ്യുക.10) കാൽനടയാത്രികർ.Footpath ഉപയോഗിക്കു, റോഡിലേക്ക് ഇറങ്ങി നടന്നാൽ വണ്ടികളുടെ മിറർ bike handle തട്ടാനും അപകടം ഉണ്ടാകാനും സാധ്യത ഉണ്ട്.പുറകിലേക്ക് എടുക്കാൻ പോകുന്ന ഒരു വണ്ടിയുടെ പുറകിലൂടെ നടക്കരുത്.
സ്കൂൾ കുട്ടികൾ കഥയും പറഞ്ഞു വഴിയിൽ നിരന്ന് നടക്കുന്നത് കണ്ടാൽ ശകാരിച് തിരുത്തുക.

11) ഒരു കാര്യം കൂടി പറഞ്ഞോട്ടെ.റോഡിന്റെ ഇടതു വശം ചേർന്ന് വാഹനമോടിക്കുന്ന നമ്മുടെ നാട്ടിൽ.ഇടറോഡിൽ നിന്നോ, വീടിന്റെ ഗേറ്റിൽ നിന്നോ.മൈൻറോഡിലേക്കോ മറ്റേതെങ്കിലും റോഡിലേക്കോ പ്രവേശിക്കുമ്പോൾ.ദയവുചെയ്ത് വാഹനം നിർത്തി വലതുഭാഗത്തേക്ക് ഒന്ന് നോക്കുക.അങ്ങിനെ ചെയ്താൽ 50% അധികം അപകടങ്ങൾ ഒഴിവാകും.മലയാളിക്ക് അങ്ങനൊരുശീലമില്ല 12) ഇതെല്ലാം വായിച്ചിട്ട് നീ ആരാടാ ഇതൊക്കെ പറയാൻ എന്ന് ചോദിച്ചാൽ,ഞാൻ കുറച്ച് നാൾ ഡ്രൈവിംഗ് ഇൻസ്ട്രക്ടർ ആയിരുന്നു, അതുകൊണ്ട് കുറച്ചൊക്കെ അറിയാം.ദൈവം സഹായിച്ച് ഇതുവരെ ഒരു തെറ്റും പറ്റിയിട്ടില്ല, ആർക്കും പറ്റാതെ ഇരിക്കട്ടെ.എല്ലാവരും എല്ലാവരെയും സൂക്ഷിച്ചാൽ എല്ലാവർക്കും നല്ലത്.

കടപ്പാട്  Rajesh Kumar P A