വീട് വെക്കാൻ ലോണിനായി ബാങ്കിൽ എത്തിയപ്പോ അറിഞ്ഞ പദ്ധിതി ചുരുങ്ങിയ സമയത്തിൽ 270000 രൂപ എനിക്ക് ലഭിച്ചു കുറിപ്പ്

EDITOR

ഒരു കുഞ്ഞു വീട് വെക്കാൻ ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല .പക്ഷെ അത് നടക്കാതിരിക്കാൻ മെയിൻ കാരണം പണം തന്നെ ആകും.ഇന്നത്തെ കാലത്തു വീട് വെക്കാൻ പല ലോൺ ണ് കളും ലഭിക്കും.പക്ഷെ സാധാരണക്കാരന് ലഭിക്കാൻ കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ടെന്നു പറയാൻ കഴിയും. പക്ഷെ അവർക്കെല്ലാം വേണ്ടി കേന്ദ്ര സർക്കാറിന്റെയും കേരള സർക്കാറിന്റെയും വിവിധ പദ്ധിതികൾ നിലവിൽ ഉണ്ട് . കുറച്ചു മിനക്കെടാൻ തയ്യാർ എങ്കിൽ നമുക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങൾ വാങ്ങി എടുക്കാൻ കഴിയും.സ്ഥലം വാങ്ങുമ്പോൾ മുതൽ ശ്രദ്ധിച്ചു വേണം ഒരു വീട് വെക്കുമ്പോൾ ചെയ്യാൻ.വയൽ പോലുള്ള സ്ഥലങ്ങൾ വാങ്ങിയാൽ വീട് വെക്കുമ്പോൾ പെർമിറ്റ് ഉൾപ്പെടെ ബുദ്ധിമുട്ടിൽ ആകും.അധിക പണ നഷ്ടവും ഉണ്ടാകുംഅത് പോലെ തന്നെ ഓരോ കാര്യങ്ങളും ശ്രദ്ധിക്കാതെ ചെയ്താൽ പണി കിട്ടും.

ഒരു വീട് പണി തുടങ്ങുമ്പോൾ ഒരു കാര്യത്തെ കുറിച്ച് തന്നെ പല ആളുകളോടും ചോദിക്കുന്നത് നമുക്ക് നഷ്ടം ഉണ്ടാക്കില്ല ലാഭം മാത്രമേ ഉണ്ടാക്കൂ.ബുദ്ധിയോടെ പ്രവർത്തിച്ചാൽ നമുക്ക് ലാഭത്തിൽ വീട് പണി തീർക്കാനും കഴിയും.കുറച്ചു നാളുകൾക്ക് മുൻപ് വീട് വെക്കുന്നതിനു വേണ്ടി ലോൺ എടുക്കാൻ ബാങ്കിൽ എത്തിയപ്പോൾ ലഭിച്ച ഒരു ആനുകൂല്യത്തെ കുറിച്ച് വീടിനെ കുറിച്ച് എല്ലാ അറിവുകളും പങ്കുവെക്കുന്ന ENTE VEEDU എന്ന ഫേസ്ബുക്ക് ഗ്രുപ്പിൽ കുറിച്ച കുറിപ്പ് പലർക്കും സഹായകരമാകും.ഏതു രീതിയിൽ ആണ് PMAY ലഭിച്ചത് എന്ന് അദ്ദേഹം വിശദമായി പറയുന്നു .അദ്ദേഹം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ന്റെ പൂർണ്ണ രൂപം ഇങ്ങനെ .

പ്രിയപ്പെട്ട സുഹ്രുത്തുകളെ ലോൺ എടുത്തു തന്നെ ആയിരിക്കും 90% പേരും വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ പോകുക.ചിലപ്പോൾ ഞാൻ പറയുന്ന കാര്യം എല്ലാവർക്കും അറിയുമായിരിക്കാം അറിയാത്ത ഒരാൾ എങ്കിലും ഉണ്ടെങ്കിൽ അറിയട്ടെ എന്നു കരുതിയാണ് ഈ അറിവ് പങ്ക് വെയ്ക്കുന്നത്.ലോൺ എടുത്താണ് അഞ്ചു സെൻറ് സ്ഥലം വാങ്ങിയത് അവീടെ ഒരു ചെറിയ വീടെന്ന സ്വപ്നവുമായി നീങ്ങുമ്പോൾ ശമ്പളവും കട്ടിംങ്ങ് കഴിഞ്ഞ് നീക്കിയിരിപ്പ് വേണമെന്ന കണക്കു കുട്ടലിൽ 810 sqft പ്ളാൻ തയ്യാറാക്കി SBI യീൽ നിന്ന് ലോൺ അപേക്ഷിക്കാൻ ഒരുങ്ങിയപ്പൊളാണ് PMAY scheme (Pradanmantri awas yojana) അറിയുന്നത്.ലൈഫ് മിഷൻ തുകയേക്കാൾ ഒരു ലക്ഷം കുറവിൽ 270000 രൂപ എല്ലാവർക്കും ലഭിക്കും.നിബന്ധനകൾ എന്നോട് ചോദിച്ചതും കൊടുത്തതും. ഭാര്യക്കും ഭർത്താവിനും കൂടി 5.50. ലക്ഷത്തിൽ താഴെ വരുമാനം.PMAY scheme ഉൾപ്പെടുത്താൻ ഒരു അപേക്ഷ.

ലോൺ ലഭിച്ചു നിർമ്മാണം തുടങ്ങി രണ്ടാം മാസം രണ്ടു ഘട്ടമായി ഈ തുക എന്റെ വായ്പാ തിരിച്ചടവിലേക്ക് വീണു.15 എന്നുള്ളത് 12.70 ലക്ഷമെന്നായി ലോൺ തുക കുറഞ്ഞു.266928 രൂപ പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ലഭിച്ചു.കേരളത്തിലെ എല്ലാ പഞ്ചായത്തിലേക്കും ഈ പദ്ധതി എത്തിയിട്ടില്ല.എന്റെ പഞ്ചായത്തിൽ ഇതുണ്ടായി (കുമ്പളം )നല്ല രീതിയിൽ കാരൃങ്ങൾ ചെയ്തു തന്ന നിബിൻ എന്ന SBI സ്റ്റാഫിനെയും മറക്കാൻ പറ്റുന്നില്ല.വീടു പണിയാൻ ലോൺ വെക്കുന്നവർ PMAY സ്കീമിനെ പറ്റി ബാങ്കുകളിൽ ചോദിച്ചാൽ കൂടുതൽ വിവരങ്ങൾ അവർ നല്കുന്നതാണ്.

കടപ്പാട് : ഷെനോജ്‌ ടി പി