ജാതിമത ഭേദമെന്യേ എല്ലാവരും വിഷു ആഘോഷിക്കുമെങ്കിലും ഇന്നും നമ്മളിൽ 99 % ആളുകൾക്കും വിഷുക്കണി ഒരുക്കാൻ അറിയില്ല

EDITOR

വിഷുക്കണി എങ്ങനെ ഒരുക്കാംമേടത്തിലെ വിഷു ഓരോ മലയാളിയ്ക്കും പുതുവര്‍ഷത്തേക്കുള്ള കാല്‍വെപ്പാണ്. കൈനീട്ടവും കണിക്കൊന്നയും കണികാണലും കണിവെള്ളരിയുമായി മലയാളിയ്ക്ക് ഗൃഹാതുരത ഉണര്‍ത്തുന്ന മറ്റൊരു വിഷുക്കാലം കൂടി വന്നെത്തി.മലയാളിയുടെ കാര്‍ഷിക സംസ്‌കാരത്തിന്റേയും ഐശ്വര്യത്തിന്റേയും പ്രതീകമാണ് വിഷു.കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ക്കാണ് വിഷുക്കണി ഒരുക്കാനും അത് കാണിക്കാനുമുള്ള ചുമതല. വിഷുദിനപ്പുലരിയിൽ വീട്ടിലെ പ്രായം ചെന്ന അംഗം എഴുന്നേറ്റ്‌ വിളക്കുകൊളുത്തി കണ്ടതിനുശേഷം വീട്ടിലെ മറ്റ്‌ അംഗങ്ങളെ വിളിച്ചുണര്‍ത്തി കണികാണിക്കുന്നു.വിഷു എന്ന ആഘോഷത്തെ ഓര്‍ക്കുമ്പോള്‍ മനസിലേക്ക് ആദ്യം എത്തുന്നത് വിഷുക്കണിയാണ്.കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ക്കാണ് വിഷുക്കണി ഒരുക്കാനും അത് കാണിക്കാനുമുള്ള ചുമതല.

വിഷുദിനപ്പുലരിയിൽ വീട്ടിലെ പ്രായം ചെന്ന അംഗം എഴുന്നേറ്റ്‌ വിളക്കുകൊളുത്തി കണ്ടതിനുശേഷം വീട്ടിലെ മറ്റ്‌ അംഗങ്ങളെ വിളിച്ചുണര്‍ത്തി കണികാണിക്കുന്നു.അതിനുശേഷം വീട്ടിലെ കന്നുകാലികളെയും കണികാണിക്കാറുണ്ട്‌. ഓട്ടുരുളിയിലാണ് വിഷുക്കണി ഒരുക്കുന്നത്.പകലും രാത്രിയും സമം ആകുന്ന ദിനം എന്നാണു വിഷു എന്ന പദത്തിന് അര്‍ത്ഥം,അര്‍ത്ഥം സൂചിപ്പിക്കുന്ന പോലെ തന്നെ പകലും രാത്രിയും സമം ആകുന്ന ദിനം ആണ് വിഷു .ആണ്ടില്‍ രണ്ടു പ്രാവശ്യം വിഷു ഉണ്ട് തുലാം ഒന്നിനും ,മേടം ഒന്നിനും ഇതില്‍ മേടം ഒന്നിന് ആണ് നാം ആചരിക്കുന്നത് . സക്രാന്തികളില്‍ പ്രധാനം ആണ് മേട സംക്രാന്തി. മേട സംക്രാന്തി അത്യന്തം പുണ്യവും ആണ്.സൂര്യന്‍ ഒരു രാശിയില്‍ നിന്ന്നും അടുത്ത രാശിയിലേക്ക് പോകുന്നതിനെ ആണ് സംക്രാന്തി എന്ന് പറയുന്നത് .സംക്രാന്തി പകല്‍ ആണെങ്കിൽ പിറ്റേ ദിവസം സംക്രമണ ദിനം ആയി ആചരിക്കുന്നു .വസന്ത കാല ഉസ്തവം ആണ് ,വസന്തകാലം ഋതുക്കളില്‍ വെച്ചു ഏറ്റവും ശ്രേഷ്ട്ടവും ആണ് .

വിഷുക്കണിക്ക് ഒരുക്കേണ്ട ദ്രവ്യങ്ങൾ.നിലവിളക്ക് ഓട്ടുരുളി ഉണക്കലരി നെല്ല് നാളികേരം സ്വർണ്ണ നിറമുള്ള കണിവെള്ളരി ചക്ക മാങ്ങ, മാമ്പഴം കദളിപ്പഴം വാൽക്കണ്ണാടി (ആറന്മുളലോഹകണ്ണാടി)കൃഷ്ണവിഗ്രഹം കണിക്കൊന്ന പൂവ് എള്ളെണ്ണ (വിളക്കെണ്ണ പാടില്ല ) തിരി കോടിമുണ്ട് ഗ്രന്ഥം നാണയങ്ങൾ സ്വർണ്ണം കുങ്കുമം കണ്മഷി വെറ്റില അടക്ക ഓട്ടുകിണ്ടി വെള്ളം..വിഷുക്കണി എങ്ങനെ ഒരുക്കാം ?കണിയൊരുക്കുന്നതിനു കൃത്യമായ ചിട്ടകളുണ്ട്. പ്രാദേശികമായി ചില ഭേദഗതികൾ ഉണ്ടാകാം.ഓരോ വസ്‌തുവും സത്വ, രജോ,തമോ ഗുണമുള്ളവയാണ്.കണി യൊരുക്കാൻ സത്വഗുണമുള്ളവയേ പരിഗണിക്കാവൂ. തേച്ചുവൃത്തിയാക്കിയ നിലവിളക്കേ ഉപയോഗിക്കാവു. ഓട്ടുരുളിയിൽ കണിയൊരുക്കണം. ഉരുളി തേച്ചു വൃത്തിയാക്കണം. ഉണക്കലരിയും നെല്ലും ചേർത്തു പകുതിയോളം നിറയ്‌ക്കുക. ഇതിൽ നാളികേരമുറി വയ്ക്കണം. നാളികേരമുറിയിൽ എണ്ണനിറച്ച് തിരിയിട്ടു കത്തിക്കുന്ന പതിവു ചിലയിടങ്ങളിൽ ഉണ്ട്.സ്വർണവർണത്തിലുള്ള കണിവെള്ളരി ഇതിനൊപ്പം വയ്‌ക്കണം. ചക്ക, മാങ്ങ, കദളിപ്പഴം എന്നിവയാണ് പിന്നീട് വയ് ക്കേണ്ടത്.

ചക്ക ഗണപതിയുടെ ഇഷ്‌ടഭക്ഷണമാണെന്നു വിശ്വാസം. മാങ്ങ സുബ്രഹ്‌മണ്യനും കദളിപ്പഴം ഉണ്ണിക്കണ്ണനും പ്രിയമാണ്. ഇത്രയുമായാൽ വാൽ ക്കണ്ണാടിവയ്‌ക്കാം. ഭഗവതിയുടെ സ്‌ഥാനമാണു വാൽക്കണ്ണാടിക്ക്. കണിക്കൊപ്പം സ്വന്തം മുഖവും കണ്ടുണരാൻകൂടിയാണിത്. ദൈവത്തിനൊപ്പം സ്വത്വവും അറിയുക എന്നും സങ്കൽപമുണ്ട്.കൃഷ്‌ണ വിഗ്രഹം ഇതിനടുത്തുവയ്‌ക്കാം. എന്നാൽ ദീപപ്രഭമൂലമുള്ള ഒരു നിഴലും വിഗ്രഹത്തിൽ പതിക്കരുത്.തൊട്ടടുത്തു താലത്തിൽ കോടിമുണ്ടും ഗ്രന്ഥവും നാണയത്തുട്ടുകളും സ്വർണവും വയ്ക്കണം. കുങ്കുമച്ചെപ്പും കണ്മഷിക്കൂട്ടും ഇതിനൊപ്പം വയ്‌ക്കുന്നവരുണ്ട്. നാണയത്തുട്ടുകൾ വെറ്റിലയ്‌ക്കും പാക്കിനു മൊപ്പം വേണം വയ്‌ക്കാൻ.ലക്ഷ്‌മിയുടെ പ്രതീകമാണു സ്വർണവും നാണയങ്ങളും. ഗ്രന്ഥം സരസ്വതിയെ കുറിക്കുന്നു.പച്ചക്കറി വിത്തുകൾ വയ്‌ക്കുന്നതും നല്ലതാണ്. കണികണ്ടശേഷം ഈ വിത്തുകൾ വിതയ്‌ക്കുന്ന പതിവു ചിലയിടങ്ങളിൽ ഇപ്പോഴുമുണ്ട്.ഓട്ടുകിണ്ടിയിൽ വെള്ളം നിറച്ചുവയ്‌ക്കണം. ജീവന്റെയും പ്രപഞ്ചത്തിന്റെയും ആധാരമായ ജലം കണ്ണിൽത്തൊട്ടശേഷമാവണം കണികാണേണ്ടത്.

മുകളിൽ പറഞ്ഞിട്ടുള്ള സാധങ്ങള്‍ ഉപയോഗിച്ചാണ് വിഷുക്കണി ഉപയോഗിക്കുന്നത്. വാൽക്കണ്ണാടി ഭഗവതിയെ സങ്കൽപ്പിച്ചാണ് ഉരുളിയിൽ വയ്ക്കുന്നത്. ഉരുളി പ്രപഞ്ചിൻ്റെ പ്രതീകമാണെന്നും അതിൽ നിറയുന്നത് കാലപുരുഷനായ മഹാവിഷ്ണുവാണെന്നുമാണ് ഒരു സങ്കൽപ്പം. കണിക്കൊന്ന പൂക്കൾ കാലപുരുഷൻ്റെ കിരീടമാണ്. കണിവെള്ളരി മുഖം, വിളക്ക് തിരികള്‍ കണ്ണുകള്‍, വാല്‍ക്കണ്ണാടി മനസ്സ്, ഗ്രന്ഥം വാക്കുകള്‍ എന്നിങ്ങനെ പോകുന്നു ആ സങ്കല്‍പം. വിഷുക്കൈനീട്ടമാകട്ടെ ധനലക്ഷ്മിയെ ആദരിക്കലാണ്.ഇവ കണ്ടുണരുമ്പോള്‍ പുതുയ ഒരു ജീവിതചംക്രമണിത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക.
ഇതോടൊപ്പം ഒരു വർഷം മുഴുവൻ അകകണ്ണിൽ ഈ ദൃശ്യം തിളങ്ങി നിൽക്കാതിരിക്കില്ല.
കൃഷ്ണാ ഗുരുവായൂരപ്പാ