കുറച്ചു നേരം കൂടെ അവിടെ നിന്നാൽ അവന്മാർ നിക്കർ വരെ കൊണ്ട് പോയേനെ ബാംഗ്ലൂർ പോയി പറ്റിയ അബദ്ധം ഇനി ആർക്കും പറ്റാതിരിക്കാൻ

EDITOR

ഇന്നലെ( 7/1/22 ) ബാംഗ്ലൂർ വെച്ച് വളരെ നല്ല രീതിയിൽ ഞങ്ങൾ ഒന്ന് പറ്റിക്കപ്പെട്ടു അറിവില്ലായ്മയും പരിചയക്കുറവും കൊണ്ട് തന്നെ പറ്റിയതാണ് ഇനി ആർക്കും ഇത് പോലെ പറ്റാതെയിരിക്കാൻ പോസ്റ്റ് ചെയ്യുന്നു.ഇന്നലെ വൈകിട്ട് ബാംഗ്ലൂർ നിന്നും എറണാകുളത്തേക്ക് വരാൻ ഞങ്ങൾ മൂന്ന് പേർ ട്രെയിനിൽ ticket ബുക്ക് ചെയ്തിരുന്നു.പക്ഷേ ticket confirm ആയിരുന്നില്ല.വൈകിട്ട്‌ 5.30 നു ടിക്കറ്റ് ക്യാൻസൽ ആയതായി ഫോണിൽ മെസേജ് വന്നിരുന്നു പക്ഷെ തിരക്ക് കാരണം അത് ശ്രെദ്ധിച്ചില്ല. 7.30 നു (majestic) റയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ആണ് വിവരം അറിയുന്നത്.അവിടെ നിന്നും പുറത്തിറങ്ങി make my trip ആപ്പിൽ ബസ്സിൽ സീറ്റ് ഉണ്ടോന്ന് നോക്കി.. സ്ലീപ്പർ ഒന്നും ഇല്ലായിരുന്നുsemi സ്ലീപ്പർ മാത്രം ഉണ്ട്.. അതും ഏറ്റവും പുറകിലെ സീറ്റ്.എന്ത് ചെയ്യണം എന്ന് ആലോചിച്ചു നിന്നപ്പോൾ ഒരു ഓട്ടോക്കാരൻ അയാളുടെഫോട്ടോ താഴെ ഇടുന്നുണ്ട്  വന്ന് സംസാരിച്ചു.
ഇവിടെ നിന്നുമാണ് കഥ തുടങ്ങുന്നത്.

അയാൾ വന്ന് വിവരം തിരക്കി.. ഞങ്ങൾ കാര്യങ്ങൾ പറഞ്ഞു കൂടെ ചെന്നാൽ ബസ് ടിക്കറ്റ് arrange ചെയ്ത് തരാമെന്ന് അയാൾ ഞങ്ങളോട് പറഞ്ഞു ചെറിയ സംശയം കാണിച്ചപ്പോൾ അവൻ സ്ഥിരം ശബരിമലക്ക് വരാറുണ്ടെന്നും മലയാളികളെ ഇഷ്ടമാണെന്നും പിന്നെ നാളെ (8/1/22) weekend കർഫ്യൂ ഉണ്ടെന്നും പെട്ടുപോകുമെന്നും ഒക്കെ പറഞ്ഞപ്പോൾ ഞങ്ങളോടുള്ള സ്നേഹം കൊണ്ടായിരിക്കുമെന്നു വിചാരിച്ചു കൂടെ പോയി ടിക്കറ്റ് ഉറപ്പായതിന് ശേഷം മാത്രം അയാളുടെ ഓട്ടോകൂലി പോലും കൊടുത്താൽ മതിയെന്ന് വരെ അയാൾ പറഞ്ഞപ്പോൾ വിശ്വസിച്ചു പോയി പോരാത്തതിന് അയ്യപ്പനെ പിടിച്ചു സത്യവും ഇട്ടു
പോകുന്ന വഴി കേരളാ ഫുഡ്‌ റൊമ്പ ടേസ്റ്റ്..അന്ത ടേസ്റ്റ് ഇങ്കെ കെടക്കാതെ അന്ത red colour rice സൂപ്പർ അത് എനക്ക് നല്ല പുടിക്കും.എന്നൊക്കെ പറഞ്ഞു നല്ല പോലെ പതപ്പിച്ചു കൊണ്ടിരുന്നു.. ഒരു 10 മിനുട്ട് കൊണ്ട് അയാൾ ഏതോ ഒരു flyover ന്റെ താഴെ ഒരു travels office il കൊണ്ടേ വണ്ടി നിർത്തി ഞങ്ങളെ അവിടെ ഇറക്കി.

അയാൾ അവരോട് സംസാരിച്ചപ്പോൾ ഒരു സീറ്റിന് 1800 രൂപ+gst 1950 രൂപക്ക് സീറ്റ് തരാമെന്ന് പറഞ്ഞു ഞങ്ങൾ മൂന്ന് സീറ്റ് ആവശ്യപ്പെട്ടു.. 5850 രൂപ അയാൾക്ക് phonepay ചെയ്തു കൊടുത്തു.അവിടെ നിന്ന് പുറത്തിറങ്ങിയപ്പോൾ ഓട്ടോക്കാരൻ അടുത്തേക്ക് വന്നു അയാളോട് കൂലി ചോദിച്ചപ്പോൾ വെറും 50 രൂപ മതിയെന്നും ഇനി ഞങ്ങളുടെ സന്തോഷത്തിന് എന്തെങ്കിലും കൂടുതൽ കൊടുക്കണമെങ്കിൽ മാത്രം കൊടുക്കാമെന്നും അയാൾ തമിഴിൽ പറഞ്ഞു.ഇത്രയും നല്ല മനുഷ്യനെ ഞാൻ ഒരു നിമിഷം സംശയിച്ചു പോയല്ലൊന്ന് ഓർത്ത് ഞാൻ എന്നെ തന്നെ തെറി പറഞ്ഞു ഞങ്ങളുടെ സന്തോഷത്തിനെന്നു പറഞ്ഞു 100 രൂപ ഞാൻ അയാൾക്കും phonepay ചെയ്തു കൊടുത്തു, നന്ദിയും കയ്യും കൊടുത്തു അയാളോട് ടാറ്റ പറഞ്ഞു അടുത്തയാളെ പറ്റിക്കാൻ ആയിരിക്കണം time ഇല്ലെന്ന് പറഞ്ഞു അയാൾ വീണ്ടും ഓട്ടോ എടുത്തു പോയി.അങ്ങനെ ട്രാവെൽസിൽ നിന്നും ( ഒരു കണ്ണില്ലാത്ത ) ഒരാൾ ഞങ്ങളെയും കൂട്ടി നടന്നു ഒപ്പം ഇത് പോലെ പറ്റിക്കപ്പെട്ട ഇരുപതോളം പേർ കൂടെ ഉണ്ടായിരുന്നു ഞങ്ങളെയും കൊണ്ട് ഏകദേശം ഒരു കിലോമീറ്ററോളം അയാൾ നടന്നു ഒരു ജംഗ്ഷൻ എത്തിയപ്പോൾ ഇവിടെ wait ചെയ്യാൻ പറഞ്ഞു.

8.30 നു bus വരുമെന്നും പറഞ്ഞു കൃത്യ സമയത്തു ബസ് വന്നു.ഞങ്ങൾ മൂന്ന് പേരും ആദ്യം ബസ്സിൽ കയറി അപ്പോഴാണ് കാര്യം മനസ്സിലായത് മൂന്ന് സീറ്റിന്റെ പൈസ വാങ്ങിയിട്ട് 2 സീറ്റ് മാത്രമാണ് ഞങ്ങൾക്ക് തന്നത് ചോദിച്ചപ്പോൾ അവർക്ക് ഒന്നും അറിയില്ല.. പറ്റില്ലെങ്കിൽ ഇറങ്ങിക്കോളാൻ ബസ് ജീവനക്കാർ പറഞ്ഞു എന്നാൽ നീ ഒക്കെ ഒന്ന് ഇറക്കി കാണിക്കാൻ ഞങ്ങളും അറിയാവുന്ന തമിഴിലും പറഞ്ഞു ഞങ്ങളെ ഇതിൽ നിന്നും ഇറക്കിയിട്ടു നാളെ നീയൊക്കെ വൈറ്റിലക്ക് ബസ് കൊണ്ടുവരേണ്ടതാണെന്നു പറഞ്ഞപ്പോൾ അവർ compromise ആയി അപ്പോഴേക്കും എല്ലാവർക്കും കാര്യങ്ങൾ മനസ്സിലായി തുടങ്ങി.പിന്നെ സ്ഥിരം ക്ലീഷെ 20 പേരിൽ ഒരു 8 പേര് അവരോട് സംസാരിക്കുന്നു 3 പെണ്കുട്ടികൾ. അവര് ഉള്ള സ്ഥലത്തു കയറിയിരുന്ന് headset ചെവിയിൽ വെച്ചു 3 ഹിന്ദിക്കാർ അവരും കിട്ടിയ സ്ഥലം സ്വർഗം എന്ന രീതിയിൽ കയറി ഇരുന്നു ബാക്കി ഉള്ളവർ അണ്ണാക്കിൽ പഴം തിരുകി നോക്കി നിക്കുന്നു.

അവസാനം അവർ നേരത്തെ പറഞ്ഞ ഒരു കണ്ണില്ലാത്ത ആളെ വിളിച്ചോണ്ട് വന്നു അവൻ ഞങ്ങളോട് ചൂടായി ഞങ്ങൾ തിരിച്ചും ചൂടായി ഉന്തും തള്ളുമായി ഒന്നെങ്കിൽ പൈസ തിരികെ വേണം അല്ലെങ്കിൽ സീറ്റ് വേണമെന്ന് ഞങ്ങൾ 8 പേരും പറഞ്ഞു പൈസ തിരിച്ചു തരാതെ ഇറങ്ങാൻ പറ്റില്ലെന്ന് തറപ്പിച്ചു പറഞ്ഞു.ട്രാവെൽസിൽ ചെന്നാൽ പൈസ തരാമെന്ന് അവനും പറഞ്ഞു അവിടെ ചെന്നാൽ പൈസയും പോകും,നല്ല ഇടിയും കിട്ടുമെന്ന് ഉറപ്പായിരുന്നു അങ്ങനെ പ്രശ്‌നത്തിൽ ബസ്സുകാർ ഇടപെട്ടു അവർ അവനോട് പുറത്തിറങ്ങാൻ പറഞ്ഞു.നിങ്ങൾ നല്ല രീതിയിൽ പറ്റിക്കപ്പെട്ടെന്നും,ട്രാവെൽസിൽ ഉള്ളവർ കുറഞ്ഞ പൈസക്ക് നേരത്തെ തന്നെ ബസിലെ ടിക്കറ്റ് ബുക്ക് ചെയ്തു വെച്ചിരിക്കയാണെന്നും പറഞ്ഞു മനസ്സിലാക്കി.

online ബുക് ചെയ്യാതെ നേരിട്ട് അവിടെ ചെന്നത് ഞങ്ങളുടെ മണ്ടത്തരം ആണെന്നും തിരിച്ചു ചോദിക്കാൻ ചെന്നാൽ ഉറപ്പായും ഇടി കിട്ടുമെന്നും പൊലീസ് പോലും അവരുടെ കൂടെയാണെന്നും അവർ ഞങ്ങളോട് പറഞ്ഞു കർഫ്യൂ ആണെന്നും, ഇതിൽ തന്നെ പോയില്ലെങ്കിൽ പെട്ട് പോകുമെന്നും പറഞ്ഞപ്പോൾ എല്ലാവരും അയഞ്ഞു.അവരോടൊക്കെ ഇടിച്ചു നിക്കാൻ ഞങ്ങളുടെ കൂട്ടത്തിൽ ആർക്കും മിന്നൽ അടിച്ചിട്ടില്ലല്ലോപിന്നെ കൂട്ടത്തിൽ 3 പേർ ഇടിച്ചാൽ ഇടിച്ചു.അവസാനം ഉള്ള സ്ഥലത്തു ഇരുന്ന് പോകാമെന്ന് എല്ലാവരും കൂടെ തീരുമാനിച്ചു അപ്പോഴാണ് അതിലും രസം കോഴിക്കോട്,മലപ്പുറം പോകണ്ടവരും.കൊല്ലം,തിരുവനന്തപുരത്തു പോകണ്ടവരും ബസ്സിൽ ഉണ്ട് ബസ്‌ പക്ഷെ കോയമ്പത്തൂർ വഴി ആലപ്പുഴ വരെ ഉള്ളു കോട്ടയം എത്താൻ എത്ര നേരം എടുക്കും സേട്ടാ.

ന്നു താഴെ ഇരുന്ന ഹിന്ദിക്കാർ ചോദിക്കുന്ന കേട്ടപ്പോൾ ചിരിക്കണോ കരയണോ ന്ന് ആയിപ്പോയി.വൈറ്റിലായിലാണ് stop എങ്കിലും കുണ്ടന്നൂർ കഴിഞ്ഞു മാടവനയിൽ ഞങ്ങൾക്ക് വണ്ടി നിർത്തി തരാമെന്ന് ഡ്രൈവർ പറഞ്ഞു പിന്നെ അദ്ദേഹം ഒരു കാര്യം പറഞ്ഞു നമ്മൾ വിചാരിക്കാതെ ആർക്കും നമ്മളെ പറ്റിക്കാൻ പറ്റില്ലെന്ന് സത്യമാണ് പരിച്ചയക്കുറവ് കൊണ്ട് പറ്റിയതാണ് യാത്രകൾ മിക്കവാറും സ്വന്തം വണ്ടികളിൽ ആണ്.ഒന്ന് ശ്രെദ്ധിച്ചിരുന്നെങ്കിൽ ഞങ്ങൾക്ക് ഈ മണ്ടത്തരം പറ്റില്ലായിരുന്നു പറ്റിയത് പറ്റി പൈസയും പോയി തിങ്ങി ഞെരുങ്ങി ഇവിടെ വരെ വരേണ്ടി വന്നു പിന്നെ ഇങ്ങനെയൊക്കെയാണ് explore ചെയ്യുന്നതെന്നും, ഇതൊക്കെ ഓരോ അനുഭവങ്ങൾ ആണെന്നും ഓർത്തു സമാധാനിക്കാം.

കടപ്പാട് : രാഹുൽ