മക്കളെ തൊട്ട് അപ്പുത്തു കടയിൽ വിടാൻ മടിച്ച അച്ഛനമ്മമാർ മക്കളെ UK ക്ക് കഷ്ടപ്പെട്ട് പറഞ്ഞയച്ചു അത് വെച്ച് ഒരു ബിസിനസ്സ് പറയാം

EDITOR

സംഭരംഭകരായ ആനന്ദ് പോൾ അനുപ് ജോസ് എന്നിവർ ഫേസ്ബുക്കിൽ കുറിച്ച രണ്ടു പോസ്റ്റുകൾ നമ്മുടെ എല്ലാം അവസ്ഥ ഈ രീതിയിലൂടെ കടന്നു പോകേണ്ടി വരും എന്ന് ഉറപ്പ് .പോസ്റ്റുകളുടെ പൂർണ്ണ രൂപം ആനന്ദ് പോൾ എഴുതുന്നു.ഞാനും എന്റെ സുഹൃത്തും ചേർന്ന് ഒരുപെയ്ഡ് ഓൾഡ് ഏജ് ഹോം തുടങ്ങുവാൻ ആലോചിക്കുന്നുണ്ട് . പ്രധാരണ കാരണം ഇപ്പോളത്തെ യുവാക്കളുടെ നാട് വിടൽ ആണ് . വലിയ താമസിയാതെ തന്നെ നല്ല ബിസിനസ്സ് നടക്കാൻ സാധ്യത ഉള്ള മേഖല ആണ് ഇത്‌ എന്ന് 100% ഉറപ്പാണ് എന്റെ സുഹൃത്തിനു ചാരിറ്റി ആയി നടത്തുന്ന ഒരു അഗതി മന്ദിരം ഉണ്ട് .400 ഓളം ആളുകളെ നോക്കി പരിപാലിക്കുന്ന അദ്ദേഹത്തിന്റെ പരിചയ സമ്പന്നത ആണ് ഇതിലെ പ്രധാന ആകർഷക ഘടകം .പെയ്ഡ് ഓൾഡ് ഏജ് ഹോം തീർച്ചയായും ഒരു ബിസിനസ്സ് എന്ന നിലക്ക് തന്നാണ് കൊണ്ടുപോകുന്നത് . lexury ആയി ജീവിക്കാൻ ഉള്ള അവസരം അവിടെ ഒരുക്കും. tour കളും game കളും ഒക്കെ ഒരുക്കും .

ഇൻവെസ്റ്റ് ചെയ്യുന്നവർക്കു ഭാവിയിൽ അവിടെ 90% കിഴിവിൽ ഒരു seat നൽകുന്നതും , കൂടാതെ ലാഭ വിഹിതവും നൽകുന്നതാണ് .ഞാനും (കല്യാണം കഴിച്ചാൽ) എന്റെ ഭാര്യയും അങ്ങോട്ടേക്ക് വർധിക്യത്തിൽ എത്തും എന്നാണ് കരുതുന്നത്.invest ചെയ്യാന് താല്പര്യം ഉള്ളവർ ദയവായി comment ചെയ്ത് സന്നദ്ധത അറിയിക്കുക.എനിക്ക് email സന്ദേശവും അയക്കാവുന്നതാണ് [email protected] (ഇതിൻറെ പ്രാധാന്യം ഉൾകൊള്ളുന്നു എങ്കിൽ മറ്റുള്ളവരിലേക്ക് എത്തിക്കുമല്ലോ ? തൊട്ട് അപ്പുറത്തെ കടയിൽ വിടാൻ മടിച്ച അച്ഛനും അമ്മയും മക്കളെ UK ക്ക് കഷ്ടപ്പെട്ട് പറഞ്ഞയച്ചു, അവർ ആണ് നമ്മുടെ കസ്റ്റമേഴ്സ് തമാശ അല്ല

അനൂപ് ജോസ് എഴുതുന്നു വരും നാളിൽ ഏറ്റവും ഡിമാൻഡ് ഉള്ള ബിസിനസ് old age homes ആയിരിക്കും അത്രേ.എനിക്ക് തിരിച്ചാണ് ചിന്തിക്കാൻ തോന്നുന്നത്, എല്ലാവരും വിദേശത്തു പോയി ഒടുവിൽ വൃദ്ധർ മാത്രം ജീവിക്കാൻ വിധിക്കപ്പെട്ട ഒരു നാട് ആകാനാണോ ദൈവത്തിന്റെ സ്വന്തം നാടിന്റെ വിധി? അത് നോക്കി നിൽക്കുക ആണോ നമ്മൾ ചെയേണ്ടത്?രോഗം പിടിച്ചാൽ ചികിൽസിക്കുക അല്ലേ വേണ്ടത്, മറിച് രോഗിയുടെ മുന്നിൽ നിന്ന് വസ്തു ഭാഗം വയ്ക്കുക ആണോ വേണ്ടത്? എന്തുകൊണ്ടാണ് എല്ലാവരും നാട് വിടുന്നത് എന്നത് കണ്ടുപിടിച്ചു അതിന് പ്രതിവിധികൾ നോക്കുക അല്ലേ വേണ്ടത്.ശരിയാണ് വിദേശത്തു നല്ല ജീവിത സാഹചര്യം ഉണ്ട് എല്ലാ കാര്യത്തിലും നമ്മളെക്കാൾ വളരെ മുന്നിലാണ് അവർ, ഇവിടെ മാറ്റങ്ങൾ ഇല്ലാതെ പോയതുകൊണ്ട് അല്ലേ നമ്മൾ പിന്നിൽ ആയിപ്പോകുന്നത്?അത്തരം മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാരിനെ കുറ്റം പറഞ്ഞു ഇരിക്കാതെ ഓരോരുത്തരും ശ്രമിച്ചാൽ നടക്കില്ലേ.

കാരണം എവിടെയും മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുന്നത് നല്ല സംരംഭകർക്കാണ്.പണ്ട് സ്റ്റീവ് ജോബ്സ് പേർസണൽ കമ്പ്യൂട്ടർ ഉണ്ടാക്കിയപ്പോൾ അതിന്റെ പ്രകമ്പനങ്ങൾ എവിടെ വരെ എത്തി. ഇവിടെ ഇന്ത്യയിൽ ഉള്ള നമ്മളെ പോലും അത് മാറ്റി മറിച്ചില്ലേ.ബിസിനസ് ചെയ്യാം ലാഭം ഉണ്ടാക്കാം പണക്കാരനും ആകാം ഒപ്പം തന്നെ നാടിനു വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞാലോ.ഒരല്പം മാറി ചിന്തിച്ചാൽ മാത്രം മതി. ഇവിടെ എന്തെല്ലാം അവസരങ്ങൾ ആണ് കിടക്കുന്നത്. കേരളത്തിൽ ബിസിനസ് ചെയ്യാൻ കൊള്ളില്ല എന്ന് പറയുന്നവരോട് ഒരു മറുചോദ്യം, ഇവിടെ ഒരാളും ബിസിനസ്‌ ചെയ്യുന്നില്ലേ? ഇത്ര ഡയലോഗ് അടിക്കാതെ ചെയ്തു കാണിച്ചു കൂടെ എന്ന് എന്നോട് ചോദിക്കാൻ തോന്നുന്നുണ്ടെങ്കിൽ, ഇതാണ് എന്റെ Vision, ഇവിടെ മാറ്റങ്ങൾ കൊണ്ടുവരിക പോയവരെ തിരികെ കൊണ്ടുവരിക.ഞാൻ വെറും ഒരു സാധാരണക്കാരൻ മാത്രമാണ് ഇത് എന്റെ ആഗ്രഹമാണ് അതിന് ആത്മാർഥമായി ഞാൻ പ്രവർത്തിക്കുകയും ചെയ്യും, എന്നാൽ എന്നേ കൊണ്ട് എത്ര മാത്രം ആകുമെന്ന് അറിയില്ല.എന്നാൽ എന്റെ വാക്ക് കേട്ട് ആരെങ്കിലും മുന്നോട്ട് വന്നാൽ, അത്പോലെ കുറെ പേര് വന്നാൽ മാറ്റങ്ങൾ വരും.

സമാന ചിന്താഗതി ഉള്ളവരെ കണ്ടെത്താനും കൂടെ നിർത്താനും എന്നെകൊണ്ട് എന്തെങ്കിലും സഹായം ചെയ്യാൻ കഴിയുമെങ്കിൽ അത് നൽകാനും സന്തോഷം മാത്രം. ക്ലബ്ഹൗസ് ചർച്ചകളോ നേരിട്ട് ഉള്ള മീറ്റിംഗ് കളോ ഒക്കെ വയ്ക്കാം.Spark ഉള്ളവരും എന്തെങ്കിലും നല്ലത് ചെയ്യണം എന്ന് ആഗ്രഹം ഉള്ളവരും എന്റെ അടുക്കൽ വരൂ. ആളി കത്താൻ സഹായിക്കാം.അങ്ങനെ ഉള്ളവരിലേക്ക് ഈ പോസ്റ്റ്‌ എത്തിക്കാൻ കഴിഞ്ഞാൽ ഉപകാരം ആയേനെ.ഒരിടക്ക് ഇവിടെ എഴുത്ത് നിർത്തിയതായിരുന്നു. വീണ്ടും എഴുതാൻ എന്നേ പ്രേരിപ്പിച്ചത് ഈ ചിന്തയാണ്. ഇവിടെ എന്റെ അനുഭവങ്ങൾ എഴുതുന്നതിന് ഒരു അർഥം തോന്നിയത് അതിന് ശേഷമാണ്. കഴിയുമെങ്കിൽ നല്ലതും ചീത്തയുമായ അഭിപ്രായങ്ങൾ പറയുക.