റോഡിലൂടെ ഒരാൾ ഇ ബോർഡും തൂക്കി പോകുന്ന കണ്ടു കാരണം അന്വേഷിച്ചപ്പോൾ ശരിക്കും അത്ഭുതപ്പെട്ടു

EDITOR

പലരും പല രീതിയിൽ ആണ് തങ്ങളുടെ ഫീലിങ്ങ്സ് പ്രകടിപ്പിക്കുന്നത് എന്നാൽ കഴിഞ്ഞ ദിവസം കണ്ട കൗതുകകരമായ കാഴ്ച ആണ് ഇവിടെ പറയുന്നത് .രാഹുൽ തന്റെ ഫേസ്ബുക്കിൽ കുറിച്ച വക്കുക ഇങ്ങനെ.യാത്രിചികം ആയാണ് ഇന്ന് തൃശൂർ നിന്ന് വരുന്ന വഴിക്ക് അമല ഹോസ്പ്പിറ്റൽ പരിസരത്തു നിന്ന് ഒരാൾ എന്തോ ബോർഡ്‌ വെച്ച് നടന്ന് പോകുന്നത് കണ്ടത്.. ആദ്യം അത് കണ്ടില്ലെന്ന് വെച്ച് മുന്നോട്ട് പോയി ഞാൻ.ഏതാണ്ട് ഒരു 100 മീറ്റർ മുന്നോട്ട് പോയപ്പോൾ ഒരവശ്യത്തിന് വേണ്ടി കുറച്ചു നേരം വണ്ടി എനിക്ക് നിർത്തി ഇടേണ്ടി വന്നു.ആ സമയത്ത് ആ മനുഷ്യൻ എന്നെ കവർ ചെയ്തു മുന്നോട്ട് പോയി.തിരിച്ചു വണ്ടി എടുത്ത് വരും നേരം വീണ്ടും അദ്ദേഹത്തെ കാണാൻ ഇടയായിവണ്ടി നിർത്തി ഞാൻ അയാളോട് സംസാരിച്ചു എന്തിനാണ് നിങ്ങൾ നടന്ന് പോകുന്നത് എന്ന്.

അദ്ദേഹത്തിന്റെ മറുപടി കേട്ട് ശരിക്കും ഞാൻ ഞെട്ടി പോയി.അയാൾ ഒരു പെൺകുട്ടിയെ ആത്മാർത്ഥമായി സ്നേഹിച്ചിരുന്നു എന്നും, ഇപ്പൊ അവൾ അയാളുടെ കൂടെ ഇല്ല ബ്രേക്ക് അപ്പ് ആയി എന്നും.അതിൽ എന്താണ് പ്രശ്നം എന്ന് ചോദിച്ചപ്പോൾ അയാൾ എന്നോട് പറഞ്ഞു, ശരിക്കും അവൾ എന്നെ തേച്ചു പോയിട്ട് 777 ദിവസം ആയി എന്ന് അത് എനിക്ക് വല്ലാത്ത ഒരു വിഷമം മനസിന്‌ ഉണ്ടാക്കി എന്നും, അതിന്റെ പ്രതീകം ആയാണ് ഞാൻ ഈ ബോർഡും വെച്ച് നടക്കുന്നത് എന്ന് അവൾ തേച്ചിട്ട് 777 ദിവസം ആയത് കൊണ്ട് അത്രയും കിലോമീറ്റർ ഞാൻ കേരളത്തിൽ നടക്കുക ആണെന്ന് കാക്കനാട് മുതൽ കാസർഗോഡ് വരെ അങ്ങോട്ടും അതെ കിലോമീറ്റർ ഇങ്ങോട്ടും നടക്കുന്നു എന്ന്.

സത്യത്തിൽ ഇത് കേൾക്കുമ്പോൾ ഞാൻ അടക്കം ഉള്ളവർക്ക് ചിരി വരും.. ഇവന് പ്രാന്ത് ആണെന്ന് കരുതും.ശരിക്കും ഒന്ന് ആലോചിച്ചു നോക്കിയാൽ അവൻ ആ കുട്ടിയെ എത്രത്തോളം സ്നേഹിച്ചിരിക്കാം.ഒരു പ്രദർശനത്തിനു ആയല്ല അവൻ നടക്കുന്നത് അയാൾക്ക് അവളോടുള്ള സ്നേഹത്തിന്റെ ആഴം ആയിരിക്കും അത്. നിങ്ങൾക്ക് ആ മനുഷ്യനെ വഴിയിൽ കാണാൻ സാധിക്കും കണ്ടാൽ അയാളുടെ മുഖത്തു നോക്കി ഒരിക്കലും ചിരിക്കരുത്.കണ്ടപ്പോൾ ഒരു ഇഷ്ടം തോന്നി അതുകൊണ്ട് ഒരു സെൽഫി എടുത്ത് പോസ്റ്റ്‌ ഇട്ടു

കടപ്പാട് : രാഹുൽ സച്ചൂസ്