വിദേശത്തു ജോലിയുള്ള നഴ്സുമാർ കോടീശ്വരന്മാർ എന്ന് വിചാരിക്കും പക്ഷെ ചില സമയങ്ങളിൽ ലോൺ എടുക്കേണ്ടി വരും നാട്ടിൽ പോകാൻ

EDITOR

ഏതു ഇംഗ്ലീഷ് രാജ്യത്താണെങ്കിലും ഒരു രജിസ്റ്റേർഡ് നഴ്സിന് കിട്ടുന്ന ശമ്പളം ഏറെക്കുറെ തുല്യമാണ്. ലണ്ടൻ ആണെങ്കിൽ 2000-3000 പൗണ്ട്, ന്യൂസിലാൻഡിൽ 4000-6000 ന്യൂസിലാൻഡ് ഡോളർ, ഓസ്‌ടേലിയയിൽ 5000-6500 ഓസ്‌ട്രേലിയൻ ഡോളർ ഇങ്ങനെയാണ് ശരാശരി പ്രതിമാസം ഒരു രജിസ്റ്റേർഡ് നഴ്സിന് കിട്ടുന്ന ശമ്പളം. എക്സ്പീരിയൻസ് അനുസരിച്ചു വരുമാനത്തിൽ മാറ്റങ്ങൾ ഉണ്ടാകും.ഇന്ത്യൻ രൂപ വച്ച് കണക്കാക്കി നോക്കുമ്പോൾഓരോ രാജ്യങ്ങളുടെ വിനിമയ നിരക്ക് വച്ച് പരമാവധി 75,000 രൂപ വരെ വ്യതാസം ഉണ്ടാകും.പക്ഷെ ഈ പറഞ്ഞ തുകയിൽ നിന്ന് ടാക്സ്, മറ്റുള്ള ചിലവുകൾ എല്ലാം പോകും. ഓരോ രാജ്യത്തും താമസത്തിനും, ഭക്ഷണത്തിനും എല്ലാം വിവിധ വിലയാണ്. അങ്ങനെയാകുമ്പോൾ ഒരു മാസം ഉണ്ടാകുന്ന 75,000 രൂപയുടെ വ്യതാസം ഒന്നുമല്ലാതായി മാറും.

ഇതിനെ മിക്കവരും കുറച്ചെങ്കിലും മറികടക്കുന്നത് ഓവർടൈം ജോലി ചെയ്താണ്. ഒരു വീട്ടിൽ രണ്ടു പേർ ജോലിക്കു പോകുന്നുണ്ടെങ്കിൽ അവർക്കു നിക്ഷേപം ഉണ്ടാക്കാം.ന്യൂസിലാൻഡിൽ രജിസ്റ്റേർഡ് നഴ്സിന് ശമ്പളം തുടങ്ങുന്നത് ഒരു മണിക്കൂറിൽ 24 ന്യൂസിലാൻഡ് ഡോളറിൽ ആണ്. 128 – 160 മണിക്കൂർ ആണ് പ്രതിമാസ ജോലി സമയം. ഓവർടൈം വേറെ. ഒരേ സ്ഥാപനത്തിൽ 10 വർഷത്തിലധികം നിന്ന് സീനിയർ നേഴ്സ് ആകുമ്പോൾ ഏകദേശം 41 ഡോളർ വരെ മണിക്കൂർ ശമ്പളം ലഭിക്കും. ഈ പറഞ്ഞ കണക്കിൽ നിന്ന് ടാക്സ് പോകും. അങ്ങനെ വരുമ്പോൾ തുടക്കത്തിൽ 24 ഡോളർ ശമ്പളത്തിൽ ജോലിക്ക് കയറുന്ന ഒരു നഴ്സിന് പ്രതിമാസം 3300 ഡോളർ ആണ് വരുമാനം. 4-5 വർഷം എക്സ്പീരിയൻസ് ഉള്ള, 29-32 ഡോളർ ശമ്പളം ഉള്ളവർക്ക് പ്രതിമാസം 4200 ഡോളർ ആയിരിക്കും വരുമാനം. ഇതിൽ നിന്ന് വീട്ടുവാടക, ഭക്ഷണം, കറൻറ്, ഇന്റർനെറ്റ്, കുട്ടികളുടെ പഠിപ്പ് ഇതെല്ലാം പോകും.

അതുകൊണ്ടു ഒട്ടുമിക്കവരും ആരോഗ്യം പോലും നോക്കാതെ പരമാവധി ഓവർടൈം ചെയ്യുവാൻ നിർബന്ധിതരാകുന്നു.ലോൺ തിരിച്ചടയ്ക്കുന്നത് അവരവരുടെ സാമ്പത്തിക/വീട് സ്ഥിതി അനുസരിച്ചു ഇരിക്കും. ഒറ്റയ്ക്കാണ് ലോൺ അടയ്ക്കുന്നതെങ്കിൽ 24 വർഷം വേണ്ടി വരും ലോൺ തീർക്കുവാൻ.ഇംഗ്ലീഷ് രാജ്യത്ത് താമസിച്ചു ജോലി ചെയ്യുന്ന ഒരു നഴ്സിന്റെ ശമ്പളം ഇന്ത്യൻ രൂപയിൽ കണക്കാക്കി ഒരുപാട് രൂപ അവർക്കു ലഭിക്കുന്നു എന്ന് ചിന്തിക്കരുത്. കാരണം അവർ താമസിക്കുന്നത് ഇന്ത്യയിൽ അല്ല. ഒരുപാട് ചിലവുകൾ ഉണ്ട്. ഒരു കുടുംബത്തിൽ നിന്ന് രണ്ടു പേർ ജോലിക്കു പോയാൽ മാത്രമേ കുറച്ചെങ്കിലും സമ്പാദ്യം ഉണ്ടാകൂ. ഇംഗ്ലീഷ് രാജ്യത്തു ഒരു ഹോസ്പിറ്റലും താമസവും, ഭക്ഷണവും സൗജന്യമായി നൽകുന്നില്ല. ഒരു പക്ഷെ ഗൾഫ് മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഇവരെക്കാളും കുറച്ചെങ്കിലും കൂടുതൽ സമ്പാദിക്കാൻ സാധിക്കുമായിരിക്കും.

കാരണം താമസവും, ഭക്ഷണവും സൗജന്യമായി ലഭിക്കുന്ന നഴ്സിംഗ് ജോലികൾ ആണ് ഗൾഫ് മേഖലയിൽ മിക്കതും.പിന്നെയുള്ളത് ജോലി ഭാരം. ഇംഗ്ലീഷ് രാജ്യത്തു ജോലി ചെയ്യുന്ന ഓരോ നഴ്സും കഷ്ടപ്പെട്ട് തന്നെയാണ് ജോലി ചെയ്യുന്നത്. 100 മുതൽ 200 കിലോ വരെയുള്ള രോഗികളെ പരിചരിക്കുക നിസ്സാര കാര്യമല്ല. രാവിലത്തെ ജോലി ഉള്ളവർക്ക് ബ്രേക്ക് ഫാസ്റ്റ് എന്നൊന്ന് ഇല്ല എന്ന് പറയുന്നതായിരിക്കും ശരി.പിന്നെ എന്ത് കൊണ്ട് കഷ്ടപ്പെട്ട് IELTS/OET പഠിച്ചു ഒരു ഇംഗ്ലീഷ് രാജ്യത്തേക്ക് നഴ്സുന്മാർ പോകുന്നു?ഭർത്താവ്/ഭാര്യയും കുട്ടികളുമായി ഒരുമിച്ചും, കിട്ടുന്ന ശമ്പളം കൊണ്ട് ബുദ്ധിമുട്ടില്ലാതെ ജീവിക്കുവാനുള്ള റസിഡന്റ് വിസ, സിറ്റിസൺഷിപ് എന്നിവ ഈ രാജ്യങ്ങൾ ഒരു നഴ്സിന് വലിയ ബുദ്ധിമുട്ടുകൾ ഇല്ലാതെ നൽകും. അത് ആ രാജ്യത്തെ ഇമ്മിഗ്രേഷൻ അവരോടു കാണിക്കുന്ന നീതിയാണ്. അവർക്കറിയാം ഒരു വിദേശ നേഴ്സ് എത്രത്തോളം കഷ്ടപ്പെടുന്നു എന്ന്.

ഇതാണ് നഴ്സുമാർക്ക് ലഭിക്കുന്ന ഗുണം.ഇംഗ്ലീഷ് രാജ്യങ്ങൾ കാണുവാൻ മനോഹരമാണ്. അത് ആ രാജ്യത്തെ ജനങ്ങൾ അവരുടെ രാജ്യത്തെ എപ്പോഴും സ്നേഹിക്കുന്നത് കൊണ്ട് ആ രാജ്യത്തെ ഭംഗിയായി സൂക്ഷിക്കുന്നു. ഇവിടെയുള്ള മലയാളികൾ ഫോട്ടോ എടുത്തു സോഷ്യൽ മീഡിയയിൽ ഇടുമ്പോൾ കാണുന്ന ഭംഗി മലയാളികൾ ഉണ്ടാക്കിയതല്ല.പിന്നെയുള്ളത് തണുപ്പ്, ജീവിക്കുന്ന ഓരോ വർഷവും കഴിയുന്തോറും തണുപ്പ് എല്ലാവർക്കും ബുദ്ധിമുട്ടാണ്. “വാതം” എന്ന് മലയാളികൾ വിളിക്കുന്ന ഒരു അസുഖം ഉണ്ട്. അത് മിക്കവർക്കും വരും/ഉണ്ടാകും. അതിന്റെ ബുദ്ധിമുട്ട് അതനുഭവിക്കുന്നവർക്കേ മനസിലാകൂ.കുറേപേർ സോഷ്യൽ മീഡിയയിൽ വീഡിയോയിലൂടെ നഴ്സുമാർ “മാലാഖമാർ, സുന്ദരിമാർ, കഷ്ടപെട്ടാലും ഒരുപാട് ശമ്പളം, നമ്മുടെ അമ്മയെപ്പോലെ ആണ്” എന്നൊക്കെ പറയും. ഈ പറയുന്നവരാരും ഒരു നേഴ്സ് അല്ല എന്ന് ഓർക്കണം. ഒരു നഴ്സിന്റെ കഷ്ടപ്പാട് എന്തൊക്കെ എന്ന് ആരും ഇന്നേ വരെ പറഞ്ഞിട്ടില്ല.

അതറിയണമെങ്കിൽ ഒരു നേഴ്സ് തന്നെ ആകണം. അത് കൊണ്ട് “തണുപ്പല്ലേ? സുഖമല്ലേ? നാട്ടിൽ നിന്ന് രക്ഷപ്പെടാൻ പറ്റിയല്ലോ അല്ലെ?” എന്നുള്ള ചോദ്യങ്ങൾക്കു അർത്ഥമില്ല.ഒന്നോ രണ്ടോ വർഷം കൂടി കുടുംബമായി നാട്ടിൽ വരണമെങ്കിൽ ലോൺ വരെ എടുക്കേണ്ട അവസ്ഥ ഉണ്ടാകും. ചിലർ നാട്ടിൽ വീട് പണി തുടങ്ങുന്നത് തന്നെ ലോൺ എടുത്തിട്ടാണ്. അല്ലാതെ ഡോളറുകൾ വാരിക്കൂട്ടി കൊണ്ടല്ല. ലോണുകൾ കിട്ടുവാൻ നാട്ടിലെ പോലെ കഷ്ടപ്പെടേണ്ട എന്നത് കൊണ്ട് മിക്കവരും ലോണിനെ ആശ്രയിക്കും. ഇവിടെ വാഹനങ്ങൾ വാങ്ങുവാൻ വലിയ തുകയൊന്നും മുടക്കേണ്ടതായിട്ടൊന്നുമില്ല അത് കൊണ്ട് മിക്കവർക്കും 2 വാഹനങ്ങൾ വീതം ഉണ്ടാകും. അതും നല്ല മോഡലുകൾ.

ഇക്കരെ നിൽക്കുമ്പോൾ അക്കരെ പച്ച” എന്ന് ചിന്തിക്കുന്നവർ അറിയേണ്ട കാര്യങ്ങൾ ആണ് ഇത്.പല സിനിമാക്കാരും സീരിയലുകാരും വിദേശ നഴ്സുന്മാരെ മോശമായിട്ടും, നഴ്സിനെ വിവാഹം ചെയ്യുന്ന ആണുങ്ങളെ അറിവില്ലാത്തവനായിട്ടും കാണിക്കുന്ന പതിവുണ്ട്. അത് “അസൂയ” കൊണ്ടാണെന്നേ പറയാൻ പറ്റൂ. മോശ സ്വഭാവം നഴ്സുമാർക്ക് മാത്രമായി ആരും നൽകിയിട്ടില്ല. നൂറിൽ ഒരാൾ ചീത്തയായാൽ എല്ലാവരും ചീത്തയാകില്ല. നഴ്സുന്മാരെ വിവാഹം ചെയ്തു വിദേശ രാജ്യങ്ങളിൽ ആണുങ്ങൾ പോകുന്നെങ്കിൽ നിങ്ങൾക്കില്ലാത്ത ഒരു വലിയ “ഭാഗ്യം” അവർക്കുണ്ടായി എന്ന് കരുതിയാൽ മതി.പാപ്പായി ആ കൂട്ടത്തിൽ കടപ്പാടോടെ
കടപ്പാട്

വേൾഡ് മലയാളി നേഴ്സ്