അയാൾ സിറ്റൗട്ടിലെ കസേരയിൽ കയറി ഇരുന്നു പണം തരാതെ പോവില്ലെന്നായി 3000 രൂപയല്ലേയുളളൂ ഇങ്ങോട്ട് തന്നാപോരെയെന്ന് ശേഷം

EDITOR

എല്ലാവരും സൂക്ഷിക്കുക: ഇന്ന് രാവിലെ കോട്ടയം ജില്ലയിലെ പനച്ചിക്കാട് പഞ്ചായത്തിലെ വെള്ളുത്തുരുത്തിയിലെ ഒരു വീട്ടിൽ നടന്നത്.നാളെ ഇവർ വാകത്താനത്ത് അല്ലെങ്കിൽ മറ്റൊരിടത്ത് ആയിരിക്കും!പ്രിയരെഇന്നു രാവിലെ ഞാൻ ജോലിക്കു പോയതിനു ശേഷം വീട്ടിൽ മൂന്നു പേർ ഒരു വാനിൽ വന്നു.ഫ്ലോർമാറ്റ് വിൽപ്പനക്കാർ .അമ്മയും എൻ്റെ മക്കളും മാത്രമേ ആ സമയം വീട്ടിലുണ്ടായിരുന്നുള്ളൂ വേണ്ട എന്ന് ആദ്യമേ പറഞ്ഞിരുന്നു.ജസ്റ്റ് ഒന്ന് ഇട്ടുകാണിക്കാമെന്ന് നിർബന്ധിച്ച് പറഞ്ഞ് അവർ സിറ്റൗട്ടിൽ വിരിച്ചു.വേണ്ട എന്ന് വീണ്ടും പറഞ്ഞെങ്കിലും,അവർ നിർബന്ധിച്ചപ്പോൾ എത്ര വിലയാകുമെന്ന് അമ്മ ചോദിച്ചു.അപ്പോഴും വില പറയാതെ,ഇത് മുറിച്ചാലേ അളന്ന് വില പറയാൻ പറ്റൂ എന്ന് അവർ മുറിക്കരുത് എന്ന് മക്കളും അമ്മയും വീണ്ടും പറഞ്ഞു.പക്ഷേ അപ്പോഴേക്കും മറ്റൊരാൾ മുറിച്ച് കഴിഞ്ഞു.സ്റ്റെപ്പിനു കൂടി മുറിക്കാമെന്നായി പിന്നെ.അപ്പോഴേക്കും ഒരാൾ വില കണക്ക് കൂട്ടി പറഞ്ഞു.4207രൂപ.

7 കുറച്ച് 4200 മതിയെന്നായി.അമ്മ വേണ്ടെന്നു പറഞ്ഞു.അപ്പോൾ 500 കൂടി കുറച്ചു.പറ്റില്ല എന്നു പറഞ്ഞപ്പോൾവീണ്ടും 500 കൂടി കുറച്ചു.3000 ഇനി കുറയില്ലെന്ന് താക്കീതും.അവർ വേണ്ടെന്ന് തീർത്ത് പറഞ്ഞു.പിന്നീടാണ് തട്ടിപ്പിൻ്റെ രണ്ടാം ഘട്ടം.ഈ മുറിച്ചത് ഞങ്ങൾക്ക് തിരികെ കൊണ്ടു പോകാനാകില്ല.നിങ്ങൾ മൂന്നു തവണകളായി തന്നാൽ മതി.പറ്റില്ല ഞങ്ങൾക്കു വേണ്ടെന്ന് പറഞ്ഞു.
അപ്പോൾ അയാൾ സിറ്റൗട്ടിലെ കസാരയിൽ കയറി ഇരുന്നു.പണം തരാതെ പോവില്ലെന്നായി.3000 രൂപയല്ലേയുളളൂ.ഇങ്ങോട്ട് തന്നാപോരെയെന്ന്. അത്രയുമായപ്പോൾ മക്കളെന്നെ വിളിച്ചു.കാര്യങ്ങൾ പറഞ്ഞു.ഞാനവർക്ക് ഫോൺ കൊടുക്കാൻ പറഞ്ഞു.വളരെ നിർബന്ധിച്ചതിനു ശേഷമാണ് അയാൾ സംസാരിക്കാൻ തയ്യാറായത്.മുറിച്ച സാധനത്തിന് വില തരണമെന്നായി അയാൾ.ഞങ്ങളുടെ സമ്മതമില്ലാതെ മുറിച്ചതല്ലേ ഞങ്ങൾക്കു സാധനമാവശ്യമില്ല എന്നു ഞാൻ പറഞ്ഞു.അയാൾ ഫോൺ തിരികെ കൊടുത്തു.കുറച്ചു സമയം കൂടി അവിടെയിരുന്നിട്ട്നാളെ രാവിലെ അവർ വരും അപ്പോൾ വീട്ടിലാളു കാണണം എന്ന താക്കീതോടെ അവർ സാധനവുമായി പോയി.ഇത്തരം തട്ടിപ്പുകാരെ ഒരു കാരണവശാലും ആരും വീട്ടിൽ കയറ്റരുതെന്ന് അറിയിക്കാൻ വേണ്ടിയാണീ കുറിപ്പ്.ഡയറക്ട് മാർക്കറ്റിങ്ങ് നല്ല രീതിയിൽ ചെയ്ത് കുടുംബം പുലർത്തുന്ന ആയിരങ്ങളുടെ അദ്ധ്വാനത്തെ ബഹുമാനിച്ചുകൊണ്ട് നിർത്തുന്നു തട്ടിപ്പുകാരെ സൂക്ഷിക്കുക.

അത് പോലെ മറ്റൊരു സംഭവം ആണ് ബാംബൂ കർട്ടൻ ബാംബു കർട്ടൻ വീടുകളിൽ ഫിറ്റ് ചെയ്തതിനു ശേഷം പകൽകൊള്ള നടത്തുന്ന അനുഭവങ്ങൾ ഈ മഹാമാരിക്കിടയിലും വർദ്ധിച്ചു വരുകയാണ്. സ്ത്രീകൾ ഒറ്റയ്ക്ക് താമസിക്കുന്ന വീടുകളിൽ ആണ് ഇവരുടെ തന്ത്രം ഫലിക്കുന്നത്.സ്ക്വയർ ഫീറ്റ് അളവ് വീട്ടമ്മമാർക്ക് പരിചയം ഇല്ലാത്തതിനാൽ സ്ത്രീകൾ ചൂഷണം ചെയ്യപെടുകയാണ്.
കഴിഞ്ഞ ദിവസം ഒരു കാറിൽ 2 യുവാക്കൾ എത്തി ഗേറ്റ് തുറന്ന് മുറ്റത്ത് എത്തി സംസാരം തുടങ്ങി ബാംബു കർട്ടൻ ഇവിടെ ഇടട്ടെ പഴയത് ഞങ്ങൾ എടുക്കാം അച്ചായൻ എന്നാ ഗൾഫിൽ നിന്നും വന്നത് അമ്മാമ്മ ഇടയ്ക്ക് പറയുമായിരുന്നു. അച്ചായൻ വരുമ്പോൾ നിങ്ങൾ വരണമെന്ന്.ഇത് വായിക്കുന്ന എൻ്റെ സുഹൃത്തുക്കൾക്ക് എല്ലാം മനസിലാകും.എൻ്റെ ഉള്ളിലും ചിരി വന്നു.ഞാൻ പറഞ്ഞു കർട്ടൻ വേണ്ടഉടൻ അവരിൽ മറ്റൊരാളുടെ അടുത്ത തന്ത്രം.സാറേ കട്ടിൽ വേണോ? ഗൃഹപ്രവേശനം ഇന്ന് നടത്തുന്ന ഒരു വീട്ടിലേക്ക് 3 കട്ടിൽ കൊണ്ടുവന്നതാ..തേക്ക് തടിയിൽ ഉണ്ടാക്കിയത്.അവർക്ക് ഗിഫ്റ്റ് ആയി ഒരു കട്ടിൽ കിട്ടി.2 എണ്ണം അവർ എടുത്തു 1 കട്ടിൽ ഉണ്ട്.സാറിന് ഉപകരിക്കും.കട്ടിൽ ആവശ്യമില്ലെന്ന് പലവട്ടം പറയുമ്പോഴേക്കും ഒരുത്തൻ കട്ടിൽ ഇറക്കി കൂട്ടി കഴിഞ്ഞു.

അതി മനോഹരമായ കട്ടിൽ വെട്ടി തിളക്കം ഒട്ടും കുറവില്ല12000 രൂപ മാത്രം.സാറ് എത്ര രൂപ തരും.എനിക്ക് വേണ്ട എന്ന് പറഞ്ഞതല്ലേ എന്ന് ചോദിച്ചപ്പോൾ മറുപടി.അല്ല സർ 9000 രൂപ തന്നാൽ മതി. തിരികെ കൊണ്ടു പോകാൻ പ്രയാസം ആണ്.ഞാൻ കട്ടിൽ ഇടത് കൈ കൊണ്ട് ഉയർത്തി അതിൽ അടിച്ചു വെച്ചിരുന്ന തേക്ക് തടിയിലെ പടി യിൽ ഒന്നു അമർത്തി പിടിച്ചു പടി പൊടിഞ്ഞ് മുറ്റത്ത്.(ഈ സംഭവത്തിന് 4 പേർ സാക്ഷികൾ.ശുദ്ധ ത്തരമല്ലേയെന്ന് ചോദിച്ചപ്പോഴേക്കും തിരികെ പോകാൻ തിരക്ക് കൂട്ടി.എങ്കിലും ഈ വഴി ഇനി വരില്ലെന്ന് ഉറപ്പായി.ഏത് തൊഴിലിനും അതിൻ്റേതായ ഒരു മഹത്വം ഉണ്ട് പക്ഷെ മറ്റുള്ളവനെ ചതിച്ച് ധനം സമ്പാദിക്കരുത്.