സർക്കാർ ഉദ്യോഗസ്ഥർ എന്താണ് ഇങ്ങനെ ഒരു കുഞ്ഞു വീട് വെക്കാൻ പെർമിറ്റ്നു അപ്ലൈ ചെയ്തിട്ട് 2 മാസം കഴിഞ്ഞു എല്ലാ രേഖയും ഉണ്ടായിട്ടും കുറിപ്പ്

EDITOR

വീട് വെക്കാൻ പെർമിറ്റിന് വേണ്ടി പഞ്ചായത്ത് ഓഫീസ് കയറി ഇറങ്ങി ഒരു ചെറുപ്പക്കാരൻ .ജിതിൻ തോമസ് എന്ന ചങ്ങനാശ്ശേരി സ്വദേശി ആണ് തന്റെ ദുരനുഭവം വെളിപ്പെടുത്തി ഫേസ്ബുക്കിൽ മുഖ്യമന്ത്രിയെയും മാധ്യമങ്ങളെയും ടാഗ് ചെയ്തു പോസ്റ്റ് ചെയ്തിരിക്കുന്നത്.മറ്റുള്ളവർ പ്രതികരിക്കാത്തതിനാൽ ആണ് പാവപ്പെട്ട ജനങ്ങൾക്ക് ഉദ്യോഗസ്ഥരിൽ നിന്ന് ഇങ്ങനെ ഒരു അനുഭവം ഉണ്ടാകുന്നത് എന്ന് ജിതിൻ പറയുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ ഒരുപാട് ആഗ്രഹത്തോടെ ഒരു സ്ഥലം വാങ്ങി വീട് വെക്കാൻ പ്ലാൻ ചെയ്യുകയായിരുന്നു ബാധ്യത സർട്ടിഫിക്കറ്റ് ആവശ്യമായ മറ്റു സർട്ടിഫിക്കറ്റുകൾ ഒക്കെ വില്ലജ് ഓഫീസിൽ നിന്ന് ശെരിയായി കിട്ടാൻ വലിയ കാല താമസം എടുക്കാഞ്ഞപ്പോൾ നാട് കൈവരിച്ച പുരോഗതിയിൽ സന്തോഷം തോന്നി എന്നാൽ പെർമിറ്റ്‌ അപ്പ്രൂവ് ആകാൻ പഞ്ചായത്തിൽ ഡോക്യൂമന്റ്‌സ് കൊടുത്തിട്ടു ഇന്നേക്ക് 2 മാസം 4 ദിവസം കഴിഞ്ഞു .കോൺട്രാക്ട് കൊടുത്ത ആളുകൾ പഞ്ചായത്തിൽ ഇതിനായി 10 തവണയിൽ കൂടുതൽ കയറി ഇറങ്ങി.

ഞാനും അമ്മയും പഞ്ചായത്തിൽ പോയി അന്വേഷിച്ചു.പല തവണ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വഴിയും വാർഡ് മെമ്പർ വഴിയും സംസാരിച്ചു 2 മാസം കഴിഞ്ഞിട്ടും ഇന്നും പേപ്പറുകൾ അപ്പ്രൂവ്ഡ് ആയിട്ടില്ല കഴിഞ്ഞ ദിവസം ചെന്നപ്പോൾ പറഞ്ഞ റീസൺ അവർ പ്ലാനിൽ ഒരു കറക്ഷൻ വേണമായിരുന്നു അതിനു തിരിച്ചു കൊടുത്തു എന്നാണ് ഈ കറക്ഷൻ 2 ദിവസത്തിനുള്ളിൽ തന്നെ വരുത്തി തിരികെ അയച്ചിരുന്നതാണ് .ഞാൻ പഞ്ചായത്തിൽ ചെന്ന് പ്രശ്നം ആക്കും എന്ന സ്ഥിതിയിൽ ആയപ്പോൾ എന്റെ മുന്നിൽ വെച്ച് പേപ്പർ എടുത്തു AE ടെ ഓഫീസിൽ കൊടുത്തു .AE ഓഫീസിൽ ഇല്ലാതിരുന്നതിനാൽ വൈകുന്നേരം വിളിക്കാം എന്ന് പറഞ്ഞു .വൈകുന്നേരം കഴിഞ്ഞു ഒരു ദിവസവും കഴിഞ്ഞു ഇന്നും കോൾ വന്നില്ല .എന്റെ ചോദ്യം ഗവണ്മെന്റിനോട് ആണ് . നമ്മൾ 21ആം നൂറ്റാണ്ടിൽ ആണ് ജീവിക്കുന്നത് ഒരു സാധാരണക്കാരൻ വീട് വെക്കാനായാലും മറ്റു എന്ത് ആവശ്യത്തിനായാലും ഒരു അപ്പ്രൂവൽ കിട്ടണമെങ്കിൽ ഗവണ്മെന്റ് ഓഫീസുകൾ പല തവണ കയറി ഇറങ്ങേണ്ട അവസ്ഥ

ഇത്തിരി ദയനീയം തന്നെ അല്ലെ?ആവശ്യം നടന്നു കിട്ടണമെങ്കിൽ 10 തവണയിൽ ഏറെ ഓഫീസിൽ കയറി ഇറങ്ങി എന്താ സാറേ നടക്കാതെ എന്ന് ഫോളോ അപ്പ്‌ ചെയ്യേണ്ട കടമ സാധാരണക്കാരന്റെ തലയിൽ വെക്കേണ്ടതല്ല എന്ത് കൊണ്ട് ഇവിടെ ഒരു മാനേജിങ് സിസ്റ്റം ഇല്ല ?ഒരു അപ്ലിക്കേഷൻ സബ്‌മിറ്റ് ചെയ്ത ദിവസം മുതൽ അതിൽ വന്ന അപ്ഡേട്സും അപ്പ്രൂവ് ആയ തീയതിയും ഉൾപ്പെടെ എല്ലാം കമ്പ്യൂട്ടറിസ്ഡ് ആയ സിസ്റ്റം എന്ത് കൊണ്ട് ഇവിടെ ഇല്ല ?ഉണ്ടെങ്കിൽ കാലതാമസം എടുത്ത അപ്ലിക്കേഷനുകളുടെ കാരണങ്ങൾ എന്ത് കൊണ്ട് ഉയർന്ന ഉദ്യോഗസ്ഥർ അന്വേഷിക്കുന്നില്ല ??അതോ ഇതിന്റെ റിപ്പോർട്കൾ ഉണ്ടാക്കാൻ ഇവിടുത്തെ ലോക്കൽ സിസ്റ്റം അല്ലെങ്കിൽ ഗവണ്മെന്റന് കഴിയുന്നില്ലേ ?ഇനി പഞ്ചായത്തിൽ ഉള്ള ഉദ്യോഗസ്ഥർക്ക് കിമ്പളം കൊടുത്താലേ ഇതെല്ലാം വേഗം നടന്നു കിട്ടൂ എന്നുണ്ടോ ?പ്രസിഡന്റ്‌ വഴിയും.

മെമ്പർ വഴിയും ഒക്കെ സംസാരിപ്പിച്ചിട്ടും ഇതാണ് അവസ്ഥ എങ്കിൽ ഇതിനും സാധിക്കാത്ത ഒരു വ്യക്തിയുടെയോ കുടുംബത്തിന്റെയോ അവസ്ഥ എന്താകും ?ഇത് ഒരു അപേക്ഷ അല്ല . എല്ലാ തവണയും വോട്ട് ചെയ്യുന്ന ഒരു പൗരൻ എന്ന നിലയിൽ എന്റെ അവകാശം ആണ് . ഇന്നും എന്റെ അപേക്ഷ പഞ്ചായത്തിൽ അപ്പ്രൂവ് അകത്തെ ഇരിക്കുന്നു .എത്ര നാളിൽ കിട്ടും എന്നും അറിയില്ല .ഒരു പക്ഷെ ഒന്ന് കൂടെ പോയാൽ ചിലപ്പോൾ കിട്ടുമായിരിക്കും പക്ഷെ ആരെങ്കിലും ചോദ്യം ചെയ്യുന്നില്ലെങ്കിൽ ഈ സിസ്റ്റം നന്നാകില്ല .ഇനിയും ഒരുപാട് പേർ പഞ്ചായത്തിൽ കയറി ഇങ്ങനെ അലയേണ്ടി വരും അത് കൊണ്ട് ഉത്തരവാദിതപ്പെട്ടവർ ഇതിനു ഒരു പെർമെനെന്റ് സൊല്യൂഷൻ ഉണ്ടാക്കണം എന്ന് അഭ്യർത്ഥിക്കുന്നു.പഞ്ചായത്തിലും മറ്റു ഗവണ്മെന്റ് ഓഫീസുകളിലും കെട്ടി കിടക്കുന്ന ഫയലുകൾ അവിടെ ജോലി ചെയുന്ന ഓരോ ഉദ്യോഗസ്ഥന്റെയും പിടിപ്പ് കേടാണ് എന്ന് പറയാതെ വയ്യ. നിങ്ങൾ ചെയുന്നത് ഔദാര്യം അല്ല. ജനങ്ങളുടെ നികുതിയിൽ നിന്ന് ശമ്പളം വാങ്ങുന്നവർ അവരോട് കാണിക്കണ്ട ഏറ്റവും ബേസിക് ആയിട്ടുള്ള മാന്യത ആണ്.