99 ശതമാനം ആളുകളും വീട് പണി സമയത്തു ഇ കാര്യങ്ങൾ മറക്കും കാശു പോകാതിരിക്കാൻ സേവ് ചെയ്തു വെച്ചോ എന്നേലും ഉപകാരപ്പെടും

EDITOR

വീട് പണിയുമ്പോൾ ഏറ്റവും കൂടുതൽ ആളുകൾ ചിന്തിക്കുന്ന ഒരു പ്രധാന കാര്യം ആണ്, എങ്ങിനെ ആയിരിക്കണം അടുക്കള എന്നുള്ളത്. ഒരു വീടിന്റെ ഏറ്റവും പ്രധാന ഭാഗം ആണ് കിച്ചൻ. നമ്മൾ വീട് നിർമ്മിക്കുമ്പോൾ ഏറ്റവും കൂടുതൽ ക്യാഷ് ചിലവാക്കുന്നതും എന്നാൽ കുറച്ചു പേർ എങ്കിലും ഏറ്റവും കുറവ്ഉപയോഗിക്കുന്നതും ചിലർ ഉപയോഗിക്കാറേ ഇല്ല ഷോകിച്ചൻ പകൽ കൂടുതൽ സമയം ആയിരിക്കുന്നതും ഒരു വീടിന്റെ ജീവൻ എന്നു കരുതുന്നതും അടുക്കള തന്നെയാണ്.സാധാരണ വീടുകളിൽ വലിയ ബഡ്ജെറ്റിൽ അല്ലാതെ സാധാരണ പണിയുന്ന വീടുകളിൽ അടുക്കള എങ്ങിനെ ആയിരിക്കണം എന്ന് എന്റെ കാഴ്ച്ചപാടിൽ നിങ്ങളോട് പറയാൻ ശ്രമിക്കുകയാണ്.ആദ്യം എങ്ങിനെയുള്ള അല്ലെങ്കിൽ ഏത് ഷേപ്പിൽ ഉള്ളത് വേണം എന്ന് തീരുമാനിക്കണം, എന്നിട്ട് അതിനനുസരിച്ചു ആണ് പ്ലാൻ വരക്കേണ്ടത് L ഷേപ്പിൽ, U ഷേപ്പിൽ, സ്ട്രെയ്റ്റ് ആയി അതിനനുസരിച്ചു കിച്ചനുള്ള മുറി എടുക്കണം.

എത്രത്തോളം കൂടുതൽ വായുവും വെളിച്ചവും കയറാൻ പറ്റുന്ന രീതിയിൽ ആയിരിക്കണം. വീട്ടിൽ ഏറ്റവും കൂടുതൽ വെളിച്ചവും വായുവും കയറിയിറങ്ങേണ്ട സ്ഥലം കിച്ചൻ ആണ്. അതു ക്ളീൻ ആയി കിടക്കാൻ ഒരുപാട് സഹായിക്കും.ഉപയോഗിക്കുന്ന ആളുടെ ഹൈറ്റിന് അനുസരിച്ചു ആയിരിക്കണം സ്ലാബ് വരേണ്ടത്. അതു ജോലി അനായാസം ആക്കാൻ ഉപകരിക്കും. (സാധാരണ 80cm മുതൽ 90cm വരെ ആണ് എടുക്കാറുള്ളത്,85മുതൽ 90വരെ ആണ് ഏറ്റവും നല്ലത് അടുപ്പും സിംഗും ഫ്രിഡ്ജും ഒരു കയ് അകലത്തിൽ വരുന്നതാണ് ഏറ്റവും നല്ലത്.അതു ജോലി അനായാസം ആക്കും.കിച്ചൻ വാളിൽ പരമാവധി വൈറ്റ് ടൈൽ അല്ലെങ്കിൽ ലൈറ്റ് കളർ ടൈൽ ഇടുന്നതാണ് ഏറ്റവും നല്ലത്. ഒന്ന് അഴുക്ക് പെട്ടെന്ന് അറിയുകയും അറിയാതെ ക്ളീൻ ചെയ്തു പോകുകയും ചെയ്യും. മറ്റൊന്ന്, ഇതിൽ ആണ് ഏത് കാബോർഡ് വെച്ചാലും കൂടുതൽ ഭംഗി കിട്ടുന്നത്, മാത്രമല്ല കൂടുതൽ വെളിച്ചം തോന്നിക്കുകയും ചെയ്യും.എനിക്ക് അബദ്ധം പറ്റിയതാണ് അതുകൊണ്ടാണ് പറഞ്ഞത്

കൂടുതൽ ഉപയോഗം ഉണ്ടെങ്കിൽ ഡബിൾ സിംഗ് വളരെ നല്ലതാണ്. ഇതു ജോലി എളുപ്പം ആക്കുകയും വെള്ളത്തിന്റെ ഉപയോഗം കുറക്കുകയും സമയം ലാഭിക്കുകയും അടുക്കളയിൽ വെള്ളം തെറിച്ചു അഴുക്ക് ആകുന്നത് പരമാവധി കുറയ്ക്കും. മാത്രമല്ല കുട്ടികൾക്ക് വരെ എളുപ്പത്തിൽ ഉപയോഗിക്കാനും പെട്ടെന്ന് ജോലി തീർക്കാൻ രണ്ടു പേർക്ക് ഒരുമിച്ചു ചെയ്യാനും പറ്റും. ഒരാൾ സോപ്പിട്ടു കൊടുക്കുന്നു മറ്റെയാൾ കഴുകുന്നു സിംഗ് എപ്പോഴും വിൻഡോയോട് ചേർന്ന് വരുന്ന ഭിത്തിക്കു താഴെയാണ് കൊടുക്കുന്നത് നല്ലത്. കാരണം കഴുകിയെടുക്കുന്ന പാത്രങ്ങൾ നേരെ മുകളിൽ വരുന്ന ഇതിനു വേണ്ടി വെക്കുന്ന കാബോർഡിൽ വെച്ചാൽ, അടുക്കളയിൽ വെള്ളം ആകുന്നത് വളരെ കുറയും.വെളിച്ചതിനു കുറവ് ഉണ്ടാകുകയും ഇല്ല.അടിയിൽ ട്രെ വെക്കുകയോ ഓപ്പൺ ആക്കിയിടുകയോ അല്ലെങ്കിൽ എവിടെയാണ് വെള്ളം വീഴേണ്ടത് എന്ന് നോക്കി ഒരു ഹോൾ ഇട്ടുകൊടുത്താൽ വെള്ളം സിങ്കിൽ തന്നെ വീഴും. സാധാരണ മിക്കവരും വിൻഡോയുടെ താഴെ ആണ് സിംഗ് വെക്കാറുള്ളത്

കഴിയുമെങ്കിൽ ഒരു നാലു പേർക്ക് ഇരിക്കാവുന്ന ഒരു ചെറിയ ടേബിൾ ഇടുന്നത് വളരെ നല്ലതാണ്.ചില സമയങ്ങളിൽ എളുപ്പത്തിൽ ഭക്ഷണം കഴിക്കുക മാത്രമല്ല, സഹായിച്ചില്ലെങ്കിലും വീട്ടിലുള്ളവർക്ക് ഇരുന്ന് കുശലം പറയുകയും ഒപ്പം പണി നടക്കുകയും ചെയ്യും. ഈ ടേബിൾ ഒരുപാട് കാര്യങ്ങക്ക് ഉപകരിക്കുകയും ചെയ്യും.എപ്പോഴും ഉപയോഗിക്കേണ്ടി വരുന്ന, ഉപ്പ്, പഞ്ചസാര, കറി പൗഡറുകൾ മുതലായ സാധനങ്ങൾ കബോർഡിനുള്ളിൽ വെക്കാതെ കൈ എത്തുന്ന രീതിയിൽ ഒരു സ്റ്റാൻഡിൽ പുറത്തു വെക്കുന്നത് ആണ് നല്ലത്, അത് എപ്പോഴും ഡോർ തുറന്ന് അടക്കുന്നത് ഒഴിവാക്കും(മെയിന്റനൻസ് കുറയ്ക്കും) . കഴിയുന്നതും സ്റ്റീൽ പാത്രങ്ങളോ ഗ്ലാസ്‌ കുപ്പികളോ ഉപയോഗിക്കാൻ ശ്രെമിക്കുക (ഫോട്ടോ താഴെ ഇടുന്നുണ്ട് ഗ്യാസ് സിലിണ്ടർ നല്ല രീതിയിൽ കിച്ചന്റെ പുറത്തു വെക്കുന്നതാണ് ഏറ്റവും നല്ലത്.

എപ്പോഴുംഉപയോഗിക്കുന്ന കിച്ചൺ ആണെങ്കിൽ ഏതു കളർ സ്ലാബ് വേണമെങ്കിലും ഇടാം, ഉപയോഗം വളരെ കുറവ് ഉള്ള കിച്ചൻ ആണെങ്കിൽ ലൈറ്റ് കളർ സ്ലാബ് ഇടുന്നതാണ് നല്ലത്, കാരണം ഉറുമ്പ് പോലുള്ള ചെറു ജീവികൾ വന്നാൽ പെട്ടെന്ന് കാണാൻ സാധിക്കും.സിംഗിന്റെ അടിയിൽ, ഒന്ന് വേസ്റ്റ് ഇടുന്ന പാത്രം വെക്കാം, അല്ലെങ്കിൽ ക്ളീനിംഗിനുള്ള ലോഷനുകൾ പോലുള്ള സാധനങ്ങൾ വെക്കാൻ പറ്റും. ഫോട്ടോ ഇടുന്നുണ്ട് ഫ്ളോറും കാബോർഡിന്റെ ഡോറും തമ്മിൽ 7 മുതൽ 10 cm വരെ ഗ്യാപ്പ് ഉണ്ടാകണം. ഇല്ലെങ്കിൽ ഡോർ തുറക്കുമ്പോൾ കാലിന്റെ വിരൽ ഇതിനടിയിൽ പെടും. (എനിക്ക് അബദ്ധം പറ്റി, ഇതു ശ്രേദ്ധിച്ചില്ല )വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം എങ്കിലും ക്ളീൻ ചെയ്യും എന്ന് ഉറപ്പുണ്ടെങ്കിൽ ചെറുത് ആയാൽ പോലും ഒരു സ്റ്റോർ റൂം വളരെ നല്ലത് ആണ്. ഇതു അടുക്കള ഒരു പരിധിവരെ നീറ്റ് ആയി കിടക്കാൻ സഹായിക്കും.

കിച്ചണിൽ 7 അടി ഹൈറ്റിനു മുകളിൽ എടുക്കുന്ന കാബോർഡുകൾ പിന്നീട് വേണം എന്നുണ്ടെങ്കിൽ മാത്രം ചെയ്താൽ മതി. കാരണം മിക്കവരും ഇതു കാര്യമായി ഉപയോഗിക്കാറില്ല.തല്ക്കാലം ക്യാഷ് കുറവ് ഉള്ളവർ അത്യാവശ്യത്തിനു മാത്രം ഫർനീഷ് ചെയ്തിട്ട്, സാവധാനം ആഡ് ചെയ്തു കൊടുത്താൽ മതി. അപ്പോൾ ഉള്ളത് നല്ല ക്വാളിറ്റിയിൽ ഈടു നിൽക്കുന്ന മെറ്റീരിയൽ ഉപയോഗിച്ച് ചെയ്തെടുക്കാൻ സാധിക്കും.അടുപ്പിന്റെ അടുത്ത് ആയി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന തവികൾ കൈലുകൾ തുടങ്ങിയ സാധനങ്ങൾ ഇടാനായി ഒരു സ്റ്റാൻഡ് വെക്കുന്നത് നല്ലതായിരിക്കും.ഫോട്ടോ ഇടുന്നുണ്ട് ഉപയോഗിക്കും എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ വിറക് അടുപ്പിന്റെ ആവശ്യം ഉള്ളൂ, അല്ലെങ്കിൽ ആ സ്ഥലം വെറുതെ വേസ്റ്റ് ആയി കിടക്കും. വിറക് കിട്ടാൻ ഉള്ളത് കൊണ്ടും ഇതു ഉപയോഗിക്കാൻ താല്പര്യം ഉള്ളതുകൊണ്ടും എന്റെ വീട്ടിൽ വിറകടുപ്പ് നന്നായി ഉപയോഗിക്കുന്നുണ്ട്.

അത്യാവശ്യം കച്ചറ സാധങ്ങൾ ഇതിന്റെ കൂടെ കത്തിച്ചു പോകുകയും (പ്ലാസ്റ്റിക് അല്ല )കിട്ടുന്ന ചാരം പച്ചക്കറികൾക്ക് വളം ആയിമാറുകയും ചെയ്യും സ്റ്റോർ റൂം ഇല്ലെങ്കിൽ കാബോർഡിലും പിന്നെ ഫ്രിഡ്ജിലും വെക്കാൻ പറ്റാത്ത സാധനങ്ങൾ വെക്കാൻ വേറെ സ്പെയ്സ് നേരത്തേ കണ്ടെത്തണം. (ഉള്ളി, സബോള, ചക്ക, മാങ്ങാ, തേങ്ങ തുടങ്ങിയവ  ഫ്രിഡ്ജ് വാങ്ങുമ്പോൾ കാബോർഡിന്റെ കളറിനോട് ചേർന്ന കളർ വാങ്ങിയാൽ നന്നായിരിക്കും മനസ്സിലാകാൻ ഫോട്ടോ ഇടാം തല്ക്കാലം സൗകര്യം ഇല്ലെങ്കിലും ഭാവിയിലേക്ക് വേണ്ടിയെങ്കിലും ചൂട് വെള്ളത്തിനുള്ള പയ്പ് ഇട്ടിട്ടുണ്ടാകണം. മോടുലാർ കിച്ചൻ ആണ് ചെയ്യുന്നത് എങ്കിൽ, സ്ലാബ് നേരത്തേ വാർത്തിടാതെ കാബിൻ അടിച്ചു മുകളിൽ ഗ്രാനൈറ്റ് (അല്ലെങ്കിൽ മറ്റുള്ളവ )ഇടുന്നതാണ് നല്ലത്, കാരണം, ഇങ്ങിനെ ചെയ്യുമ്പോൾ ഗ്യാപ് വളരെ കുറവ് ആയിരിക്കും, അപ്പോൾ പാറ്റ തുടങ്ങിയ ജീവികൾ വളരെ കുറവേ ഉണ്ടാകു. മാത്രമല്ല വേണമെങ്കിൽ വേറെ സ്ഥലത്തേക്ക് മാറ്റി സ്റ്റാപിക്കാൻ പറ്റുകയും ചെയ്യും.

വലിയ പാത്രങ്ങൾ, അല്ലെങ്കിൽ കരി പിടിക്കുന്ന പാത്രങ്ങൾ ഒക്കെ കഴുകാൻ വേണ്ടി ഒരു വലിയ ഒറ്റ സിംഗ് പുറത്തോ അല്ലെങ്കിൽ വർക്ക് ഏരിയയിലോ എടുക്കുന്നത് നല്ലതാണ്. എങ്ങാനും ഒരെണ്ണം ബ്ലോക്ക് ആയാലും പണിക്കാർ വന്ന് ശെരിയാക്കുന്ന വരെ കാര്യങ്ങൾ നടക്കാൻ ഇതു ഉപകരിക്കുകയും ചെയ്യും. ഒരു എക്സ് ഹോസ്റ്റ് ഫാൻ വെക്കുന്നത് എപ്പോഴും നല്ലതായിരിക്കും (പ്രേത്യേകിച്ചു വിറകടുപ്പ് ചേർന്ന് ഉണ്ടെങ്കിൽ  ഭംഗിയെക്കാൾ ഉപരി ഉപയോഗത്തിനും വൃത്തിക്കും പ്രാധാന്യം കൊടുത്തുകൊണ്ട് ആയിരിക്കണം അടുക്കള പണിയേണ്ടത്.ഓപ്പൺ കിച്ചൻ നല്ലതാണ് എങ്കിലും കുറച്ചു കാര്യങ്ങൾ കാര്യമായി ശ്രെദ്ധിക്കേണ്ടതുണ്ട്. എല്ലാവർക്കും അത് പിന്നീട് ഇഷ്ട്ടപ്പെട്ടു എന്ന് വരില്ല. കൂടുതൽ പേരും ഇതു ഷോ കിച്ചൻ ആയിട്ടാണ് ഇടാറുള്ളത്. ചുരുക്കം ചിലർ ഇതു നല്ല രീതിയിൽ ഉപയോഗിക്കുന്നുമുണ്ട് .

സാധിക്കുമെങ്കിൽ വീടിന്റെ കോമൺ ആയിട്ടുള്ള സ്പെയ്സുകളിൽ എല്ലായിടത്തും കണ്ണെത്താവുന്ന സ്ഥലം ആണ് അടുക്കളക്ക് തിരഞ്ഞെടുക്കേണ്ടത്. (പറ്റുമെങ്കിൽ വീടിന്റെ മുൻവശം കാണാൻ പറ്റുന്ന രീതിയിൽ ) ഇതു അത്ര എളുപ്പം അല്ല എങ്കിലും സാധിക്കും നമ്മുടെ ഇഷ്ടത്തിനനുസരിച്ചു ആയിരിക്കണം ഓരോന്നിനും ഉള്ള സ്റ്റോറേജ് സ്പെയ്സ് കാബോർഡുകളിൽ ചെയ്യേണ്ടത്. ഉപയോഗത്തിനാണ് മുൻ‌തൂക്കം കൊടുക്കേണ്ടത്. വേണമെങ്കിൽ ഫ്ലോറിൽ ഗ്രിപ്പ് ഉള്ള ടൈൽ ഇടാം ഇട്ടില്ലെങ്കിലും കുഴപ്പം ഇല്ല, ക്ളീൻ ചെയ്യാൻ ചിലപ്പോൾ ബുദ്ധിമുട്ട് ആകും. എന്നാൽ ഇടുന്ന ടൈലിനു ചേരുന്ന കാബോർഡ് ചെയ്യാൻ ശ്രെമിക്കുക, അല്ലെങ്കിൽ നേരെ തിരിച്ചു.കിച്ചണിൽ എന്തു ചെയ്യുമ്പോഴും അത് ക്ളീൻ ചെയ്യാൻ എളുപ്പത്തിൽ ഉള്ള രീതിയിൽ ചെയ്യുന്നതാണ് ഏറ്റവും നല്ലത്.കുറെ പേർക്ക് എങ്കിലും ദിക്കുകളും ദിശകളും അളവുകളും ഒക്കെ കഴിഞു ഒരു പരുവം ആയിട്ടാണ് കിച്ചൻ കിട്ടാറുള്ളത്, അതുകൊണ്ട് പരമാവധി നല്ല രീതിയിൽ ഡിസൈൻ ചെയ്ത് ഭംഗിയായി ചെയ്തെടുക്കാൻ ശ്രെമിക്കുക.ഫാസ്റ്റ് ലൈഫ് ആണ് എങ്കിൽ ഇതിൽ കുറെ ആവശ്യം വരില്ല.അതുപോലെ തന്നെ വലിയ വീടുകൾക്കും.സാധാരണ ആളുകൾക്കും സാധാരണ വീടുകൾക്കും ആണ് ഇതു ഉപകാരപ്പെടാൻ സാധ്യത.ഞാൻ ഈ എഴുതിയത് മുഴുവൻ ശെരിയാകണം എന്നില്ല, ഇതു എന്റെ ഒരു കാഴ്ചപ്പാട് മാത്രം ആണ്. ഇനി ചെയ്യാൻ പോകുന്നവർ ഇതിൽ നിങ്ങൾക്ക് പറ്റുന്നത് മാത്രം എടുക്കുക, ബാക്കിയെല്ലാം വിട്ടു കളയുക. തെറ്റായി പറഞ്ഞിട്ടുണ്ടെങ്കിൽ കമന്റിൽ തിരുത്താൻ ശ്രെമിക്കുക.

ഗ്യാസ് സിലിണ്ടർ പുറത്തു വെക്കുന്നതാണ് എപ്പോഴും നല്ലത് എന്ന് പറഞ്ഞു, കുറച്ചു പേർക്ക് ഉണ്ടാകുന്ന സംശയം ആണ് ഇതു എങ്ങിനെ എല്ലാസമയവും ആവശ്യം കഴിയുമ്പോൾ അടക്കുകയും തുറക്കുകയും ചെയ്യും എന്നുള്ളത്. അതിന് ഒരുപാട് വഴികൾ ഉണ്ട്, ഞാൻ 4 വർഷം മുൻപ് ചെയ്തത്, പുറത്തു നിന്നും വരുന്ന ഗ്യാസ് ട്യൂബിൽ കാബോർഡിന്റെ അടിയിൽ വേറൊരു വാൽവ് കൂടി വെച്ചു കൊടുത്തു. ഇതുകൊണ്ടുള്ള രണ്ടു ഗുണങ്ങൾ, ഒന്ന് രാത്രി പുറത്ത് ഇറങ്ങേണ്ടി വരില്ല. രണ്ട്, സാധാരണ അടുപ്പ് ആണെങ്കിൽ കുട്ടികൾ അറിയാതെ ഗ്യാസ് തുറന്നിടും എന്നുള്ള പേടി വെണ്ട, ഉപയോഗം കഴിയുമ്പോൾ ഉള്ളിലുള്ള വാൽവ് അടച്ചാൽ മതി. (രണ്ടു കുട്ടികൾ ഉണ്ട് )ഗ്യാസ് ട്യൂബ് കോപ്പറിന്റെ ആണ് നല്ലത് എന്ന് പറയുന്നു, എനിക്കും അതു ചെയ്താൽ കൊള്ളാം എന്നുണ്ട്, പറ്റിയാൽ ചെയ്യണം, എന്താണ് നിങ്ങളുടെ അഭിപ്രായം.ഫോട്ടോ ഞാൻ ഇടാം അടുക്കളയിൽ ചെറിയ ടേബിൾ ഉണ്ടെങ്കിൽ ഒരു ചെറിയ ഫാൻ ഉള്ളത് നല്ലതാണ്.

പാചകം ചെയ്തുകൊണ്ടിരിക്കുന്ന ആൾക്കും ഇതു ഉപകരിക്കും.ചെറിയ വാൾ ഫാൻ ആണ് നല്ലത് കാരണം കൂടുതൽ കാറ്റിന്റെ ആവശ്യം ഇല്ല. എന്നിട്ട് ഫാനിന്റെ കവർ ഊരി മാറ്റുക, അല്ലെങ്കിൽ ആ മോഡൽ ഉണ്ടെങ്കിൽ അത് വാങ്ങുക. അടുക്കളയിലെ വിൻഡോ എപ്പോഴും തുറന്നിടും കൂടുതൽ വിൻഡോയും ഉണ്ടാകും, അതുകൊണ്ട് എപ്പോഴും ഈ ഫാനിൽ പൊടിയും അഴുക്കും വേഗം വരും. അതുകൊണ്ട് ഇതു ഇടക്ക് ഇടക്ക് ക്ളീൻ ചെയ്യേണ്ടിവരും. ഇല്ലെങ്കിൽ ഇതു പാചകം ചെയ്യുന്നതും കഴിക്കുന്നതുമായ എല്ലാ ഭക്ഷണങ്ങളിലും വരാൻ സാധ്യത ഉണ്ട്. ഇതു ക്ളീൻ ചെയ്യാനുള്ള എളുപ്പത്തിന് വേണ്ടിയാണ് ഫാനിന്റെ കവർ മാറ്റുന്നത്. ഒരു മിനിറ്റ് മതി ക്ളീൻ ചെയ്യാൻ. ഇങ്ങിനെ ചെയ്യുന്നുണ്ടെങ്കിൽ നേരത്തേ തന്നെ അവിടെ പ്ലഗ്ഗ് പോയന്റ് ഇടണം. ഇല്ലെങ്കിൽ ഇതുപോലെ വയർ വലിക്കേണ്ടി വരും. അതു കാണാൻ അഭംഗിയാണ്.എഴുത്തു ഒരുപാട് നീണ്ടുപോയതിൽ ക്ഷെമിക്കുക ആർക്കെങ്കിലും ഉപകാരപ്പെടും എന്ന് തോന്നുന്നുണ്ടെങ്കിൽ പ്രോത്സാഹിപ്പിക്കുക
Cinto augustine