സ്വകാര്യ ഭാഗങ്ങളിൽ ടാറ്റൂ ചെയ്യണം എന്ന് നിങ്ങൾക്ക് നിർബന്ധം ആണെങ്കിൽ ഇ രീതിയിൽ ചെയ്യുക സന്തോഷ് പണ്ഡിറ്റ് എഴുതുന്നു

EDITOR

ഇപ്പോൾ നടക്കുന്ന ഒരു വിവാദം ആണ് ടാറ്റൂ വിവാദം .ഒരു പെൺകുട്ടി തനിക്ക് നേരിട്ട അതിക്രമം ഫേസ്ബുക്കിലൂടെ മീ ടൂ പോസ്റ്റ് ആയി ഷെയർ ചെയ്തപ്പോൾ ആണ് ഇത് പുറം ലോകം അറിഞ്ഞത് ശേഷം നിരവധി പെൺകുട്ടികൾ പരാതിയുമായി എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു .ഇങ്ങനെ ഉള്ള സംഭവങ്ങൾ ഇനി ആവർത്തിക്കാതെ ഇരിക്കാൻ എന്ത് ചെയ്യാം എന്ന് പ്രമുഖ നടനും ആക്ടിവിസ്റ്റുമായ സന്തോഷ് പണ്ഡിറ്റ് കുറിക്കുന്നു .തന്റെ ഫേസ് ബുക്ക് പേജിൽ ആണ് അദ്ദേഹം ഇ കുറിപ്പ് പോസ്റ്റ് ചെയ്തത് . കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ തുടങ്ങുന്നു.

പണ്ഡിറ്റിന്റെ “ടാറ്റൂ” നിരീക്ഷണം ടാറ്റൂ” കുത്തുന്നതിനടയിൽ me too വിവാദവുമായി നിരവധി യുവതികൾ രംഗത്ത് വരുകയും പ്രമുഖ ടാറ്റൂ കലാകാരനായ സുജീഷിനെ എറണാകുളത്തു പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തല്ലോ സ്വകാര്യ ഭാഗങ്ങളിൽ ടാറ്റു കുത്തുമ്പോൾ ലൈംഗിക പീഡനം നടത്തുവാൻ ശ്രമിച്ചു എന്നാണല്ലോ കേസ്.ഇനിയെങ്കിലും സ്വകാര്യ ഭാഗങ്ങളിൽ ടാറ്റൂ കുത്തുവാൻ പോകുന്ന യുവതികൾ സ്ത്രീകളായ ടാറ്റൂ കലാകാരന്മാരുടെ അടുത്ത് പോവുക.ഇത്തരം സന്ദർഭങ്ങളിൽ പുരുഷന്മാരായ ആളുകളെ ഒഴിവാക്കുന്നത് ഗുണം ചെയ്യും എന്നാൽ യുവതികൾ എന്തിനാണ് സ്വകാര്യ ഭാഗങ്ങളിൽ ടാറ്റൂ വരപ്പിക്കുന്നത് എന്ന് ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളു . ഇന്ത്യയിൽ ഒരാൾക്ക് എവിടെയും ടാറ്റൂ കുത്തുവാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അതെല്ലാം ഒരാളുടെ personal choice ആണ് .

കാമുകനോടുള്ള,ഇഷ്ടം അറിയിക്കാൻ ആകും ചിലർ അങ്ങനെ ചെയ്യുന്നത്.ടാറ്റൂ ചെയ്യുന്ന പെണ്ണിന്റെ മനസ്സ് പലർക്കും അറിയില്ല എന്നതാണ് സത്യം .സ്നേഹിക്കുന്ന ഒരു പുരുഷന്റെ പേര് ശരീരത്തിൽ പച്ച കുത്തുകയോ ടാറ്റൂ ആയി കുത്തുകയോ ചെയ്യുമ്പോൾ അതിലൂടെ കാമുകനോടുള്ള ഇഷ്ടത്തിനുള്ള പ്രണയത്തിന്റെ ആത്മാർഥക്കുള്ള ഒരു തെളിവ് ആയി അങ്ങേരത് കാണും അത്രതന്നെ
ഇത്തരം വാർത്തകൾ ടാറ്റു കലാകാരന്മാർക്ക് “പുതിയ സാധ്യതകൾ ” കണ്ടെത്താനുള്ള ഒരു പ്രോത്സാഹനം ആകാതെ channels ശ്രദ്ധിക്കുക .ഇനിയെങ്കിലും ടാറ്റൂ മീ ടൂ ആകാതെ നോക്കുവാൻ വളരെ ശ്രദ്ധാപൂർവം യുവതികൾ ടാറ്റൂ കലാകാരന്മാരെ തെരഞ്ഞെടുക്കുക .

ആദ്യ തവണ വര്ഷങ്ങള്ക്കു മുമ്പ് പീഡിപ്പിക്കപ്പെട്ടു എന്ന് പറയുന്ന യുവതി അപ്പോഴേ പോലീസിൽ പരാതിപ്പെട്ടിരുന്നെങ്കിൽ ഇത്രയധികം യുവതികൾ പിന്നീട് പീഡനം ഏൽക്കേണ്ടി വരില്ലായിരുന്നു എന്നും ചിന്തിക്കാം.പണ്ട് നടന്ന പീഡനങ്ങൾ തെളിയിക്കുവാനുള്ള ബുദ്ധിമുട്ടു വലുതാണ്(വാൽകഷ്ണം ഇത്തരം വാർത്തകൾ വായിച്ചു ഇനി കേരളത്തിൽ ആയിര കണക്കിന് പുരുഷന്മാർ ടാറ്റൂ എന്ന കലയുടെ വിവിധ തരത്തിലുള്ള scope മനസ്സിലാക്കി പഠിക്കുവാൻ സാധ്യത ഉണ്ട് പണക്കാരായ യുവതികളാണ് ടാറ്റൂ കുത്തുവാൻ വരുന്നത് അതുകൊണ്ട് പറഞ്ഞ പൈസ മേടിക്കാംപെട്ടെന്ന് പണക്കാരൻ ആകാം എന്നൊക്കെ പലരും ചിന്തിച്ചേക്കാം. അത്തരം ചിന്തകൾ എല്ലാവരും വെടിയുക .)By Santhosh Pandit (മറയില്ലാത്ത വാക്കുകൾ,മായമില്ലാത്ത പ്രവർത്തികൾ ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് പണ്ഡിറ്റിനെ പോലെ ആരും ഇല്ല