പേയ്മെന്റ് ചെയ്തു പെൻഡിങ് ആയി പരാതി കൊടുത്തു 100 രൂപയ്ക്ക് വേണ്ടി പതിനായിരം രൂപ നഷ്ടപരിഹാരം വാങ്ങി എടുത്ത് ചെറുപ്പക്കാരൻ

EDITOR

ബാങ്കിൽ നിന്നും അപ്പുകളിൽ നിന്നും പണം നഷ്ടപ്പെടുന്നത് പതിവ് ആണെന്ന് എന്നാൽ അങ്ങനെ പോയ പണം നഷ്ടപരിഹാരം സഹിതം വാങ്ങി എടുത്ത ഒരു ചെറുപ്പക്കാരൻ .പേര് അസ്‌ലാം അലി അദ്ദേഹം നഷ്ടപരിഹാരം വാങ്ങി എടുത്ത വഴി ഇങ്ങനെ.നീണ്ട 107 ദിവസത്തിൻ്റെ കാത്തിരിപ്പിന് ശേഷം 10200 രൂപ നഷ്ടപരിഹാരം 100 രൂപ റീഫണ്ട് ചെയ്യാത്തതിനാൽ ആർബിഐ നിയമ പ്രകാരം ലഭിച്ചു.ക്യാഷ് കിട്ടിയ സന്തോഷത്തിൽ പെട്ടന്ന് പോസ്റ്റ് ചെയ്തതിനാൽ കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്താൻ പറ്റില്ല.കംപ്ലൈൻ്റ് പൂർണ രൂപം,കഴിഞ്ഞ 25 തിയതി നവംബർ മാസം Mobikwik വഴി ക്രെഡിറ്റ് കാർഡ് ബിൽ ചെയ്താൽ 1% കാഷ്ബാക്കു ലഭിക്കുമെന്ന് അറിഞ്ഞതിനെ തുടർന്ന് 100 രൂപ ടെസ്റ്റ് ചെയ്യാൻ വേണ്ടി പോസ്റ്റ് പെ ക്രെഡിറ്റ് ഉപയോഗിച്ച് ബിൽ അടച്ചു. അന്ന് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ബിൽ അടക്കാൻ പറ്റുമായിരുന്നു. കൂടെ പോസ്റ്റ് പേ കാർഡിന് 5% കാശ്ബാക് ഉണ്ടായിരുന്നു. അങ്ങനെ മൊത്തം 6% ലഭിക്കുമെന്ന് വിചാരിച്ചാണ് 100 രൂപ ടെസ്റ്റ് ചെയ്തത്.തുടർന്ന് ട്രാൻസാക്ഷൻ pending ആവുകയും 3 ദിവസത്തിന് ശേഷം failed ആയി.അതെ ദിവസം അപ്ലിക്കേഷൻ വഴി കംപ്ലൈൻ്റ് റൈസ് ചെയ്തു.

അതിനു reply 7 ദിവസത്തിനുള്ളിൽ റീഫണ്ട് ലഭിക്കുമെന്ന് അറിയിച്ചു.പിന്നീട് 21 ദിവസത്തോളം കഴിഞ്ഞ് സ്റ്റേറ്റ്മെൻ്റ് യില് ചെക്ക് ചെയ്തപ്പോൾ റീഫണ്ട് ലഭിച്ചില്ലെന്ന് മനസിലായി.എനിക്ക് ഒരുപാട് ക്രെഡിറ്റ് കാർഡ് , അക്കൗണ്ട് ഉള്ളതിനാൽ തുടരെ ഫോളോ up ചെയ്യാൻ പറ്റില്ല.അങ്ങനെ 21 ദിവസത്തിന് ശേഷം Mobikwik ൻ്റേ നോഡൽ ഓഫീസിലേക്ക് നഷ്ടപരിഹാര അടക്കം വേണമെന്ന് പറഞ്ഞു മെയില് ചെയ്തു. അതിനു യാതൊരു reply ലഭിക്കാത്തതിനാൽ ജനുവരി 5 തിയതി ആർബിഐ യുടെ CMS പോട്ടൽ വഴി https://cms.rbi.org.in/cms/indexpage.html#eng എല്ലാം വിശദീകരിച്ചു കംപ്ലൈൻ്റ് കൊടുത്ത്.പ്രൂഫ് ആയിട്ട് ട്രാൻസാക്ഷൻ details, ആദ്യത്തെ കംപ്ലൈൻ്റ് , നോഡൽ ഓഫീസിലേക്ക് മയിൽ അയതിൻ്റെ ഒക്കെ സ്ക്രീൻഷോർട് കൂടെ കംപ്ലൈൻ്റ് വിവരിച്ചു അയച്ചു.തുടർന്ന് മാർച്ച് 5 തിയതി ആർബിഐ , Mobikwik ന് Forward ചെയ്തു. മാർച്ച് 8 ആം തിയതി Mobikwik ൻ്റ് ഭാഗത്ത് നിന്ന് കോൾ വന്നു.ആദ്യം അവർ 100 റീഫണ്ട് ചെയ്യാം എന്ന് പറഞ്ഞപ്പോൾ കമ്പെൻസേഷൻ വേണമെന്ന് പറഞ്ഞു. പിന്നെ 200 രൂപ, 500 രൂപ, 1000 രൂപ ഇങ്ങനെ നഷ്ടപരിഹാരം കൂടി കൂടി വന്നു.

ഞാൻ ഓരോ ദിവസവും 100 രൂപ ഇല്ലാതെ. പറ്റില്ല എന്ന് പറയുകയും. തുടർന്ന് അടുത്ത ദിവസം വിളിക്കാം എന്ന് പറഞ്ഞു കോൾ കട് ചെയ്തു. പിന്നെ ഇന്ന് 10 മാർച്ചിന് വേണ്ടും കോൾ വന്നു, അതിൽ നഷ്ടപരിഹാരം 5000, 9000 ഓഫർ ചെയ്ത്. അതും പറ്റിലാന്ന് പറഞ്ഞതിനെ തുടർന്ന് 107 ദിവസത്തിന് 102 ദിവസത്തെ കണക്കാക്കി 10200 നഷ്ടപരിഹാരം തരാമെന്ന് agreee ചെയ്തു. ( 5 ദിവസത്തിന് ശേഷം ആണ് compensation start ചെയ്യുന്നത് . കോൾ കട്ട് ചെയ്തു 2മണിക്കൂറിൽ ഉള്ളിൽ 10200 രൂപ ക്രെഡിറ്റ് ആയി. എന്നാല് ആദ്യം അടച്ച 100 രൂപ ഇത് വരെ ക്രെഡിറ്റ് അയിട്ടില. അത് 7 ദിവസത്തിന് ഉള്ളിൽ കയരുമെന്ന് ഉറപ്പിൽ മേൽ പരാതി അവസാനിപ്പിച്ചു.സംശയങ്ങൾ ഉണ്ടെങ്കിൽ മാക്സിമം കമൻ്റ് ഉപയോഗിക്കുക. മറ്റു ജോലി തിരക്ക് ഉള്ളതിനാൽ ഇൻബോക്സ് reply delay വരാൻ ഉണ്ടാവും.
ആർബിഐ compensation