രാവിലെ കറന്റു ബിൽ എഴുതാൻ വന്ന ആളുടെ നിലവിളി കേട്ട് ചെന്നു കറന്റുബിൽ കണ്ടു നിലവിളിചെന്നു കരുതി പക്ഷെ സംഭവിച്ചത്

EDITOR

നമ്മുടെ പരിസരങ്ങൾ ഷൂ ഹെൽമെറ്റ് വണ്ടി എല്ലാം ഉപയോഗിക്കും മുൻപ് വളരെ സൂക്ഷ്മതയോടെ പരിശോധിക്കുന്നത് നമ്മുടെ ജീവൻ തന്നെ രക്ഷിക്കാൻ കാരണം ആകും .ഇ ചൂട് കാലത്തു ഏറ്റവും കൂടുതൽ ഇഴ ജന്തുക്കൾ ഇറങ്ങുന്നത് പല അവസരങ്ങളിലും നാം കാണുന്നതാണ്.ഇപ്പോൾ അത് പരിസര പ്രദേശങ്ങളിൽ കൂടുതലായും കാണുന്നു.മുതിർന്നവർ ശ്രദ്ധിക്കുന്നത് പോലെ കുട്ടികൾ ശ്രദ്ധിക്കാതെയും അപകടങ്ങൾ ക്ഷണിച്ചു വരുത്താറുണ്ട്.ഇന്ന് അനൂപ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ച കാര്യങ്ങൾ ഇവിടെ പങ്കുവെക്കുന്നു.കുഞ്ഞു കുട്ടികൾ ഉള്ളവരും അത് പോലെ തന്നെ മുതിർന്നവരും കൂടുതൽ ഉപയോഗിക്കാത്ത സാധനങ്ങൾ ഉപയോഗിക്കുന്ന സമയം പ്രത്യേകം ശ്രദ്ധിക്കുക.

കറണ്ട് ബില്ല് തരാൻ വന്നയാൾ പടമാകാത്തത്‌ അയാളുടെയും എന്റെയും ഭാഗ്യം എന്നല്ലാണ്ട് എന്ത് പറയാനാ ചേട്ടാ ചേട്ടാ എന്ന വിളി കേട്ടത് കൊണ്ടാണ് പുറത്തേക്ക് വന്ന് നോക്കുന്നത്. നോക്കുമ്പോൾ ഇലെക്ട്രിസിറ്റി മീറ്ററിന്റെ അടുത്ത് അന്തം വിട്ട് കുന്തം പോലെ നിൽക്കുകയാണ് ടിയാൻ. ഞാൻ കരുതി എന്റെ കറന്റ് ബില്ല് കണ്ടിട്ട് അത്‌ തരാൻ വന്നയാൾക്ക് കിളി പോയതാണെന്ന് പക്ഷെ അധികം ചിന്തിക്കാൻ എനിക്ക് സമയം തരാതെ അയാൾ ചോദിക്കുവാ ഒരു വടി തരുമോന്ന് .ദൈവമേ ബില്ല് തന്നെ ഒരു തരത്തിൽ ഒരു അടിയാണ് പിന്നെന്തിനാ വേറെ ഒരു വടി പെട്ടെന്ന് എടുക്ക് ചേട്ടാ ദാ ഇതൊന്ന് നോക്കിക്കേ .കണ്ട എന്റെ എത്ര കിളി പോയെന്ന് എനിക്ക് പോലും അറിയില്ല.ചുമരിൽ ഫിക്സ് ചെയ്തിരിക്കുന്ന ഈ സാധനത്തിൽ ആ സാധനം എങ്ങനെ കയറിക്കൂടി എന്ന് ആ സാധനത്തിനു മാത്രമേ അറിയൂ .അതിന്റെ തൊട്ടടുത്താണ് തുറന്നു കിടക്കുന്ന എന്റെ റൂമിന്റെ ജനാല .തണുപ്പ് കാലം പാമ്പ് കാലം കൂടെയാണ് . പരമാവധി നമ്മൾ സൂക്ഷിക്കുക.പ്രത്യേകിച്ചും കുട്ടികളെ പുറത്തു കളിക്കാനായി വിടുമ്പോൾ വളരെയധികം സൂക്ഷിക്കുക.

ഒരു കാര്യം ഓർക്കുക പാമ്പുകടിയേറ്റാൽ മറുപടിക്ക് കാത്തു നിൽക്കാതെ, എത്രയും പെട്ടെന്ന് സൗകര്യങ്ങളുള്ള ആശുപത്രിയിൽ തന്നെ ചികിത്സ തേടണം. പ്രഥമശുശ്രൂഷ (First Aid)പാമ്പുകടിയേറ്റാൽ ഭയപ്പെടാതിരിക്കാം.ലോകത്തിലാകെ മൂവായിരത്തി അറുനൂറോളം ഇനം പാമ്പുകളുണ്ട്. അതിൽ മുന്നൂറിലധികം ഇനങ്ങൾ ഇന്ത്യയിലുണ്ട്. കേരളത്തിലാകട്ടെ പന്ത്രണ്ട് കുടുംബങ്ങളിലായി നൂറിലധികം ഇനം പാമ്പുകളാണുള്ളത്. . താരതമ്യേന വിരളവും എന്നാൽ നിരുപദ്രവകാരികളും, പശ്ചിമഘട്ടത്തിൽ മാത്രം കാണുന്നവയും, കാഴ്ചയിൽ തീരെ ചെറുതുമായ കവചവാലൻ പാമ്പുകളെ ഒഴിവാക്കിയാൽ, 72 സ്പീഷീസുകളിലുള്ള വലിയ പാമ്പുകൾ ഉണ്ട് .മനുഷ്യന് അപകടം ഇല്ലാത്ത വിഷമില്ലാത്ത പാമ്പുകളും വിഷമുള്ള പാമ്പുകളും ഉണ്ട് .പാമ്പുകളെ കുറിച്ച് കൂടുതൽ മനസിലാക്കാൻ വിദഗ്ദ്ധർ ചിത്രം സഹിതം തയ്യാറാക്കിയ സ്നേക്ക് പീഡിയ എന്ന ആപ്പ് ഡൗലോഡ് ചെയ്തു പഠിക്കാം.

കേരളത്തിൽ പാമ്പുകടിയേറ്റാൽ ചികത്സയുള്ള ആശുപത്രികളുടെ ലിസ്റ്റ് കൂടെ ചുവടെ ചേർക്കുന്നു ശ്രീ ജിനേഷ് പി എസ് എഴുതുന്നു :കേരളത്തിൽ എ എസ് വി നൽകാൻ സൗകര്യമുള്ള ആശുപത്രികളുടെ ലിസ്റ്റ് പലരും ചോദിക്കുന്നുണ്ടല്ലോ. കഴിഞ്ഞ രണ്ടു വർഷങ്ങളിലെ പ്രളയകാലത്ത് ശേഖരിച്ച വിവരങ്ങളാണ് ഇവിടെ ചേർക്കുന്നത്. ലിസ്റ്റ് പൂർണ്ണമല്ല. എങ്കിലും ഉപകാരപ്രദമാകുമെന്ന് കരുതുന്നു.കേരളത്തിൽ ആകെയുള്ള 100 സ്പീഷീസ് പാമ്പുകളിൽ കരയിൽ കാണുന്നവയിൽ 6 സ്പീഷീസുകൾ (Big 4 + HNPV + ? MPV) മാത്രമേ മനുഷ്യമ രണങ്ങൾക്ക് കാരണം ആയിട്ടുള്ളൂ. എങ്കിലും റിസ്ക് എടുക്കരുത്. പാമ്പുകടിയേറ്റാൽ: ആളെ നിശ്ചലമായി കിടത്തുക. ആത്മവിശ്വാസവും ധൈര്യവും പകർന്നു നൽകുക. കടിയേറ്റ ഭാഗം അനക്കാതെ ശ്രദ്ധിക്കണം. എത്രയും പെട്ടെന്ന് ചികിത്സ സൗകര്യങ്ങളുള്ള ആശുപത്രിയിൽ എത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുക.പാമ്പ് വിഷത്തിനെതിരെ ചികിത്സാ (ASV) സൗകര്യമുള്ള ആശുപത്രികളുടെ ലിസ്റ്റ്:

തിരുവനന്തപുരം ജില്ല:1. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് 2. SAT തിരുവനന്തപുരം 3. ജനറൽ ആശുപത്രി, തിരുവനന്തപുരം 4. ജനറൽ ആശുപത്രി, നെയ്യാറ്റിൻകര 5. താലൂക്ക് ആസ്ഥാന ആശുപത്രി, വിതുര 6. സി എസ് ഐ മെഡിക്കൽ കോളേജ്, കാരക്കോണം 7. ഗോകുലം മെഡിക്കൽ കോളേജ്, വെഞ്ഞാറമൂട് 8. കിംസ് ആശുപത്രി കൊല്ലം ജില്ല:1. ജില്ലാ ആശുപത്രി, കൊല്ലം 2. താലൂക്ക് ആസ്ഥാന ആശുപത്രി, കൊട്ടാരക്കര 3. താലൂക്ക് ആസ്ഥാന ആശുപത്രി, പുനലൂർ 4. താലൂക്ക് ആസ്ഥാന ആശുപത്രി, ശാസ്താംകോട്ട 5. താലൂക്ക് ആസ്ഥാന ആശുപത്രി, കരുനാഗപ്പള്ളി 6. സർക്കാർ മെഡിക്കൽ കോളേജ്, പാരിപ്പള്ളി 7. ഐഡിയൽ ഹോസ്പിറ്റൽ, കരുനാഗപ്പള്ളി 8. സെൻറ് ജോസഫ്സ് മിഷൻ ഹോസ്പിറ്റൽ, അഞ്ചൽ9. ഉപാസന ഹോസ്പിറ്റൽ, കൊല്ലം 10. ട്രാവൻകൂർ മെഡിസിറ്റി, കൊല്ലം 11. സർക്കാർ ജില്ലാ ആശുപത്രി, കൊല്ലം12. ഹോളിക്രോസ് ഹോസ്പിറ്റൽ, കൊട്ടിയം 13. സർക്കാർ താലൂക്ക് ആശുപത്രി, നീണ്ടകര (Ref: Dr. Augustus Morris)

പത്തനംതിട്ട ജില്ല:1. ജനറൽ ആശുപത്രി, പത്തനംതിട്ട 2. ജനറൽ ആശുപത്രി, അടൂർ 3. ജനറൽ ആശുപത്രി, തിരുവല്ല 4. ജില്ലാ ആശുപത്രി, കോഴഞ്ചേരി 5. താലൂക്ക് ആസ്ഥാന ആശുപത്രി, റാന്നി 6. താലൂക്ക് ആസ്ഥാന ആശുപത്രി, മല്ലപ്പള്ളി 7. പുഷ്പഗിരി മെഡിക്കൽ കോളേജ്, തിരുവല്ല 8. ഹോളിക്രോസ് ആശുപത്രി, അടൂർ 9. തിരുവല്ല മെഡിക്കൽ മിഷൻ ആലപ്പുഴ ജില്ല:1. ആലപ്പുഴ സർക്കാർ മെഡിക്കൽ കോളേജ് 2. ജില്ലാ ആശുപത്രി, മാവേലിക്കര 3. താലൂക്ക് ആസ്ഥാന ആശുപത്രി, ചേർത്തല 4. താലൂക്ക് ആസ്ഥാന ആശുപത്രി, ചെങ്ങന്നൂർ 5. കെ സി എം ആശുപത്രി, നൂറനാട് കോട്ടയം ജില്ല:1. കോട്ടയം സർക്കാർ മെഡിക്കൽ കോളേജ്2. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത്, കോട്ടയം 3. ജനറൽ ആശുപത്രി, കോട്ടയം 4. ജനറൽ ആശുപത്രി, കാഞ്ഞിരപ്പള്ളി 5. സാമൂഹ്യ ആരോഗ്യകേന്ദ്രം, എരുമേലി 6. താലൂക്ക് ആസ്ഥാന ആശുപത്രി, വൈക്കം 7. കാരിത്താസ് ആശുപത്രി8. ഭാരത് ഹോസ്പിറ്റൽ, കോട്ടയം.

ഇടുക്കി ജില്ല:1. ജില്ലാ ആശുപത്രി, പൈനാവ് 2. താലൂക്ക് ആസ്ഥാന ആശുപത്രി, തൊടുപുഴ 3. താലൂക്ക് ആസ്ഥാന ആശുപത്രി, നെടുംകണ്ടം 4. താലൂക്ക് ആസ്ഥാന ആശുപത്രി, പീരുമേട് 5. താലൂക്ക് ആസ്ഥാന ആശുപത്രി, അടിമാലി 6. പ്രാഥമിക ആരോഗ്യ കേന്ദ്രം, പെരുവന്താനം എറണാകുളം ജില്ല:1. സർക്കാർ മെഡിക്കൽ കോളേജ്, കൊച്ചി2. ജനറൽ ആശുപത്രി, എറണാകുളം 3. കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രി4. നിർമ്മല ആശുപത്രി, മൂവാറ്റുപുഴ 5. മാർ ബസേലിയോസ് ആശുപത്രി, കോതമംഗലം 6. ചാരിസ് ഹോസ്പിറ്റൽ, മൂവാറ്റുപുഴ 7. ലിറ്റിൽ ഫ്ലവർ ആശുപത്രി, അങ്കമാലി 8. മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, എറണാകുളം 9. ആസ്റ്റർ മെഡിസിറ്റി, എറണാകുളം 10. അമൃത മെഡിക്കൽ കോളേജ്, എറണാകുളം 11. ലേക് ഷോർ ഹോസ്പിറ്റൽ, എറണാകുളം 12. സെൻറ് ജോർജ് ഹോസ്പിറ്റൽ, വാഴക്കുളം 13. താലൂക്ക് ആസ്ഥാന ആശുപത്രി, പറവൂർ 14. റെനൈ മെഡിസിറ്റി, പാലാരിവട്ടം
തൃശ്ശൂർ ജില്ല 1. തൃശൂർ സർക്കാർ മെഡിക്കൽ കോളേജ് 2. ജൂബിലി മെഡിക്കൽ മിഷൻ, തൃശൂർ 3. ഇരിഞ്ഞാലക്കുട സഹകരണ ആശുപത്രി 4. മലങ്കര ആശുപത്രി, കുന്നംകുളം 5. എലൈറ്റ് ഹോസ്പിറ്റൽ, കൂർക്കഞ്ചേരി 6. അമല മെഡിക്കൽ കോളേജ്, തൃശൂർ 7. ജനറൽ ആശുപത്രി, തൃശ്ശൂർ 8. ജില്ലാ ആശുപത്രി, വടക്കാഞ്ചേരി 9. താലൂക്ക് ആസ്ഥാന ആശുപത്രി, കൊടുങ്ങല്ലൂർ 10. താലൂക്ക് ആസ്ഥാന ആശുപത്രി, ചാലക്കുടി 11. താലൂക്ക് ആസ്ഥാന ആശുപത്രി, പുതുക്കാട് 12. താലൂക്ക് ആസ്ഥാന ആശുപത്രി, കുന്നംകുളം.

പാലക്കാട് ജില്ല: 1. സർക്കാർ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി, കോട്ടത്തറ 2. പാലന ആശുപത്രി 3. വള്ളുവനാട് ഹോസ്പിറ്റൽ, ഒറ്റപ്പാലം 4. പി കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് 5. സർക്കാർ ജില്ലാ ആശുപത്രി, പാലക്കാട് 6. സേവന ഹോസ്പിറ്റൽ, പട്ടാമ്പി 7. പ്രാഥമികആരോഗ്യകേന്ദ്രം, പുതൂർ 8. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, പാലക്കാട് 9. താലൂക്ക് ആസ്ഥാന ആശുപത്രി, ഒറ്റപ്പാലം മലപ്പുറം ജില്ല: 1. മഞ്ചേരി മെഡിക്കൽ കോളേജ് 2. അൽമാസ് ഹോസ്പിറ്റൽ, കോട്ടക്കൽ 3. കിംസ് അൽ ഷിഫ ഹോസ്പിറ്റൽ, പെരിന്തൽമണ്ണ 4. മൗലാന ഹോസ്പിറ്റൽ, പെരിന്തൽമണ്ണ 5. മിഷൻ ഹോസ്പിറ്റൽ, കോടക്കൽ 6. ഇ എം എസ് കോപ്പറേറ്റീവ് ഹോസ്പിറ്റൽ, പെരിന്തൽമണ്ണ 7. ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ 8. ജില്ലാ ആശുപത്രി, തിരൂർ 9. നടക്കാവിൽ ഹോസ്പിറ്റൽ, വളാഞ്ചേരി 10. എംഇഎസ് മെഡിക്കൽ കോളേജ്, പെരിന്തൽമണ്ണ കോഴിക്കോട് ജില്ല 1. കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് 2. ആസ്റ്റർ മിംസ് ആശുപത്രി 3. ബേബി മെമ്മോറിയൽ ആശുപത്രി, കോഴിക്കോട് 4. ആശ ഹോസ്പിറ്റൽ, വടകര 5. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറ്റേണൽ ആൻഡ് ചൈൽഡ് ഹെൽത്ത്, കോഴിക്കോട് 6. ജനറൽ ആശുപത്രി, കോഴിക്കോട് 7. ജില്ലാ ആശുപത്രി, വടകര 8. താലൂക്ക് ആസ്ഥാന ആശുപത്രി, കൊയിലാണ്ടി.

വയനാട് ജില്ല :1. ജില്ലാ ആശുപത്രി, മാനന്തവാടി 2. താലൂക്ക് ആസ്ഥാനം ആശുപത്രി, ബത്തേരി 3. ജനറൽ ആശുപത്രി, കൽപ്പറ്റ 4. ലിയോ ഹോസ്പിറ്റൽ, കൽപ്പറ്റ 5. ഫാത്തിമ ഹോസ്പിറ്റൽ, കൽപ്പറ്റ 6. ഗുഡ് ഷെപ്പേർഡ് ഹോസ്പിറ്റൽ, കൽപ്പറ്റ 7. അസംപ്ഷൻ ഹോസ്പിറ്റൽ, ബത്തേരി 8. ഇഖ്ര ഹോസ്പിറ്റൽ, ബത്തേരി 9. വിൻസന്റ് ഗിരി ഹോസ്പിറ്റൽ, മാനന്തവാടി 10. സെന്റ് ജോസഫ്സ് ഹോസ്പിറ്റൽ, മാനന്തവാടി11. വിംസ് മെഡിക്കൽ കോളേജ് ആശുപത്രി, മേപ്പാടി കണ്ണൂർ ജില്ല :1. പരിയാരം മെഡിക്കൽ കോളജ് 2. സഹകരണ ആശുപത്ര, തലശേരി 3. എകെജി മെമ്മോറിയൽ ആശുപത്രി, കണ്ണൂർ 4. ജനറൽ ആശുപത്രി, തലശ്ശേരി 5. ജില്ലാ ആശുപത്രി, കണ്ണൂർ കാസർഗോഡ് ജില്ല:1. ജനറൽ ആശുപത്രി, കാസർഗോഡ്
2. ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട്.

NB: ലിസ്റ്റ് പൂർണ്ണം അല്ല അത്യാവശ്യ സന്ദർഭങ്ങളിൽ വിളിച്ചു അന്വേഷിച്ചു മാത്രം പോകുക സമയം പ്രധാനമാണ്