18 വർഷ പ്രവാസത്തിൽ 17 നോമ്പും അറബാബിനു ഒപ്പം ഇ വർഷം നാട്ടിൽ പോകട്ടെ എന്ന് ചോദിച്ചു പക്ഷെ അറബാബിന്റെ സ്നേഹ നിർബന്ധത്തിനു വഴങ്ങി ഒടുവിൽ

EDITOR

സാമൂഹിക പ്രവർത്തകൻ അഷറഫ് താമരശ്ശേരിയുടെ ഓരോ പോസ്റ്റുകളും മനുഷ്യരെ ചിന്തിപ്പിക്കുന്നത് ആണ് .നമ്മുടെ ജീവിതം മറ്റുള്ളവർക്ക് എത്രത്തോളം സഹായകരം ആകണം എന്ന് അദ്ദേഹം പറയാതെ പറയുന്നു.സമൂഹത്തിനു വേണ്ടി കുറച്ചു നന്മകൾ എങ്കിലും ചെയ്യാൻ നാം ബാധ്യസ്തർ ആണ്.അദ്ദേഹത്തിന്റെ വ്യത്യസ്ത പോസ്റ്റുകളിൽ നിന്ന് നമുക്കതു മനസിലാക്കാനും കഴിയും.പാലക്കാട് സ്വദേശിയയായ വിജയേട്ടൻ കുറിച്ച് അദ്ദേഹം കഴിഞ്ഞ ദിവസം ഏഴുതിയ വരികൾ ഇങ്ങനെ .ആരുടേയും കണ്ണുകളെ ഈറൻ അണിയിക്കുന്ന ഒരു സംഭവം.

വിജയേട്ടന്‍ വിട പറയുമ്പോള്‍.പാലാക്കാട് സ്വദേശി വിജയേട്ടന്‍ വിട പറയുന്നത് ഏറെ ദുഖകരമായ അന്തരീക്ഷത്തിലാണ്. കഴിഞ്ഞ പതിനെട്ട് വര്‍ഷത്തോളമായി ഈ സഹോദരന്‍ യു.എ.ഇയിലുണ്ട്. അറബിയുടെ വീട്ടിലെ ജോലിക്കാരനായ ഇദ്ദേഹം ഒരു കുടുംബത്തെ പോലെയാണ് ജീവിച്ചിരുന്നത്.പതിനെട്ട് വര്‍ഷത്തെ പ്രവാസത്തില്‍ പതിനേഴ്‌ വര്‍ഷവും ഇദ്ദേഹം തന്‍റെ അറബാബിന്‍റെ കുടുംബത്തോടൊപ്പം നോമ്പ് അനുഷ്ടിക്കുമായിരുന്നു. ജീവിത സായാഹ്നത്തില്‍ നാട്ടില്‍ കൂടണം എന്ന ഇദ്ദേഹത്തിന്‍റെ ആഗ്രഹത്തിന്‍റെ ഭാഗമായി നാട്ടിലേക്ക് പോകാനുള്ള വിവരം അറബാബിനെ അറിയിച്ചപ്പോള്‍ ഇക്കൊല്ലത്തെ നോമ്പ് കൂടി ഞങ്ങളോടൊപ്പം കഴിഞ്ഞിട്ട് പോകാമെന്ന സ്നേഹ വാത്സല്യത്തോടെയുള്ള നിര്‍ബന്ധത്തിന് വഴങ്ങി വിജയേട്ടന്‍ യാത്ര വൈകിക്കുകയായിരുന്നു. നീട്ടി വെച്ച യാത്രക്കുള്ള ഒരുക്കങ്ങള്‍ പൂര്ത്തീകരിക്കവേ കഴിഞ്ഞ ദിവസം മരണം ഹൃദയാഘാതത്തിന്‍റെ രൂപത്തില്‍ ഇദ്ദേഹത്തെ തേടി വരികയായിരുന്നു.

വീട്ടിലേക്ക് കൊണ്ട് പോകാനുള്ള ഒരുപാട് സാധനങ്ങള്‍ ഇദ്ദേഹത്തിന് അറബാബിന്‍റെ കുടുംബം സമ്മാനിച്ചിരുന്നു. അത്രമേല്‍ ഹൃദയ ബന്ധമായിരുന്നു ഈ മലയാളിയും തന്‍റെ തൊഴില്‍ ഉടമയും തമ്മില്‍. വിജയേട്ടന്‍റെ മരണ വിവരം വിശ്വസിക്കാനാകാതെ വെമ്പല്‍ കൊള്ളുകയാണ് ഈ സ്വദേശി കുടുംബം.ചില ബന്ധങ്ങള്‍ അങ്ങിനെയാണ്. ദൈവം വിളക്കി ചേര്‍ക്കുന്നത് പോലെ. മനുഷ്യര്‍ തീര്‍ത്ത വേലിക്കെട്ടുകള്‍ക്ക് അതിര്‍ വരമ്പുകള്‍ തീര്‍ക്കാന്‍ കഴിയാത്തത്ര ഹൃദ്യമായിരിക്കും. കാതങ്ങള്‍ അകലെയുള്ള മനുഷ്യര്‍ തമ്മില്‍ സൃഷ്ടിക്കപ്പെടുന്ന മുഹബ്ബത്ത്. മനസ്സിന്‍റെ ആഴങ്ങളിലേക്ക് ഊര്‍ന്നിറങ്ങുന്ന ബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ നല്ല മനസ്സുകള്‍ക്കെ കഴിയൂ. തന്‍റെ സത്യസന്ധതയും പെരുമാറ്റവും കൊണ്ട് അറബ് ലോകത്തെ ഒരു കുടുംബത്തില്‍ വിജയേട്ടന്‍ നേടിയെടുത്ത ഹൃദയ ബന്ധം കണ്ട് അങ്ങ് വാനലോകത്തിരുന്ന്‍ മാലാഖമാര്‍ അസൂയപ്പെട്ടിട്ടുണ്ടായിരിക്കാം.വിജയേട്ടന്‍റെ ആകസ്മികമായ വേര്പാട് മൂലം വിഷമതയനുഭവിക്കുന്ന സ്വന്തം കുടുംബത്തിനും അറബിയുടെ കുടുംബത്തിനും ഉടയ തമ്പുരാന്‍ ക്ഷമയും സഹനവും പ്രധാനം ചെയ്യട്ടെ.
Ashraf Thamarasery