പത്രം ദൃശ്യമാധ്യമങ്ങൾ അല്ലെങ്കിൽ സോഷ്യൽ മീഡിയ തുറന്നാൽ നാം കൂടുതൽ ആയി കാണുന്നത് സ്ത്രീകള്ക് നേരെ ഉള്ള അക്രമങ്ങൾ അല്ലെങ്കിൽ പെൺകുട്ടികൾ ചതിയിൽ പെടുന്ന വാർത്തകൾ ആണ് .സ്കൂളിൽ പോകുന്ന കുട്ടികൾ സുരക്ഷിതരായി വീട്ടിൽ എത്തുന്നത് വരെ മാതാപിതാക്കൾക്ക് ആധി ആണ് .മാതാപിതാക്കളും അധ്യാപകരും കുട്ടികളുടെ മേൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത് ഇ കാലഘട്ടത്തിൽ വളരെയേറെ ആവശ്യം ആണ് .ശ്രീ ഹരി മേനോൻ ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ നമ്മുടെ കുട്ടികളുടെ മേൽ നാം എത്രമാത്ര൦ ശ്രദ്ധെക്കണ്ടത് ആവശ്യം എന്ന് ഓർമപ്പെടുത്തുന്നു.ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ.
ഞാനിപ്പോൾ തിരുവനന്തപുരം- സെക്കന്തരാബാദ് ശബരി എക്സ്പ്രസ്സ് ട്രെയിനിൽ യാത്ര ചെയ്യുകയാണ് ഗുഡൂരിൽ അനിയന്റെ കുട്ടികൾക്ക് നഴ്സിംഗ് അഡ്മിഷൻ തരപ്പെട്ടതിനാൽ അവരെ അവിടെ ചേർക്കാനുള്ള യാത്രയിലാണ് ഇപ്പൊ സമയം ഉച്ചകഴിഞ്ഞ് 02:30.വള്ളത്തോൾ നഗർ സ്റ്റേഷനിൽ പതിയെ നീങ്ങുന്നു തീവണ്ടി.
തൊട്ടുമുമ്പ് മുള്ളൂർക്കര സ്റ്റേഷനു മുന്നിലൂടെ സാമാന്യം നല്ല വേഗതയിൽ നീങ്ങിക്കൊണ്ടിരുന്ന വണ്ടിയുടെ കിഴക്കുവശത്തെ ഒറ്റ സീറ്റിൽ പുറത്തേയ്ക്ക് കണ്ണുംനട്ട് അലസമായിരിക്കുമ്പോൾ പെട്ടെന്നൊരു കാഴ്ച കണ്ണിലുടക്കി.
മുള്ളൂർക്കര സ്റ്റേഷൻ പ്ലാറ്റ്ഫോം ഏറെക്കുറെ കാടുപിടിച്ചുകിടക്കുന്നു.
പ്ലാറ്റ്ഫോം തീരുന്ന ഭാഗത്ത് സിമന്റുബഞ്ചിൽ സ്കൂൾ യൂണിഫോമിട്ട ഒരു പെൺകുട്ടിയും അവളെ വലതുകൈകൊണ്ട് ചുറ്റിപ്പിടിച്ചിരിക്കുന്ന ഒരു യുവാവും.
മുടി വളർത്തി ഉച്ചിയിലേയ്ക്ക് ഉയർത്തിക്കെട്ടി വച്ച് ടീഷർട്ടും ബർമ്മുഡയുമിട്ട് അവളോട് ചേർന്നിരിക്കുന്ന അവന്റെ വലതുകൈ ആ പെൺകുട്ടിയുടെ വലതുമാറിലാണ് വിശ്രമിക്കുന്നത്.നൊടിനേരം മാത്രമെങ്കിലും അവളുടെ കണ്ണിലെ ഭയവിഹ്വലതകൾ വായിച്ചെടുക്കാൻ അത്രയും സമയം ധാരാളമായിരുന്നു.
സ്കൂൾ വിദ്യാർത്ഥിനിയായ അവൾ ഈ സമയത്ത് യൂണിഫോമിൽ ഒറ്റനോട്ടത്തിൽ ഫ്രോഡ് എന്നുതോന്നിക്കുന്ന അവനൊപ്പം വിജനമായ ആ പ്ലാറ്റ്ഫോമിൽ വന്നിരുന്നത് ഏതു സാഹചര്യത്തിലാവാം.?ഇപ്പോൾ ആകെ ശൂന്യമായ ആ പ്ലാറ്റ്ഫോം പരിസരത്ത് ഇനിയെന്തൊക്കെയാവും സംഭവിക്കുക?മൂന്ന് സെക്കൻഡ് മാത്രം ദൃശ്യമായി പിന്നോട്ട് ഓടിപ്പോയ ആ രംഗത്തിന്റെ ഞെട്ടലും, അവർ അവിടെ വന്നിരിക്കുന്നതുവരെ നടന്നിരിക്കാവുന്ന സംഭവബഹുലതകളും ഓർത്തിരിക്കെ,ട്രെയിൻ ദാ ഇപ്പൊ ഷൊർണ്ണൂർ ജംഗ്ഷനിലെത്തി.പൊലീസ് സ്റ്റേഷനിൽ വിവരം വിളിച്ചുപറഞ്ഞിട്ടുണ്ട്.
അസ്വസ്ഥമാവുന്നു മനസ്സ്.സ്കൂൾ വിദ്യാർത്ഥിനികളായ എന്റെ പെങ്കുഞ്ഞുങ്ങളെയോർത്ത്.
കടപ്പാട് :ഹരി മേനോൻ