ബൈക്ക് ഓടിക്കുമ്പോ ഒരിക്കൽ എങ്കിലും പട്ടി കൂടെ ഓടി നിങ്ങൾ പേടിച്ചിട്ടുണ്ടെങ്കിൽ വായിക്കണം

EDITOR

പ്രത്യേകിച്ച് രാത്രി കാലങ്ങളിലും മറ്റും നാം ബൈക്കുകളിൽ വരുമ്പോൾ നായ നമ്മുടെ പുറകെ ഓടി വരുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ ? അതിന്റെ കാരണം പല ആളുകൾക്കും അറിയില്ല എന്ന് തന്നെ പറയാം .പക്ഷെ നമ്മളിൽ പലരും നായ അങ്ങനെ ഓടി വരുന്നത് കണ്ടു പേടിച്ചിട്ടുള്ളവർ തന്നെ ആണ് .അതിനെല്ലാം ഉപരി ഇത് കാരണം വലിയ അപകടങ്ങൾ ഉണ്ടാകാറുണ്ട് .നമ്മുടെ പേടി നായയെ കാണുമ്പൊൾ വാഹനത്തിന്റെ സ്പീഡ് കൂട്ടുക എല്ലാം നായകൾക്ക് അക്രമ വാസന കൂട്ടാൻ പ്രേരണ ഉണ്ടാക്കും .ബൈക്ക് മാത്രം അല്ല കാർ പോകുന്ന സമയത്തും നായകൾ ഇത് പോലെ കുരച്ചു പുറകിൽ ഓടാറുണ്ട് .എന്നാൽ അത് അത്ര അപകട സാധ്യത ഇല്ലാത്തതിനാൽ ആരും ശ്രദ്ധിക്കാറില്ല എന്ന് പറയാം.പ്രത്യേകിച്ച് നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിലും മറ്റും തെരുവ് നായ്ക്കളുടെ ശല്യം പൊതുവെ കൂടുതൽ ആണ് രാത്രി കാലങ്ങളിൽ ബൈക്കിൽ സഞ്ചരിക്കുമ്പോൾ ആണ് ഇത് കൂടുതലായി കണ്ടു വരുന്നത്.

കാൽനട യാത്രക്കാരെ അക്രമിക്കാതെ എന്തിനു നായ്ക്കൾ ഒരു ആവശ്യം ഇല്ലാതെ വാഹനത്തിനു പിന്നാലെ ഇങ്ങനെ ഓടുന്നു എന്ന് ആലോചിക്കുന്നവർക്ക് വേണ്ടി ശാസ്ത്രീയമായി ചില അനുമാനങ്ങൾ ഇങ്ങനെ ആണ്.വാഹനങ്ങളുടെ ശക്തമായ ശബ്ദം നായ്ക്കൾക്ക് ഭയം ജനിപ്പിക്കുന്ന ഒരു വലിയ അലർച്ച പോലെയാണ് അത് കേൾക്കുമ്പോ അവയ്ക്ക് ചില പ്രത്യേക ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു തൽഫലമായി അത് കുരച്ചു ചാടുന്നു .പ്രധാനമായി ടയറിന്റെ ചലനങ്ങൾ നായയെ ആകർഷിക്കുന്നത് മൂലം ആണ് അവ ഓടി വരുന്നത് മരങ്ങൾ, വൈദ്യുത തൂണുകൾ എന്നിവയിൽ നിന്ന് വ്യത്യസ്തമായി കാറുകളും ബൈക്കുകളും ചലിക്കുന്നതും ശബ്ദമുണ്ടാക്കുന്നതും വെളിച്ചം പുറപ്പെടുവിക്കുന്നതും നായയുടെ പ്രിയപ്പെട്ടവയാണ്. നായകള്‍ക്ക് ഒരു കാർ പിന്തുടരുന്നത് ഒരു പന്തിനെയോ ഫ്രിസ്‌ബിയെയോ പിന്തുടരുന്നതിന് തുല്യമാണ്.ഇത് എങ്ങനെ നിയന്ത്രിക്കാം എന്ന് നമുക്ക് മനസിലാക്കാം.

പണ്ടുള്ള ആളുകൾ പറയുന്നത് നമുക്ക് അറിയാം പട്ടിയെ കണ്ടാൽ ഓടരുത് ഓടിയാൽ അത് ഓടിച്ചു കടിക്കും എന്ന് .അത് തന്നെ ആണ് ഇവിടെയും ചെയ്യേണ്ടത് പട്ടിയെ കണ്ടു ബൈക്ക് സ്പീഡ് കൂട്ടുകയോ മറ്റോ ചെയ്താൽ പട്ടിയും അതെ സ്പീഡിൽ നിങ്ങളുടെ കൂടെ ഓടി അപകടം വരുത്തും. നായ ഓടിക്കുമെന്ന് ഭയന്ന് നിങ്ങൾ ബൈക്കോ കാറോ വേഗത്തിൽ ഓടിച്ചാൽ നിങ്ങൾ ഉറപ്പായും അപകടത്തിൽ പെടും.അതുകൊണ്ടു നായ വരുന്നു എന്ന് കണ്ടാൽ ബൈക്ക് സ്ലോ ചെയ്യുക അപകടം ഒഴിവാക്കുക കാർ യാത്രക്കാർക്ക് കൂടുതൽ സേഫ്റ്റി ഉള്ളതിനാൽ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാകാൻ സാധ്യത കുറവാണു.