ഞങ്ങൾ ഒരേ ക്ലാസിൽ പഠിച്ചു റിസൾട്ട് വന്നപ്പോൾ അവനു 19 വിഷയത്തിൽ 18 സപ്പ്ളി പക്ഷെ ഇന്ന് അവന്റെ പോസ്റ്റ് കണ്ടു ശരിക്കും അസൂയ്യ തോന്നി

EDITOR

ഈ പോസ്റ്റ് എന്നത്തേയും പോലെ ഒരു നേരം പോക്ക് പോസ്റ്റ് അല്ല.അതു കൊണ്ട് തന്നെ സ്ക്രോൾ ചെയ്തു പോകരുത്.ഇന്ന് ഈ ഭൂമി മലയാളത്തിൽ എനിക്ക് ആരോടൊങ്കിലും കുശുമ്പ് തോന്നുന്നുണ്ടോ എന്നു ചോദിച്ചാൽ ഞാൻ നെഞ്ചിൽ തൊട്ട് പറയും താഴെ ഉള്ള ഫോട്ടോ യിൽ കാണുന്ന ആ ചെക്കനോടാണ് എന്നു അതിന്റെ കാരണം അറിയണം എങ്കിൽ 16 വർഷം പിറകിലേക്ക് പോകണം.അതായത് ഞങ്ങൾ ബികോം നുപെരിന്തൽമണ്ണ കോപ്പറേറ്റീവ് കോളേജിൽ Sobha K Sobhana ടീച്ചർ ന്റെ ശിഷ്യത്വം സ്വീകരിച്ചു ചേർന്ന സമയം.എന്റെയും അവന്റെ പേര് ഒന്നാണ്ഞാൻ സൈഫുദീൻ അവൻ സൈഫുള്ള.പൊതുവെ എല്ലാവർക്കും ഞങ്ങൾ സൈഫു ആണ്.കോളേജിൽ അത്യാവശ്യം കിളികൾ ഒക്കെ ഉള്ളതിനാൽ മുടങ്ങാതെ വരുന്ന എന്നെ ആകണം അവനെക്കാൾ കോളേജിലെ കുട്ടികൾക്ക് പരിചയം.

മാവേലിയെ പോലെ വരുന്ന, വന്നാൽ തന്നെ വല്ല തല്ലു കേസിന് ഒക്കെ ആയിരിക്കണം അവൻ ക്ലാസ്സിൽ വരുന്നത്.ടൗണിൽ തന്നെ ഉള്ള ആളായതിനാൽ അടിപിടി ഒക്കെ ഉണ്ടാവുമ്പോ ടൗണിൽ നിന്നു അകലെ ഉള്ള ഞങ്ങൾക്ക് അവൻ ഒരു ബലമായിരുന്നു.അങ്ങനെ ആർക്കോ വേണ്ടി അവൻ മൂന്നു വർഷം ആ കോളേജിൽ.അവസാന വർഷം റിസൾട്ട് വന്നപ്പോ ചെക്കനു 18 വിഷയങ്ങൾ പോയിട്ടുണ്ട്.ആകെ 19 ഉള്ളു എന്നു അറിയുമ്പോ ആയിരിക്കും അതിന്റെ അവസ്ഥ മൻസിലാകുകയുള്ളൂ.ഡിഗ്രി പരീക്ഷ കഴിഞ്ഞു ഒരു മാസം ആയപ്പോൾ തന്നെ പ്രവാസി ആകേണ്ടി വന്നു.പിന്നീട് വർഷങ്ങൾ കടന്നു പോയി..നാട്ടിൽ അവധിക്ക് വരുമ്പോ ഒക്കെ വഴിയിൽ വെച്ചു കാണുമ്പോ ഒക്കെ സംസാരിക്കും.ആ സംസാരത്തിനിടയിലാണ് പഠന സമയത്തെ കിക്ക്‌ ബോക്സിങ് ആണെന്ന് തോന്നുന്നു അതു വിട്ടിട്ടില്ല എന്നൊക്കെ മനസിലായത്.

പിന്നെ ഏതോ ഒരു അവധിക്ക് കണ്ടപ്പോ ആണ് അറിഞ്ഞത് നാട്ടിൽ ഒരു psc കോച്ചിങ് നൊക്കെ പോകുന്നുണ്ട് എന്നു വീണ്ടും കാലം കടന്നു പോയി.2018 യിൽ സൗദി അറേബ്യ യിലെ പണി പോയി നാട്ടിൽ തേരാ പാര നടക്കുമ്പോ ആണ് സഹപാഠി ആയ സുഹൃത്തുന്റെ സഹായത്തിൽ ഒരു psc കോച്ചിങ് ണ് ഒന്നു try ചെയ്യുന്നത്.ക്ലസ്സ് തുടങ്ങി ഒരാഴ്ച കഴിഞ്ഞ സമയത്ത്, ഒരു ദിവസം നേരം വൈകി ആണ് ക്ലാസ്സിൽ ചെന്നത്.ക്ലാസ്സിൽ കയറാൻ അനുവാദം ചോദിച്ച പ്പോൾനീ ഇപ്പോഴും നേരം വൈകി ആണോ ക്ലാസ്സിൽ വരുന്നത് എന്ന ചോദ്യം കേട്ട് ക്ലാസ് എടുക്കുന്ന ആളെ ഒന്നു സൂക്ഷിചു നോക്കി.പടച്ചോനെ Saifulla PTഇവൻ മാഷും ആയോ??ക്ലാസ്സിൽ കയറി പിറകിൽ ബെഞ്ചിൽ ചുമരും ചാരി അവന്റെ maths ക്ലാസ് കണ്ടു അത്ഭുതത്തോടെ നോക്കിയിരുന്നു.

കാലം ഒരുപാട് മാറ്റി അവനെ.വളരെ സൗമ്യനായി പെണ്കുട്ടികളുടെ മുന്നിൽ അധികം നിൽക്കാത്ത,കാര്യം മാത്രം സംസാരിക്കുന്ന അവൻ ഇപ്പൊ ഇതാ വാചാലനായി, ഒരു മടിയും ഇല്ലാതെ എത്ര സിംപിൾ ആയാണ് ക്ലാസ് എടുക്കുന്നത്.അന്ന് മുതൽ ആവണം അവനോടുള്ള കുശുമ്പു എനിക്ക് തുടങ്ങുന്നത്.അന്ന് ക്ലാസ് കഴിഞ്ഞു ഞങ്ങൾ രണ്ടാളും ഒന്നിച്ചാണ് ഇറങ്ങിയത്.ഊട്ടി റോഡിലെ ഒരു ഹോട്ടലിൽ ഇരുന്നു ഷവർമ കഴിക്കുന്ന സമയത്താണ് അവന്റെ കഥകൾ പറയുന്നത്.കുറെ psc ലിസ്റ്റിൽ ഉണ്ട്.പക്ഷെ അവന്റെ ആഗ്രഹമായ സബ് ഇൻസ്‌പെക്ടർ ആവണം എന്നുള്ള ആഗ്രഹത്തിന്റർ പിന്നാലെ ആണ് അവൻ എന്നും ഡിഗ്രി ക്ക് പോയ പേപ്പറുകൾ എല്ലാം എഴുതി എടുത്തു എന്നും..psc കോച്ചിങ് നു പോയി ചെലവിനുള്ള ക്യാഷ് സമ്പാദിക്കുന്നു എന്നും അറിയാൻ കഴിഞ്ഞത്.
പിന്നീട് ഇടക്ക് ഫ്ബി യിലും വാട്സ്പ്പിലും ഒക്കെ ആയി അവനെ കാണുന്നുണ്ട് അവന്റെകാര്യങ്ങൾ അറിയുന്നുണ്ട്.

ഇന്നലെ അവന്റെ പോസ്റ്റ് കണ്ടപ്പോ ന്റെ കുശുമ്പ് അസൂയ ഒക്കെ ഇരട്ടി ആയി.അവൻ ഇന്ന് കേരള പോലീസിൽ ഒരു ഭാഗമാണ്.ഇതിവിടെ പോസ്റ്റാൻ കാരണം ഒന്നേയുള്ളൂ.ഇവൻ ഒരു മാതൃക ആണ്.ഒന്നുമല്ലാതിരുന്ന ഒരു ഭൂതകാലത്തിൽ നിന്നു ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയിർത്തെഴുന്നേറ്റു പണ്ട് എങ്ങോ മനസ്സിൽ കുറിച്ചു വെച്ച ഒരു ആഗ്രഹത്തിന് വേണ്ടി അവസാനം വരെ പോരാടി അതു നേടിയെടുത്തവനോട് എനിക്ക് അസൂയ അല്ലാതെ എനികേന്ത് തോന്നാൻ ആണ്.ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നൻപാ.

കടപ്പാട്  :AEY KEY