തങ്ങളെ ജീവനായ മകൻ വിവാഹശേഷം മാറിയത് കണ്ടു മനസ്സ് നൊന്തു ഒരു ദിവസം ഞങ്ങളോട് മകൻ ഒരുങ്ങി നില്ക്കാൻ പറഞ്ഞു ശേഷം

EDITOR

പ്രായം 40 നോട് അടുക്കുന്നു, എന്നെ തന്നെ നോക്കുമ്പോൾ ഉള്ളിൽ ഒരു ചെറിയ ഭയം കൂടിയോ അറിയില്ല, ഒരു 15 വർഷം കഴിയുമ്പോഴുള്ള ഞാൻ തലമുടി നരച്ച, ചുക്കിച്ചുളിഞ്ഞ ശരീരവുമാകും അപ്പോൾ മക്കൾക്കും മരുമക്കൾക്കുമൊരു ഭാരമാകില്ലെ, അവർ എന്നേയും കൊണ്ട് വന്ന് വൃദ്ധസദനത്തിൽ തള്ളില്ലെ, അറിയില്ല…. അറബ് രാജ്യങ്ങളിൽ വൃദ്ധസദനം കേട്ടുകേൾവി പോലുമില്ല, അവിടെ അനാഥാലയങ്ങൾ ഉണ്ട്, ആൺമക്കൾ വിവാഹം കഴിക്കുന്നതിനു മുൻപ് തന്നെ സ്വന്തമായി വീട് വെക്കുകയോ വാടകയ്ക്ക് എടുക്കുകയോ ചെയ്യുകയാണ് പതിവ്… അമ്മയും അച്ഛനും അവിവാഹിതരായ മക്കളും ഒരു വീട്ടിൽ, വിവാഹിതർ അവരുടെ വീടുകളിലും അവിടെ അമ്മ അമ്മായിയമ്മ പോരുകൾ നടക്കുന്നില്ല, മരുമകൾ ശത്രുപക്ഷത്താകുന്നുമില്ല..അതാകാം അവിടെ വൃദ്ധസദനങ്ങളില്ലാത്തത്
സ്കൂൾ അദ്ധ്യാപികയായ നീരജയും ഭർത്താവ് കിരണുംപലചരക്കുകട നടത്തുന്നു മകൻ ധീരവ് ഡിഗ്രിക്ക് പഠിക്കുന്നു അടങ്ങിയ സന്തുഷ്ടമായ കുടുംബം. രാത്രിയിലെ ആഹാരത്തിനു ശേഷം അവർ ഒത്തുകൂടി അന്നത്തെ വിശേഷങ്ങൾ ഓരോരുത്തരായി പറയും.

സന്തോഷത്തോടെ ദിനങ്ങൾ കടന്നു പോയി…’ അങ്ങനെ മകന് ജോലിയായി, വിവാഹാലോചനകളും വന്നു തുടങ്ങി.. സാമാന്യം തരക്കേടില്ലാത്ത ആലോചന വന്നപ്പോൾ അവർ ആ വിവാഹം നടത്തി.അനന്യ, ബിരുദധാരിയായിരുന്നു.. പതുക്കെ അടുക്കള ഭരണം ഏറ്റെടുത്തു ആഹാരത്തിനു ശേഷമുള്ള ഒത്തുകൂടലിൽ ധീരവും അനന്യയും വരാതായി.. ആദ്യനാളുകളിൽ അച്ഛനും അമ്മയും കരുതി പുതുമോടിയല്ലെ അതാകും എന്ന്… നീരജയുടെ സ്കൂളിലെ സേവനത്തിന് തിരശ്ശീല വീണു, അവർ റിട്ടേടായി. കിരണിനും വാർദ്ധ്യ കത്തിൻ്റെ ബുദ്ധിമുട്ടുകളായി തുടങ്ങി, എങ്കിലും കട നിർത്തിയില്ല.. അനന്യയുടെ സ്വഭാവത്തിൽ പ്രകടമായ മാറ്റം വന്നു തുടങ്ങി, തൻ്റെ ഭർത്താവ് തൻ്റെ മാത്രമാണ് അമ്മയ്ക്കും അച്ഛനും മകൻ കല്യാണം കഴിച്ചാൽ പിന്നെ അവകാശങ്ങൾ ഒന്നുമില്ല എന്ന മട്ടായി.. ധീരവിലും ചെറിയ മാറ്റങ്ങൾ… അമ്മേ എന്ന് വിളിച്ചു വീട്ടിലേക്ക് കേറുന്ന മകൻ അത് മാറ്റി അനു എന്ന് വിളിച്ച് കേറുന്നത് കണ്ടപ്പോൾ നീരജയുടെ നെഞ്ചൊന്നു പിടഞ്ഞു ,കണണിൽ നിന്ന് നീർതുള്ളികൾ പൊടിഞ്ഞു. പക്ഷേ അവർ അത് മകൻ്റെ മുന്നിൽ കാണിച്ചില്ല.മകൻ്റെ അകൽച്ച ആ മാതാപിതാക്കൾക്ക് സഹിക്കാവുന്നതിലുമേറെയായിരുന്നു.

ഒരു വർഷമായി ധീരവിൻ്റെ വിവാഹം കഴിഞ്ഞിട്ട്. അമ്മയോടും അച്ഛനോടും അന്ന് ധീരവ് പറഞ്ഞു ‘ ഇന്ന് രാത്രിയിലെ ആഹാരത്തിനു ശേഷം നമുക്ക് സംസാരിക്കണം… ഇതു കേട്ട അമ്മയ്ക്കും അച്ഛനും അധിയായ സന്തോഷം ഒരു വർഷത്തിനു ശേഷം മകൻ പറഞ്ഞല്ലോ നമുക്ക് ഒരുമിച്ചിരുന്നു വിശേഷങ്ങൾ പറയാമെന്ന് രാത്രിയിലെ ആഹാരത്തിനു ശേഷം അവർ ഒത്തുകൂടി ധീരവ് പറഞ്ഞു തുടങ്ങി, എൻ്റെ ഭാര്യയ്ക്ക് നിങ്ങൾ രണ്ടാളും കൂടെ താമസിക്കുന്നത് ഇഷ്ടമല്ല, അതു കൊണ്ട് നിങ്ങളെ നാളെ വൃദ്ധസദനത്തിൽ കൊണ്ട് വിടണമെന്ന്, നിങ്ങളുള്ള വീട്ടിൽ അവൾ നിൽക്കില്ലാന്ന്… നാളെ നിങ്ങൾ രണ്ടാളും രാവിലെ ഒരുങ്ങി നിൽക്കണം. എങ്കിൽ ശരി എന്ന് പറഞ്ഞ് ധീരവും ഭാര്യയും പോയി കുറച്ച് നേരയും നീരജയ്ക്കും കിരണിനും ഒന്നും മിണ്ടാൻ പറ്റിയില്ല.. അവർ മകനൊരു ഭാരമേയല്ലാരുന്നു, നീരജ യ്ക്ക് പെൻഷൻ കിട്ടുമായിരുന്നു ചെറുതെങ്കിലും കിരണിനും ഒരു തുക കടയിൽ നിന്ന് കിട്ടുമായിരുന്നു അനന്യയുമായി ഒരു വഴക്കും ഇട്ടിട്ടില്ല, പിന്നെ എന്തെ ഈ കുട്ടികൾ ഇങ്ങനെ തീരുമാനമെടുത്തു.. അവർ പരസ്പരം വേദന ഉള്ളിലമർത്തി, മകനെ വിഷമിപ്പിക്കണ്ട നമുക്ക് വൃദ്ധസദനത്തിലേക്കു പോകാം എന്ന് ആ ദമ്പതികൾ തീരുമാനിച്ചു.

രണ്ട് പേരും അവർക്ക് വേണ്ടുന്ന അത്യാവശ്യ വസ്ത്രങ്ങൾ എടുത്തു ബാഗിൽ വെച്ചു.. ഒരു പാട് സ്വപനങ്ങൾ കണ്ട വീട്, സ്വപ്നങ്ങൾ പൂവണിഞ്ഞ വീട്… ഇതുപേക്ഷിച്ച് നാളെ മുതൽ മറ്റൊരിടത്ത്. ഓർത്തോർത്ത് അവർ കരഞ്ഞു നേരം വെളുപ്പിച്ച്…മകൻ്റെ വിളി ഒരു വെള്ളിടിയായി അന്നാദ്യമായി അവർക്ക് തോന്നി.. അമ്മയും അച്ഛനും റെഡിയായല്ലോ വാ പോകാം.. നിങ്ങളെ വിട്ടിട്ട് ഞങ്ങൾ ഒരു യാത്ര പോകുവാണ്. അവർ നാലു പേരും കൂടി കാറിൽ കയറി യാത്രയായി… കുറച്ചു ദൂരം പിന്നിട്ടപ്പോൾ അനന്യ ചോദിച്ചു നമ്മളെന്തിനാ ഈ വഴി പോകുന്നത്… നിൻ്റെ വീട്ടിലും കയറി നമ്മൾ പോകുന്ന കാര്യം പറഞ്ഞിട്ട് പോകാം എന്ന് കിരൺ മറുപടിയും നൽകി.അനന്യയുടെ വീടിൻ്റെ മുറ്റത്ത് കാർ നിന്നു അവർ ഇറങ്ങി, അച്ഛനും അമ്മയും ഇറങ്ങു ഇനി ഇവിടെ വരാൻ പറ്റില്ല കിരണിൻ്റെ വാക്കുകൾ കേട്ട അവർ പതുക്കെ ഇറങ്ങി.. അനന്യയ്ക്ക് ഭയങ്കര സന്തോഷം ഓടി ചെന്ന് അവളുടെ അമ്മയെ കെട്ടി പിടിച്ചു പതുക്കെ ചെവിയിൽ പറഞ്ഞു അമ്മേ ഈ മാരണങ്ങളെ ഇന്ന് ഒഴിവാക്കും, വൃദ്ധസദനത്തിലേക്ക് പോകുന്ന വഴിയാണ്, അമ്മയ്ക്കും മോൾക്കും വന്ന സന്തോഷം അവരുടെ മുഖം വിളിച്ചു പറയുന്ന ണ്ടായിരുന്നു.. സമയമാകുന്നു വാ പോകാം കിരൺ പറഞ്ഞു, അപ്പോഴാണ് കിരണിൻ്റെ കയ്യിലുള്ള ബാഗ് അനന്യയുടെ അമ്മ കാണുന്നത്.. ബാഗുമായിട്ടെന്താന്ന് അവർ ചോദിച്ചു.

കിരൺ അനന്യയുടെ കയ്യിൽ പിടിച്ചു അവളുടെ അച്ഛൻ്റെ അരികിലെത്തി ,അനന്യയുടെ കൈ അച്ഛൻ്റെ കൈയ്യിൽ വെച്ചു കൊടുത്തിട്ട് പറഞ്ഞു നിങ്ങളുടെ മകൾക്ക് എൻ്റെ അച്ഛനുമമ്മയുമുള്ള വീട്ടിൽ നിൽക്കാൻ പറ്റില്ലാന്ന്, ഒരു വർഷമായി അവൾ പറയുന്നതു കേട്ട് എൻ്റെ അച്ഛനോടും അമ്മയോടും ഞാൻ സംസാരിച്ചിട്ട്, വഴക്കു വേണ്ട എന്ന് കരുതീട്ടാണ്, എനിക്ക് ഭാര്യയെ ഇനിയും കിട്ടും ഒരിക്കലും അച്ഛനും അമ്മയ്ക്കും പകരം വെക്കാൻ ആരേയും കിട്ടില്ല, മാത്രമല്ല നാളെ ഞാനുമൊരച്ഛനാകും കാലങ്ങൾക്കു ശേഷം അവൻ വിവാഹിതനാവും അവൻ്റെ ഭാര്യയ്ക്ക് മതാപിതാക്കൾ അധികപറ്റാകും വൃദ്ധസദനത്തിലേക്ക് ഞങ്ങൾ എറിയപെടാം, അവിടെ എനിക്ക് ചോദ്യങ്ങൾക്ക് അവസരമില്ല, കാരണം ഞാനെൻ്റെ മാതാപിതാക്കളോട് ചെയ്തതേ എനിക്ക് തിരിച്ചു കിട്ടു, അതു കൊണ്ട് ഇനി മുതൽ ഇവൾ ഇവിടെ നിൽക്കട്ടെ, ഞങ്ങൾ ഒരു യാത്ര പോവുകയാണ്.

അനന്യ ഞെട്ടി പോയി, അവൾ പ്രതീക്ഷിക്കാത്തത് സംഭവിച്ചിരിക്കുന്നു, ഭർത്താവ് തന്നെ എതിർക്കാതിരുന്നപ്പോൾ അത് താൻ തെറ്റിദ്ധരിച്ചു, കിരണിൻ്റെ കഴിവ് കേടായി കണ്ടു, വീട്ടിൽ വഴക്കൊഴിവാക്കാനായിരുന്നു എന്ന് താൻ മനസ്സിലാക്കിയില്ല. തെറ്റ് മനസ്സിലാക്കിയ അനന്യ കരഞ്ഞ് കൊണ്ട് കിരണിൻ്റെയും അമ്മയുടേയും അച്ഛൻ്റെയും അരികിലെത്തി ക്ഷമ ചോദിച്ചു.മോനെ അനുവിന് അവളുടെ ‘പ്രവൃത്തിയിൽ പശ്ചാതാപമുണ്ട് ,നമ്മൾ ക്ഷമിച്ച് അവളെ കൂടെ കൂട്ടണം മരുമകളായല്ല മക്കളായി നിങ്ങൾ രണ്ടാളും മരണം വരെ ഞങ്ങളുടെ കൂടെ കാണണം, ഇങ്ങനെ ഒരു മകനെ കിട്ടിയ ഞങ്ങളാണ് ഭാഗ്യം ചെയ്ത അച്ഛനും അമ്മയും ഒരു പുതിയ ജീവിതത്തിലേക്ക് അവർ ഒന്നായി യാത്രയായി.

കടപ്പാട് : ഷിബിനാ സജി