ജപ്തി ചെയ്യാൻ ബാങ്കുകാർ വീട്ടിൽ എത്തിയപ്പോൾ കണ്ട കാഴ്ച ജീവനക്കാരുടെ കണ്ണ് നിറച്ചു ശേഷം അവർ ചെയ്തത്

EDITOR

നാം സ്ഥിരം സോഷ്യൽ മീഡിയയിലും ടീവിയിലും കേൾക്കുന്ന വാർത്ത ആണ് ജപ്തി ചെയ്തു എന്നുള്ളത് .പക്ഷെ ലോൺ വെച്ച ആള്കടെ അത് തിരിച്ചു അടയ്ക്കാൻ കഴിയാത്തവന്റെ മാനസികാവസ്ഥ ആരും മനസിലാക്കുന്നിൽ .ഇങ്ങനെ ഉള്ള ജപ്തികൾ മൂലം പല കുടുംബങ്ങളും ഇല്ലാതെ ആയിട്ടും ഉണ്ട് ബാങ്കുകൾക്ക് പല നിയമങ്ങൾ ഉണ്ട് എന്ന് എല്ലാവരെയും പോലെ ലോൺ എടുക്കുന്നവർക്കും അറിയാം എന്നാൽ ഇല്ലാത്തവന്റെ വിഷമ അവസ്ഥ മനസിലാക്കാൻ പല ബാങ്കുകളും മനസിലാക്കി എന്ന് വരില്ല .അങ്ങനെ ആ വിഷമത്തിൽ പങ്കു ചേർന്ന് ലോൺ സ്വാന്തമായി അടച്ചു തീർത്ത ഒരു ബാങ്കും ഇ ജീവനക്കാരും ആണ് നമുക്ക് മുൻപിൽ വ്യത്യസ്തർ ആകുന്നത്.നമ്മുടെ കൊച്ചു കേരളത്തിൽ തന്നെ ആണ് ഇ അഭിനന്ദനങൾ അർഹിക്കുന്ന സംഭവം നടന്നിരിക്കുന്നതും.

രോഗബാധിതനായ വായ്പക്കാരന്റെ കടം സ്വന്തം ശമ്പളത്തില്‍ നിന്നും അടച്ചു തീര്‍ത്ത് മനുഷ്യത്വപരമായ ഇടപെടല്‍ നടത്തി മാതൃകയായ, കേരളാ ബാങ്ക് ചിറ്റൂര്‍ ശാഖയിലെ മാനേജരെയും ജീവനക്കാരെയും ഫോണില്‍ വിളിച്ചു അഭിനന്ദനം അറിയിച്ചു. അവരുടെ ഇടപെടല്‍ സമാനതകളില്ലാത്തതാണ്.വായ്പയെടുത്ത് വായ്പാകാരി ക്യാൻസർ ബാധ്യതയായി 2015ൽ മരണമടഞ്ഞിരുന്നു. പിന്നീട് ഇത് തിരിച്ചടയ്ക്കേണ്ട മകനും ഇതേ രോഗം ബാധിച്ച് കിടപ്പിലായി. എന്നാൽ ഇക്കാര്യം ബാങ്ക് അധികൃതരെ അറിയിച്ചിരുന്നില്ല. രോഗബാധിതനായിട്ടും ഇളവു തേടാനോ ആനുകൂല്യം പറ്റാനോ ഇവർ ബാങ്കിനെ ബന്ധപ്പെട്ടിട്ടില്ല. വായ്പ തിരിച്ചടച്ചില്ലെങ്കില്‍ ജപ്തി നടപടികളുണ്ടാകുമെന്ന് അറിയിക്കാനായി കഴിഞ്ഞ ദിവസമെത്തിയപ്പോഴാണ് ജീവനക്കാര്‍ അവരുടെ രോഗവിവരം അറിഞ്ഞത്. ഇദ്ദേഹത്തിന്റെ അവസ്ഥ തിരച്ചറിഞ്ഞ ഏരിയാ മാനേജര്‍ ടി രാധാകൃഷ്ണൻ ജീവനക്കാരുമായി ചര്‍ച്ച ചെയ്യുകയും അവര്‍ തങ്ങളുടെ ശമ്പളത്തില്‍ നിന്നും വായ്പാ കുടിശിക തീര്‍ക്കുകയും ഈടുവച്ച ആധാരം അടക്കമുള്ള രേഖകള്‍ കൈമാറുകയും ചെയ്തു.

കേരള ബാങ്കും സംസ്ഥാന സര്‍ക്കാരും ഉയര്‍ത്തി പിടിക്കുന്ന മാനുഷിക മൂല്യങ്ങളുടെ മൂല്യം ഉയര്‍ത്തുകയാണ് ചിറ്റൂര്‍ ശാഖയിലെ ഏരിയാ മാനേജരുടെയും ജീവനക്കാരുടെയും പ്രവര്‍ത്തി.ഇതിനകം തന്നെ ബാങ്കിലെ ജീവനക്കാർക്കും അത് പോലെ മാനേജർക്കും അഭിനന്ദന പ്രവാഹമാണ് .ലക്ഷത്തിൽ ഒരാൾക്ക് അല്ലെങ്കിൽ ഒരു കൂട്ടം ജീവനക്കാർക്ക് അവരുടെ മനസിന്റെ വലുപ്പം കാരണം ചെയ്ത കാര്യങ്ങൾക്ക് ഹൃദയത്തിൽ നിന്ന് കയ്യടി.