വാടകയ്ക്ക് താമസിച്ച 1000 SQFT ഫ്ലാറ്റിൻ്റെ വില 1 കോടിക്ക് മുകളിൽ സ്വന്തമായി ഫ്ലാറ്റ് വേണം എന്ന് തോന്നി ഞങ്ങൾ ചെയ്തത് കുറിപ്പ്

EDITOR

ട്രാവലേഴ്‌സ് ആയ ഗൗതം താര ദമ്പതികളെ ക്ലൂലസ്സ് കോമ്പസ് എന്ന ഫേസ്ബുക്ക് പേജിലൂടെ എല്ലാ യാത്രാപ്രേമികൾക്കും സുപരിചിതർ ആണ് .ഫ്ലാറ്റ് എന്ന സ്വപ്നവും അതിലേക്ക് എത്തപ്പെട്ട വഴികളും ആണ് അവർ തങ്ങളുടെ ഫേസ്ബുക്ക് പേജിൽ കുറിച്ചിരിക്കുന്നത്.തീർച്ചയായും പലർക്കും ഒരു ഇൻസ്പിറേഷൻ ഇ പോസ്റ്റിൽ നിന്ന് ലഭിക്കും.ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ.We shifted from a 1000 sqft apartment to a 470 sqft apartment and our life got better സ്വന്തം ഇഷ്ടങ്ങൾക്കനുസരിച്ച് മോഡിഫൈ ചെയ്യാനും ഡിസൈൻ ചെയ്യാനും ഉള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് സ്വന്തമായൊരു വീട് വേണം എന്ന് തോന്നി ത്തുടങ്ങിയത്. വാടകയ്ക്ക് താമസിച്ചിരുന്ന 1000 sqft ഫ്ലാറ്റിൻ്റെ വലിപ്പത്തിലുള്ള ഫ്ലാറ്റുകൾക്ക് 1 കോടിക്ക് മുകളിൽ ഒക്കെയാണ് ചോദിക്കുന്നത്. പക്ഷേ റിട്ടയർ ആയിട്ടല്ലല്ലോ, ഈ പ്രായത്തിൽ ആണല്ലോ കയ്യിൽ കാശ് വേണ്ടത് എന്നൊരു ചിന്തയിൽ നിന്നുമാണ്, വീടിനു വേണ്ടി അധികം പൈസ ചിലവാക്കേണ്ടെന്നും സ്വന്തം വീടൊരു low cost compact home ആക്കാം എന്നുമുള്ള തീരുമാനത്തിൽ എത്തിയത്.

തപ്പി തപ്പി അവസാനം ഒരെണ്ണം കണ്ടു പിടിച്ചു.A 470 sqft.2bhk apartment for 35 Lakhs in a calm locality. തേടിയതിലും ഇത്തിരി കൂടുതലാണെങ്കിലും not in terms of Bangalore real estate, but our budget, കിട്ടുന്ന ശമ്പളം മുഴുവൻ ലോണിലേക്കായി പോവുന്നത് ഒഴിവാക്കാനാവും.ഇപ്പൊ താമസിക്കുന്നതിൽ നിന്നും പകുതിയിൽ താഴെ വലിപ്പമുള്ള ഒരു വീട്ടിലേക്ക് മാറുമ്പോഴുള്ള ആശങ്കകൾ ഉണ്ടായിരുന്നു രണ്ടാൾക്കും. അതിനൊരു തയ്യാറെടുപ്പെന്നോണം, 6 മാസത്തിലധികം ഉപയോഗമില്ലാതിരുന്ന പല സാധനങ്ങളും വീട്ടിൽ നിന്നൊഴിവാക്കുകയും, പുതിയ സാധനങ്ങൾ വാങ്ങിക്കൂട്ടുന്നത് കുറയ്ക്കുകയും ചെയ്തു. ലൈഫ് കുറേക്കൂടി ലൈറ്റ് & ഫ്രീ ആവുകയായിരുന്നു. ജനുവരി ഒന്നിനാണ് സ്വന്തം വീട്ടിലേക്ക് മാറിയത്. തുടക്കത്തിൽ എല്ലാം അടുക്കിയൊതുക്കി വയ്ക്കാനുള്ള ക്ഷമയൊക്കെ രണ്ടാഴ്ച്ച കഴിഞ്ഞാൽ പോവാനാണ് സാധ്യത. പക്ഷേ നേരെ തിരിച്ചായിരുന്നു അനുഭവം. താമസം തുടങ്ങി മൂന്ന് മാസമായിട്ടും വീട് നല്ല അടക്കത്തിലും ഒതുക്കത്തിലുമാണ്. കാരണം, എല്ലാ മുക്കും മൂലയും കയ്യെത്തുന്ന ദൂരത്തു തന്നെയുണ്ട്.

പെട്ടെന്ന് വൃത്തിയാക്കാനും എളുപ്പം. മൂന്ന് മാസമായിട്ടും വീട് നല്ല കുട്ടപ്പനായിരിക്കുന്നത് കാണുമ്പോൾ ഞങ്ങൾക്ക് തന്നെ ഒരതിശയം! പഴയ വീട്ടിൽ എവിടെയെങ്കിലും സ്ഥലം മാറി വെച്ച ഒരു സാധനം ചിലപ്പോൾ വീണ്ടും കണ്ണിൽ പെടുന്നത് ആഴ്ചകൾ കഴിഞ്ഞിട്ടാവും. ആ accumulated clutter എപ്പോഴെങ്കിലും ഒന്നിരുന്ന് ശരിയാക്കൽ ഒരു ചടങ്ങ് തന്നെയായിരുന്നു. ഇവിടെ എന്തെങ്കിലും സ്ഥാനം തെറ്റിയാൽ അപ്പോൾ തന്നെ ശരിയാക്കാം.കുറേ കാശ് കൊടുത്ത് വാങ്ങിയതാണല്ലോ, കുറേ കാലം കഴിഞ്ഞാൽ ഉപയോഗം വന്നാലോ എന്നൊക്കെ ആലോചിച്ച് താൽപ്പര്യമില്ലാത്ത സാധനങ്ങൾ വീട്ടിൽ സൂക്ഷിക്കുന്ന ശീലം ഇപ്പോൾ ഏതാണ്ടില്ലാതായി. ഏത് സാധനമായാലും Quality of Life മെച്ചപ്പെടുത്തുന്നതാണെങ്കിൽ മാത്രം വീട്ടിൽ മതിയെന്നാണ് നിലപാട്.

വലിയൊരു വീടിന് വേണ്ടി കാശ് ചിലവാക്കാഞ്ഞതിനാൽ, വീട്ടിനുള്ളിലെ സാധനങ്ങൾ മനസ്സിനിണങ്ങിയ പോലെ തന്നെ വാങ്ങാനും ഡിസൈൻ ചെയ്യാനും സാധിച്ചു എന്നതും ഒരു പ്ലസ് പോയിൻ്റാണ്.Decluttering പഴയ വീട്ടിലും ആവാമായിരുന്നല്ലോ, ഒതുക്കാൻ ബുദ്ധിമുട്ട് വരുന്നെങ്കിൽ വീടിൻ്റെ ഒരു ഭാഗം മാത്രം ഉപയോഗിച്ചാൽ പോരെ എന്നൊക്കെ ചോദിക്കാം. പക്ഷേ ചില lifestyle changes പുറത്ത് നിന്നുള്ള ഒരു trigger ഇല്ലാതെ spontaneous ആയി സംഭവിക്കാൻ സാധ്യത വളരെ കുറവാണ്. ഏതായാലും 1000ൽ നിന്നും 470ലേക്കുള്ള ചുരുങ്ങൽ ഞങ്ങളുടെ ലൈഫ് കുറേക്കൂടി sorted ആക്കി എന്നതാണ് സത്യം.

കടപ്പാട് : ഗൗതം രാജൻ & താര