ഗ്യാസ് കൊണ്ട് വരുന്നവർക്ക് ബിൽ എമൗണ്ട് കൂടാതെ 50 രൂപ വേണം തട്ടിപ്പ് എന്ന് മനസിലാക്കിയ ഞാൻ ചെയ്തത്

EDITOR

Updated on:

നമ്മുടെ വീടുകളിൽ ഗ്യാസ് കൊണ്ട് വരുന്നവർ മുപ്പതും നാല്പതും ചിലർ അൻപതും രൂപ വാങുന്നത് പതിവാണ് .ഇത് ചോദ്യം ചെയ്യുമ്പോൾ എക്സ്ട്രാ ഡെലിവറി ചാർജ് ആണെന്ന് ന്യായം പറയും. ഇ കാശ് ആരാണ് വാങുന്നത് ആർക്കാണ് പോകുന്നത് എന്നൊന്നും നമുക് ഒരു പിടിയും ഉണ്ടാവില്ല.സുഹൃത്ത് പ്രിൻസ് പാരിപ്പള്ളിക്കു ഇങ്ങനെ ഒരു അനുഭവം ഉണ്ടായപ്പോൾ ചെയ്തത് ഇങ്ങനെ അദ്ദേഹത്തിന്റെ ഫേസ് ബുക്ക് കുറിപ്പ് എനിക്കും ഇ അവസ്ഥയുണ്ടായി അവന്മാരുടെ ഔദാര്യം പോലെ ആണ് delivery അതും GST അടക്കം അടച്ചു GAS വാങ്ങുമ്പോൾ. ഇത് ഒരു വല്യ SCAM ആണ് 40-50 രൂപ അധികം വാങ്ങുന്നു ദിവസം ബില്ലിൽ ഉള്ളതിൽ കൂടുതൽ അങ്ങനെ 100 പേരിൽ നിന്നായപ്പോൾ ദിവസം 5000 രൂപ മാസം എത്ര രൂപ അങ്ങനെ തട്ടിപ്പ് നടത്തി ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത് വെറുതെ വിടാൻ ഞാൻ തീരുമാനിച്ചില്ല ഗ്യാസ് കമ്പനി യുടെ സൈറ്റ്ൽ കംപ്ലയിന്റ് ചെയ്തു.

അന്ന് ഡെലിവറി ചെയ്ത ആൾ വിളിച്ചു സോറി പറഞ്ഞു അടുത്ത ഡെലിവറിയിൽ ൽ കുറച്ചു തരാം കംപ്ലയിന്റ് പിൻവലിക്കുമോ എന്നൊക്കെ.അടുത്തത് ഞാൻ ആമസോൺ പേ ലാണ് ബുക്ക് ചെയ്തത് delivery ക്ക്‌ മുൻപ് വന്ന ആൾ അല്ല സ്ഥിരം വരുന്ന ആൾ വന്നു. 52 രൂപ ഡെലിവറി ചാർജ് ഉണ്ട് bill ൽ ദൂരം കൂടുതൽ ആയതിനാൽ കഴിഞ്ഞ തവണത്തെ 38.5 വരുന്ന കാര്യം പറഞ്ഞു. അതിലുപരി ഉച്ചക്ക് വരുന്നവന്മാർ രാവിലെ 8.30 ക്ക്‌ മുന്നേ ആണ് വന്നത് അതിൽ തന്നെ കാര്യങ്ങൾ communicate ചെയ്തതായാണ് തോന്നിയത്.മൊത്തം 962.5 രൂപ ആണ് അടക്കേണ്ടത് അയാൾക്ക് 1000 തന്നെ വേണം. തർക്കിച്ചു എന്നിട്ടും അയാളുടെ ഔദാര്യം പോലെ cash വാങ്ങി മൊത്തം 80 ആണ് വാങ്ങിയത് 52 രൂപ വാങ്ങേണ്ടവിടെ 909 online ആയി അടച്ചിരുന്നു.

പിന്നെ തർക്കിച്ചു അയാൾക്ക് പൈസ കൊടുത്ത് ഒഴുവാക്കേണ്ടതായി വന്നു ഒരു ദിവസം spoil ആക്കിയൊണ്ട് വെറുതെ വിടുന്നത് ശെരി അല്ലല്ലോ. Company site ൽ complaint reg ചെയ്തു agency ന്നു വിളിച്ചു കാര്യം പറഞ്ഞു അതു കഴിഞ്ഞു.no response.അതിന്റെ കൂടെ nch ൽ ചെയ്തു manager(Ioc) കാര്യങ്ങൾ തിരക്കി. അങ്ങനെ വാങ്ങാൻ അവർക്ക് അധികാരം ഇല്ല. ഉടനടി നടപടി ഉണ്ടാകും എന്ന് പറഞ്ഞു. 3 മണി ആയപ്പോൾ അധികം വാങ്ങിയ തുകയും പഴയ complaint നു തരാനുള്ള തുകയും ചേർത്ത് 66 രൂപ ആയാൾ ഗൂഗിൾ പേ ചെയ്തു.അടുത്ത delivery ൽ ധിക്കാര പരമായി എടുത്താൽ വീണ്ടും തുടർനടപടി സ്വീകരിക്കും.നിങ്ങൾ 50 രൂപ അല്ലെ എന്ന് കരുതി ഈ തട്ടിപ്പിന് നു കൂട്ടു നിൽക്കരുത് maximum company site ൽ complaint ചെയ്തു ഇത്തരം ഉടായിപ്പുകൾ നിർത്താൻ ശ്രമിക്കണം. അവർ ചെയ്യുന്ന ജോലിക്ക് ശമ്പളം ഉണ്ട് അതുകൊണ്ട് customer ആയ നിങ്ങൾ നിങ്ങളുടെ power മനസിലാക്കണം. ഈ വല്യ തട്ടിപ്പിന് നു തടയിടാം. ഏറ്റവും അവസാനമായി പറയാൻ ഉള്ളത് പത്തോ ഇരുപതോ രൂപ കയ്യിൽ നിന്ന് പോകും എന്ന് കരുതിയല്ല ഇത് എഴുതിയത് ചിലർ അർഹതയില്ലാത്ത പണം തർക്കിച്ചു വാങ്ങിച്ചേ പോകൂ എന്ന നിലപാട് എടുക്കുന്നത് കൊണ്ടാണ്.

എങ്ങനെ കംപ്ലൈന്റ്റ് ചെയ്യാം നമ്മുടെ എല്ലാം വീട്ടിൽ നിത്യം ഉപയോഗിക്കുന്ന ഒന്നാണല്ലോ LPG എന്നാൽ പലരും LPG delivery ചെയ്യുന്നവരെന്ന് over pricing ഉം മറ്റും ചൂഷണം നേരിടേണ്ടി വരുന്നു. Agency കൾ പലപ്പോഴും അവരുടെ കൂടെ നിൽക്കുകയും മറ്റും ചെയ്യും. എന്നാൽ ആരെയും വിളിക്കാതെ internet ന്റെയും gas company യുടെ site ന്റെയും സഹായത്തോടെ വളരെ വേഗത്തിൽ വേണ്ട complaint ചെയ്യാം എന്ന് എത്രപേർക്ക് അറിയാം ? ഈ അറിവില്ലായ്മയെ ആണ് അവർ ചൂഷണം ചെയ്യുന്നവർ. ഇങ്ങനെ complaint ചെയ്താൽ ഉടനടി നടപടി ഉണ്ടാകും.കൂടുതൽ പൈസ വാങ്ങിയിട്ടുണ്ടെൽ അതു എത്രയും വേഗം തിരിച്ചും തരും.Complaint ഏതൊക്കെ categroy ൽ ചെയ്യാം എന്നുള്ളത് site ൽ കാണാം.(over pricing/service related/rude behavioru /delivery related etc)HP gas ന്റെ ആണേൽ https://crminterface.hpcl.co.in/CRMInt…/lpgcomplaints.aspx
Bharath gas ആണേൽ https://www.bharatpetroleum.in/enquiry-gas.aspx
Indian Gas ആണേൽ https://cx.indianoil.in/EPIC…/faces/GrievanceMainPage.jspx